അസത്യപ്രചാരണം നടത്തുന്ന വർഗ്ഗീയതീവ്രവാദികളെ അറസ്റ്റ് ചെയ്യുക

376

Shahu ambalath

ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ സാർ അറിയുവാൻ.കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ രണ്ട് ഹൈന്ദവ ആചാര്യന്മാരെ വളരെ നിഷ്ടൂരമായി ഹിന്ദു മതത്തിൽ പെട്ട ആളുകൾ തന്നെ കൊന്നൊടുക്കിയ വാർത്ത ഞെട്ടലോടെയാണ് മനസാക്ഷി കേട്ടത്. നിർഭാഗ്യവശാൽ മഹാരാഷ്ട്രയിലും പരിസരങ്ങളിലും ഈ കേരളത്തിൽ പോലും ഈ കൊലപാതകത്തെ സാക്ഷിയാക്കി സംഘ്പരിവാറുകാര് വർഗീയധ്രുവീകരണമാണ് ഉണ്ടാക്കാൻ ശ്രമിച്ചത്. ആ സന്യാസിമാരെ കൊന്നവരുടേയും അവരെ അനുഗമിക്കുന്നവരുടെയും തലയിൽ
വിളയുകയും വളരുകയും ചെയ്യുന്ന വെറുപ്പ് എത്രത്തോളം മാരകമാണെന്ന് അങ്ങ് ഭരിക്കുന്ന ഈ കേരളത്തിലെ Rss പ്രവർത്തകരുടെ ഫേസ് ബുക്ക് നോക്കിയാൽ അത് ബോധ്യമാവും.

മുസ്ലിം ഉന്മൂലനം ലക്ഷ്യമിട്ട് ഇല്ലാക്കഥകൾ മെനഞ്ഞുണ്ടാക്കി വെറുപ്പ് പരത്തുന്ന ഈ ആളുകളെ ചോദ്യം ചെയ്യാൻ അങ്ങയുടെ ഭരണത്തിന് കഴിയുന്നില്ല എങ്കിൽ ഞങ്ങൾ ഇനി ആരിൽ നിന്നാണ് പ്രതീക്ഷിക്കേണ്ടത്. നമ്മുടെ മുന്നിൽ വന്നെത്തിയ ഈ മഹാമാരിയെ ഇതിനെതിരെ ഒറ്റക്കെട്ടായി കേരള ജനത ഉയര്ത്തെഴുന്നേല്ക്കേണ്ട ഈ കാലത്ത് ഇസ്ലാമോഫോബിയയുടെ ഉണര്ത്തുപാട്ടുകാരായി ഈ വർഗീയ കോമരങ്ങൾ ആനന്ദ നൃത്തം ചവിട്ടുന്നത് എന്തിനുവേണ്ടിയാണെന്നു ശരാശരിബുദ്ധിയുള്ള ഏതൊരു കേരളീയനും തിരിയും. എന്നിരുന്നാലും ഇതൊന്നും അറിയാത്ത സാധാരണക്കാരിൽ സാധാരണക്കാരായ ഏതെങ്കിലും ഒരു മനുഷ്യനെ വഴി തെറ്റിക്കാൻ ഇവർക്ക് ആയാൽ അതവരുടെ വിജയമാണ്. അതിന് ഇടം കൊടുക്കാതെ സമൂഹ മനസാക്ഷിക്ക് വേണ്ടി ഈ വെറുപ്പുല്പാദനം ചോദ്യം ചെയ്യപ്പെടണം.പ്രബുദ്ധമായ ഒരു ജനത ഇവരുടെ ഈ ഇല്ലാകഥകളൊന്നും വിശ്വസിക്കില്ലായിരിക്കാം. എന്നാല്‍ ഭീതിദമായി നിഴലിക്കുന്ന ചോദ്യമിതാണ്. ഇന്‍ഡ്യാ മഹാരാജ്യത്ത് എത്രശതമാനം പ്രബുദ്ധതയുള്ള ജനത അവശേഷിക്കുന്നുണ്ട്? ലസിതയേ അറസ്റ്റ് ചെയ്യുക.