വെറുപ്പും വിദ്വേഷവും വിറ്റ് ലൗകിക വിജയം നേടാൻ പാടുപെടുന്നവർക്ക് ഇതൊരു പാഠമാകേണ്ടതാണ്

334

Shaji Human

ആളെ മനസ്സിലായോ…?

കുപ്രസിദ്ധമായ മാലേഗാവ് സ്ഫൊടനക്കേസിലെ പ്രധാന പ്രതികളിലൊരാളായ പ്രഖ്യാസിങ്ങ് ഠാക്കൂർ. റംസാനിലെ അവസാന ദിവസമായിരുന്ന അന്ന് (29-09-2008) മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്ന മലേഗാവിലെ പള്ളികളിൽ ധാരാളം ഭക്തർ ഒന്നിച്ച് കൂടിയിരുന്ന സമയത്ത് ഇവർ നടത്തിയ സ്ഫോടനങ്ങളിൽ ഒരു പത്തുവയസുകാരിയടക്കം ആറുപേർ മരിക്കുകയും നൂറിൽപരം പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. ജന്മം തൊട്ടന്നോളം അവർ സന്തം മനസിൽ ഊട്ടി വളർത്തിയ ഒരു വിഭാഗത്തോടുള്ള വെറുപ്പിന്റേയും പകയുടേയും വിസ്ഫോടനമായിരുന്നു മാലേഗാവിൽ പൊട്ടിത്തെറിച്ചത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്കോഡ് അന്വേഷിച്ച് അവരുടെ മേൽ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെടുകയുമൊക്കെയുണ്ടായെങ്കിലും ജാമ്യത്തിലിറങ്ങി ഇന്ത്യയുടെ പരമോന്നത പാർലിമെന്റിലേക്ക് മത്സരിച്ച അവർ തെരഞ്ഞെടുക്കപ്പെടു കയാണുണ്ടായത്. അപ്പോഴും ആഴ്ചയിലൊരിക്കൽ എൻ ഐ എ കോടതിയിൽ ഹാജറാകാൻ കല്പനയുണ്ടായിരുന്നു…!!

ഈ വിജയങ്ങളൊക്കെ തന്റെ കർമ്മങ്ങൾക്കുള്ള‌ അംഗീകാരമായി അവർ കരുതിയിരിക്കണം. അതോടെ അവരുടെ വെറുപ്പ് പ്രചരണം ശക്തമാക്കുകയാണുണ്ടായത്. ഗോമൂത്രം തന്നെ ബാധിച്ച കാൻസർ വരെ സുഖപ്പെടുത്തീ എന്നും പശുവിന്റെ പൃഷ്ട ഭാഗം തലോടുന്നത് ബിപി സുഖപ്പെടുത്തും എന്നും മറ്റുമുള്ള പ്രചരണങ്ങൾ ശക്തമാക്കി.കുറച്ച് നാളുകളായി അവരെ പൊതു രംഗത്ത് കാണാനില്ലായിരുന്നു. അത് പ്രതിപക്ഷം വാർത്തയാക്കി..എം പി യെ കാണാനില്ല എന്ന് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. അതിനെ തുടർന്ന് അവർ തന്റെ ആരോഗ്യനില അപകടത്തിലാണ് എന്ന ഒരു വീഡിയോ പ്രസിദ്ധീകരിക്കുകയുണ്ടായി. അവരുടെ ഒരു കണ്ണ് പൂർണ്ണമായും മറ്റേത് ഭാഗികമായും നഷ്ടപ്പെട്ടു എന്നും തലച്ചോറിൽ പഴുപ്പ് ബാധിച്ചിരിക്കുന്നു എന്നും വീഡിയോയിൽ പറയുന്നു.
അവർ ചെയ്തതൊന്നും പരലോക മോക്ഷം പ്രതീക്ഷിച്ചുകൊണ്ടായിരുന്നില്ല എന്ന് ഉറപ്പ്. മറിച്ച് ഈ ലോകത്തെ അധികാരവും പ്രശസ്തിയും ഒക്കെയായിരുന്നിരിക്കണം അവരുടെ ലക്ഷ്യം.

അതിപ്പോൾ എവിടെ എത്തി എന്ന് അവർ അറിഞ്ഞു കഴിഞ്ഞു എന്ന് അവരുടെ മുഖഭാവം വിളിച്ച് പറയുന്നു. നേത്രങ്ങൾക്ക് അന്ത്യവും, തലച്ചോറിന് പഴുപ്പും ബാധിച്ച് കഴിഞ്ഞ് കൂടുന്ന ഒരു ദിവസം മതി തിരിച്ചറിയാൻ.‌ വെറുപ്പും വിദ്വേഷവും വിറ്റ് ലൗകിക വിജയം നേടാൻ പാടുപെടുന്നവർക്ക് ഇതൊരു പാഠമാകേണ്ടതാണ്.‌ പക്ഷേ നടക്കില്ല എന്ന് മാത്രം നടക്കുമായിരുന്നെങ്കിൽ‌ ഹിറ്റ്ലറുടേയും മുസ്സോളനിയുടേയും കാലത്തിനു ശേഷം ഏകാധിപതികൾ ഉണ്ടാകുമായിരുന്നില്ലല്ലോ.. !!