Shaju Surendran

പേര് വിനീത് രാധാകൃഷ്ണൻ, 1985 ഇൽ റിലീസായ ഐവി ശശിയുടെ ഇടനിലങ്ങളിലൂടെ സിനിമയിലെത്തി. 1986 ഇലെ കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാ പ്രതിഭയായിരുന്നു. ഐ വി ശശി, ഭരതൻ, പദ്മരാജൻ, അരവിന്ദൻ, ഹരിഹരൻ, ഭദ്രൻ തുടങ്ങി മലയാളത്തിലെ പ്രഗൽഭന്മാരുടെയെല്ലാം സിനിമകളിൽ നായകനും, ഉപനായകനും, ഉൾപ്പെടെയുള്ള വിവിധ കഥാാത്രങ്ങളെ അവതരിപ്പിച്ച നടൻ. നഖക്ഷതങ്ങൾ, ഇടനാഴിയിൽ ഒരു കാലൊച്ച, കമലദളം, സർഗ്ഗം, മാനത്തെ വെള്ളിത്തേര്, ഗസൽ, കാബൂളിവാല, മഴവില്ല്, ബാവൂട്ടിയുടെ നാമത്തിൽ ഒക്കേപ്പോലെയുള്ള സിനിമകളിലെ എത്രയോ കഥാപാത്രങ്ങൾ അദ്ദേഹം ഗംഭീരമാക്കി. മലയാള സിനിമയുടെ സുവർണകാലമായ 90 കളുടെ അവിഭാജ്യ ഖടകമായിരുന്നു വിനീത് എന്ന നടൻ.

മലയാളത്തിൽ എല്ലാതരം ഡാൻസ് വിഭാഗങ്ങളും വെടിപ്പായി അവതരിപ്പിക്കുന്ന നടൻ ആരെന്ന് ചോദിച്ചാൽ അത് വിനീത് മാത്രമാണ്. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വി, ഫഹദ് തുടങ്ങിയവരെപ്പോലെ തമിഴ് സിനിമയിൽ നായകനായും അല്ലാതെയും ധാരാളം പടങ്ങൾ ചെയ്തത് അവിടെയും പേരെടുത്തു. ആവാരംപൂ, ജാതിമല്ലി, ജെൻറിൽമാൻ, കാതൽ ദേശം, ദേവതൈ അങ്ങിനെ ധാരാളം തമിഴ് പടങ്ങൾ. ഈയടുത്തിറങ്ങിയ സർവ്വം താളമയം സിനിമയിലെ മണി അദ്ദേഹം ഭംഗിയാക്കിയ നല്ല അസ്സല് വേഷമായിരുന്നു. ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും മികച്ച നിരവധി വേഷങ്ങൾ ചെയ്തു. വിനീത് എന്ന നടനെ അറിയാത്തവർക്ക് (അങ്ങനെയുള്ളവർ ഉണ്ടെന്ന് തോന്നി) വേണ്ടിയാണ് ഇൗ പരിചയപ്പെടുത്തൽ

പറഞ്ഞുവരുന്നത് എന്തെന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ വിനീത് വിശേഷിപ്പിക്കപ്പെടുന്നത് അദ്ദേഹം ഈയടുത്ത കാലത്ത് അഭിനയിച്ച രണ്ട് സിനിമകളിലെ കഥാപാത്രങ്ങളുമായി ബന്ധപ്പെടുത്തിയാണ്. കാംബോജി സിനിമയുടെ പോസ്റ്ററിൽ അതിന്റെ അണിയറക്കാർ എഴുതിപിടിപ്പിച്ച “അനുരാഗ സിങ്കം” എന്ന പേര് ചേർത്ത് പലരും ഒരുതരം കോമാളി ഇമേജ് പുള്ളിക്ക് കൊടുത്ത് വിശേഷിപ്പിച്ചു കണ്ടുവരുന്നുണ്ട്. മധവീയം എന്നപേരിൽ ഇറങ്ങിയ മറ്റൊരു ലോ പ്രൊഫൈൽ ചിത്രത്തിൽ അഭിനയിച്ചത് കാരണം മാധവീയം ഫെയിം എന്നൊക്കെയാണ് മറ്റു ചില വേശേഷണങ്ങൾ. ഇൗ ചിത്രങ്ങളൊക്കെ നല്ല അഭിപ്രായം നെടിയവ അല്ലായിരിക്കാം. എന്നാൽ ഇത്രയും കാലമായി ഫീൽഡിൽ നിലനിൽക്കുന്ന, എം ടി, ലോഹിതദാസ്, പദ്മരാജൻ തുടങ്ങി നിരവധി എഴുത്തുകാരുടെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ വിനീത് എന്ന കലാകാരൻ എന്തുകൊണ്ട് ഇൗ രണ്ട് സിനിമകളുടെ പേരിൽ കോമാളിയാക്കപ്പെടുന്നൂ?

