Connect with us

observation

ഷേ” എന്ന പ്രശ്‍നം നമുക്കെല്ലാവർക്കും സുപരിചിതമാണ്, ചില പുതിയ അറിവുകളും ചിന്തകളും

ക്ളീഷേ” എന്ന പ്രശ്‍നം നമുക്കെല്ലാവർക്കും സുപരിചിതമാണ്. സിനിമാ ചർച്ചകളിൽ അത് ഒരു സ്ഥിര വിഷയമാണ്. അതിനെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചപ്പോൾ

 50 total views

Published

on


Shaji Francis

“ക്ളീഷേ” – ചില അഭിപ്രായങ്ങൾ

“ക്ളീഷേ” എന്ന പ്രശ്‍നം നമുക്കെല്ലാവർക്കും സുപരിചിതമാണ്. സിനിമാ ചർച്ചകളിൽ അത് ഒരു സ്ഥിര വിഷയമാണ്. അതിനെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചപ്പോൾ കിട്ടിയ ചില അറിവുകളും ചിന്തകളും ഒന്ന് കുറിക്കട്ടെ:
💥
(ഉദ്ദേശ്യലക്ഷ്യം:
വെറുതെ ഉപരിതലത്തിൽ നിന്ന് “ക്ളീഷേ.. ക്ളീഷേ” എന്നു പറയാതെ, “ആവർത്തന സ്വഭാവുള്ള” സർവ്വതിനേയും “ആവർത്തന വിരസത” ഉള്ളതായി വിധി എഴുതാതെ, നമ്മുടെ നിത്യജീവിതത്തിലെ സന്ദർഭങ്ങളെ / കഥാപാത്രങ്ങളെ – ഉദാഹണത്തിന്, അച്ഛൻ / അമ്മ / മുത്തച്ഛൻ / മുത്തശ്ശി – “ക്ളീഷേ” ആയി കണക്കാക്കാതെ, ഒരു മെച്ചപ്പെട്ട മനസ്സിലാക്കൽ ഈ വിഷയത്തിൽ ആർജ്ജിക്കുക)

🔥
1. “കേട്ട് പഴകി, കണ്ടു പഴകി മടുത്ത കാര്യങ്ങൾ” ആണ് പൊതുവെ “ക്ളീഷേ” ആയി നാം കണക്കാക്കുന്നത്. പക്ഷെ, ഇതിൽ “തീർച്ചയായും ഒഴിവാക്കേണ്ട വിഭാഗം”, “ആവർത്തനമാണെങ്കിലും പൂർണമായി ഒഴിവാക്കാൻ പറ്റാത്ത വിഭാഗം” തുടങ്ങിയ തരം തിരിക്കലുകൾ, ആവർത്തന വിരസത തരുന്ന ഒരു കാര്യത്തെ മൊത്തമായി ഒഴിവാക്കണോ അതോ അതിലെ കൃത്യമായ “ക്ളീഷേ” ഘടകത്തെ കണ്ടുപിടിച്ച് അത് മാത്രം ഒഴിവാക്കിയാൽ മതിയോ എന്നിങ്ങനെയുള്ള കാര്യങ്ങൾ നാം ഗൗരവമായി ചിന്തിച്ചിട്ടുണ്ടാകണമെന്നില്ല.

