കാതലൻ – ഒരു ഗവർണ്ണർ vs മുഖ്യമന്ത്രി കഥ

Shaju Surendran

തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയും, ഗവർണ്ണർ ചെന്ന റെഡ്ഢിയും തമ്മിൽ നല്ല രീതിയിൽ സ്പർദ്ധ നിലനിന്നിരുന്ന കാലം. ജയലളിതയുടെ അനുയായിയും, AIADMK കേരള ഘടകം ഭാരവാഹിയും കൂടിയായ
നിർമ്മാതാവ് K T കുഞ്ഞിമോന്റെ അഭിപ്രായ പ്രകാരം, സംവിധായകൻ ശങ്കർ തന്റെ പുതിയ ചിത്രമായ കാതലൻ സിനിമയിലെ പ്രധാന വില്ലനെ ഒരു “ഗവർണ്ണറാക്കി”.

കേന്ദ്രഗവൺമെന്റിന്റെ കൂടെ ഒത്താശയോടെ, ബോംബ് സ്ഫോടനങ്ങൾ വരെ നടത്തി, സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരത സൃഷ്ടിച്ച്, സംസ്ഥാന ഭരണകൂടത്തെ നാമാവശേഷമാക്കാൻ ശ്രമിക്കുന്ന കാക്കർല സത്യനാരായണ എന്ന ഗവർണ്ണറായി അഭിനയിച്ചത് ഗിരീഷ് കർണ്ണാഡ് ആയിരുന്നു. ചെന്ന റെഡ്ഢിയെ പോലെ സിനിമയിലെ വില്ലൻ ഗവർണ്ണറും ആന്ധ്രാ സ്വദേശിയാണ്.

ആക്കാലത്ത് സിനിമ കാണുന്ന ആർക്കും വില്ലന് ചെന്ന റെഡ്ഢിയുമായിട്ടുള്ള സാമ്യത വ്യക്തമായി മനസ്സിലാവുമായിരുന്നു. സിനിമയുടെ റിലീസിന് മുൻപ് ജയലളിതയ്ക്ക് വേണ്ടി കുഞ്ഞുമോൻ ഒരു സ്പെഷ്യൽ സ്ക്രീനിങ് നടത്തി, അവരുടെ പൂർണ്ണ പിന്തുണയും നേടി. റിലീസിന് ശേഷം ഗവർണ്ണറുടെ ഓഫീസിൽ നിന്ന് സിനിമയ്ക്കെതിരെ ശക്തമായ എതിർപ്പുകളുണ്ടായിരുന്നു. പക്ഷേ ജയലളിതയല്ലേ എതിർ ചേരിയിൽ!? എവിടെ മൈൻഡ് ചെയ്യാൻ!? സിനിമ യാതൊരു വെട്ടിത്തിരുത്തലുകളുമില്ലാതെ ദിവസങ്ങളോളം തീയറ്ററുകളിൽ നിറഞ്ഞോടി.

സിനിമ ഇറങ്ങിയ കാലത്ത് ഏറെ ചർച്ചാ വിഷയമായ, പലർക്കും അറിയാവുന്ന കാര്യമാണ്. TV തുറക്കുമ്പോൾ കേൾക്കുന്ന വാർത്തകൾ ഈ സംഭവത്തെ ഓർമ്മിപ്പിച്ചത് കൊണ്ട്, അറിയാത്തവർക്ക് വേണ്ടി കുറിച്ചതാണ്

1994 – ൽ എസ്. ഷങ്കർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു പ്രണയ – ത്രില്ലർ ചലച്ചിത്രമാണ് കാതലൻ. പ്രഭുദേവ, നഗ്മ, വടിവേലു, രഘുവരൻ, ഗിരീഷ് കർണാട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എ‍.ആർ. റഹ്‌മാനാണ്. ഈ ചിത്രത്തിലൂടെ എസ്. ഷങ്കറിന് മികച്ച സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരവും എ.ആർ. റഹ്‌മാന് മികച്ച സംഗീത സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരവും ലഭിച്ചിരുന്നു.

You May Also Like

2023 മലയാള സിനിമയ്ക്ക് നേട്ടമോ കോട്ടമോ ?

2023 മലയാള സിനിമയ്ക്ക് നേട്ടമോ കോട്ടമോ ? Bibin Joy Vettilappara 2023 മലയാള സിനിമയെ…

സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ ,അജു വർഗ്ഗീസ്, എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ‘ത്രയം’ സിനിമയിലെ വീഡിയോ ഗാനം

“ത്രയം” വീഡിയോ ഗാനം. സണ്ണി വെയ്ൻ,ധ്യാൻ ശ്രീനിവാസൻ,അജു വർഗ്ഗീസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ…

മോഹിപ്പിക്കുന്ന ഗ്ളാമർ ലുക്കിൽ അനു ഇമ്മാനുവൽ

കമലിന്റെ സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിലൂടെ ജയറാമിന്റേയും സംവൃതയുടേയും മകളായി ചലചിത്രത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ്…

4 വർഷത്തിന് ശേഷം അവൾ കോമയിൽ നിന്ന് ഉണരുകയും പ്രതികാരം ചെയ്യാൻ ആയി ഇറങ്ങി തിരിക്കുകയും ചെയ്യുന്നു, ഒന്നൊന്നര മൂവി

“This is What you Get for f#%king around these Yakuzas!! Go Home…