fbpx
Connect with us

Health

കുറച്ച് നാളത്തേക്കെങ്കിലും ‘കൊലയാളി ഷവർമ’യാവും, എന്താണീ ‘ഫുഡ് സേഫ്റ്റി മര്യാദ’കൾ ?

Published

on

ഷാജു ഹനീഫ് എഴുതുന്നു..

ഷാജു ഹനീഫ്

ഷാജു ഹനീഫ്

ഷവർമ കഴിച്ചു ഒരു കുഞ്ഞു ജീവൻ കൂടി പൊലിഞ്ഞിരിക്കുന്നു. കുറച്ച് നാളത്തേക്കെങ്കിലും ‘കൊലയാളി ഷവർമ’യാവും വാർത്തകളിലെ താരം എന്നുറപ്പാണല്ലോ. അറവുശാലയിൽ നിന്നും വരുന്ന ‘കോഴി വേസ്റ്റ് ‘ ഉപയോഗിച്ചാണ് ഷവർമ ഉണ്ടാക്കുന്നത് എന്ന് വരെ ആരേലും ഒക്കെ തട്ടി വിടാനും സാധ്യതയുണ്ട്.. മിക്കവാറും നാട്ടിലെ മൊത്തം ഷവർമ കടക്കാരും കുത്തു പാളയെടുക്കാനും സാധ്യതയുണ്ട്. പറഞ്ഞു വരുന്നത് ഇത്രയേ ള്ളൂ… മര്യാദകൾ പാലിക്കാതെ ഉണ്ടാക്ക്യാ.. അതിനി അമ്പലപ്പുഴ പായസമായാലും ഇത് തന്നെയാകും അവസ്ഥ.. എന്താണീ ‘ഫുഡ് സേഫ്റ്റി മര്യാദ’കൾ?? അതിവിടെ പാലിക്കപ്പെടുന്നുണ്ടോ??

‘ഫാം മുതൽ ഫോർക് വരെ'(Farm to fork ) ഭക്ഷണം സുരക്ഷിതമാക്കുക എന്നതാണ് ഭക്ഷ്യ സുരക്ഷയുടെ അടിസ്ഥാന മന്ത്രം അതൊരു ‘സ്വച്ചിട്ടാൽ നിവരുന്ന’ കുടയല്ല താനും. ഒരു ഭക്ഷണ സാധനം ഉണ്ടാക്കാനുള്ള അസംസ്‌കൃത വസ്തുക്കളുടെ ഉൽപ്പാദനം(manufacturing), വിതരണം (dustribution ), ശേഖരണം (storage ) തുടങ്ങി എല്ലാ ഘട്ടത്തിലും സുരക്ഷാ മാനദണ്ഡങ്ങള് പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തിയാൽ മാത്രമേ ഒരു ഉപഭോക്താവിന് സുരക്ഷിതമായ ഭക്ഷണം (Safe food ) എത്തി എന്നുറപ്പാക്കാൻ കഴിയൂ.. ഈ പ്രോസസ് എന്ന് പറയുന്നത് ഒരു ചങ്ങല പോലെയാണ്. ഏതെങ്കിലും ഒരു കണ്ണി മുറിഞ്ഞു പോയാൽ തകരാവുന്നത്. ഏതൊരു ഭക്ഷണ സാധനത്തെ സംബന്ധിച്ചും അത് സൂക്ഷിക്കുന്ന താപനില പ്രധാനപ്പെട്ടതാണ്.ഫ്രോസൺ സാധനങ്ങൾ എല്ലാം തന്നെ -18C യിലും ശീതീകരിച്ചു ഉപയോഗിക്കുന്നവ 4C യിലും താഴെ ആയിരിക്കണം എന്നതാണ് നിയമം.