🔥
2. ഓരോ Genre നും അതിന്റെ ശക്തി വെളിപ്പെടുത്താൻ യോജിച്ചതെന്ന് നാം കരുതുന്ന “സ്ഥിരം ഫോർമുലകൾ”, ഒരു കൃത്യമായ വൈകാരികത (specific emotion) കാണികളിൽ ഉണർത്താൻ സ്ഥിരമായി ഉപയോഗിക്കപ്പെടുന്ന ചില സമീപനങ്ങൾ / ടെക്‌നിക്കുകൾ, സിനിമയുടെ നിശ്ചിത ദൈർഘ്യത്തിലേയ്ക്കു എത്തിച്ചേരാൻ വെറും “gap fillers” ആയി നാം ഇടുന്ന sequences, ദൈർഘ്യമുള്ള സീനുകളിൽ “കൂടുതൽ activity” (ചലനം) കൊണ്ടുവരാൻ നാം ഇടുന്ന ചില നമ്പറുകൾ – ഇതൊക്കെ ക്ളീഷേ ആകാം.
ഉദാ:
– (Genreന് യോജിച്ചതെന്ന് നാം കരുതുന്നവ) “Horror Genre” സിനിമകളിൽ “ഭീകര സ്വപ്നം കണ്ട് ഞെട്ടി എഴുന്നേക്കുന്നത്” (ഇതിനെ മറ്റൊരു വെളിച്ചത്തിൽ കാണേണ്ടതുണ്ട് – ഈ എഴുത്തിൽ മുൻപോട്ടു അത് നാം ചെയ്യുന്നു)
– (വൈകാരികത ഉണർത്താൻ) നായികയ്ക്ക് നായകനോട് പ്രേമം തോന്നാൻ, പീഡന വീരന്മാരിൽ നിന്ന് നായകൻ നായികയെ രക്ഷിക്കുന്നത്
– (gap fillers) Action Genre സിനിമകളിൽ വില്ലന്റെ ഗുണ്ടകൾ നായകനെ ആക്രമിക്കുന്നത് (ചുമ്മാ ഒരു രസത്തിന് – റബ്ബർ പന്തുപോലെ അടി കൊണ്ട് തെറിക്കുന്ന ഗുണ്ടകൾ, ഊഴം നോക്കി കാത്തു നിന്ന് മാത്രം നായകനിൽ നിന്ന് അടി വാങ്ങുന്ന ഗുണ്ടകൾ!)
– (ദൈർഘ്യമുള്ള സീനുകളിൽ “കൂടുതൽ ചലനം” കൊണ്ടുവരാൻ, ആ flow ഒന്ന് മുറിക്കാൻ മാത്രം) സീൻ പുരോഗമിക്കുമ്പോൾ ഒരു കഥാപാത്രത്തിന്റെ മൊബൈൽ ഫോൺ അടിക്കുന്നു… അയാൾ ആ call നോക്കി, അത് cut ചെയ്‌ത്‌ പ്രധാന രംഗത്തിൽ rejoin ചെയ്യുന്നു
🔥
3. “തീർച്ചയായും ഒഴിവാക്കേണ്ട ക്ളീഷേ വിഭാഗം”:
-> ആശയപരമായി നമ്മുടെ “പാപ്പരത്വം” വെളിവാക്കുന്ന സീനുകൾ, “lazy writing” എന്നു തോന്നിപ്പിക്കുന്ന കാര്യങ്ങൾ <-
ഇത്തരം ക്ളീഷേകൾ, അവ ആദ്യമായി ഇറങ്ങിയ കാലത്ത് കൂറ്റൻ വിജയങ്ങളായിരുന്നു – അതുകൊണ്ടാണ് അവ ഒരു “ഫോർമുല” ആയി അംഗീകരിക്കപ്പെട്ടത്. ഇനി, കുറേ കാലത്തേയ്ക്ക് ഇവ ഉപയോഗിക്കപ്പെടാതിരുന്നാൽ, ഭാവിയിൽ ഇതേ സാധനങ്ങൾ രൂപം മാറി മടങ്ങി വരാനുള്ള സാധ്യതകളും വലുതാണ്.
