കാന്തപുരത്തിന്റെ ഈ പ്രസ്താവന ഒക്കെ എന്തെങ്കിലും പ്രതികരണം ഉണ്ടാക്കുന്നത് ഫേസ് ബുക്കിൽ മാത്രമാണ്

140
നേരാണ്, എങ്കിലും, ഔചിത്യബോധം എന്നത് ഇത്തിരിയെങ്കിലും ഉണ്ടെങ്കിൽ ഈ പണ്ഡിതന്മാർക്ക് ചുമ്മാ മിണ്ടാതിരിക്കുകയെങ്കിലും ചെയ്തുകൂടെ ?
Shahina Nafeesa എഴുതുന്നു

 

കാന്തപുരം അബൂബക്കർ മുസ്‌ലിയാർ പുതുതായി ഒന്നും പറഞ്ഞിട്ടില്ല. എപ്പോഴും പറയുന്ന കാര്യങ്ങൾ ഒക്കെ തന്നെയാണ് ഇപ്പോഴും പറഞ്ഞത്. മഹല്ല് കമ്മിറ്റികളും, വിവിധ മുസ്ലിം സംഘടനകളും ഇടത് പക്ഷ സംഘടനകളും ഒക്കെ നടത്തുന്ന CAA വിരുദ്ധ പ്രക്ഷോഭപരിപാടികളിൽ ഏതാണ്ടെല്ലാ ദിവസവും പങ്കെടുക്കുന്നതിന്റെ ഒരു അനുഭവം വെച്ച് ഒരു കാര്യം പറയാം. അദ്ദേഹത്തിന്റെ ഈ പ്രസ്താവന ഒക്കെ എന്തെങ്കിലും impact ഉണ്ടാക്കുന്നത് ഫേസ് ബുക്കിൽ മാത്രമാണ്. ഗ്രൗണ്ടിൽ ഇറങ്ങി ആളുകളെ സംഘടിപ്പിക്കുകയും സമരം ചെയ്യുകയും ചെയ്യുന്ന മനുഷ്യർക്ക് ഇതൊന്നും ശ്രദ്ധിക്കാൻ പോലും നേരമില്ല എന്നാണ് എനിക്ക് മനസ്സിലായത്. അത് കൊണ്ട് സോഷ്യൽ മീഡിയയിൽ കാണുന്ന ‘ആന്റി കാന്തപുരം ക്യാമ്പയിൻ’ അവരവരുടെ ആത്മരോഷപ്രകടനം എന്നതിൽ കവിഞ്ഞു പ്രസക്തി ഉള്ള ഒന്നല്ല. ഈ പൗരോഹിത്യത്തെ ഒക്കെ കൈകാര്യം ചെയ്യാൻ മാത്രം ഇന്ത്യയിലെ മുസ്ലിം സ്ത്രീകൾ വളർന്നിട്ടുണ്ട്. അതോണ്ട് അതിന്റെ പുറത്തുള്ള ഓവർടൈം പണി സംഘികൾക്ക് ഓർഗാസം കൊടുക്കും എന്നല്ലാതെ വേറെ കാര്യം ഒന്നുമില്ല.