Connect with us

ചില അർണോൾഡോർമ്മകൾ

ആദ്യമായി ഇഷ്ട്ടം തോന്നിയ വിദേശ നടൻ ജാക്കീച്ചാൻ ആയിരുന്നു. അതിന് ശേഷം ഇഷ്ടം തോന്നിയത് അർണോൾഡിനോടാണ്. മുഖത്ത് വലിയ ഭാവങ്ങൾ ഒന്നും വരില്ല എങ്കിലും നല്ല കട്ട മസിലുകളാൽ

 52 total views

Published

on

Shaju Surendran

ചില അർണോൾഡോർമ്മകൾ

ആദ്യമായി ഇഷ്ട്ടം തോന്നിയ വിദേശ നടൻ ജാക്കീച്ചാൻ ആയിരുന്നു. അതിന് ശേഷം ഇഷ്ടം തോന്നിയത് അർണോൾഡിനോടാണ്. മുഖത്ത് വലിയ ഭാവങ്ങൾ ഒന്നും വരില്ല എങ്കിലും നല്ല കട്ട മസിലുകളാൽ സമ്പന്നമായ ആ ശരീരവുമായി മനുഷ്യനായും, മെഷീനായും അദ്ദേഹം സ്ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോൾ കാണാൻ ഒരു പ്രത്യേക ചന്തമാണ്. അമാനുഷ കഥാപാത്രമാകാൻ ഇദ്ദേഹം കഴിഞ്ഞേ ഉള്ളൂ ആരും. ഒരു അർണോൾഡ് പടത്തിന് ടിക്കറ്റെടുത്താൽ “പൈസാ വസൂൽ” ഉറപ്പായിരുന്നു. പണ്ടൊക്കെ ഇംഗ്ലീഷ് പടം കാണുന്നത് തന്നെ ഇഷ്ട്ടം പോലെ അടിയും, വെടിയും കാണാനായിരുന്നല്ലോ?

How Arnold Schwarzenegger Knew He Had To Leave Austria — 'Somehow, I  Belonged To America'ആദ്യമൊക്കെ കമാൻഡോയുടെയും, ടോട്ടൽ റീക്കാളിൻ്റെയുമൊക്കെ പോസ്റ്ററുകളിൽ അർനോൾഡ് എന്ന് വായിച്ച ശേഷം ബാക്കി പേര് എങ്ങിനെ വായിക്കണം എന്ന് ഒരു പിടിയും കിട്ടാതെ, “പുല്ല് വിട്ട് കളയാം..!” എന്ന് കരുതി തിരിഞ്ഞ് നടന്നിരുന്നു. അർനോൾഡ് ശിവശങ്കരൻ എന്നൊക്കെ കൂട്ടുകാരോടൊപ്പം ചേർന്ന് കളിയാക്കി പറയുമെങ്കിലും ആ “സർ നെയിം” ഒരു സമസ്യയായി മനസ്സിൽ കിടന്നു.

The Reboot Of Arnold Schwarzenegger's Predator Has Found Its Starസുഹൃത്തുക്കളോടൊക്കെ ചോദിക്കാനും മടി. അവരിൽ പലർക്കും അങ്ങിനെ തന്നെയായിരുന്നു അനുഭവം എന്ന് പിൽക്കാലത്ത് മനസ്സിലായി. ഏതോ ഒരു പടത്തിൻ്റെ ട്രെയിലർ (കിണ്ടർഗാർട്ടെൻ കോപ്പ് ആണെന്ന് തോന്നുന്നു) കണ്ട് കൊണ്ടിരിക്കുമ്പോഴാണ് അതിൽ പുള്ളിയുടെ പേര് “അർനോൾഡ് ഷോസ്നെഗ്ഗെർ” എന്ന് പറയുന്നത് കേട്ടത് (അന്നൊക്കെ പ്രധാന നടീ നടന്മാരുടെ പേരുകൾ ട്രയലറിൽ പറയുമായിരുന്നു). അങ്ങിനെ വളരെ കാലത്തെ കാത്തിരിപ്പിന് ശേഷം ഇഷ്ട്ട നടൻ്റെ പേരിൻ്റെ ബാക്കി എങ്ങിനെ പറയണം എന്ന് മനസ്സിലാക്കി.

