Connect with us

cinema

സിനിമാ എഴുത്ത് പഠിക്കുന്ന ഏവരും അറിഞ്ഞിരിക്കേണ്ട – Three-Act Structure

Three-Act Structure വിശദമായി ഒന്നു നോക്കാം (അല്പം നീണ്ട ഒരു പോസ്റ്റ് ആണേ)::
(എന്റെ ഒരു postൽ, Three-Act Structure വിശദീകരിക്കുമോ എന്നു വന്ന comment ഈ എഴുത്തിന് പ്രചോദനമാണ്)

 79 total views,  1 views today

Published

on

Shaji Francis

Three-Act Structure വിശദമായി ഒന്നു നോക്കാം (അല്പം നീണ്ട ഒരു പോസ്റ്റ് ആണേ)::
(എന്റെ ഒരു postൽ, Three-Act Structure വിശദീകരിക്കുമോ എന്നു വന്ന comment ഈ എഴുത്തിന് പ്രചോദനമാണ്)

Three-Act Structure നെക്കുറിച്ച് സിനിമാ എഴുത്ത് പഠിക്കുന്ന എല്ലാവർക്കും തന്നെ അറിയാമായിരിക്കണം. അറിഞ്ഞാലും ഇല്ലെങ്കിലും, ഏതൊരു സിനിമാ / നാടകം / കഥ എഴുത്തിലും, “കഥ പറച്ചിലിന്റെ” ഘടനയിൽ സ്വാഭാവികമായി ഉണ്ടാകുന്ന “ആദിമധ്യാന്തം” ആണ് “the three-act structure”. ഒരു “ചട്ടക്കൂട്” (framework) എന്ന രീതിയിൽ ഇത് അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യണം. അറിഞ്ഞു കഴിഞ്ഞ്, പഠിച്ചു കഴിഞ്ഞ്, ചട്ടക്കൂടുകൾ ഭേദിക്കേണ്ടവർക്ക് ഭേദിക്കാം.

May be an image of 3 people and text that says "3-Act Structure പരിചയപ്പെടുത്തുന്നു: കഥാപാത്രങ്ങളെ -പശ്‌ചാത്തലത്തെ തുടങ്ങിവെക്കുന്നു: ÛhArc -പ്രമേയം രൂപം, ശൈലി, ടോൺ നായകനെ പ്രകോപിപ്പിക്കുന്ന സംഭവം (inciting incident) 1st Act ഒന്നാം അങ്കം setup or exposition നായകൻ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നു Ûhc -ൻ്റെ പുരോഗതി പുതിയ കഥാപാത്രങ്ങൾ വരാം സംഘർഷങ്ങളുടെ പരമ്പര 2nd Act രണ്ടാം അങ്കം confrontation most difficult phase മുർദ്ധന്യം (Climax) പൂർത്തീകരണം: Character Arc -പ്രമേയം പ്രശ്‌നപരിഹാരം (..luon) 3rd Act മൂന്നാം അങ്കം resolution Movie Thoughts Tube channel"(സങ്കേതത്തിൽ പലപ്പോഴും ചർച്ചയ്ക്ക് ഉയർന്നു വരുന്ന ഒന്നാണ് – തിരക്കഥാകൃത്തുക്കൾ എത്ര മാത്രം “സാങ്കേതികത” അറിഞ്ഞിരിക്കണം, എഴുത്ത് ആർക്ക് ആരെയെങ്കിലും പഠിപ്പിക്കാവുന്നതാണോ, കുറെ സാങ്കേതികത അറിഞ്ഞാൽ തിരക്കഥ എഴുതാൻ പറ്റുമോ എന്നതൊക്കെ. എന്റെ അഭിപ്രായത്തിൽ, “തിരക്കഥ-എഴുത്ത് എഴുതി തന്നെ പഠിക്കേണ്ട ഒന്നാണ്! എഴുതുക, എഴുതുക, വായിക്കുക, അറിയുക, എഴുതുക, എഴുതിയത് ചിത്രീകരിക്കുക, വീണ്ടും എഴുതുക, വായിക്കുക, വീണ്ടും ചിത്രീകരിക്കുക, വായനകൾ തുടരുക – സാങ്കേതികത ഉൾപ്പടെയുള്ള അറിവുകൾ നേടുക.. ഇങ്ങനെ ഈ ചക്രം തുടർന്നു കൊണ്ടു പോകുക”… ഞാനും കഴിഞ്ഞ 8 വർഷങ്ങളായി ഇതൊക്കെ ചെയ്തു വരുന്നു… കഥകൾ എഴുതുന്നു, articles / blogs എഴുതുന്നു, ഒരു ചെറിയ കഥാപുസ്തകം സ്വന്തമായി പ്രസിദ്ധീകരിച്ചു, ചില short films ചെയ്തു, സിനിമയെപ്പറ്റി കൂടുതൽ അറിയാൻ ശ്രമിക്കുന്നു, YouTubeലൂടെ വീഡിയോകൾ ഉണ്ടാക്കുന്നതിൽ സജീവമായിരിക്കുന്നു. ഇതിന്റെയെല്ലാം തുടക്കം 2013ൽ ഞാൻ സ്വന്തമായി എഴുതി നിർമ്മിച്ച ഒരു മലയാളം ഫീച്ചർ ഫിലിം ആണ് – ഈ കാര്യം സങ്കേതത്തിലെ എന്റെ പോസ്റ്റുകൾക്ക് ഒരു പശ്ചാത്തലം ആകുമെങ്കിൽ ആയിക്കോട്ടെ എന്നു കരുതി ഇവിടെ പറയുന്നു – എൻ്റെ അടുത്ത ചിത്രത്തിലേക്കുള്ള യാത്രയിലെ ഒരു സഹസഞ്ചാരിയായിട്ടാണ് ഞാൻ “സങ്കേതത്തെ” കാണുന്നത്)

Internet ൽ (അല്ലെങ്കിൽ പുസ്തകങ്ങളിൽ) നേരെ ലഭിക്കാവുന്ന കാര്യങ്ങൾ അതേപോലെ എഴുതാതെ, നമ്മുടേതായ പരന്ന വായനകളിൽ നിന്നും സ്വന്തം അനുഭവങ്ങളിൽ നിന്നും ചിലത് കൂട്ടിച്ചേർത്ത്, അല്പം “വിശദമായി” എഴുതാനാണ് ഞാൻ ശ്രമിക്കാറ്. വായനക്കാർക്ക് സംശയങ്ങൾ പറ്റുന്നത്ര “കുറച്ച്” ഉണ്ടാകാവുന്ന ഒരു രീതി. വരുന്ന comment കൾക്ക് അറുത്തുമുറിച്ച മറുപടികൾ നൽകാതെ, ചിലപ്പോൾ ചില കൂട്ടിച്ചേർക്കലുകൾ നടത്തി ഞാൻ മറുപടികൾ എഴുതാറുണ്ട്… വളരെ ചുരുക്കമായിട്ടാണെങ്കിൽ കൂടിയും “ഇത്രയ്ക്കങ്ങു ചോദിച്ചില്ലല്ലോ സുഹൃത്തേ / ചേട്ടാ” എന്ന reactionഉം മറുഭാഗത്തു നിന്ന് ഉണ്ടാകാറുണ്ട്.
ഈ പോസ്റ്റിനൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ Three-Act Structureനെ അത്യാവശ്യം മനസിലാക്കാനുള്ള എല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചില വിശദീകരണങ്ങൾ, ഉദാഹരണങ്ങൾ കൂടി ആകുമ്പോൾ എല്ലാത്തിനും നല്ല വ്യക്തത വരും എന്ന് കരുതുന്നു.

