Shaji Cheriyakoloth

എനിക്ക് പറ്റിയ എതിരാളി ഇല്ല, അതുകൊണ്ട് ചെസ്സ് മടുത്തു തുടങ്ങി എന്ന് പറഞ്ഞ ചെസ്സ് ചാമ്പ്യൻ കാൾസനെ അറഞ്ചം പുറഞ്ചം തോൽപ്പിച്ചു ഇന്ത്യൻ ബാലൻ പ്രഗ്നാനന്ദ.കുഞ്ഞുനാളിൽ ചേച്ചി ചെസ് കളിക്കുന്നത് കണ്ട് ഒപ്പം കൂടിയതാണ് പ്രഗ്നാനന്ദ. 10 വയസ്സുള്ളപ്പോൾ ഏറ്റവും പ്രായംകുറഞ്ഞ ഇന്റർനാഷനൽ മാസ്റ്ററായി പ്രഗ്നാനന്ദ മാറി.ഇന്ത്യയുടെ 17കാരനായ ചെസ് മാസ്റ്റർ രമേഷ് ബാബു പ്രഗ‍്‍നാനന്ദ (Praggnanandhaa) വീണ്ടും ലോക ചെസിൽ ചരിത്രം സൃഷ്ടിക്കുന്നു. മിയാമിയിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പായ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പിലെ അവസാന റൌണ്ടിൽ ലോക ചാമ്പ്യൻ മാഗ്നസ് കാൾസണെ (Magnus Carlsen) പ്രഗ‍്‍നാനന്ദ പരാജയപ്പെടുത്തി. ഈ വർഷം ഇത് മൂന്നാം തവണയാണ് കാൾസണ് മേൽ ഇന്ത്യയുടെ കൗമാരക്കാരൻ വിജയം നേടുന്നത്. തിങ്കളാഴ്ച രാവിലെയാണ് മത്സരം നടന്നത്.

16ാം വയസ്സിലാണ് പ്രഗ‍്‍നാനന്ദ ആദ്യമായി കാൾസണെ പരാജയപ്പെടുത്തുന്നത്. അന്ന് തന്നെ ലോക ഒന്നാം നമ്പർ താരമായിരുന്നു കാൾസൺ. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ഓൾലൈൻ റാപിഡ് ചെസ് ചാമ്പ്യൻഷിപ്പായ എയർതിങ്സ് മാസ്റ്റേഴ്സിലായിരുന്നു കാൾസൺ പ്രഗ‍്‍നാനന്ദയോട് പരാജയപ്പെട്ടത്. മെയ് 20ന് ചെസ്സബിൾ മാറ്റേഴ്സ് ഓൺലൈൻ ടൂർണമെൻറിൽ വീണ്ടും പ്രഗ‍്‍നാനന്ദ ഞെട്ടിച്ചു. ഒരേ വർഷം തന്നെ ലോക ഒന്നാം നമ്പറുകാരമായ നോർവെ താരത്തിന് ഒരു കൗമാരക്കാരന് മുമ്പിൽ രണ്ടാമതും തോൽവി രുചിക്കേണ്ടി വന്നു.

ക്രിപ്റ്റോ കപ്പിലെ മത്സരത്തിൽ ഇരുവരും തമ്മിൽ കനത്ത പോരാട്ടമാണ് നടന്നത്. സമനിലയിലേക്ക് പോകുന്നുവെന്ന് തോന്നിപ്പിച്ചിടത്തു നിന്നാണ് പ്രഗ‍്‍നാനന്ദയുടെ ഒരു മൂവ് കളിയെ മാറ്റിമറിച്ചത്. ഇന്ത്യൻ താരത്തിൻെറ 40ാം മൂവാണ് നോർവെ താരത്തിനെ പ്രതിസന്ധിയിലാക്കിയത്. അടുത്ത മൂവിൽ തന്നെ കാൾസണ് പിഴച്ചു. പ്രഭുവിനെ വെച്ചതിൽ പിഴവ് വന്നതോടെ പ്രഗ‍്‍നാനന്ദ വിജയം ഉറപ്പിക്കുകയായിരുന്നു…