ഉദാ: അടിച്ചുതളിക്കാരി ജാനുവിന്റെ മകൻ. “ഒരു വെടിക്ക് രണ്ടു പക്ഷികൾ” എന്ന പോലെ, ഒന്നിലധികം വൈകാരികതയും ഒരു സഹതാപ / പ്രതികാര / ഉയിർത്തെഴുന്നേൽപ്പിന്റെ പശ്ചാത്തലത്തിൽ നായകന്റെ വരവും വളരെ എളുപ്പത്തിൽ, വളരെ പെട്ടെന്ന് ഈ സമീപനം നേടിയെടുത്തു. എത്ര സിനിമകളാണ് ഈ വികാരം മുതലെടുത്തത്! പക്ഷെ, ഇന്ന് ഇത് അവതരിപ്പിച്ചാൽ പ്രേക്ഷകൻ അംഗീകരിക്കില്ല – അവർ കൂകുക വരെ ചെയ്യാം!
(ഇതിനൊപ്പം കൊടുത്തിരിക്കുന്ന ട്രോൾ പറയാൻ ശ്രമിക്കുന്നത് – പരിചയക്കുറവുള്ള ഒരു തിരക്കഥാകൃത്ത്, അടിച്ചുതളിക്കാരി ജാനു എന്ന ആ “ആശയമാണ്” ക്ളീഷേ എന്നത് മനസ്സിലാക്കാതെ, കേവലം “ജാനു” എന്ന പേരാണ് ക്ളീഷേ എന്ന് തെറ്റിദ്ധരിച്ച് അതിനെ പരിഹരിക്കാൻ ശ്രമിക്കുന്നു എന്നതാണ്) (അതിശയോക്തി കലർന്ന ഒരു വീക്ഷണം – typical to trolls)
🔥
4. “ആവർത്തനമാണെങ്കിലും പൂർണമായി ഒഴിവാക്കാൻ പറ്റാത്ത ക്ളീഷേ വിഭാഗം”:
– Horror Genre സിനിമകളിൽ “കഥാപാത്രങ്ങൾ ഭീകര സ്വപ്നം കണ്ട് ഞെട്ടി എഴുന്നേക്കുന്നത്” ഇതിൽ വരുന്ന ഒരു കാര്യമാണ്.
സിനിമയിൽ ഉൾപ്പടെ, മനുഷ്യമനസ്സുകളിലാണ് “ഭീതി / ഭയം” ഒക്കെ ജനിക്കുന്നത്. ഒരു horror സിനിമയിലെ കഥാപാത്രങ്ങൾ, അവരെ പേടിപ്പെടുത്തുന്ന ചിന്തകൾ, അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ അവർ തീർച്ചയായും പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങൾ കാണും! ഒരു horror സിനിമ സംവിധായകനെ സംബന്ധിച്ച്, ഇത്തരം സ്വപ്നങ്ങൾ അയാളുടെ കയ്യിലെ വളരെ വലിയ ഒരു “ടൂൾ” (ഉപകരണം) ആണ് – പ്രേക്ഷകരിൽ ഭീതി ഉണർത്താൻ, കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങൾ / അവസ്ഥകൾ വെളിപ്പെടുത്താൻ, സന്ദർഭങ്ങളുടെ കാഠിന്യം സൂചിപ്പിക്കാൻ ഒക്കെ ഉപയോഗിക്കാവുന്ന ഒരു വലിയ tool! അത് അയാൾക്ക്‌ ഉപയോഗപ്പെടുത്തേണ്ടതായി വരും – അത് “അമിതമായി” ഉപയോഗിക്കരുതെന്നു മാത്രം!
(ക്ളീഷേ ആകും എന്ന മുൻവിധി പുലർത്തി, “സ്വാഭാവികമായി” കഥയിൽ വരാവുന്ന കാര്യങ്ങൾ ഒഴിവാക്കണമെന്നില്ല. നമ്മുടെ ആശയം / മൂലകഥ / പ്രമേയം പുതുമ ഉള്ളതായാൽ അല്പസ്വല്പം ക്ളീഷേകൾ പ്രേക്ഷകൻ പൊറുക്കും എന്ന് വിശ്വസിക്കാം!)
