fbpx
Connect with us

life story

തിരക്കുള്ള ടൌണിലൂടെ അവനെയും ചുമന്നു നടക്കുമ്പോള്‍ പലരും കളിയാക്കിയിട്ടുണ്ട്

ഇന്നത്തെ കാലത്ത് ഒരു സുഹൃത്തിനെ കിട്ടുക എന്നത് വലിയ കാര്യമല്ല.പക്ഷെ പണത്തിനും പ്രശസ്തിക്കും അപ്പുറം,സുഖത്തിലും ദുഃഖത്തിലും ഒരു പോലെ നമ്മുടെ കൂടെ ഉറച്ചു നില്‍ക്കുന്ന ഒരു നല്ല സുഹൃത്തിനെ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്.എന്റെ ജീവിതത്തില്‍

 157 total views

Published

on

 

Shahul Malayil

ഇന്നത്തെ കാലത്ത് ഒരു സുഹൃത്തിനെ കിട്ടുക എന്നത് വലിയ കാര്യമല്ല.പക്ഷെ പണത്തിനും പ്രശസ്തിക്കും അപ്പുറം,സുഖത്തിലും ദുഃഖത്തിലും ഒരു പോലെ നമ്മുടെ കൂടെ ഉറച്ചു നില്ക്കുന്ന ഒരു നല്ല സുഹൃത്തിനെ ലഭിക്കാന് ബുദ്ധിമുട്ടാണ്.എന്റെ ജീവിതത്തില്എനിക്ക് ലഭിച്ച വരദാനമാണ് എന്റെ ഉയിര്‍ നന്‍പന്‍ ബഷീര്‍ ഭായ്..വിധിയുടെ വിക്രിതിയോടു പട പൊരുതിയാണ് ബഷീര്‍ ഇന്ന് ജീവിക്കുന്നത്.ചെറുപ്പത്തില്‍ ബാധിച്ച പോളിയോ ഒരു കാല്‍ പൂര്‍ണ്ണമായി തളര്‍ത്തി.തളര്‍ന്ന ആ കാലിനു എന്റെ ഒരു കൈ വണ്ണം പോലുമില്ല.എങ്കിലും അവന്‍ പകച്ചു നിന്നില്ല.തന്റെ ജീവിതം നാല് ചുമരുകള്‍ക്കുള്ളില്‍ എരിഞ്ഞുതീരാന്‍ ഉള്ളതല്ല എന്ന് അവന്‍ മനസ്സിലാക്കുന്നിടത്ത് നിന്നും അവന്‍ ഉയിര്‍ത്തിയെഴുന്നെല്‍ക്കുകയായിരുന്നു.

ഹൈസ്കൂളില്‍ പഠിക്കുമ്പോഴാണ് ഞാന്‍ അവനെ ആദ്യമായി കാണുന്നത്.വികലാങ്ങര്‍ക്കുള്ള നാല് ചക്ര സൈക്കിളില്‍ കൂട്ടുകാരെല്ലാം ചേര്‍ന്ന് ആര്‍പ്പോ ഹിര്‍രോ വിളികളോടെ അവനെ തള്ളി കൊണ്ട് വരുമ്പോള്‍ സൈക്കിളില്‍ ഇരിക്കുന്ന അവനു പല്ലക്കിലിരിക്കുന്ന രാജാവിന്റെ ഭാവമായിരുന്നു..ഒരു കാലിനു സ്വാധീനം ഇല്ല എന്നാ ദുഃഖം ഒരിക്കല്‍ പോലും ഞാന്‍ അവന്റെ മുഖത്ത് കണ്ടിട്ടില്ല.
ഒരിക്കല്‍ കേരളോത്സവത്തില്‍ വച്ച് നടന്ന പ്രച്ഛന്ന വേഷ മത്സരത്തില്‍ എന്നെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി അവന്‍ ഒന്നാം സ്ഥാനം നേടി.അന്നാണ് ഞാന്‍ അവനെ ആദ്യമായി പരിചയപ്പെടുന്നത്.അതൊരു പുതിയ ബന്ധത്തിന് തുടക്കം കുറിക്കുകയായിരുന്നു.
ജീവിതത്തില്‍ ഞാന്‍ ഇന്നേ വരെ പിണങ്ങാത ഒരേ ഒരു സുഹൃത്ത്‌ എന്റെ ബഷീര്‍ മാത്രമാണ്.തളര്‍ന്ന കാലും തരാത്ത മനസ്സുമായി അവന്‍ എന്നും എന്റെ കൂടെ ഉണ്ടായിരുന്നു.

