നിങ്ങളോർക്കുന്നില്ലേ സ്നേഹത്തിന്റെ ഈ മാലാഖമാരെ ?

245

ഷാജി ചെമ്പിലോട് എഴുതുന്നു 

നിങ്ങളോർക്കുന്നില്ലേ നൗഷാദിനെ 

മുഖപരിചയംപോലുമില്ലാത്ത
രണ്ടു മനുഷ്യരെ രക്ഷിക്കാനായി മരണത്തിന്റെ
മാന്ഹോളിലേക്കിറങ്ങിപ്പോയ,
കോഴിക്കോട്ടെ സാധാരണക്കാരനായ
ഓട്ടോറിക്ഷാഡ്രൈവറായിരുന്ന നൗഷാദിനെ
മനുഷ്യസ്നേഹത്തിനു , മാനവികതക്ക് മഹാമാതൃക സൃഷ്ട്ടിച്ചു ജീവത്യാഗം ചെയ്ത നൗഷാദിനെ 

ഷാജി ചെമ്പിലോട്

എന്റെ നാട്ടിലുമുണ്ടായിരുന്നു മനുഷ്യ സ്നേഹത്തിന്റെ ഉറവവറ്റാത്ത പ്രിയപ്പെട്ട കൂട്ടുകാരൻ രതീഷും മാതൃ സ്നേഹത്തിന്റെ നിറകുടം, അവന്റെ അമ്മ സതിയേച്ചിയും.
സെപ്റ്റിക് ടാങ്കിൽ വീണ തൊഴിലാളി മുനീറിനെ രക്ഷിക്കുന്നതിനിടയിൽ ജീവൻ
ത്യജിച്ചവർ. 

നിങ്ങളോർക്കുന്നില്ലേ വിഷ്ണവിനെ 

കഴിഞ്ഞ പ്രളയകാലത്ത് മധ്യപ്രദേശിൽ
നിന്ന് ഉപജീവനത്തിനായി കമ്പിളിയും പേറി കേരളത്തിൽ വന്ന വിഷ്ണവിനെ
കണ്ണൂർ ഇരിട്ടിയിൽ കമ്പിളി വില്പന നടത്തുമ്പോഴാണ് നാടിനെ നടുക്കിയ പ്രളയ ദുരന്തത്തിന്റെ വ്യാപ്തി വിഷ്ണു തിരിച്ചറിഞ്ഞത്.
തന്റെ കൈയിൽ ഉള്ള കമ്പിളി പുതപ്പുകൾ മുഴുവൻ ദുരിത ബാധിതർക്കായി നൽകി നിറപുഞ്ചിരിയോടെ തിരിച്ചുപോയ വിഷ്ണുവിനെ

നിങ്ങളോർക്കുന്നില്ലേ വി എസ് സ്വാഹയെ 

” എന്റെ അച്ഛന് എനിക്കും കുഞ്ഞനുജനുമായി നല്കിയ ഒരേക്കര് സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു. ”
എന്ന് കഴിഞ്ഞ വർഷം പ്രളയം നേരിട്ടപ്പോൾ പറഞ്ഞ ഷേണായ് സ്മാരക ഗവണ്മെന്റ് ഹയര് സെക്കന്ററി സ്കൂളിലെ അന്നത്തെ
പ്ളസ് വണ് ഹ്യൂമാനിറ്റീസ് വിദ്യാര്ത്ഥിനി
സ്വാഹയെ 

അങ്ങിനെ എത്രയെത്ര നൗഷാദുമാരും വിഷ്ണുമാരും സ്വാഹ മാരും ഈ മണ്ണിൽ ഉണ്ടെന്നു അറിയുമോ ?
അക്കൂട്ടത്തിലേക്കാണ് ഇന്നലെ നൗഷാദും നടന്നു കയറിയത്.

” നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ..’”

തന്റെ കടയിലെ മുഴുവൻ തുണികളും ദുരിത ബാധിതർക്കായി നൽകി ഈ മനുഷ്യസ്‌നേഹത്തിന്റെ, ത്യാഗത്തിന്റെ നെറുകയിലേക്കാണ് ഈ പച്ച മനുഷ്യനും നടന്നു കയറിയത്.

എന്റെ കേരളം
എന്റെ നാട്
എന്റെ മണ്ണ്
അതിജീവിക്കും

ഒന്നും കൊടുക്കരുതെന്ന് പറയാൻ വിഷ ജീവികളായ സംഘികൾ ഫണം വിരിച്ചു നിൽക്കുമ്പോൾ അത്തരം വിഷ ജീവികളെ തല്ലിക്കെടുത്തി വെളിച്ചം പകരാൻ ഇവിടെയൊരായിരം നൗഷാദുമാരും വിഷ്ണുമാരും സ്വാഹമാരും ഉണ്ട്.

സംഘികളെല്ലാതെ വേറെയൊരു രാഷ്ട്രീയ പ്രസ്ഥാനവും സംഘടനയും ദുരന്തഭൂമിയിൽ നെറികേട് കാട്ടാറില്ല.

ജീവിതകാലം മുഴുവനും സ്വരുക്കൂട്ടിയതും കഷ്ടപ്പെട്ട് നേടിയ കിടപ്പാടവും ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് വിറങ്ങലിച്ചു നിൽക്കുന്ന ഒരു കൂട്ടം മനുഷ്യരുണ്ട്, അവരുടെ കണ്ണീരൊപ്പാൻ അനേകമനേകം നൗഷാദുമാരും വിഷ്ണുമാരും സ്വാഹമാരും ഉള്ളപ്പോൾ ഞങ്ങൾക്ക് ഉറക്കെ ഉറക്കെ വിളിച്ചുപറയാൻ കഴിയും ഇത് സംഘികളുടെ ഭൂമിയില്ല.

ഞങ്ങൾ കേരള മക്കൾ അതിജീവിക്കും

#WeShallOvercome

– ഷാജി ചെമ്പിലോട്.