Shaiju S

സിനിമാ നടൻ ശ്രീരാമൻ എനിക്ക് മന്തി ഇഷ്ടമല്ല എന്ന് സ്വന്തം വാളിൽ ഒര് തമാശ പറഞ്ഞു പോയതിന് ഭക്ഷണ പാസിസവും, അടിയാള മേലാള ഭൂർഷ്വാ വാദ കൊളോണിയൽ സത്വ തേങ്ങാക്കൊല വരെ എടുത്തിട്ട് ഒരാഴ്ച കാലം ചന്നം പിന്നം ചിന്തി ചിതറി എനിക്കുമെനിക്കും സാംസ്‌കാരിക ബുദ്ധി ഉണ്ടെന്ന് തെളിയിച്ച പോലെ ആയിപോയി ഇന്നലത്തെ ഷക്കീല സംഭവവും

കോഴിക്കോട് ഹൈ ലൈറ്റ് മാളിൽ സ്വന്തം സിനിമയുടെ പ്രമോഷൻ സ്‌പേസും അതിൽ പങ്കെടുക്കേണ്ട ഷക്കീലയെ ചെന്നൈയിൽ പോയും ഒര് മാസം മുൻപേ ബുക്ക്‌ ചെയ്ത ഒമർ ലുലു ഇന്നലെ പരിപാടിക്ക് തൊട്ട് മുൻപാണ് മാൾ അധികൃതരോട് ഷക്കീലയാണ് മുഖ്യ അതിഥി എന്ന് വെളിപ്പെടുത്തിയത്..
കഴിഞ്ഞ മാസം ഇതേ മാളിൽ ഒര് സിനിമാ നടിയെ കാണാൻ വേണ്ടി തടിച്ചു കൂടിയ ആയിരക്കണക്കിനാളുകളിൽ കുറച്ച് പേര് ആ നടിയ്ക്ക് നേരെ ലൈംഗിക അതിക്രമം കാണിച്ച സംഭവത്തിൽ മാൾ അധികൃതർ ആപ്പിലാകുകയും നാണം കെടുകയും ചെയ്തിരുന്നു…

ഇതിപ്പോ ഒമർ ലുലു ഇന്നലെ പെട്ടെന്ന് ഈ പരിപാടിയ്ക്ക് ഷക്കീല വരുന്നുണ്ടെന്ന് മാൾ അധികൃതരെ വിളിച്ച് പറയുകയും സോഷ്യൽ മീഡിയയിലൂടെ ആളെ കൂട്ടാനുള്ള പരിപാടി എടുക്കുകയും ചെയ്തു. പെട്ടെന്ന് കിട്ടിയ വിവരമായതിനാൽ മുൻപ് ഒര് നടിയുടെ കാര്യത്തിൽ സംഭവിച്ചത് അനുഭവം ഉള്ളത് കൊണ്ട്.. വേണ്ടത്ര സെക്യൂരിറ്റിയും മുന്നൊരുക്കങ്ങളും ഇല്ലാതെ ഷക്കീലയെ പരിപാടിക്ക് പങ്കെടുപ്പിക്കുക സാധ്യമല്ലെന്ന് ഒമർ ലുലുവിനെ അറിയിച്ചു..മുൻപ് പ്ലാൻ ചെയ്ത പോലെ തന്നെ കോളടിച്ച സന്തോഷത്തിൽ ഒമർ ലുലു ഓൺ ദി സ്പോട്ടിൽ മീഡിയക്കാരെ വിളിച്ചു ”അയ്യോ എന്റെ ഷക്കീലയെ മാൾ അധികൃതർ പുറത്താക്കിയേയ് ” എന്നും പറഞ്ഞു കരച്ചിൽ തുടങ്ങി..

അത് കൂടാതെ ലെവൻ യഥാർത്ഥ റീസൺ പറയാതെ ആ പാവം സ്ത്രീയെ നിങ്ങൾ ‘A@ ‘ അങ്ങിനെ ആയത് കൊണ്ടാണ് അവർ അങ്ങോട്ട് കയറ്റാത്തത് എന്നൊക്കെ പിരികയറ്റി പ്രകോപിപ്പിച്ചു വിഷമിപ്പിക്കുകയും ചെയ്തു.കേട്ട പാതി കേൾക്കാത്ത പാതി…സകല അണ്ടനും അടകോടനും.. ”സ്ത്രീ പുരുഷ വർഗ ബോധം,,സദാചാര സമൂഹത്തിന്റെ ഉൾക്കണ്ണ്,, ഹൈ ലൈറ്റ് മാളിന്റെ വരേണ്യ കുത്തക മനസ്,,എ പടത്തിന്റെ ദയനീയ പിന്നാമ്പുറ കാഴ്ചകൾ,A എന്നാൽ അടിച്ചമർത്തപെടേണ്ടതോ തുടങ്ങി സകലമാന സാധനങ്ങളും എടുത്തിട്ട് അലക്കൽ തുടങ്ങി..ഒമർ ആരാ മോൻ..ഉണ്ടാക്കുന്ന പടങ്ങൾ പത്ത് പൈസയ്ക്ക് കൊള്ളില്ലെങ്കിലും അതിന് വേണ്ട പ്രമോഷൻ എങ്ങിനെ ചെയ്യാം എന്നതിനെ പറ്റി ഇവനെ കഴിച്ചേ ആളുള്ളൂ.

Leave a Reply
You May Also Like

സുലൈഖ മൻസിലിന്റെ ഏറ്റവും വലിയ പോസിറ്റീവ് അതിലെ പാട്ടുകൾ തന്നെയാണ്

സുലൈഖ മൻസിൽ » A Retaliate Riyas Pulikkal സുലൈഖ മൻസിലിന്റെ ഏറ്റവും വലിയ പോസിറ്റീവ്…

ആരാധകരുടെ കാത്തിരിപ്പുകൾക്കു വിരാമം ഇട്ടുകൊണ്ട് ‘മോൺസ്റ്റർ’ റിലീസ് പ്രഖ്യാപിച്ചു

പുലിമുരുകനു ശേഷം മോഹൻലാലിനെ നായനാക്കി വൈശാഖ് സംവിധാനം ചെയുന്ന ചിത്രമാണ് ‘മോണ്‍സ്റ്റര്‍.’ പുലിമുരുകൻ നേടിയ അതിഗംഭീര…

ബോളിവുഡിൽ താരങ്ങളെ വിൽക്കുമ്പോൾ ദക്ഷിണേന്ത്യൻ സിനിമകൾ നല്ല കഥകൾ പറയാനാണ് ശ്രമിക്കുമെന്നതെന്ന് അനുപം ഖേർ

ബോളിവുഡിലെ മികച്ച സ്വഭാവ നടനാണ് അനുപംഖേർ. ഇപ്പോൾ അദ്ദേഹം പരാജയം തുടർക്കഥയായ ബോളിവുഡിനെ നിശിതമായി വിമർശിച്ചുകൊണ്ട്…

കല്യാണി മുഖ്യ വേഷത്തിലെത്തുന്ന ‘ശേഷം മൈക്കിൽ ഫാത്തിമ’യിലെ ഗാനമെത്തി, ഗായകനായി അനിരുദ്ധ് രവിചന്ദർ ആദ്യമായി മലയാളത്തില്‍

തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദർ ആദ്യമായി മലയാളത്തില്‍ ഗായകനായി എത്തുന്ന ചിത്രമാണ് കല്യാണി പ്രിയദർശൻ…