 1. 3-Act Structure എന്നത് ഒരു framework (ചട്ടക്കൂട്) ആണ് എന്നത് മനസ്സിലാക്കുമ്പോൾ തന്നെ, ഏതൊരു “framework” നുമുള്ള ഗുണങ്ങളും ദോഷങ്ങളും നമ്മുടെ മനസ്സിൽ ഓടിയെത്തും:
  ഗുണങ്ങൾ:
  എല്ലാവരും അംഗീകരിച്ച, time-tested ആയ ഒരു മാർഗ്ഗരേഖ നമുക്ക് ലഭിക്കുന്നു (we need not RE-INVENT THE WHEEL); നമുക്ക് മാത്രം സ്വന്തമായ ഒരു ക്രിയാത്മകമായ style രൂപപ്പെടുത്തും വരെ നമുക്ക് സഞ്ചരിക്കാൻ ഒരു “നടപ്പാത” കിട്ടുന്നു; ലോകം / industry അംഗീകരിച്ച “കൃത്യത ഉള്ള ഘടകങ്ങളിൽ” കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, അതു വഴി അവയിൽ നൂതന രീതികളോ വിപ്ലവാത്മകമായ മാറ്റങ്ങളോ കൊണ്ടുവരാനുള്ള സാധ്യത കൂടുന്നു etc.
  ദോഷങ്ങൾ
  (അമിതമായ പ്രാധാന്യം / കാർക്കശ്യം ഇതിനു കൊടുക്കുന്നെങ്കിൽ മാത്രം):
  നമ്മുടെ originality യെ മോശമായി ബാധിക്കാം, സർഗ്ഗ വൈഭവത്തെ (creativity) പരിമിതപ്പെടുത്താം etc.
 2. മറ്റുള്ളവരോട് പറയാൻ “യോഗ്യമായ” ഏതൊരു “കഥയ്ക്കും” വേണ്ട എല്ലാ ഗുണങ്ങളെയും കോർത്തിണക്കി, അതിൽ ശ്രോതാവിന്റെ / പ്രേക്ഷകന്റെ (ആസ്വാദനത്തിന്റെ) മനഃശാസ്ത്രവും കൂട്ടി യോജിപ്പിച്ച് രൂപപ്പെടുത്തിയ ഒന്നാണ് “the three-act structure”.

 3. പലവിധ ചിന്തകൾ പേറി വെള്ളിത്തിരയുടെ മുൻപിൽ വന്നിരിക്കുന്ന പ്രേക്ഷകരെ ഒരേ പോലെ കഥയിലേക്ക്‌ കൊണ്ടു വരണം, അവരെ അതിൽ താല്പര്യത്തോടെ നിലനിർത്തണം, ഒരു നല്ല “കഥാനുഭവം” അവർക്ക് കൊടുക്കണം, സംതൃപ്തരായി അവരെ മടക്കണം – ഇത്രയും ചെയ്യാൻ ഉതകുന്ന ഒരു framework ആണ് “first act” -> “second act” -> “third Act”. ഇവ ഓരോന്നിന്റെയും ആനുപാതിക ദൈർഘ്യം, ഓരോന്നിലും ഉൾക്കൊള്ളിക്കേണ്ട ഘടകങ്ങൾ, ഓരോന്നിലും പാലിക്കേണ്ട നിയമങ്ങൾ, ചെയ്യരുതാത്ത കാര്യങ്ങൾ (Do’s & Don’ts) – ഇതെല്ലാം ഈ ചട്ടക്കൂട് നിഷ്കർഷിക്കുന്നുണ്ട്. “കാർക്കശ്യം” ഇവ ഒന്നിലുമില്ല – അവയുടെ അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കിയ ശേഷം നിങ്ങൾക്ക് യോജിച്ച രീതിയിൽ മാറ്റങ്ങൾ വരുത്താം, ഭേദിക്കാം. പക്ഷെ, ചില കാര്യങ്ങൾ മാറരുത് എന്ന അലിഖിത നിയമവും ഇതിൽ ഉണ്ട് – ഉദാ: Climax സിനിമയുടെ അവസാനം (3rd Act) വരിക എന്നത് (നിങ്ങൾ ആഗ്രഹിക്കുന്ന പക്ഷം അതും ഭേദിക്കാം – അതിന് നിങ്ങൾക്ക് തക്കതായ കാരണങ്ങൾ ഉണ്ടായാൽ മതി!!)

