ജെ എൻ യു വിലെ പെൺകുട്ടികൾ എല്ലാം ‘പിഴ’കളാണ് എന്ന് ഒരു സംഘി വന്നിരുന്നു വിളിച്ചു പറയുമ്പോൾ നിർമലാ സീതാരാമൻ പിഴ ആയിരുന്നോ എന്ന് തിരിച്ചു ചോദിക്കുന്നത് പൊളിറ്റിക്കലി കറക്ട് ആണോ ?

0
488

Shahina Nafeesa എഴുതുന്നു 

“അണ്ടിമുക്ക് ശാഖാ പ്രസിഡന്റിന് ഇന്നലെ Resmitha Ramachandran കൊടുത്ത മറുപടി എനിക്ക് ആദ്യം അസ്വസ്ഥയുണ്ടാക്കി . ജെ എൻ യു വിലെ പെൺകുട്ടികൾ എല്ലാം ‘പിഴ’കളാണ് എന്ന് ഒരു സംഘി വന്നിരുന്നു വിളിച്ചു പറയുമ്പോൾ നിർമലാ സീതാരാമൻ പിഴ ആയിരുന്നോ എന്ന് തിരിച്ചു ചോദിക്കുന്നത് പൊളിറ്റിക്കലി കറക്ട് അല്ല എന്ന കാര്യത്തിൽ സംശയമില്ല .പക്ഷേ വീണ്ടും ആലോചിച്ചപ്പോൾ ഒരു കാര്യം എനിക്ക് വ്യക്തമായി . ചില രാഷ്ട്രീയ ശരികളെ ആ കോണ്ടെക്സ്റ്റിൽ മനസ്സിലാക്കിയേ പറ്റൂ .

JNU വുമായി ബന്ധപ്പെട്ട് എന്ത് ചർച്ച നടക്കുമ്പോഴും സംഘികൾ കാലാകാലങ്ങളായി നടത്തുന്ന വൃത്തികെട്ട കളിയാണ് പെൺകുട്ടികൾക്കെതിരെയുള്ള ലൈംഗിക ആരോപണം . എല്ലാ കാലത്തും സംഘികളുടെ ഉൽക്കണ്ഠ ജെ എൻ യു വിൽ നിന്ന് ഉപയോഗിച്ച കോണ്ടം കിട്ടുന്നു എന്നുള്ളതായിരുന്നല്ലോ .

ഓരോ തവണയും തലക്ക് വെളിവുള്ള മനുഷ്യർ ഇതിനെ പ്രതിരോധിച്ചത് ,പ്രായപൂർത്തിയായ മനുഷ്യർക്ക് ലൈംഗികതയിൽ ഏർപ്പെടാനുള്ള അവകാശം ഉണ്ട് എന്നൊക്കെയാണ് . പക്ഷേ സംഘികൾ വർധിത വീര്യത്തോടെ ജെ എൻ യു വിലെ പെൺകുട്ടികളെ പിഴയെന്നു വിളിച്ചു കൊണ്ടേയിരുന്നു . പക്ഷേ , ഇനി സംഘികൾ ഒന്ന് സംശയിക്കും . അങ്ങോട്ട് വിളിക്കുന്ന തെറി ,ചെറുക്കാൻ പറ്റാത്ത തരത്തിൽ ബൂമറാങ് ആയി സ്വന്തം നേതാവിന് നേരെ തിരിച്ചു വരും എന്ന തോന്നൽ ഉണ്ടായാൽ ഈ പുലയാട്ട് നിർത്തും . കുറഞ്ഞ പക്ഷം ഒരു ജാഗ്രത എങ്കിലും ഉണ്ടാവും .

ഗ്രീക്ക് മാത്രം സംസാരിക്കുന്ന ഒരാൾക്ക് വല്ലതും മനസ്സിലാവണമെങ്കിൽ ലാറ്റിൻ മാറ്റി പിടിക്കേണ്ടി വരും . നമ്മൾ ഗ്രീക്ക് പഠിക്കേണ്ടി വരും . പക്ഷേ അതിനുള്ള സ്ഥൈര്യം രശ്മിതയെ പോലെ എല്ലാവര്ക്കും ഉണ്ടാവണമെന്നില്ല . നിർമലാ സീതാരാമൻ ഒരു മോശം സ്ത്രീയാണ് എന്നല്ല രശ്മിത പറഞ്ഞത് എന്ന് മനസ്സിലാക്കാൻ പ്രയാസമൊന്നും ഇല്ല .പ്രായപൂർത്തിയായ മനുഷ്യർക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള അവകാശമുണ്ട് എന്നാണ് ഇക്കാര്യത്തിൽ രശ്മിതയുടെ നിലപാട് എന്നും എനിക്കുറപ്പാണ്. പക്ഷേ അത് പറഞ്ഞാൽ അണ്ടിമുക്ക് ശാഖാ പ്രസിഡന്റ്‌ ന് മനസ്സിലാവില്ല എന്ന് രശ്മിതക്ക് അറിയാം.അപ്പോൾ അവന് മനസ്സിലാകുന്ന ഭാഷയിൽ അവർ മറുപടി പറഞ്ഞു. അവന്റെ അണ്ണാക്കിൽ പിരി വെട്ടി. അത്രയേ ഉള്ളൂ. രശ്മിതക്ക് അഭിവാദ്യങ്ങൾ .

പൊളിറ്റിക്കൽ കറക്നസ് അതിന്റെ കോണ്ടെക്സ്റ്റിൽ മനസ്സിലാക്കണം എന്ന് പറയുമ്പോൾ പുരുഷന്മാർ തെറ്റിധരിക്കരുത് . പെണ്ണുങ്ങൾക്ക് നേരെ അധിക്ഷേപം നടത്തീട്ട് കോണ്ടെക്സ്റ്റ് അതായിരുന്നു എന്ന് പറഞ്ഞു കളയരുത് . സമൂഹത്തിൽ അധികാരനിലയിൽ താഴെ തട്ടിൽ നിൽക്കുന്നവർക്ക് ചിലപ്പോൾ തെറി പ്രതിരോധമാണ് . മേൽത്തട്ടിൽ നിൽക്കുന്നവർ അത് ഉപയോഗിക്കുമ്പോൾ ഏത് കോണ്ടെക്സ്റ്റിൽ ആയാലും അത് അധിക്ഷേപവും ആണ്”