“മത്സരത്തിൻെറ നിലവാരത്തിൽ ഞാൻ ഒട്ടും സംതൃപ്തനല്ല. എൻെറ പ്രകടനം പ്രതീക്ഷിച്ച രീതിയിലല്ലായിരുന്നു. എനിക്ക് എവിടെയൊക്കെയോ പിഴവുകൾ സംഭവിച്ചു. തന്ത്രങ്ങളും നീക്കങ്ങളും പാളിപ്പോയതായി തോന്നി”, മത്സരം വിജയിച്ചുവെങ്കിലും പ്രഗ‍്‍നാനന്ദ പ്രതികരിച്ചത് ഇങ്ങനെയാണ്. ”ദിവസം മുഴുവൻ മോശം പ്രകടനമാണ് ഞാൻ നടത്തിയത്. എന്നാലിപ്പോൾ ഞാൻ പ്രതീക്ഷിച്ച റിസൾട്ട് എനിക്ക് ലഭിച്ചു. തോൽക്കുകയെന്നത് എനിക്ക് ഒട്ടും ഉൾക്കൊള്ളാൻ സാധിക്കാത്ത കാര്യമാണ്. എന്നാലിത് അംഗീകരിക്കാതെ വയ്യ”, മത്സരത്തിന് ശേഷം കാൾസൺ പറഞ്ഞു.

2022 ഫെബ്രുവരിയിലെ എയർതിങ്സ് മാസ്റ്റേഴ്സ് റാപിഡ് ടൂർണമെന്റിൽ ലോക ചാംപ്യൻ മാഗ്നസ് കാൾസനെ അട്ടിമറിച്ചപ്പോൾ ലോകത്തിന്റ മുഴുവൻ കണ്ണുകളും ഇന്ത്യയുടെ അഭിമാനമായ പ്രഗ്നാനന്ദ എന്ന ബാലനിലേയ്ക്കായിരുന്നു. ഒന്നുറപ്പാണ് പ്രഗ്നാനന്ദ എന്ന കൗമാരക്കാരൻ ലോകം മുഴവൻ ആരാധിക്കുന്ന ചെസ് രാജാവാകാൻ വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രം മതി.

Leave a Reply
You May Also Like

തോമസ്‌ മുള്ളറുടെ കോപ്രായങ്ങള്‍ അഥവാ ഒരു പിറന്നാള്‍ സമ്മാനം

അത്ര മനോഹരമാണ് ഈ വീഡിയോ..ഒന്ന് കണ്ടു നോക്കു…

ഒരൊറ്റ പന്തിൻ്റെ പേരിൽ ഓർമിക്കപ്പെടുന്നയാൾ

ഒരൊറ്റ പന്തിൻ്റെ പേരിൽ ഓർമിക്കപ്പെടുന്നയാൾ Suresh Varieth 2007 T20 ലോകകപ്പിൻ്റെ ഫൈനൽ …. അവസാന…

രാജാവാണ് ഏറ്റവും വിശേഷപ്പെട്ട കരു എന്നാണ് വയ്പ്, പക്ഷേ രാജ്ഞിക്കാണ് കൂടുതൽ സ്വാതന്ത്ര്യം

ഡിബിൻ റോസ് ജേക്കബ് രാജ്ഞിയുടെ ഉപായം അന്തർജ്ഞാനവും ചോദനയും നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നു. പ്രത്യേകിച്ച്,ദിവസേന എടുക്കേണ്ട…

പിന്നീട് സംഭവിച്ചത് എന്തെന്ന് കാണൂ, ഇന്ത്യൻ വാലറ്റ നിരയെ പുച്ഛിച്ചവർക്കുള്ള മറുപടി

പണ്ട് കാലത്തു ഇന്ത്യൻ വാലറ്റ നിര മഹാമോശമായിരുന്നു. അഞ്ചുവിക്കറ്റ് വീണുകഴിഞ്ഞാൽ അടപടലം പിന്നാലെ ഡ്രസിംഗ് റൂമിലേക്ക്…