– Horror, Action, Psycho Thriller – ഇപ്രകാരമുള്ള Genreകൾ സിനിമകളിലൊക്കെ ചില “established” camera angles, camera movements, tricks ഉണ്ടാകും. അവയെല്ലാം അപ്പാടെ ഒഴിവാക്കി, ആ Genre “feel” പ്രേക്ഷകന് നൽകാൻ ശ്രമിക്കുന്നത് അപ്രായോഗികമാണ്. ഇവയുടെ “അമിതമായുള്ള” ഉപയോഗം ഒഴിവാക്കി, കഴിയുന്നത്ര “original” സംഗതികൾ കൊണ്ടുവരിക എന്നതിനാണ് സിനിമാ സാങ്കേതിക പ്രവർത്തകർ ശ്രമിക്കേണ്ടത്.
– Action & Horror Genre സിനിമകളിൽ ഈ വിഭാഗത്തിലുള്ള ക്ളീഷേകൾ ധാരാളമായുണ്ട് – പ്രേക്ഷകൻ ഇതൊക്കെ എല്ലാക്കാലവും സഹിച്ചു പോരുന്നു:
(Action: വില്ലന്റെയും അയാളുടെ ആൾക്കാരുടെയും ഉന്നം പിഴയ്ക്കുന്ന വെടിവെപ്പുകൾ, ഊഴം കാത്തുനിന്നു മാത്രം നായകനെ ആക്രമിക്കുന്ന ഗുണ്ടകൾ, പരസ്പരം തോക്കു ചൂണ്ടി നിൽക്കുന്ന നായകൻ / വില്ലൻ സന്ദർഭത്തിൽ വരുന്ന മൂന്നാമത്തെ ‘അപര’ വെടിയുണ്ട … അങ്ങനെ അനേകം)
(Horror: പേടിച്ചോടുന്ന കഥാപാത്രത്തിന്റെ കാല് എവിടെയോ കുടുങ്ങുന്നു, പിരിമുറുക്കം കൂടുന്നു, ഭീകരത തൊട്ടടുത്തെത്തുമ്പോൾ കാല് വിടുവിച്ച് വീണ്ടും ഓട്ടം തുടരുന്നു; ബിൽഡ് അപ്പ് ചെയ്യുന്ന ടെൻഷൻ ഒരു “false scare” ലൂടെ റിലീസ് ചെയ്യുന്നു (ഒരു പൂച്ചയെ കാണിക്കുന്നു), എന്നിട്ട് പെട്ടെന്ന് ശരിക്കുമുള്ള scare പുറത്തെടുക്കുന്നു, കാണികളെ ഭയപ്പെടുത്തുന്നു … അങ്ങനെ അനേകം)
🔥
5. നമ്മുടെ നിത്യജീവിതത്തിലെ കഥാപാത്രങ്ങളെ / സന്ദർഭങ്ങളെ – ഉദാഹണത്തിന്, അച്ഛൻ / അമ്മ / മുത്തച്ഛൻ / മുത്തശ്ശി – “ക്ളീഷേ” ആയി കാണുന്നത്:
– മധു, കവിയൂർ പൊന്നമ്മ – ഇവരിൽ ആരോ ഒരാൾ പറഞ്ഞിരുന്നു, “പുതിയ തിരക്കഥാകൃത്തുക്കൾ, അച്ഛൻ / അമ്മ / മുത്തച്ഛൻ / മുത്തശ്ശി കഥാപാത്രങ്ങൾ എന്തൊകൊണ്ടോ ബോധപൂർവ്വം ഒഴിവാക്കുന്നു… ”
ചിലർക്കെങ്കിലും, “നിത്യ ജീവിതത്തിൽ നാം അനുഭവിക്കുന്ന കാര്യങ്ങൾ, നാം ഇടപെടുന്നവർ” ഒക്കെ ക്ളീഷേകൾ ആണ്! കഷ്ടമാണ് അങ്ങനെ ചിന്തിക്കുന്നത്, എന്ന അഭിപ്രായമാണ് എനിക്കുള്ളത്. നമ്മുടെ കഥയിൽ / തിരക്കഥയിൽ അവ അനാവശ്യമായി കുത്തിക്കയറ്റണം എന്നല്ല… പക്ഷെ, “drama” Genre സിനിമകളിൽ പോലും ഇവരാരും, ഇവയൊന്നും തീരെ ഇല്ലാത്തത് കാണുമ്പോൾ, “പുതുമ” എന്താണ് എന്നതിനെ ചിലരെങ്കിലും വികലമായി മനസ്സിലാക്കുന്നോ എന്ന സംശയം ഉണ്ടാകുന്നു.
