Shaju Surendran
പണ്ട് CCL തുടങ്ങിയ സമയത്ത് ഏതാണ്ട് എല്ലാ കളികളും കുത്തിയിരുന്ന് കാണുമായിരുന്നു. ചെന്നൈ, കർണാടക ടീം ഫൈനലിൽ വന്ന ഒരു കളിയിൽ വൻ തർക്കമുണ്ടായതും, അമ്പരീഷും, വിശാലുമൊക്ക വാക്കേറ്റം നടത്തിയതുമൊക്കെ ആവേശത്തോടെ കണ്ട ഓർമ്മയുണ്ട്. നമ്മുടെ കേരള സ്ട്രൈക്കേഴ്സ് ടീം, ചെന്നൈ റെയ്നോസ്, കർണാടക ബുൾഡോസേഴ്സ്, തെലുഗു വാരിയേർസ് പോലുള്ള മറ്റ് ടീമുകളെ വച്ച് നോക്കുമ്പോ പിന്നോട്ടായിരുന്നു എങ്കിലും പലതും രസമുള്ള കളികളായിരുന്നു. കളിക്കാനിറങ്ങി ട്രോൾ വാങ്ങിപ്പിടിച്ചെങ്കിലും മോഹൻലാൽ സാന്നിധ്യം ഒരാവേശമായിരുന്നു.
കോളേജ് കാലത്തെ പഴയ കളിക്കാരൻ കൂടിയായിരുന്ന പ്രിയദർശൻ, ലിസി, തുടങ്ങിയവർ സംഘടകരായും, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, റിയാസ് ഖാൻ, സിജു വിത്സൻ, സൈജു കുറുപ്പ് തുടങ്ങി ഒരു പറ്റം ഇഷ്ട നടന്മാർ കളിക്കാരായും ഉണ്ടായിരുന്നു.എന്നാൽ ഇപ്പോൾ നടന്ന കളികളിൽ ആദ്യം കണ്ട കേരള സ്ട്രൈക്കേഴ്സ് vs തെലുഗു വാരിയേർസ് മത്സരമൊക്കെ പരമ ബോർ.
ഉണ്ണി മുകുന്ദൻ ക്യാപ്ടനായിട്ടുള്ള കേരള ടീമിലെ ആർക്കും കളിയോട് വല്യ താല്പര്യമില്ലാത്ത പോലെ. മണിക്കുട്ടനൊക്കെ ബൌൾ ചെയ്തപ്പോ ഉണ്ണി മുകുന്ദൻ എന്നൊക്കെ എഴുതി കാണിക്കുന്നു. തെലുഗൻ ടീമിൽ അഖിൽ ആക്കിനേനി പോലുള്ള പുതിയ പയ്യന്മാർ പ്രൊഫഷണൽ കളിക്കാരെ പോലെ തകർക്കുമ്പോൾ, നമുക്ക് പഴയ രാജീവ് പിള്ളയും ടീമും തന്നെ ഇപ്പോഴും. എല്ലാപേരും അനങ്ങി അനങ്ങി നിൽക്കുന്നു. പിള്ള ഇപ്പോഴും മോശമല്ലാതെ കളിക്കുന്നുണ്ട്. മറ്റ് കളികളൊന്നും കണ്ടില്ല. കാണാൻ തോന്നുന്നില്ല. CCL ലൂടെ കൂടുതൽ അറിയപ്പെട്ട ചില സിനിമാ താരങ്ങൾ. (ഇവരിൽ പലരെയും, CCL ടീമിൽ കളിയറിയാവുന്നവരെ കയറ്റാൻ വേണ്ടി, അതായത് സ്പോട്സ് ക്വാട്ടയിൽ സിനിമയിൽ അഭിനയിപ്പിച്ചതാണ് എന്നൊക്കെ കേട്ടിരുന്നു).
രാജീവ് പിള്ളൈ
മദൻ മോഹൻ
ഷഫീക്ക് റഹ്മാൻ
വിവേക് ഗോപൻ
രാകേന്ദു
സന്തോഷ് സ്ലീബ
രാജീവ് പിള്ളൈയെ City of God സിനിമയിൽ നല്ലൊരു വേഷത്തിൽ കണ്ടിരുന്നു. പുള്ളി വേറെയും കുറേ സിനിമകളിൽ വന്ന് പോയി. എന്നാലും City of God പോലെ നല്ലൊരു വേഷം പിന്നെ ചെയ്ത് കണ്ടില്ല. മദൻ മോഹൻ ആക്ഷൻ ഹീറോ ബിജു സിനിമയിൽ മരിച്ചു പോകുന്ന നേവിക്കാരന്റെ സുഹൃത്തായി ശ്രദ്ധിക്കപ്പെടുന്ന വേഷത്തിൽ വന്നു. വേറെയും ചില സിനിമകളിൽ കണ്ടിരുന്നു.ഷഫീക്ക് റഹ്മാൻ അമർ, അക്ബർ, അന്തോണി സിനിമയിൽ നല്ലൊരു വില്ലൻ വേഷത്തിൽ വന്നെങ്കിലും പിന്നങ്ങോട്ട് അധികം കണ്ടതായി ഓർക്കുന്നില്ല.മറ്റ് CCL താരങ്ങളെ അണിനിരത്തി പ്രിയന്റെ അസിസ്റ്റന്റ് സുരേഷ് കൃഷ്ണൻ നഖങ്ങൾ എന്നൊരു പടം എടുത്തിരുന്നു. അധികം ശ്രദ്ധിക്കപ്പെട്ടില്ല.