ഇപ്പൊൾ ലൂസിഫർ ഇറങ്ങിയ ശേഷം അതിലെ വിവേക് ഒബ്രോയിക്ക്‌ ശബ്ദം നൽകിയതിനാൽ അങ്ങേര് വിചാരിച്ച പോലെയല്ല, എന്നൊക്കെ പറഞ്ഞ് പോസ്റ്റുകൾ വരുന്നുണ്ട്. 200 ഓളം പടങ്ങളിൽ അഭിനയിച്ച വിനീത് എന്ന നടൻ മലയാളികളുടെ ഇടയിൽ അറിയപ്പെടേണ്ടത് ഒബ്രോയിക്ക് ശബ്ദം കൊടുത്തതിന്റെ പേരിലാണോ? രണ്ട് മോശം പടങ്ങളിൽ അഭിനയിച്ചത് അത്ര വലിയ കോമാളിത്തരമാണോ? അതിന്റെ പേരിൽ പുള്ളി ചെയ്ത മികച്ച കഥാപാത്രങ്ങളെ വിസ്മരിക്കണോ?

NB: വിനീതിന്റെ കട്ട ആരാധകനൊന്നും അല്ല. ഇഷ്ടപ്പെട്ട ഒരു ഇരുപത്തഞ്ച് നടന്മാരെ എടുത്താലും അതിൽ വിനീത് പെടില്ല. എന്നാലും ഇത്രയും കാലം ഫീൽഡിൽ ഉണ്ടായിരുന്ന, ഒരു നല്ല കലാകാരൻ ഇങ്ങനെ പലയിടത്തും അധിക്ഷേപിക്കപ്പെടുന്നത് ശ്രദ്ധയിൽ പെട്ടത് കൊണ്ട് പറഞ്ഞുവേന്നെയുള്ളു.

Leave a Reply
You May Also Like

ഒരു സ്ത്രീയുടെ പ്രതികാരം പരിധി വിട്ടാല്‍ നമ്മുടെ സിനിമകളില്‍ അത് മാക്സിമം 22 ഫീമെയില്‍ കോട്ടയം വരെ ചെന്ന് നില്‍ക്കും

റോസ്മേരീസ് ബേബി, ചൈനാടൌന്‍, ദി പിയാനിസ്റ്റ്‌ തുടങ്ങിയ ചിത്രങ്ങളിലൂടെ വിശ്വപ്രസിധനായ പോളിഷ്-ഫ്രഞ്ച് സംവിധായകന്‍ റോമന്‍ പൊളന്‍സ്കിയുടെ…

അനിമൽ സിനിമയെ ചൊല്ലി പാർലമെന്റിലും വിവാദം, സിനിമയെ കുറിച്ച് പൊതുജനങ്ങൾക്ക് സെൻസർ ബോർഡിന്റെ മുന്നറിയിപ്പ്

ബോളിവുഡ് സിനിമകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുതിയ കാര്യമല്ല. പലപ്പോഴും സിനിമകൾ റിലീസിന് മുൻപേ തന്നെ വലിയ…

അങ്ങ് ദൂരെ സ്വർഗ്ഗവാതിലിനകത്തെ,ചില മണിച്ചിത്രത്താഴ് കാഴ്ച്ചകൾ

അങ്ങ് ദൂരെ സ്വർഗ്ഗവാതിലിനകത്തെ,ചില മണിച്ചിത്രത്താഴ് കാഴ്ച്ചകൾ. Darsaraj R Surya സ്വർഗ്ഗത്തിലെ മാടമ്പള്ളി മേട. തന്റെ…

നിങ്ങൾ ഇത് വരെ ഈ ചിത്രം കാണാത്ത ഒരാളാണെങ്കിൽ…

ദീപു ഒരു പക്ഷേ ഇതെല്ലാവരുടെയും കപ്പിലെ ചായ ആകാൻ വഴിയില്ല. മിക്കവാറും എല്ലാവർക്കും മഴ ഇഷ്ടമായിരിക്കും.മഴയുടെ…