– തിരക്കഥാകൃത്തിന് സ്വയം “comfortable” അല്ലാത്ത കാര്യങ്ങൾ / അനുഭവങ്ങൾ / വൈകാരികത, “ക്ളീഷേ” എന്ന ലേബലിൽ ഉപേക്ഷിക്കപ്പെടുമ്പോൾ, നമ്മുടെ സ്വന്തം നാടിന്റെ “ഭൂമിക” മറന്ന് (അതൊക്കെ വെറും ക്ളീഷേ!) കൊറിയൻ മോഡലിൽ കാര്യങ്ങൾ അവതരിപ്പിക്കപ്പെടുമ്പോൾ, ഒരു “സന്ദേശം” സമൂഹത്തിനു മുൻപിൽ വെയ്ക്കുന്നത് വലിയ കുറച്ചിലാണ് (സന്ദേശമോ? അതൊക്കെ വെറും ക്ളീഷേ!!) എന്ന മനോഭാവത്തോടെ സിനിമാ സാങ്കേതിക പ്രവർത്തകർ പ്രവർത്തിക്കുമ്പോൾ… ആ മനോഭാവങ്ങൾ പ്രോത്സാഹിക്കപ്പെടേണ്ടവ ആണെന്ന് കരുതുന്നില്ല!
🔥
6. ക്ളീഷേകൾ മാക്സിമം ഒഴിവാക്കാവുന്ന ഒരു Genre ആണ് “Drama”. പുതിയ എഴുത്തുകാരിൽ, ശ്യാം പുഷ്കരന്റെ തിരക്കഥകൾ ഇതിനു വളരെ നല്ല ഉദാഹരണങ്ങൾ ആണ്.
“കുമ്പളങ്ങി നൈറ്സ്”, “ജോജി” – ഇതിലൊക്കെ ബോധപൂർവ്വമോ അല്ലാതെയോ “ക്ളീഷേ elements” പൂർണമായും ഒഴിവാക്കപ്പെട്ടിരിക്കുന്നു.
– പരപുരുഷനെ / പരസ്ത്രീയെ ലൈംഗികമായി ആശ്രയിക്കുന്ന, അല്ലെങ്കിൽ ചൂഷണം ചെയ്യുന്ന സ്വഭാവമുള്ള കഥാപാത്രങ്ങൾ ഇവയിൽ ഇല്ല (പല സിനിമകളിലെയും ഒരു “സ്ഥിരം നമ്പർ”) (കൈകാര്യം ചെയ്യുന്ന വിഷയത്തിൽ അതിന് വലിയ scope ഉണ്ടെങ്കിൽ കൂടിയും പൂർണ്ണമായും ഒഴിവാക്കുന്നു)
– കള്ളുകുടിയന്മാർ പൊതുവെ പല സ്വഭാവ ദുർഗുണങ്ങളുടെയും വിളനിലം ആയിരിക്കും എന്ന ക്ളീഷേ thought ഇവയിൽ ഇല്ല (അപ്രകാരം കാണിക്കാത്തതു വഴി, “കള്ളുകുടി” സ്വഭാവത്തിൽ വലിയ കുഴപ്പമൊന്നുമില്ല എന്ന കാഴ്ചപ്പാട് മുൻപോട്ടു വെയ്ക്കുന്നു എന്നാരെങ്കിലും ആക്ഷേപിച്ചാൽ – ഒന്നും പറയാനില്ല!)
🔥
7. നമ്മുടെ കഥാപാത്രങ്ങൾ “stereotype” ആകുന്നോ, ക്ളീഷേ സ്വഭാവം പ്രകടിപ്പിക്കുന്നോ എന്നൊക്കെ പരിശോധിക്കുന്നത് നല്ലതാണ്. പക്ഷെ, ക്ളീഷേ elements ഒഴിവാക്കാൻ അവരെയൊക്കെ നിർബന്ധപൂർവ്വം “വിപ്ലവകാരികൾ” ആക്കേണ്ട കാര്യവുമില്ല!