 4. First Act (ഒന്നാം അങ്കം)

– മിക്കവാറും എല്ലാ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നു, അവരുടെ “character arc” ന്റെ ആദ്യ ബിന്ദുക്കൾ ഇടുന്നു (അവരുടെ സ്വഭാവം / മനോഭാവം “തുടക്കത്തിൽ എവിടെ നിൽക്കുന്നു” എന്നത്)
– കഥയിലെ നായകൻ ആര്, വില്ലൻ ആര്, ഇരുവശത്തുമുള്ള മറ്റു സഹ കഥാപാത്രങ്ങൾ ആര് – ഇതൊക്കെ വ്യക്തമാകുന്നു (ഇവരിൽ ചിലർ മുന്പോട്ടുള്ള Act കളിൽ കളം മാറാം – അവയൊക്കെ കഥപറച്ചിലിലെ twists & turns ആണ്, “plotting points” ആണ്.
– കഥയുടെ പശ്ചാത്തലം പരിചയപ്പെടുത്തുന്നു, “പ്രമേയം” എന്തായിരിക്കാം എന്നതിന്റെ സൂചനകൾ നൽകുന്നു
– സിനിമയുടെ tone, mood, Genre (സ്സോണർ / ഴാനർ), രൂപം, ശൈലി എന്നതൊക്കെ മിക്കവാറും വ്യക്തമാക്കുന്നു (മുന്പോട്ടുള്ള Actൽ ഇതിലൊക്കെ അപ്രതീക്ഷിത മാറ്റം സംഭവിക്കാം: ഉദാ – അതുവരെ ഒരു Comedy track ൽ മാത്രം ചലിച്ചുകൊണ്ടിരുന്ന സിനിമ പിന്നീട് ഒരു murder mystery ലേയ്ക്ക് മാറാം)
– (ഏറ്റവും പ്രാധാന്യം ഉള്ളത്) കഥയുടെ “inciting incident” അവതരിപ്പിക്കുന്നു. ഏതൊരു “കഥയ്ക്കും” വേണ്ട അടിസ്ഥാന ഗുണമാണ് “ഒരു സംഘർഷം” / “ഒരു സംഭവം”. അതിന്റെ തുടക്കം കുറിക്കുന്ന കാര്യമാണ് “inciting incident” (നായകനെ പ്രകോപിപ്പിക്കുന്ന സംഭവം). എന്തിനാണോ ആ കഥ ജനിക്കുന്നത്, അല്ലെങ്കിൽ മറ്റൊരാളുടെ അടുത്ത് പറയാൻ അത് സ്വയം യോഗ്യമാകുന്നത് – അത് വെളിപ്പെടുത്തുന്ന മുഹൂർത്തമാണ് ഇത്.
ഉദാ: “ദൃശ്യം” എന്ന സിനിമയിൽ, “വരുൺ” ജോർജുകുട്ടിയുടെ വീട്ടിൽ രാത്രി വരുന്നു, മകളെയും ഭാര്യയെയും അപമാനിക്കാൻ ശ്രമിക്കുന്നു, കൊല്ലപ്പെടുന്നു – “വരുൺ ജോർജുകുട്ടിയുടെ മകളുടെ കൈകളാൽ കൊല്ലപ്പെടുന്നു” എന്നതാണ് ആ സിനിമയുടെ “inciting incident” – അങ്ങനെ ഒരു സംഭവം നടക്കുന്നില്ലെങ്കിൽ ആ സിനിമ ഇല്ല.
– “inciting incident” അവതരിപ്പിക്കുന്നു + നായകൻ (protagonist) അതിനോട് എങ്ങനെ ആദ്യം പ്രതികരിക്കുന്നു എന്നീ കാര്യങ്ങളോടെ “first act” അവസാനിക്കുന്നു. പിന്നീട് നടക്കുന്നതൊക്കെ “second act” ആണ്.
ഉദാ: രാത്രിയിൽ തന്റെ വീട്ടിൽ എത്തിയ ജോർജുകുട്ടി അവിടെ നടന്ന കാര്യങ്ങൾ അറിയുന്നു, വരുണിന്റെ ശവശരീരം തന്റെ ഭാര്യയും മകളും ചേർന്ന് കുഴിച്ചിട്ട സ്ഥലത്ത് സ്‌തബ്ധനായി നിൽക്കുന്നു – ഇവിടെ “ദൃശ്യം” എന്ന സിനിമയുടെ first act അവസാനിക്കുന്നു.

 1. Second Act (രണ്ടാം അങ്കം)

– പ്രശ്ന പരിഹാരത്തിനായുള്ള നായകന്റെ ശ്രമങ്ങൾ ആണ് ഈ Act ന്റെ കാതൽ.
– പുതിയ ചില കഥാപാത്രങ്ങൾ ഈ Act ൽ അവതരിപ്പിക്കപ്പെടാം (ഉദാ: സംഘർഷം തീർക്കാൻ നായകൻ കൊണ്ടുവരുന്ന കഥാപാത്രങ്ങൾ, സംഘർഷം വർദ്ധിപ്പിക്കാൻ വില്ലൻ കൊണ്ടുവരുന്ന കഥാപാത്രങ്ങൾ)
– കഥയിലെ സംഘർഷവും (conflict) അതുമായി ബന്ധപ്പെട്ടു സംഭവിക്കുന്ന കാര്യങ്ങളും, കഥാപാത്രങ്ങളിൽ ഉണ്ടാക്കുന്ന സ്വഭാവ / മനോഭാവ മാറ്റങ്ങളും (character arc) ഈ Act ന്റെ പ്രധാനപ്പെട്ട ഘടകങ്ങൾ ആണ്.
– നായകൻ പ്രശ്‍നം പരിഹരിക്കാൻ ശ്രമിക്കുന്നു, പരാജയപ്പെടുന്നു (അല്ലെങ്കിൽ പൂർണമായി വിജയിക്കുന്നില്ല) – സംഘർഷം വീണ്ടും കൂടുന്നു, മറ്റു കഥാപാത്രങ്ങളുടെ reactions – സംഘർഷങ്ങളുടെ പരമ്പര ഇവിടെ ഉണ്ടാകുന്നു.

 • നായകൻ തൻ്റെ ദൗർബല്യങ്ങൾ മനസ്സിലാക്കുന്നു, അയാൾ തൻ്റെ ആയുധങ്ങളുടെ മൂർച്ച കൂട്ടുന്നു, പുതിയവ ആർജ്ജിക്കുന്നു, അടുത്ത അങ്കത്തിന് തയ്യാറെടുക്കുന്നു..
  (ഉദാ: “ദൃശ്യം” – വരുൺ വന്ന കാർ, ജോർജുകുട്ടി പാറമടയിൽ താഴ്ത്തുന്നത് തുടങ്ങി, ജോർജുകുട്ടിയെയും കുടുംബത്തെയും പോലീസ് ചോദ്യം ചെയ്യുന്നതും ഉപദ്രവിക്കുന്നതും (വീണ്ടും വീണ്ടും), അവർ അനുഭവിക്കുന്ന സംഘർഷങ്ങളും എല്ലാം second act ൽ വരുന്നു)
 • “പിരിമുറുക്കം” കൂട്ടി, കഥയുടെ എല്ലാ തീവ്രതയും സാധ്യതകളും അനുഭവിപ്പിച്ച്, പ്രേക്ഷകരെ “final act” (climax) നായി വൈകാരികമായി ഒരുക്കുക എന്ന കർത്തവ്യമാണ് second act നുള്ളത്.
 • വില്ലൻ (ഒരു വ്യക്തിയാകാം, വിധി ആകാം, സന്ദർഭം ആകാം) ഏറ്റവുമധികം കരുത്ത് കാട്ടേണ്ടത് ഈ Actലാണ്.
 • മൂന്ന് അങ്കങ്ങളിലും വെച്ച് “ഫലിപ്പിക്കാൻ” ഏറ്റവും ബുദ്ധിമുട്ടേറിയ അങ്കം ഇതാണ്. ലാഗ് അടിക്കാനും, കാട് കയറാനും, ഫോക്കസ് നഷ്ടപ്പെടാനുമൊക്കെ മാക്സിമം ചാൻസ് ഉള്ളത് ഈ Act ലാണ്. എന്നാൽ, പ്രേക്ഷകനെ കയ്യിലെടുക്കാനും, കണ്ണിമയ്ക്കാതെ ഇരുത്താനും അങ്ങേയറ്റം സാധ്യത ഉള്ള ഭാഗവും ഇതു തന്നെ! “ദൃശ്യം” തന്നെ അതിന് ഏറ്റവും നല്ല ഉദാഹരണമാണ്!
 • പ്രേക്ഷകനെ വൈകാരികമായി സ്പർശിക്കേണ്ടതും, അവനുമായി ഏറ്റവും കൂടുതൽ സംവദിക്കേണ്ടതും ഈ Act ൽ ആണ്! ഇവിടെയാണ് അവൻ കഥാപാത്രങ്ങളുമായി സ്വയം “relate” ചെയ്യുന്നത് / “identify” ചെയ്യുന്നത്!
  <<<< ഒരു മനുഷ്യായുസ്സിൽ സംഭവിക്കുന്ന “mid-life crisis”നെ ഈ Act യുമായി തുലനം ചെയ്യാവുന്നതാണ്! “mid-life crisis” ഒരു ആയുസ്സിന്റെ “testing phase” ആണ്, ആ ആയുസ്സിന്റെ “defining phase” ആണ് എന്ന സത്യം ഇവിടെ ഓർക്കേണ്ടതാണ്! >>>>
 1. Third Act (Final Act) (മൂന്നാം അങ്കം)

– Climax: നായകന്റെ അവസാനത്തെ അടി – എല്ലാ ഒരുക്കങ്ങളോടെയുള്ള അടി (പ്രശ്ന പരിഹാരത്തിനുള്ള ശ്രമം) – അത് വിജയിക്കുന്നു!
– “character arc” ന്റെ അവസാന ബിന്ദു – arc പൂർണമായും പ്രേക്ഷകന്റെ മുൻപിൽ വെളിവാകുന്നു. (“character arc” നെ “character shades” or “character dimensions” ആയി തെറ്റിദ്ധരിക്കരുത്. സ്വഭാവ / മനോഭാവത്തിൽ ഉണ്ടാകുന്ന അന്തരങ്ങളാണ് “character arc”. പ്രേക്ഷകനിൽ നിന്ന് 1st Act & second Act കളിൽ “മറയ്ക്കപ്പെട്ട്”, അവസാനത്തെ Actൽ വെളിവാകുന്ന സ്വഭാവ സവിശേഷത ഒരു “revelation” (വെളിപ്പെടുത്തൽ) ആണ് – ഉദാ: കുമ്പളങ്ങി നൈറ്‌സിലെ ഷമ്മി ഒരു സൈക്കോ ആണ് എന്ന “വെളിപ്പെടുത്തൽ”. അയാൾ സിനിമ തുടങ്ങിയപ്പോൾ മുതൽ ഒരു സൈക്കോ ആയിരുന്നു – സങ്കേതത്തിൽ, “ആരാലും പിടിക്കപെടാത്ത, പ്രത്യക്ഷത്തിൽ യാതൊരു കുഴപ്പങ്ങളുമില്ലാത്ത സൈക്കോ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന articles വന്നിട്ടുണ്ട്. ഷമ്മി അത്തരത്തിലുള്ള ഒരു സൈക്കോ ആണ്. മറിച്ച്, കുമ്പളങ്ങി നൈറ്‌സിലെ സജി, ബോബി (സൗബിൻ, ഷെയിൻ) എന്നീ കഥാപാത്രങ്ങൾക്കുണ്ടാകുന്ന “പരിണാമം” തീർച്ചയായും “character arc” ന് നല്ല ഉദാഹരണങ്ങൾ ആണ്. (ചില കഥാപാത്രങ്ങളുടെ character arc, 2nd Actൽ തന്നെ അവസാനിക്കാം). (character arc = സ്വഭാവ / മനോഭാവ പരിണാമം)

 • സിനിമയുടെ “പ്രമേയം” ഇപ്പോൾ മാത്രമാണ് പൂർണമായും വ്യക്തമാകുന്നത്. (പ്രമേയം = സിനിമ ജനിപ്പിക്കുന്ന “universal human emotion or experience”)
 • എല്ലാ “മറച്ചു വെയ്ക്കലുകളും” വെളിവാകുന്നു – twists, turns, revelations, suspense – എല്ലാം പ്രേക്ഷകനു മുൻപിൽ അവതരിപ്പിക്കപ്പെടുന്നു.
 • പ്രശ്നപരിഹാരം കഴിഞ്ഞ്, അതിനോട് ചേർന്ന് കിടക്കുന്ന കാര്യങ്ങളുടെ പരിസമാപ്തി (resolution phase):- Climax കാണിച്ച് (ഒരു “മൂർദ്ധന്യാവസ്ഥ”) പ്രേക്ഷകനെ ഉടനടി തീയറ്ററിൽ നിന്നും ഇറക്കി വിടാതെ, അയാളുടെ വൈകാരികതയ്ക്കു അല്പസ്വല്പം “relaxation” കൊടുത്ത്, സന്തോഷത്തോടെയും സമാധാനത്തോടെയും യാതയാക്കുന്ന ആ ചെറിയ phase. Tragedy ആണെങ്കിൽ പോലും ഈ ഒരു phase ഉണ്ടാകാം – അവിടെ “സന്തോഷം / സമാധാനം” എന്നതിനു പകരം “രമ്യതപ്പെടൽ / സഹാനുഭൂതി / ഉൾക്കാഴ്ചകളുടെ ഉണർത്തൽ” എന്നിങ്ങനെയുള്ളവ ആയിരിക്കാം ലക്ഷ്യങ്ങൾ. ചില ചിത്രങ്ങൾ ഈ phase ഒഴിവാക്കാറുണ്ട് – ഒരു “ഷോക്ക്” നൽകിയ ശേഷം പ്രേക്ഷകനെ അവന്റെ ചിന്തകൾക്ക് പൂർണമായി വിട്ടുകൊടുക്കാൻ വേണ്ടി. ഉദാ: “മുന്നറിയിപ്പ്” (ഉണ്ണി R – വേണു – മമ്മൂട്ടി ചിത്രം), “ഇഷ്ഖ്” (Ratheesh Ravi, Anuraj Manohar, Shane Nigam, Ann Sheetal ചിത്രം)
 1. ഈ മൂന്ന് Act കളെയും “setup or exposition act”, “confrontation act”, “resolution act” എന്നീ ലേബലുകളിലും വിളിക്കാം (ചിത്രത്തിൽ കാണിച്ചിരിക്കുന്നതു പോലെ). ഈ മൂന്ന് പദങ്ങളും സൂചിപ്പിക്കുന്നത് അതാതു Actകളിലെ കാതലായ ഉദ്ദേശ്യങ്ങളെയാണ്. 1st Act = setup, 2nd Act = confrontation, 3rd Act = resolution.
 • ഈ Framework ലെ ചില നിയമങ്ങൾ: (വീണ്ടും, ഇതൊക്കെ ഭേദിക്കപ്പെടാം)

 • – 3rd Actൽ, കഥയിലേക്ക്‌ എന്തെങ്കിലും സംഭാവന നടത്തുന്ന പുതിയ കഥാപാത്രങ്ങളെ കൊണ്ടുവരാൻ പാടില്ല.
  – എല്ലാ വിധ “പരിചയപ്പെടുത്തലുകളും” 1st Act ൽ നടത്താൻ ശ്രമിക്കുക. ഏറിയാൽ, 2nd Act ന്റെ മധ്യം വരെ ഇതിനായി ഉപയോഗിക്കാം. ചില കഥകളിൽ, 2nd Actൽ മാത്രമേ ചില കഥാപാത്രങ്ങൾക്ക് പ്രത്യക്ഷപ്പെടാൻ ആകൂ.

  1. ഓരോ Act നും ഓരോ Climax & resolution ഉണ്ടാകാം – പിരിമുറുക്കം / മൂർദ്ധന്യാവസ്ഥ & normalization. 1st Actൽ ഇത് “inciting incident”ഉമായി ബന്ധപ്പെട്ടതാകാം. 2nd Actൽ നായകൻ പ്രശ്നപരിഹാരത്തിനായി ശ്രമിച്ച് പരാജയപ്പെടുന്നതിനോട് ബന്ധപ്പെട്ടാകാം. അവസാനത്തെ Act ലായിരിക്കണം “ഗംഭീര climax” സംഭവിക്കേണ്ടത്.
   (ഇത് കാണിക്കുന്ന ഒരു ചെറിയ ചിത്രം comment ആയി ഇടാം)

  2. ഏറ്റവും കൂടുതൽ സമയം എടുക്കേണ്ടത് 2nd Act ആണ് (confrontation act). അടുത്തത് 1st Act. ഏറ്റവും കുറവ് സമയത്തിൽ തീരേണ്ടതാണ് 3rd Act (പിരിമുറുക്കം മാക്സിമം ആയതിനാൽ സ്വാഭാവികമായി ഇതിന്റെ ദൈർഘ്യം അധികമാവാൻ പാടില്ല!). ഒരു ഒന്നര മണിക്കൂർ ചിത്രത്തിൽ, മൂന്ന് act കൾ എടുക്കാവുന്ന സമയം -> 30 minutes for 1st Act + 40 minutes for 2nd Act + 20 minutes for 3rd Act – ഈ duration ഇവയുടെ “ആനുപാതിക ദൈർഘ്യം” വെളിപ്പെടുത്തുന്നു.