Arnold Schwarzenegger Says He's Talked With Original 'Conan' Director For  Sequel - Maximആക്ഷൻ്റെയും, ഫിക്ഷൻ്റെയുമൊക്കെ മായിക ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്ന അസാധാരണ സിനിമാനുഭവങ്ങളായിരുന്നൂ ഒരോ അർനോൾഡ് പടങ്ങളും. ചിലതിലൊക്കെ അൽപ്പം നർമ്മവും കാണും. കോനൻ ദി ബാർബറിയൻ, റെഡ് സോനിയ, കമാൻഡോ, റോ ഡീൽ പോലുള്ള ആക്ഷൻ പടങ്ങളും ടെർമിനേറ്റർ, ടോട്ടൽ റീക്കാൾ, പ്രെഡേറ്റർ പോലുള്ള ഫിക്ഷനുകളും, കിണ്ടർഗാർട്ടെൻ കോപ്പ്, ട്രൂ ലൈസ് തുടങ്ങിയ കോമഡി ആക്ഷൻ പടങ്ങളും അർനോൾഡ് എന്ന സൂപ്പർ സ്റ്റാറിനെ ഒരു വലിയ താരമായി മനസ്സിൽ പ്രതിഷ്ഠിക്കാൻ കാരണമായി. എന്നിലെ പ്രേക്ഷകനെ അൽഭുതപ്പെടുത്തിയ സിനിമകളുടെ പട്ടികയിൽ മൈ ഡിയർ കുട്ടിച്ചാത്തൻ കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ളത് “ടെർമിനേറ്റർ 2 : ജഡ്ജ്മെൻ്റ് ഡേ” ആണ്. അദ്ദഹത്തിൻ്റെ സമകാലികനും, താര പദവിയുടെവികാര്യത്തിൽ പ്രധാന എതിരാളിയുമായ സിൽവെസ്റ്റർ സ്റ്റല്ലോണിനെക്കാൾ കുറച്ച് കൂടുതൽ ഇഷ്ടം അർണോൾഡിനോടായിരുന്നു. മമ്മൂട്ടി – മോഹൻലാൽ പക്ഷക്കാരെ പോലെ അർണോൾഡ് – സ്റ്റല്ലോൺ എതിരികൾ നിലനിന്നിരുന്ന കാലമായിരുന്നു അത്.
സ്ക്രീൻ പ്രസൻസിൻ്റെ കാര്യത്തിൽ എന്നും അർനോൾഡ് തന്നെയായിരുന്നു മുന്നിൽ.
ഇക്കഴിഞ്ഞ ജൂലൈ 30 ന് 74 വയസ്സ് തികഞ്ഞ അദ്ദേഹം പ്രായമായ ശേഷം അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക് പോലും അസാമാന്യ സ്ക്രീൻ പ്രസൻസായിരുന്നൂ.

Arnold Schwarzenegger Movies: 15 Greatest Films Ranked Worst to Best -  GoldDerbyപ്ലാനറ്റ് ഹോളിവുഡ് ദുബായ്, ഉൽഘാടനത്തിന് അദ്ദേഹം എത്തുമെന്ന് കേട്ട് നേരിട്ട് കാണാൻ കുറേ കാത്ത് നിന്നു. സിൽവെസ്റ്റർ സ്റ്റല്ലോണും, ബ്രൂസ് വില്ലിസും, അമിതാഭ് ബച്ചനും ഒക്കെ വന്നിരുന്നു. അദ്ദേഹം മാത്രം എത്തിയില്ല. അല്പം നിരാശയൊക്കെ തോന്നി. പിന്നെ വീട്ടിൽ പോയി എറേസർ സിനിമയുടെ കാസറ്റെടുത്ത് ഒന്നൂടങ്ങ് കണ്ടു. ബ്രൂസ് ലീയെയും, ജാക്കീ ച്ചാനെയുമൊക്കെപ്പോലെ, എന്നെപ്പോലുള്ള ഒരു സാധരണ ഇന്ത്യൻ പ്രേക്ഷകനിൽ വിദേശ സിനിമകളോട് താൽപര്യം ജനിപ്പിക്കുന്നതിൽ “അർനോൾഡ് ഷോസ്നെഗ്ഗെർ” എന്ന നടൻ വഹിച്ച പങ്ക് ചെറുതല്ല.

 53 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema9 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema1 day ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema2 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment2 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema3 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema4 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema5 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema6 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment6 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement