സംസ്കാര സമ്പന്നർ എന്ന് അഭിമാനിക്കുന്ന മലയാളികൾക്ക് മുന്നിലാണു താരാകല്യാൺ എന്ന കലാകാരി നെഞ്ചുപൊട്ടിപോകുന്ന സങ്കടത്തിൽ പ്രതികരിക്കുന്നത്

0
258

വീഡിയോ ദൃശ്യങ്ങൾ സ്റ്റിൽ ആക്കുമ്പോൾ അർത്ഥം തന്നെ മാറിപ്പോകും.. ബിഗ് ബോസ്സിൽ മഞ്ജുവും ഫുക്രുവും തമ്മിൽ ഹഗ് ചെയ്യുന്നത് കണ്ടപ്പോൾ അതിൽ പ്രത്യേകമായി ഒന്നും തോന്നിയില്ല.. മനുഷ്യരല്ലേ. ചിരിക്കും കരയും കെട്ടിപ്പിടിക്കും. എന്നാൽ ഈ വീഡിയോയുടെ സ്റ്റിൽ പുറകിൽ നിന്നെടുത്തത് ദ്വയാർത്ഥത്തോടെ എഫ്ബിയിൽ പ്രചരിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി.
മോശമല്ലാത്ത ഒന്നിനെ അപ്രകാരം ആക്കിത്തീർത്തവർ പുളകിതരായിക്കാണും. സന്തോഷം നിറഞ്ഞ മുഖവുമായി എന്നും മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്ന നടി താരാ കല്യാൺ ഇന്ന് നിറഞ്ഞ കണ്ണുകളോടെ, മകളുടെ കല്യാണ ദിവസത്തെ ഒരു വീഡിയോയിൽ നിന്നുള്ള സ്റ്റിൽ അവരെ അപമാനിക്കുന്ന രീതിയിൽ പങ്കു വെക്കുന്നതിൽ പ്രതികരിക്കുന്നത് കണ്ടു. വേദനയുടെ കൊടുമുടിയിൽ നിന്നു കൊണ്ട് പറയുന്ന വാക്കുകൾ. അവരെ അപമാനിക്കാൻ ശ്രമിച്ചവർ എന്തായിരിക്കും നേടിയിട്ടുണ്ടാകുക?
ജീവിക്കാൻ വേണ്ടി പട പൊരുതേണ്ടി വരുന്നതൊക്കെ കഷ്ടമാണ്. അഭിമാനം എന്നത് ആണിനും പെണ്ണിനും ഒരു പോലെ വിലപ്പെട്ടതാണ്. അതിൽ തോണ്ടി സന്തോഷം നേടുന്നവർ കൊടും കുറ്റവാളികൾ തന്നെയാണ്.
ആർ ഷഹിന എഴുതുന്നു  
ഈ വീഡിയോ കാണാത്തവർ കാണണം.സംസ്കാര സമ്പന്നർ എന്ന് അഭിമാനിക്കുന്ന മലയാളികൾക്ക് മുന്നിലാണു താരാകല്യാൺ എന്ന കലാകാരി നെഞ്ചുപൊട്ടിപോകുന്ന സങ്കടത്തിൽ പ്രതികരിക്കുന്നത്….
എങ്ങനെയാണു മനുഷ്യർ ഇത്രയും അധപതിക്കുന്നത്? ആരാണു മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാൻ‌ നിങ്ങൾക്ക് അവകാശം തന്നിരിക്കുന്നത്?
സൗഹ്യദം പ്രണയം വിവാഹം..വിവാഹമോചനം തുടങ്ങി എന്തിലും ഏതിലും ലൈംഗികതയെ കാണുന്ന ചിന്താഗതി ഉണ്ടാകുന്നത് മാനസിക രോഗമാണെന്ന് തിരിച്ചറിയണം.ഒരു നിമിഷത്തെ സന്തോഷത്തിനു വേണ്ടി‌ നിർമ്മിച്ചു വിടുന്ന ഫോട്ടോ ട്രോളുകൾ കൊണ്ട് എന്താണവർ നേടുന്നത്? ഈ വീഡിയോ കണ്ടിട്ട് വിഷമം അല്ല…ശരിക്കും കരഞ്ഞു.എത്രയെത്ര പ്രശ്നങ്ങളെ അതിജീവിച്ചിട്ടാകും അവർ ആ കല്യാണം നടത്തിയത്.കൂട്ടിനു ആൺ തുണയില്ലെങ്കിൽ എന്തും പറയാമെന്ന ധാരണയിൽ കാണിച്ചതിനെ ന്യായീകരിക്കാൻ കഴിയില്ല.
I hate that bastard…really.. ആദ്യയിട്ടാ ഇത്രയും രോക്ഷത്തിൽ എഴുതേണ്ടിവന്നത്….
“ഇത്രയേറെ വേദനിച്ചിട്ടും അവരുടെ വാക്കുകളിൽ മാന്യതയുണ്ട്.ഒറ്റയ്ക്ക് ജീവിക്കുന്നവളുടെ അതിജീവനത്തിന്റെ കരുത്തുണ്ട്.”
തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയ്ക്കെതിരെ സീരിയൽ നടി താരാ കല്യാൺ
“സമൂഹമാധ്യമങ്ങളിൽ എന്നെ കുറിച്ചുള്ള ഒരു ഫോട്ടോ വൈറലാകുന്നുണ്ട്, എന്റെ മകളുടെ കല്യാണം ഒറ്റയ്ക്ക് നടത്താനുള്ള ധൈര്യമില്ലാഞ്ഞിട്ടാണ് ഭഗവാനെ കൂട്ടുപിടിച്ച്, ഗുരുവായൂരപ്പന്റെ കൈപിടിച്ച് നടത്തിയത്, വിവാഹത്തിനിടയിലെ ഒരു വിഡിയോ ക്ലിപ്പിന്റെ ഭാഗമൊടുത്ത് ചിത്രമാക്കി വൈറലാക്കിയിരിക്കുന്നു, അത് വൈറലാക്കിയ മഹാനോട് ചോദിക്കട്ടേ, നിന്റെയൊക്കെ മനസ്സ് കല്ലാണോ ?. നിനക്കുമില്ലേ വീട്ടിൽ അമ്മയൊക്കെ, ഈ ജന്മം ഞാനെന്ന വ്യക്തി ഒരിക്കലും നിന്നോട് പൊറുക്കില്ല, നിന്റെ അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടേ”