  3. ഒരു സിനിമയുടെ “തുടർ ഭാഗങ്ങൾ” പരിഗണിക്കുമ്പോൾ (sequels), ഓരോ Act ഉം എടുക്കാവുന്ന സമയം വ്യത്യാസപ്പെടാം. 1st Act ചുരുങ്ങാം (പക്ഷെ 1st Act പൂർണ്ണമായും ഇല്ലാതെ വരുന്ന സാഹചര്യങ്ങൾ വിരളം ആണ് – “ബാഹുബലി” യുടെ രണ്ടാം ഭാഗം തുടക്കത്തിൽ തന്നെ പ്ലാൻ ചെയ്തിരുന്നതിനാൽ, അതിന്റെ രണ്ടാം ഭാഗത്തിന് ഒരു 1st Act ഉണ്ടായിരുന്നില്ല എന്നു വേണമെങ്കിൽ പറയാം)

  4. ഒന്നിൽ കൂടുതൽ Threadകൾ ഓടുന്ന സിനിമകളിലും (ഉദാ: കുമ്പളങ്ങി നൈറ്സ് – സജി, ബോബി, ഷമ്മി എന്നിവരുടെ കഥകൾ), ഓരോ thread ലും ഈ മൂന്ന് Actകളും ഉണ്ടാകും.

  5. കേവലം ഒരു മിനിറ്റ് മാത്രമുള്ള ഒരു short filmലും ഈ മൂന്നു actകളും ഉണ്ടാകും – തുടക്കം, മധ്യം, ഒടുക്കം (വെറും seconds കൾ ദൈർഘ്യമുള്ളവ). “ഒരിടത്തൊരിടത്ത് ഒരു അപ്പൂപ്പനും അമ്മൂമ്മയും ജീവിച്ചിരുന്നു..” എന്നു തുടങ്ങുന്ന മുത്തശ്ശിക്കഥകളിലും ഈ മൂന്നു actകളും ഉണ്ടാകും.

  6. Final Actലെ main Climax & Resolution ഒഴിച്ച്, ബാക്കിയുള്ളവ എല്ലാം ഈ ചട്ടക്കൂടിൽ നിന്ന് മാറ്റിമറിച്ച്, ഒരു “non-linear” രീതിയിൽ തിരക്കഥ തയ്യാറാക്കാൻ കഴിഞ്ഞേക്കാം. പക്ഷെ, വളരെ നല്ല കയ്യൊതുക്കവും പാടവവും ഇല്ലെങ്കിൽ, “ചിതറിത്തെറിച്ച ആഖ്യാനരീതി” ആയി മാറി സിനിമ box officeൽ നിരാശ ആയേക്കാം – ഉദാ: “പത്തു കല്പനകൾ” (by Don Max)

  7. അവസാനമായി, ഉപസംഹാരമായി, “ഏതു സീൻ എവിടെ / എങ്ങനെ place ചെയ്യണം” എന്നതിന് ഈ ചട്ടക്കൂട് തീർച്ചയായും ഒരു സഹായമാണ്. നമ്മുടെ ഓരോ സീനും, അവയുടെ പരസ്പര ബന്ധം & continuity കാത്തുസൂക്ഷിക്കുന്നതോടൊപ്പം, കഥ പറച്ചിലിൽ എവിടെ വന്നാലാണ് ഏറ്റവും “impact” ഉണ്ടാക്കുക എന്ന് ഈ ചട്ടക്കൂടിലൂടെ നമുക്ക് പരിശോധിക്കാൻ കഴിയും.
   നന്ദി!

   80 total views,  2 views today

  Advertisement
  Advertisement
  Boolokam1 day ago

  ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

  Entertainment2 days ago

  ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

  Entertainment2 days ago

  ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

  Entertainment3 days ago

  ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

  Entertainment4 days ago

  തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

  Entertainment5 days ago

  ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

  Entertainment5 days ago

  നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

  Education6 days ago

  കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

  Entertainment7 days ago

  സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

  Entertainment1 week ago

  അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

  Entertainment1 week ago

  മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

  Uncategorized1 week ago

  “അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

  Entertainment3 weeks ago

  സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

  Entertainment1 month ago

  സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

  Entertainment1 month ago

  നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

  Entertainment1 month ago

  ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

  Entertainment4 weeks ago

  ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

  Entertainment2 months ago

  രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

  Entertainment2 weeks ago

  നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

  Entertainment2 months ago

  ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

  Entertainment2 months ago

  വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

  Entertainment2 weeks ago

  അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

  Entertainment3 weeks ago

  ‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

  Entertainment3 weeks ago

  ‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

  Advertisement