ഒരു കാലില്ലാതത്തിന്റെ വിഷമം ഒരിക്കലും ഞാന്‍ അവനെ അറിയിച്ചിട്ടില്ല.ചിത്രത്തില്‍ കാണുന്നത് പോലെഎപ്പോഴും അവന്‍ എന്റെ തോളില്‍ ഉണ്ടായിരിക്കും.ഏതു ആള്‍കൂട്ടത്തിനിടയിലും ഒരു മടിയുമില്ലാതെ ഞാന്‍ അവനെ ചുമക്കും.കരുവാരകുണ്ട് കൂമ്പന്‍ മലയുടെ നെറുകയിലേക്ക് 9 കിലോമീറ്റര്‍ കുത്തനെയുള്ള കയറ്റം കയറിയപ്പോഴും,അപകടം പതിയിരിക്കുന്ന പാറക്കെട്ടുകള്‍ നിറഞ്ഞ ആഡ്യന്‍പാറയുടെ ഉള്ളറകളിലേക്ക് ഇറങ്ങിയപ്പോഴുമെല്ലാം അവന്റെ കൈകള്‍ക്ക് ശക്തി പകര്‍ന്നത് എന്റെ ചുമലുകലായിരുന്നു.മമ്മൂട്ടിയുടെ റിലീസ് പടത്തിനായാലും,നിലമ്പൂര്‍ പാട്ടിനായാലും,തൃശൂര്‍ പൂരത്തിനായാലും,റിമി ടോമിയുടെ ഗാനമെളക്കായാലും എന്റെ തോളില്‍ തൂങ്ങി അവന്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടാവും.

Advertisement

തിരക്കുള്ള ടൌണിലൂടെ അവനെയും ചുമന്നു നടക്കുമ്പോള്‍ പലരും കളിയാക്കിയിട്ടുണ്ട്.വിക്രമാതിത്യനും വേതാളവും എന്ന് വിളിച്ചു പരിഹസിച്ചിട്ടുണ്ട്.. അതൊന്നും കേട്ട് ഞാന്‍ അവനെ താഴെയിരക്കിയിട്ടില്ല കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തിയിട്ടെ ഉള്ളൂ.. കാലുള്ളവര്‍ക്കരിയില്ലല്ലോ ഇല്ലാത്തവന്റെ വേദന.ഞാന്‍ ഗള്‍ഫിലേക്ക് പോവുന്നത് പറയാന്‍ അവന്റെ വീട്ടില്‍ ചെന്നപ്പോള്‍ അവന്റെ ഉമ്മ പറഞ്ഞ വാക്കുകള്‍ ഒരു കാലത്തും ഞാന്‍ മറക്കില്ല.. “”” ഷാഹുലെ നീ ഉള്ളിടത്തോളം കാലം ഒരു കാലില്ലാത്തതിന്റെ വിഷമം ന്‍റെ മോന്‍ അറിഞ്ഞിട്ടില്ല””. നിറ കണ്ണുകളോടെ ആ ഉമ്മ പറഞ്ഞത് സത്യമായിരുന്നു.

ഗള്‍ഫിലേക്ക് വിമാനം കയറുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞതും അവനെ കുറിച്ച് ഓര്‍ത്തു മാത്രമായിരുന്നു..
ഒരിക്കല്‍ ബാങ്കില്‍ നിന്നും വായ്പയെടുത്തത് അവധി തെറ്റി തിരിച്ചടക്കാന്‍ പണമില്ലാതെ എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുന്ന സമയത്ത് ബഷീര്‍ വന്നു ഒരു കവര്‍ എന്റെ കയ്യില്‍ തന്നു.തുറന്നു നോക്കിയപ്പോള്‍ പണമായിരുന്നു അതില്‍..എങ്ങനെ കിട്ടി എന്ന് ചോദിച്ചപ്പോള്‍ ആദ്യം അവന്‍ ഒന്നും മിണ്ടാതിരുന്നു.പിന്നെ ഒരു പാട് നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ പറഞ്ഞു.. ഭാര്യയുടെ മഹര്‍ (കെട്ടു താലി) പണയം വച്ച് കൊണ്ട് വരികയാണെന്ന്..അന്ന് ഞാന്‍ അവനെ എന്റെ നെഞ്ചോടു ചേര്‍ത്ത് പൊട്ടിക്കരഞ്ഞിട്ടുണ്ട്.ആവശ്യങ്ങള്‍ അറിഞ്ഞു സഹായിക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്‌ എന്ന് അവന്‍ എന്നെ പഠിപ്പിക്കുകയായിരുന്നു.

പിന്നീട് അവനൊരു ജോലിയില്ലാത്ത പ്രശ്നം വന്നപ്പോൾ ഞാനും എന്റെ fb കൂട്ടുകാരും ചേർന്നു കുറച്ചു പൈസ ഉണ്ടാക്കി റോഡരികിൽ ഒരു ഷെഡ്ഡുണ്ടാക്കി ചായയും കരിമ്പ് ജ്യൂസും തുടങ്ങി.ഇൻസൈഡ് അഴിച്ചു വെച്ചു തിരക്കുകൾ മാറ്റി വച്ചു കള്ളിമുണ്ടുടുത്തു ചായയടിക്കാൻ ആറു മാസത്തോളം ഞാനും അവന്റെ കൂടെയുണ്ടായിരുന്നു.അവനു കാലില്ല എന്നു അവനു തന്നെ ഓർമ്മ വരുന്നത് വല്ലപ്പോഴും ബസ്സിൽ കയറുമ്പോൾ ഭിന്നശേഷിക്കാർക്കുള്ള സീറ്റിൽ നിന്നും ആരെങ്കിലും എഴുന്നേറ്റു കൊടുക്കുമ്പോൾ മാത്രമാണ്.എത്ര ദൂരത്തെക്കുള്ള യാത്ര ആണെങ്കിലും എനിക്ക് അവന്റെ ഓട്ടോയില്‍ പോവാനാണ് ഇഷ്ട്ടം.ഞാന്‍ എങ്ങോട്ട് പോവുകയാണെങ്കിലും എന്റെ സാരഥിയായി അവന്‍ കൂടെ ഉണ്ടാവും.പല സ്ഥലത്ത് നിന്നും പലരും എന്നോട് ചോദിച്ചിട്ടുണ്ട് നീയെന്താ ഓട്ടോയില്‍ വന്നതെന്ന് ..ഓട്ടോ ഓടിക്കുന്നത് എന്റെ ചങ്കാണ് എന്ന് അവര്‍ക്കറിയില്ലല്ലോ.

