ഷാരൂഖും അമീറും ഒക്കെ ജനിക്കുന്നതിനു മുന്‍പേ തന്നെ കുടുംബാംഗങ്ങള്‍ തമ്മിലുള്ള അടുപ്പത്തിന്റെ ചിത്രങ്ങള്‍ …

383

M_Id_447294_aamir-shahrukh

ബോളിവുഡ് രാജാക്കന്മാരായ അമീര്‍ ഖാനും ഷാരൂഖ്‌ ഖാനും തമ്മിലുള്ള ഇണക്കവും പിണക്കവും ഒക്കെ ഇപ്പോഴും വല്യ വാര്‍ത്തകള്‍ തന്നെയാണ്എന്നാല്‍ ഈ ബന്ധം ആരംഭിച്ചത് എപ്പോഴാണ് എന്നറിയാമോ ?…

ബോളിവുഡില്‍ എത്തിയപ്പോഴാണ് ഇവര്‍ കണ്ടു മുട്ടിയത്‌ എന്നും എല്ലാവരും പറഞ്ഞേക്കാം. എന്നാല്‍ ഇവര്‍ ജനിക്കുന്നതിനു മുന്‍പ് തന്നെ ഇവരുടെ കുടുംബങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്നുള്ള തെളിവ് ഈ അടുത്തിടെ പുറത്തു വന്നു. ഒരു പഴയ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ഫോട്ടോയാണ് ഈ പുതിയ വഴിത്തിരിവിനു കാരണമായത്.

B7xm Jc MCEAAdiw P

ഈ ചിത്രത്തില്‍ ഷാരൂഖിന്‍റെ പിതാവ് താജ് മുഹമ്മദ്‌ ഖാന്‍ ഹസ്തദാനം ചെയ്യുന്നത് അബ്ദുല്‍ കലാം ആസാദിനെയാണ്. അബ്ദുല്‍ കലാം ആസാദ്‌ അമീര്‍ ഖാന്‍റെ കുടുംബത്തില്‍ പെട്ട ആളാണ്. സ്വാതന്ത്ര്യ സമര സേനാനിയും ജവഹര്‍ലാല്‍ നെഹ്‌റു മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയുമായി പ്രവര്‍ത്തിച്ച അബ്ദുല്‍ കലാം ആസാദ്‌ അമീര്‍ ഖാന്‍റെ മുന്‍ തലമുറയില്‍ പെട്ട വ്യക്തിയാണ്.

 

ചിത്രത്തില്‍ ഷാരൂഖിന്‍റെ പിതാവ് താജ് മുഹമ്മദ്‌ ഖാനും മാതാവ് ലത്തീഫ് ഫാത്തിമ ഖാനും ഒപ്പം  അബ്ദുല്‍ കലാം ആസാദ്‌ എന്നിവരാണ്‌ ഉള്ളത്.