എന്താണീ ജീവിതത്തിൽ സ്ത്രീകളുടെ സന്തോഷത്തിനു പുരുഷന്മാർ നൽകുന്ന അളവുകോൽ?വീടും കാറും എസി റൂമും‌ വൻ സൗഹ്യദവലയങ്ങളിലെ പൊട്ടിച്ചിരിയും ബാങ്ക് ബാലൻസും ഒക്കെയാണോ.?എങ്കിൽ തെറ്റി.ഒറ്റപ്പെട്ട‌തുരുത്തിൽ‌ ജീവിതത്തെ കെട്ടിയിട്ട് അഭിനയിച്ചു ജീവിക്കുന്നവർക്ക് മുകളിൽ പറഞ്ഞ സൗഭാഗ്യത്തെ എടുത്തെറിയാൻ കഴിയാത്തത് സമൂഹത്തിന്റെ ഇത്തരം വിചാരണകളെ/ ലൈംഗികതയിൽ ചേർത്തു വെയ്ക്കുന്ന ട്രോളുകളെ ഭയന്നിട്ടാണ്.കാരണം നിങ്ങളുടെ ഒക്കെ മുൻപിൽ ആ സൗഭാഗ്യങ്ങളേ കാണു.അതുകൊണ്ട് തന്നെ അവൾക്ക്/ അവനു‌ എന്തിന്റെ കുറവായിട്ടാ…എന്ന് ചിന്തിക്കാനേ കഴിയൂ.‌

Image result for thara kalyanഓരോ ജീവിതവും രഹസ്യങ്ങളുടെ കലവറയാണ്. അതിനെ അതിജീവിക്കുന്നവരെ വെറുതെ വിടൂ..
ഒരാളെ കെട്ടിപ്പിടിച്ചാൽ..ഉമ്മ വെച്ചാൽ..കൂടെ കിടന്നാൽ അതു അവരുടെ വ്യക്തിപരമായ കാര്യമെന്ന് മനസ്സിലാക്കാൻ കഴിയാതെ ഒളിഞ്ഞു‌നോക്കുന്ന എല്ലാ നാറികൾക്കും നടുവിരൽ നമസ്കാരം.
ഈ ചെറ്റത്തരം ചെയ്തത് ആരായാലും നിയമപരമായി‌ നേരിടണം.