പാവപ്പെട്ട തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുന്ന ദുബായ് ഷെയ്ഖിന്റെ മകളുടെ വീഡിയോ വൈറലാകുന്നു

0
376

കാരുണ്യത്തിന്റെയും സാന്ത്വനത്തിന്റെയും തണലേകിയുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടക്കമിട്ട’എമിറേറ്റ്‌സ് ഫുഡ് ബാങ്ക്’ പദ്ധതിക്ക് ആവേശമായി ഷെയ്ഖ് മുഹമ്മദിന്റെ മകളും രംഗത്ത്. സ്‌കൂള്‍ ഡ്രസ്സില്‍ മകള്‍ ഷെയ്ഖ ഷെമ്മ ബിന്‍ത് മുഹമ്മദ് കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഇടയിലേക്ക് വന്നു കൊണ്ട് ഭക്ഷണ പെട്ടികള്‍ വിതരണം ചെയ്യുന്ന വീഡിയോ വൈറലായി മാറുകയാണ്.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും എല്ലാവര്‍ക്കും ഭക്ഷണം എത്തിക്കാനും ലക്ഷ്യമിട്ടാണ് കഴിഞ്ഞ ദിവസം യു എ ഇ ഈ പദ്ധതി പ്രഖ്യാപിച്ചത്. ഷെയ്ഖ ഷെമ്മയുടെ പിതാവ് ഷെയ്ഖ് മുഹമ്മദ് തന്നെയാണ് സ്വന്തം ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

വിവിധ കേന്ദ്രങ്ങളില്‍നിന്നു ഭക്ഷണവും ഭക്ഷ്യോല്‍പന്നങ്ങളും ശേഖരിച്ചാണ് യു എ ഇ ഈ പദ്ധതി നടപ്പാക്കുന്നത്. ഹോട്ടലുകളില്‍ അധികം വരുന്ന ഭക്ഷണസാധനങ്ങളും സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ഭക്ഷ്യോല്‍പന്നങ്ങളും ശേഖരിക്കുന്നതിനൊപ്പം ഭക്ഷ്യോല്‍പന്ന ഫാക്ടറികളെയും കൃഷിയിടങ്ങളെയും സന്നദ്ധസംഘടനകളെയും പദ്ധതിയുടെ ഭാഗമാക്കിയാണ് പദ്ധതി വിജയകരമാക്കുക.