🔥
8. അവസാനമായി, വിക്കിപ്പീഡിയയിൽ വായിച്ച ഒരു കാര്യം: “Thought-terminating clichés” (or “thought-stoppers”)
(ഇത് ഒരു നല്ല അറിവായും, നമുക്ക് അകറ്റി നിർത്തേണ്ട ഒരു കാര്യമായും തോന്നി)
– ഗൗരവം അർഹിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതിരിക്കാൻ, അല്ലെങ്കിൽ അവയുടെ ചർച്ച ബോധപൂർവ്വമോ അല്ലാതെയോ തടയാൻ, ഉപയോഗിക്കപ്പെടുന്ന ക്ളീഷേ ഡയലോഗുകൾ ആണ് ഇവ.
ഉദാ: “I don’t care!”, “Who cares!”, “So what?!”, “Stop thinking so much!”, “Here we go again!” + “ഒന്നു പോടേയ്!”, “നമിച്ചു ബ്രോ, നമിച്ചു!”, “ആണോ സേട്ടാ?!” etc. etc.
നമ്മൾ ഇത്തരം ഡയലോഗുകൾ ചർച്ചകളിൽ ഉപയോഗിക്കുമ്പോൾ, അവയ്ക്കു ഇങ്ങനെ ഒരു അർത്ഥം / ധ്വനി കൂടി ഉണ്ടെന്നു അറിയുന്നത് നല്ലതാണ്.
കോവിഡ് കാലം തുടങ്ങിയപ്പോൾ ഞാൻ ചെയ്ത ഒരു single-actor Horror short film ഉണ്ട്. അത് ചെയ്യുമ്പോൾ “ക്ളീഷേ elements കഴിയുന്നത്ര കുറയ്ക്കണം” എന്ന ഒരു ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നു. പല പോരായ്മകൾ ഉണ്ടെങ്കിലും, ഒന്ന് കണ്ടുനോക്കാവുന്നതാണ്… ലിങ്ക് താഴെ കൊടുക്കുന്നു:

The Abyss (a Malayalam HORROR short film with English subtitles) //11:55 minutes

Takeaway:

“ആവർത്തനം” വരുന്ന എല്ലാം “ക്ളീഷേ” ആകണമെന്നില്ല. കേട്ട് പഴകി, കണ്ടു പഴകി, നമ്മെ “irritate” ചെയ്യുന്ന (ചൊടിപ്പിക്കുന്ന) കാര്യങ്ങൾ ആണ് ക്ളീഷേ. ചില സന്ദർഭങ്ങളിൽ, മിതമായി, ചില “established” ടെക്‌നിക്കുകൾ നമുക്ക് ഉപയോഗിക്കേണ്ടതായി വരാം – അതിൽ വിഷമം തോന്നേണ്ട കാര്യമില്ല. “originality” എപ്പോഴും നൂറു ശതമാനം പ്രാവർത്തികം ആകണമെന്നില്ല.
നന്ദി! 🙏

Advertisement

 51 total views,  1 views today

Advertisement
Entertainment10 hours ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment17 hours ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment1 day ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment2 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment2 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment5 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment5 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam7 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment1 week ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment1 week ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment2 months ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Advertisement