നമ്മളാരെങ്കിലും സ്വന്തം ഫ്രിഡ്ജ് ലേ താപനിലയെങ്കിലും നോക്കിയിട്ടുണ്ടാവുമോ… നമ്മളിൽ എത്ര പേരുടെ refrigerator നാലിൽ താഴെ ഇരിക്കുന്നുണ്ടാവും? മിക്കവാറും പേരുടെ കാര്യത്തിൽ സംശയമാണ്. ഫുഡ്‌ സേഫ്റ്റിയേ സംബന്ധിച്ചു നാല് മുതൽ അറുപത്തി മൂന്നു വരെ (4-63C) എന്നത് Temperature Danger Zone എന്നാണ് അറിയപ്പെടുന്നത്. ചുരുക്കി പറഞ്ഞാൽ ഈ സോൺ ഇൽ ഭക്ഷ്യ സാധനങ്ങൾ , പ്രത്യേകിച്ചും എളുപ്പം ചീത്തയായി പോകാവുന്ന ഇറച്ചി, പാല് ഉലപ്പന്നങ്ങൾ എടുത്ത് വെച്ചാൽ എളുപ്പം കേടായി പോകും എന്ന് തീർച്ച. മറ്റൊന്നും കൊണ്ടല്ല, നമ്മുടെ ഭക്ഷണ സാധനങ്ങൾ നാശമാക്കുന്ന സൂക്ഷ്മ ജീവികൾ ഏറ്റവും നല്ല രീതിയിൽ പെരുകുന്നത് ഈ താപനിലയിലായാണ്. (പ്രത്യേകിച്ചും 20 മുതൽ 40 വരെ ). അത് പോലെ പ്രധാനപ്പെട്ടതാണ് കുക്കിംഗ്‌ temperature. ചിക്കനും ബീഫും എല്ലാം ഒരു 74 C വരെയെങ്കിലും വേവിക്കണം. അതിനായി ഒരു പ്രോബ് തെർമോ മീറ്റർ ഒക്കെ കരുതാം ഇനി മുതൽ.

Advertisementഇനി ഷവർമയിലേക്ക് തന്നെ വരാം. വിദേശ രാജ്യങ്ങളിലെ അനുഭവം വെച്ചാണ് പറയുന്നത്. ഇവിടെ മാർകറ്റിൽ കിട്ടുന്ന ഏറ്റവും വിലകൂടിയ ചിക്കൻ ഉൽപ്പന്നം എന്ന് പറയുന്നത് തൊലി കളഞ്ഞ ചിക്കൻ ബ്രസ്റ്റ് (Chicken Breast Skinless )ആണ്. പക്ഷെ ഷവർമ്മക്ക് ഉപയോഗിച്ചു കണ്ടിട്ടുള്ളത് തൊലിയോട് കൂടിയ ചിക്കനാണ്(പൊതുവെ, അപകടകാരികളായ സാൽമോനെല്ലാ, ഇ . കോളി തുടങ്ങിയ ബാക്റ്റീരിയ കളുടെ സാന്നിധ്യം ഈ ഉൽപ്പന്നങ്ങളിൽ ഉണ്ടാകാൻ സാധ്യതയുണ്ട് ). തലേ ദിവസം തന്നെ വേണ്ട മസാല കളെല്ലാം ചേർത്ത് (marination ) വയ്ക്കുന്ന പതിവുണ്ട്. ഈ പ്രോസസ് നടക്കുന്നത് നിയന്ത്രിതമായ താപനിലയിലാണോ (4C യിൽ താഴെ )എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട് (നാട്ടിലെ കാര്യത്തിൽ വല്യ സംശയമാണ് ഇക്കാര്യത്തിൽ. മിക്കവാറും അന്തരീക്ഷ ഊഷ്മാവിൽ (Room temperature) തന്നെ ഇരിക്കാനാണ് സാധ്യത . അതിനു ശേഷം ആണ് ‘shawrma cone ‘ ആക്കുന്നത്.. അതെ, ഈ കമ്പിൽ കോർക്കുന്ന പരിപാടി തന്നെ.

പിന്നീട് ഉയർന്ന താപനിലയിൽ ഗ്രിൽ ചെയ്തെടുക്കുകയും വലിയൊരു കത്തി വെച്ചു ചെത്തിയെടുക്കുക എന്നതു മാണ് ഷവർമ നിർമാണത്തിന്റെ രീതി.പലപ്പോഴും വേണ്ട രീതിയിൽ വേവിച്ചെടുക്കാത്ത ഷവർമ പണി തരാൻ സാധ്യതയുണ്ട്. കത്തി വെച്ചു വലിയ രീതിയിൽ മുറിച്ചെടുക്കുമ്പോൾ ‘core ‘ നല്ല രീതിയിൽ വേവാതെ ഇരിക്കാനുള്ള സാധ്യതയുമുണ്ട്. അത് പോലെ തന്നെ ബാക്കിയാവുന്ന ഷവർമ ഫ്രിഡ്ജ് ലേക്ക് കയറ്റി വെച്ച് അടുത്ത ദിവസം ഉപയോഗിക്കുന്ന രീതിയും കണ്ടു വരുന്നു. ഇതിനു പകരം ആ കോണിൽ ഉള്ള ത് അത്രയും ഗ്രിൽ ചെയ്ത് ഫ്രിഡ്ജ് ഇൽ വെച്ചു ഉപയോഗിക്കുന്നതാവും അഭികാമ്യം. അത് പോലെ ചെത്തിയെടുക്കുന്ന ഷവർമ ഒരു ‘സെക്കണ്ടറി കൂക്കിംഗ്’ നു വിധേയമാക്കുന്നത് റിസ്ക് കുറയ്ക്കും.

