ഈ ആണാഘോഷം കഴിഞ്ഞുവരുന്നവർ വീട്ടിലെ പെണ്ണുങ്ങൾക്കും കുട്ടികൾക്കും വൃദ്ധർക്കും രോഗം നൽകുന്നു

102

‘ആരുടെ ഉത്സവമാണ് തൃശൂർ പൂരം ആണുങ്ങളുടെ. നാനാജാതി മതസ്ഥരായ ആണുങ്ങളുടെ മാത്രം. കോവിഡ് വാഹകരായി വീട്ടിൽ വന്ന് കയറി സ്ത്രീകൾക്കും കുട്ടികൾക്കും വൃദ്ധർക്കും രോഗമുണ്ടാക്കുകയാണ് ഈ ആണാഘോഷം കൊണ്ട് സംഭവിക്കാൻ പോകുന്നത്’
തൃശൂർപൂരം നടത്തണമെന്ന ആവശ്യത്തിനെതിരെ വലിയ വിമർശനങ്ങളാണ് സമൂഹത്തിന്റെ വിവിധഭാഗത്തു നിന്നും വന്നുകൊണ്ടിരിക്കുന്നത്. .

സാമൂഹ്യപ്രവര്‍ത്തകരും എഴുത്തുകാരുമെല്ലാം പൂരം നടത്തിപ്പിനെതിരെ രംഗത്ത് വന്നിരുന്നു. ഈ വിഷയത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. ഈ സാഹചര്യത്തില്‍ അല്‍പം മനുഷ്യത്വം കാണിക്കണമെന്ന് പാര്‍വതി പറയുന്നു. മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസ പങ്കുവച്ച കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ തന്‍റെ അഭിപ്രായം പറഞ്ഞിരിക്കുന്നത്.

”ഈ അവസരത്തിൽ ഉപയോഗിക്കേണ്ട ഭാഷ ഇതല്ല. പക്ഷേ ആ ഭാഷ ഉപയോഗിക്കുവാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഞാൻ ഉദ്ദേശിച്ചത് നിങ്ങള്‍ക്ക് മനസിലായിക്കാണും. അല്‍പമെങ്കിലും മനുഷ്യത്വം കാണിക്കുക” എന്നായിരുന്നു പാര്‍വതി കുറിച്ചത്. ‘ആരുടെ ഉത്സവമാണ് തൃശൂർ പൂരം ആണുങ്ങളുടെ. നാനാജാതി മതസ്ഥരായ ആണുങ്ങളുടെ മാത്രം. കോവിഡ് വാഹകരായി വീട്ടിൽ വന്ന് കയറി സ്ത്രീകൾക്കും കുട്ടികൾക്കും വൃദ്ധർക്കും രോഗമുണ്ടാക്കുകയാണ് ഈ ആണാഘോഷം കൊണ്ട് സംഭവിക്കാൻ പോകുന്നത്’-ഷാഹിന നഫീസയുടെ പോസ്റ്റിൽ പറയുന്നു.

::::::

തേക്കിന് കാട്ടിലെ തേക്കുകള് ശിവന്റെ ജഡയാണെന്നും അത് വെട്ടരുതെന്നും പറഞ്ഞ പൂജാരിയുടെ തലയും ഉടലും ഒറ്റവെട്ടിന് രണ്ടാക്കിയ ശക്തൻ തമ്പുരാൻ എന്നൊരു രാജാവ് ഉണ്ടായിരുന്നു.
ആചാരങ്ങളുടെ പേരിൽ മാറ്റങ്ങളെ എതിർത്തവരെ ധിക്കരിച്ചാണ് ശക്തൻ തമ്പുരാൻ തൃശൂരിന്റെ നടുക്കു തേക്കിൻകാടു മൈതാനവും അതിനു ചുറ്റും വലിയൊരു റൗണ്ട് എബൗട്ടും നിർമ്മിച്ചത്.
ആചാര ലംഘനമെന്ന പേരിൽ ആറാട്ടുപുഴ പൂരത്തിൽ നിന്ന് പുറത്താക്കിയ ചെറു ക്ഷേത്രങ്ങളെ ഒരുമിച്ചു ചേർത്തു ശക്തൻ തമ്പുരാൻ നടത്തിയ വിപ്ലവമാണ് ഇന്നീ കാണുന്ന തൃശൂർ പൂരം. അതൊക്കെ ആധുനികമായൊരു നഗരത്തിനു വേണ്ടിയുള്ള മാസ്റ്റർ പ്ലാനുകളായിരുന്നു. _കൊച്ചിയ്ക്കും മലബാറിനും ഇടയ്ക്ക് ഒറ്റപെട്ടു പോയ കുറെ മനുഷ്യർക്ക് വേണ്ടിയായിരുന്നു.അങ്ങിനെയുണ്ടായ തുശൂർ പൂരം ഇതിനു മുമ്പും പലകാലത്തും മാറ്റി വെച്ചിട്ടുണ്ട്.
മഠത്തിൽ നിന്നുള്ള വരവിലെ പഞ്ചവാദ്യം പോലും ഒന്നാം ലോകയുദ്ധത്തിനു ശേഷം ചെലവു കഴിയാൻ വേണ്ടി മേള വിദ്വാൻമാർ ചിട്ടപ്പെടുത്തിയ ഒരു പോപ്പുലിസ്റ്റ് ആർട്ട് ഫോം ആണ്. എന്നു പറഞ്ഞാൽ
*1940കൾക്ക് മുമ്പേ പാണ്ടി മേളം തൃശൂർ പൂരത്തിന്റെ ‘ആചാരത്തിൽ’ ഇല്ലായിരുന്നു എന്നർത്ഥം.*
ആചാരങ്ങളും അനുഷ്ടാനുങ്ങളും മാറുന്നത് പുതിയ സംഭവമൊന്നുമല്ല. അവയെല്ലാം മനുഷ്യർ നിർമ്മിച്ചതാണ്. പുതിയ അറിവുകളുടെ അടിസ്ഥാനത്തിൽ അതിനിയും മാറാം. വസ്തുനിഷ്ഠ സാഹചര്യത്തിനൊത്തെ മനുഷ്യന് ജീവിക്കാൻ പറ്റൂ.
*പൂരം നടന്നില്ലെങ്കിൽ ആചാര ലംഘനം ഉണ്ടാകുമെന്ന് പറയുന്നവർ ശക്തന്റെ ജീവചരിത്രം ഒന്ന് വായിച്ചിരിക്കുന്നത് നല്ലതാണ്*.നാല് വോട്ട് നഷ്ടപ്പെടുമോ എന്ന ചിന്തയില് ഉറക്കം നടിച്ചിരിക്കുന്ന ഭരണാധികാരികള് ഇനിയെങ്കിലും ഉണരണം.
*വിശ്വാസികൾ ജീവനോടെ ബാക്കി ഉണ്ടെങ്കിലേ നിങ്ങളുടെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്ക് ആളെത്തുകയുള്ളൂ ഭക്തരും മനസിലാക്കണം.*