ലോകത്തിന്റെ ശ്വാസകോശം കത്തിയെരിയുമ്പോൾ

0
417

Shaji Balamohan എഴുതുന്നു 

ലോകത്തിന്റെ ശ്വാസകോശം കത്തിയെരിയുമ്പോൾ

ലോകത്തിന്റെ കണ്ണീരായി ആമസോൺ!

ആമസോൺ വനങ്ങൾ കഴിഞ്ഞ 22 ദിവസങ്ങളായി കത്തിയമരുകയാണ്. ലോകത്തിലെ ഏറ്റവും വലുതും വൈവിദ്ധ്യമാർന്നതുമായ നിത്യഹരിത വനങ്ങൾ കത്തിച്ചാമ്പലാവുന്നു.

കഴിഞ്ഞ 22 ദിവസങ്ങളായി ദശലക്ഷക്കണക്കിന്‌ സ്ക്വയർ കിലോമീറ്റർ ഏര്യായിലെ ജൈവവൈവിധ്യമാണ്‌‌ ഈ മനുഷ്യനിർമ്മിത അഗ്നിയാൽ ചാമ്പലാക്കപ്പെട്ടത്‌.

Image may contain: fire and outdoorലോകത്തിന്റെ ഏറ്റവും വലിയ ജൈവ സമ്പത്ത്.
ഈ ഭൂമിയിൽ അവശേഷിക്കുന്ന സസ്യ ജീവ ജാലങ്ങളിൽ 30 % അധിവസിക്കുന്ന ഹരിത ഭൂമി

മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും നിലനിൽപ്പിന് അത്യാവശ്യമായ ഓക്സിജൻ 20 % ൽ അധികം ഉത്പാദിപ്പിക്കുന്നത് ഈ മഴ കാടുകളാണ്.

മനുഷ്യ നിർമ്മിതമായ ഒരു കാട്ടുതീ ആ അത്യപൂർവ്വ ജൈവ സമ്പത്തിനെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു.
നമ്മുടെ നിലനിൽപ്പ് പോലും ഭാവിയിൽ ഭീഷണി ഉണ്ടാക്കുന്ന സംഭവം നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ ഒന്നും സജീവ ചർച്ച വിഷയമാക്കിയിട്ടേ ഇല്ല.

Image may contain: sky, cloud, mountain, outdoor and natureആമസോൺ കാടുകൾ ബ്രസീൽ, കൊളംബിയ, പെറു വെനിസ്വല, ഇക്കഡോർ, ബൊളീവിയ,ഗുയാന, സുരിനാം, ഫ്രാൻസിന്റെ അധീനതയിലുള്ള ഫ്രഞ്ച് ഗയാന തുടങ്ങിയ തെക്കൻ അമേരിക്കൻ രാജ്യങ്ങളിൽ പടർന്നു കിടക്കുന്ന ജൈവ സമ്പത്താണ്. ഏകദേശം 55 ലക്ഷം സ്‌ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ പറന്നു കിടക്കുന്ന ഈ കാടുകളിലൂടെ 1000 കണക്കിന് നദികൾ പരന്നൊഴുകുന്നു. അവയിൽ മിക്കതും കൂടി ചേർന്ന് ലോകത്തെ തന്നെ ഏറ്റവും വലിയ നദിയായ ആമസോൺ നദി രൂപാന്തരം പ്രാപിക്കുന്നു. ഈ സസ്യ ജലസമ്പത്തുകളാൽ സമൃദ്ധമായ ഈ ഭൂമി പതിനായിര കണക്കിന് ജീവജാലങ്ങളുടെ ഈറ്റില്ലമായില്ലെങ്കിലേ അത്ഭുതമുള്ളൂ. പക്ഷെ അതെല്ലാം ഈ കാട്ടുതീയിൽ ഇല്ലാതാവുമോ എന്ന പേടിയിലാണ് ലോകം.

ഏതാനും മാസങ്ങൾക്ക് മുൻപാണ് കർണ്ണാടകത്തിലെ ബന്ദിപ്പൂർ വനങ്ങൾ കത്തിയെരിഞ്ഞത്. അതിന്റെ ഏകദേശം 1000 മടങ്ങു വലുതാണ് ഇപ്പോൾ ആമസോണിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

Image may contain: water, outdoor and natureശൂന്യാകാശത്തു നിന്ന് പോലും ഈ ഭീമാകാരമായ തീനാളങ്ങൾ പകർത്തി കഴിഞ്ഞു.
ബ്രസീൽ സർക്കാരിന്റെ ഇത് വരെയുള്ള ശ്രമങ്ങളൊന്നും ലക്‌ഷ്യം കണ്ടിട്ടില്ല. ലോക രാജ്യങ്ങൾ മുഴുവൻ ആ തീ അണക്കാനുള്ള ഭഗീരഥ ശ്രമത്തിലാണ് .

പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം ആ നല്ല വാർത്തക്കായി

കടപ്പാട് : ആസ്ട്രോജീക്സ്
Courtesy: Astrogeekz / Credit: @methenature / Twitter

#AmazonRainforest #PrayForTheAmazon

Shaji Balamohan