ഈയവസരത്തിൽ 74 C എന്ന താപനില ഉറപ്പാക്കുകയും ചെയ്യാം.അത് പോലെ തന്നെ പ്രധാനമാണ് ഷവർമക്ക് ഉപയോഗിക്കുന്ന ബ്രെഡ്‌, mayonase തുടങ്ങിയവരുടെ സ്റ്റോറേജ് ഉം. പോരാത്തതിന് ഷവർമ ചെത്തുന്ന കത്തി അണു വിമുക്തമാണെന്നും ഉറപ്പാക്കേണ്ടതുണ്ട്. അത് പോലെ തന്നെ ജീവനക്കാരുടെ വ്യക്തി ശുചിത്വവും പ്രധാനപ്പെട്ടതാണ്. കൊറോണക്കാലത്തെ ‘കൈകഴുകൽ’പരിപാടിയിൽ നിന്നെല്ലാം ആളുകൾ പതുക്കെ പിറകോട്ടു പോകുന്ന കാഴ്ചയാണ് ലോകമാകമാനം.കേരളത്തിലെ , നിലവിലെ രീതിയനുസരിച്ചു ഇത്തരം മാനദണ്ഡങ്ങളെല്ലാം പാലിക്കാനുള്ള സാധ്യത തുലോം കുറവാണ് താനും.

ഇക്കാര്യത്തിൽ ഭക്ഷ്യ സുരക്ഷാ ഡിപ്പാർട്മെന്റ് കുറച്ച് കൂടെ ഉയർന്നു പ്രവർത്തിക്കേണ്ടതുണ്ട്. ഭക്ഷ്യ സാധനങ്ങളുടെ ഉൽപ്പാദനവും വിതരണവുമായി ബന്ധപ്പെട്ട് നിൽക്കുന്ന മുഴുവൻ ജീവനക്കാർക്കും ഭക്ഷ്യ സുരക്ഷാ ബോധവൽക്കരണത്തിന്റെ പ്രാഥമിക ക്ളാസുകൾ (Food Safety Awareness Course. Haccp-level -1) നൽകിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക.പൊതു ജനങ്ങൾക്കും ഇത്തരം ബോധവൽക്കരണ ക്ളാസുകൾ നൽകുന്നത് നല്ലതായിരിക്കും.അവരാണല്ലോ ഉപഭോക്താക്കൾ.അത് പോലെ തന്നെ മാസത്തിൽ ഒരിക്കലെങ്കിലും ഭക്ഷ്യ സുരക്ഷാ മാനന്ദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താനായി നിരീക്ഷണം നടത്തുകയും വീഴ്ച വരുത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം.ജില്ലയിൽ ഒന്ന് എന്ന രീതിയിലെങ്കിലും ഭക്ഷ്യയോൽപ്പന്നങ്ങൾ പരിശോധിക്കാവുന്ന ലബോറട്ടറി സംവിധാനങ്ങൾ ഉണ്ടാവുകയും സാമ്പിളുകൾ അയക്കാനുള്ള സംവിധാനം ഉണ്ടാവുകയും വേണം.

Advertisementഅത് പോലെ തന്നെ നാട്ടിലെ സാഹചര്യത്തിൽ പലപ്പോഴും ഉണ്ടാകുന്ന അവസ്ഥയാണ് ദീർഘ നേരം നീണ്ടു നിൽക്കുന്ന ‘കറന്റ് പോകൽ’. പലപ്പോഴും കടക്കാരെല്ലാം തന്നെ ഇതൊരു വലിയ ‘എസ്ക്യൂസ്‌’ ആയി എടുക്കുന്നത് കണ്ടിട്ടുണ്ട്. മിനിമം റീഫ്രിജരേറ്റർ പ്രവർത്തിക്കാവുന്ന രീതിയിൽ ജനരേറ്റർ സംവിധാനങ്ങൾ ഉണ്ട് എന്നത് ഉറപ്പ് വരുതെണ്ടി വരും.നേരത്തെ പറഞ്ഞ പോലെ ഇതൊന്നും സ്വുച്ചിട്ടാൽ നിവരുന്ന കുടയല്ല…ഒരു ദിവസം കൊണ്ടു നേടിയെടുക്കാവുന്നതുമാകില്ല.ഈ രംഗത്ത് നിലനിൽക്കുന്ന രീതികൾ മാറാതെ തരമില്ല… ഏതെങ്കിലും ഒരു ഷവർമയെയോ അതുണ്ടാക്കുകയും വിൽക്കുകയും ചെയ്ത സ്ഥാപനത്തെയോ പഴിച്ചിട്ട് മാത്രം കാര്യവുമില്ല…കതിരിന്മേൽ വളം വെക്കുന്നതിലല്ലല്ലോ കാര്യം.