ഈസ്റ്റ്‌കോസ്റ്റ് വിജയന്‍റെതടക്കം പത്തോളം ആല്‍ബങ്ങളിലും,ഒരു പാട് ഷോര്‍ട്ട് ഫിലിമുകളിലും ,ഏഷ്യാനെറ്റിന്റെ സാഹസികന്റെ ലോകത്തിലും അടക്കം ഇന്നും ക്യാമറക്ക്‌ മുന്നില്‍ ബഷീര്‍ സജീവമാണ്.ശരീരത്തെ ബാധിച്ച വൈകല്യം മനക്കരുത് കൊണ്ട് മറികടന്നവനാനവന്‍.അവന്റെ ഉമ്മ അവനെ പത്തു മാസം ഉദരത്തില്‍ ചുമന്നു എങ്കില്‍ പിന്നീടുള്ള വര്‍ഷങ്ങള്‍ ഞാന്‍ എന്റെ ചുമലിലാണ് അവനെ ചുമന്നത്.രക്തബന്ധത്തിന് പോലും വില കല്‍പ്പിക്കാതെ ഇന്നത്തെ കാലത്ത് സ്നേഹ ബന്ധം കൊണ്ട് എന്റെ മനസ്സ് കീഴടക്കിയവനാനവന്‍.അതെ.. ഇത് പോലൊരു സുഹൃത്തിനെ കിട്ടണമെങ്കില്‍ പുണ്യം ചെയ്യണം.എനിക്ക് അങ്ങനെയൊരു സുഹൃത്തുണ്ടായിരുന്നു,അവനൊക്കെ ഇപ്പോൾ എവിടെയാണാവോ എന്നൊക്കെ പറഞ്ഞു കളിയാക്കി പോസ്റ്റിടുന്നതിനെക്കാൾ എനിക്കിഷ്ടം എനിക്കിത്തപോലൊരു സുഹൃത്തുണ്ട് അവനെ ഞാനെപ്പോഴും മാറോടണച്ചു പിടിക്കാറുണ്ട് എന്നു പറയാനാണ്.

Advertisement

 158 total views,  1 views today

Advertisement
Entertainment1 min ago

പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാറിനെ കുറിച്ച് സുപ്രധാനമായൊരു അപ്ഡേറ്റ്

India13 mins ago

ഇന്ത്യയെ മുന്നോട്ടു നയിക്കുന്നത് അതിന്റെ അനേകം സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ദേശീയതയാണ്, എന്നെ ഒരു പാകിസ്താനിയായി ജനിപ്പിച്ചത് ചരിത്രത്തിന്റെ കുടിലത

Featured39 mins ago

നമ്മുടെ തിരംഗ വാനിലുയർന്നുപറക്കട്ടെ ….

Entertainment1 hour ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment2 hours ago

നിഗൂഢതകളുടെ താഴ് വാരത്തിൽ വസിക്കുന്ന ഒരേ ഒരു രാജാവ്

Entertainment2 hours ago

“ന്നാ , താൻ കേസ് കൊട് ” സിനിമയിലെത് കണ്ണൂർ സ്ലാംഗോ കാസറഗോഡ് സ്ലാംഗോ ?

life story2 hours ago

“ഇപ്പോൾ ഒരു ജ്വല്ലറിയും ഇല്ല എല്ലാം ഒന്നിൽ നിന്നും തുടങ്ങണം “

history14 hours ago

ദേശീയഗാനത്തിന്റെ ചരിത്രം

Entertainment15 hours ago

ഒരു ആവറേജ്/ബിലോ ആവറേജ് ചിത്രം എന്നതിനു അപ്പുറം എടുത്തു പറയാൻ കാര്യമായി ഒന്നും സമ്മാനിക്കുന്നില്ല ചിത്രം

Entertainment15 hours ago

ഇന്ദിരാഗാന്ധിയുടെ രൂപത്തില്‍ മഞ്ജുവാര്യര്‍, ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിന്‍ ഷാഹിർ , വെള്ളരിപ്പട്ടണം പോസ്റ്റർ

Entertainment15 hours ago

1976 ൽ അനുഭവം എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ മുഖം കാണിച്ചു സിനിമയിലെത്തിയ അഭിനേതാവ് ആരെന്നറിയാമോ ?

Entertainment16 hours ago

അഭിനയരംഗത്തെത്താൻ കഷ്ടപ്പെട്ട ഒരാൾ പതിയെ വിജയം കണ്ട് തുടങ്ങുമ്പോൾ സന്തോഷമുണ്ട്

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

Entertainment1 hour ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment1 day ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment1 day ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment2 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment2 days ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured2 days ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Entertainment3 days ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment3 days ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Food6 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment7 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment7 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment7 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Advertisement
Translate »