നേപ്പാളിൽ പെട്രോളിന് ക്യൂ നിൽക്കേണ്ടി വരുന്നതിനേക്കാൾ വലിയൊരു അപമാനം ഇന്ത്യക്കാർ നേരിടേണ്ടി വന്നിട്ടില്ല

261

Shaji Cheriyakoloth

സ്വന്തം രാജ്യം സപ്ലൈ ചെയ്ത പെട്രോളും ഡീസലും കുറഞ്ഞവിലക്ക് വാങ്ങാനായി അന്യരാജ്യത്തേക്ക് ഒരു ഇന്ത്യൻ പൗരന് പോകേണ്ടി വരുന്നതും, അവിടെ പെട്രോൾ സ്റ്റേഷനുകളിൽ ക്യൂ നിൽക്കേണ്ടി വരുന്നതും അഭിമാനമുള്ള ഏതൊരു ഭാരതീയനും അപമാനമാണ്.

നിലവിൽ ആ അവസ്ഥയിലാണ് നമ്മൾ.സ്വന്തം നാട്ടിൽ പെട്രോൾ വില നൂറിൽ എത്തിയപ്പോൾ വിസയില്ലാതെ നമുക്ക് പോകാവുന്ന തൊട്ടടുത്ത രാജ്യമായ നേപ്പാളിൽ പെട്രോളിന് 69 രൂപയും ഡീസലിന് 58രൂപയുമാണ് വില.(അതും ഇന്ത്യയില്‍ നിന്ന് വാങ്ങിയത്..)

എത്ര കൊടിയ ചൂഷണത്തിലാണ് നമ്മൾ ഓരോ ഭാരതീയനും പെട്ടിരിക്കുന്നത് ..!!ഈ ഭരണാധികാരി വർഗം പറയുന്നതോ അവര് രാജ്യസ്നേഹികളാണ് എന്നാണ്.. ഇതാണോ രാജ്യസ്നേഹം ? സ്വന്തം ജനതയെ ദ്രോഹിക്കുന്നതാണോ രാജ്യസ്നേഹം. ? ചിന്തിക്കണം നമ്മൾ ഓരോ ഭാരതീയനും ലോകത്തിന് മുൻപിൽ ഇപ്പോൾ പരസ്യമായി തന്നെ അപമാനിക്കപ്പെട്ടു കൊണ്ടേയിരിക്കുകയല്ലേ എന്ന്.

NB : സങ്കികളുടെ കാര്യമല്ല കേട്ടോ ഞാൻ പറയുന്നത്.. അഭിമാനമുള്ള ഭാരതീയന്റെ കാര്യമാണ് ..അല്ലാതെ മോഡിയുടെ അടിമകളുടെയല്ല…