ഭക്ഷണസാധനങ്ങളുടെ ഉൽപ്പാദനവും വിതരണവുമായി ബന്ധപ്പെട്ട മേഖല വലിയൊരു വളർച്ചയുടെ പാതയിലാണ്. മലയാളികളുടെ ഭക്ഷണ രീതി വലിയ രീതിയിൽ മാറ്റത്തിന് വിധേയമായിട്ടുണ്ട്.. ‘പുറത്തു’ പോയി കഴിച്ചു അകത്തു വന്നു കിടന്നുറങ്ങുന്ന രീതിയിലേക്ക് നമ്മുടെ മധ്യവർഗ്ഗ സമൂഹമെങ്കിലും മാറിയിട്ടുണ്ട്.ഈയവസരത്തിൽ ഉപഭോക്താവിന്റെയും വ്യവസായത്തിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഭരണകൂടം കൃത്യമായി ഇടപെടേണ്ടതുണ്ട്. ഭരണകൂടത്തിനു ബാധ്യതയുണ്ട്.നമ്മുടെ ‘ഭക്ഷ്യസുരക്ഷ’ കൂടുതൽ സുതാര്യവും കാര്യക്ഷമാവുമാകട്ടെ.

 1,026 total views,  3 views today

AdvertisementContinue Reading
Advertisement
Comments
Advertisement
Entertainment34 mins ago

കാലത്തെ ബഹുദൂരം പിന്നിലാക്കാനുള്ള മെഗാസീരിയലുകളുടെ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്

Entertainment2 hours ago

ശരീര തൃഷ്ണയുടെയും, കാമനയുടെയും മാത്രം കഥയല്ല ഉടൽ

controversy2 hours ago

ഒരുപക്ഷെ ഭാവന ഇനിയും ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുമായിരിക്കും

social media2 hours ago

നിങ്ങൾ പെണ്ണിന്റെ പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ, ഒരുപാട് പഠിക്കാനുണ്ട് അതിൽനിന്ന്

Entertainment2 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന തൻറെ വിവാഹകാര്യം വെളിപ്പെടുത്തി ഉണ്ണിമുകുന്ദൻ.

Entertainment3 hours ago

“അടിച്ചാൽ ചാവണം.. ചതച്ചാൽ പോരാ” – അമ്പാടി മോഹൻ, എന്തൊരു എനെർജിറ്റിക് പെർഫോമൻസ് ആയിരുന്നു

Entertainment3 hours ago

അന്ന് ഷോ ചെയ്തത് മരുന്നിൻറെ സഹായത്തോടെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആര്യ.

Entertainment3 hours ago

അടുത്ത ഹിറ്റ് ചിത്രമൊരുക്കാൻ ജയ് ഭീമിന് ശേഷം വീണ്ടും സൂര്യ-ടി ജെ ജ്ഞാനവേൽ കൂട്ടുകെട്ട്.

Entertainment3 hours ago

പരാജയങ്ങളിൽ തളരാതെ വിജയങ്ങൾക്കായി പരിശ്രമിക്കണം; ഞാനൊക്കെ എത്രയോ പ്രാവശ്യം പരാജയപ്പെട്ടിട്ടുണ്ട്: മമ്മൂട്ടി.

Travel3 hours ago

ഈ ഇന്ത്യൻ ഗ്രാമത്തിലെ പുള്ളിപ്പുലികൾ കന്നുകാലികളെ ഭക്ഷിച്ചാൽ ഉടമസ്ഥർ നഷ്ടപരിഹാരം സ്വീകരിക്കാറില്ല

Entertainment3 hours ago

മലയാളത്തിലേക്ക് വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി സണ്ണി വെയ്ൻ. അണിയറയിൽ ഒരുങ്ങുന്നത് നിരവധി ചിത്രങ്ങൾ.

Entertainment3 hours ago

മാമന്നൻ ലുക്ക് പുറത്ത്; വീണ്ടും വില്ലനാകാൻ ഒരുങ്ങി ഫഹദ് ഫാസിൽ.

controversy4 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment22 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment2 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment3 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment3 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment4 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment5 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment5 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment5 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment6 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment1 week ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement