ക്രൂരത നിറഞ്ഞ നോട്ടം, ആകാരം, അഭിനയം …അഭിമന്യു സിംഗിനെ ഏത് നായകന്റെയും എതിരെ നിർത്താം

0
223

Shaju Surendran

രക്ത ചരിത്ര കണ്ടിറങ്ങുമ്പോൾ അതിലെ കൊടും ക്രൂരനായ വില്ലൻ ബുക്ക റെഡ്ഡി മനസ്സിൽ നിന്ന് മാഞ്ഞിരുന്നില്ല. അത്രക്ക് വെറുപ്പ് തോന്നും വിധമാണ് അഭിമന്യു സിംഗ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. കയ്യിൽ കിട്ടിയാൽ വലിച്ച് കീറി അടുപ്പത്ത് വയ്ക്കാൻ തോന്നുന്ന കഥാപാത്രം. പിന്നീട് ആ ഐറ്റത്തെ കണ്ടത് വേലായുധം സിനിമയിലാണ്. അതിലും കിടു. വിജയുടെ തന്നെ തലൈവയിലെ, നായകൻ്റെ പേര് മന്ത്രം പോലേ പറഞ്ഞുകൊണ്ടിരിക്കുന്ന, ഭീമയും നായകനൊത്ത വില്ലൻ വേഷമായിരുന്നു.

RGV Keeps Right 'Spot'അഭിമന്യുവിനെ ഒരു പോസിറ്റീവ് കഥാപാത്രമായി കണ്ടത് ഗോലിയോൻ കി രാസ് ലീല – രാം ലീല സിനിമയിലാണ്. അതിലെ പുള്ളിയുടെ കഥാപാത്രം കൊല്ലപ്പെടുമ്പോൾ ഒരു വിഷമമൊക്കെ തോന്നും. ദേ പിന്നേം “ഓമാ” എന്ന കൊടും വില്ലനായി വീണ്ടും വരുന്നു തീരൻ അദിഗാരം .. സിനിമയിൽ. ക്ലൈമാക്സിൽ കാർത്തി അയാളെ പഞ്ഞിക്കിടുന്ന സീൻ കാണുമ്പോ “തല്ലി തല്ലി കൊല്ലെടാ ആ പന്നിയെ” എന്ന് മനസ്സിൽ പറയാത്ത പ്രേക്ഷകർ കുറവായിരിക്കും. അത്ര ഭീകര കഥാപാത്രമായിരുന്നു അഭിമന്യു അവതരിപ്പിച്ച ഓം വീർസിങ് എന്ന “ഓമാ”.

ബീഹാർ തലസ്ഥാനമായ പാട്ന സ്വദേശിയാണ് അഭിമന്യു ശേഖർ സിംഗ്. പലരെയും പോലെ സിനിമാ മോഹവുമായി മുംബൈയിൽ എത്തിയ അഭിമന്യു മകരന്ത് ദേശ് പാണ്ഡെയുടെ (ആമേൻ, പുലിമുരുകൻ ഫെയിം) ഡ്രാമ സ്കൂളിലൂടെയാണ് അഭിനയ രംഗത്ത് കടന്ന് വന്നത്. മനോജ് ബാജ്പേയിയുടെ ശുപാർച്ചയുടെ പിൻബലത്തിൽ അക്ക്സ് എന്ന ബച്ചൻ സിനിമയിൽ ഒരു വേഷം ലഭിച്ചു.

No Abhimanyu Singh Threat To TFI Villians | Abhimanyu Singh not a threat to Telugu Villiansപിന്നെ ചെറിയ വേഷങ്ങൾ ചെയ്ത് സിനിമാരംഗത്ത് പിടിച്ച് നിന്ന അഭിമന്യുവിന് അദ്ദേഹത്തിൻ്റെ കൂടെ ഡ്രാമ സ്കൂളിൽ ഉണ്ടായിരുന്ന അനുരാഗ് കശ്യപിൻ്റെ ഗുലാൽ എന്ന ചിത്രത്തിൽ മികച്ച വേഷം ലഭിച്ചു. തുടർന്ന് വന്ന റാം ഗോപാൽ വർമ്മയുടെ രക്ത ചരിത്രയിലെ ബുക്ക റെഡ്ഡി എന്ന വില്ലൻ വേഷം അദേഹത്തിൻ്റെ മൂല്യം ഉയർത്തി. തെലുങ്കിലും, ഹിന്ദിയിലും, തമിഴിലും പ്രധാന വില്ലൻ വേഷങ്ങൾ ധാരാളം ലഭിച്ചു.

ക്രൂരത നിറഞ്ഞ നോട്ടവും, ആകാര സൗഷ്ട്ടവവും, അഭിനയ മികവും ഒത്തിണങ്ങിയ അഭിമന്യു സിംഗിനെ ഏത് നായകനും എതിരെ നിർത്താൻ പറ്റിയ വില്ലൻ എന്ന് വിശേഷിപ്പിക്കാം. വില്ലൻ വേഷങ്ങളിൽ മാത്രമല്ല മറ്റ് റോളുകളിലും തനിക്ക് തിളങ്ങാൻ കഴിയുമെന്ന് തെളിയിച്ച അദേഹത്തിന് മികച്ച വേഷങ്ങൾ ലഭിക്കട്ടെ.

Bhaukaal Web Series Season 1 Review, Story, Cast, Trailer | Reviewkaro

**