“നമ്മുടെ സ്വന്തം” എന്ന രീതിയിൽ ഭൂരിപക്ഷം മലയാളിക്കും മാനസിക അടുപ്പം തോന്നിയിട്ടുള്ള അന്യഭാഷാ വ്യക്തിത്വം വേറെയില്ല

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
10 SHARES
119 VIEWS

കമൽ, മലയാളി, മലയാള സിനിമ

Shaju Surendran

“മലയാള സിനിമാ ഇൻഡസ്ട്രി ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമകൾ ഇറങ്ങുന്ന ഇൻഡസ്ട്രിയാണ്. നല്ലൊരു വേഷം കിട്ടിയാൽ ഉറപ്പായും ഇവിടെ ഒരു വേഷം ചെയ്യും”.
കേരളത്തിൽ സ്വന്തം പടത്തിൻ്റെ പ്രമോഷനും, മറ്റ് ചടങ്ങുകളിൽ പങ്കെടുക്കാനും ഒക്കെ വരുന്ന വലിയ വലിയ നടന്മാർ സ്ഥിരം പറയുന്ന ഡയലോഗാണ്.എന്നാൽ കമൽ ഹാസൻ താൻ പങ്കെടുക്കുന്ന, ബോളീവുഡ്ഡ് ഉൾപ്പെടെയുള്ള, മിക്ക വേദികളിലും, അതിനി കേരളവുമായി ബന്ധപ്പെട്ടതല്ലെങ്കിൽ കൂടി, അദ്ദേഹത്തിൻ്റെ വളർച്ചയിൽ മലയാള സിനിമ വഹിച്ച പങ്കിനെക്കുറിച്ചും, മലയാള സിനിമയുടെ പ്രത്യേകതകളെക്കുറിച്ചുമൊക്കെ വചാലനാവുന്നത് കണ്ടിട്ടുണ്ട്. ഒരു മലയാളി പോലുമില്ലാത്ത വേദികളിൽ മലയാള സിനിമയുടെ “അംബാസിഡറെ” പോലെ അദ്ദേഹം സംസാരിക്കുന്നത് പലപ്പോഴും കണ്ട് അഭിമാനം തോന്നിയിട്ടുണ്ട്.

ഈയടുത്ത് “വിക്രം” സിനിമയുമായി ബന്ധപ്പെട്ട് ഒരു ഹിന്ദി ചാനലിന് നൽകിയ ആഭിമുഖത്തിൽ, നടൻ എന്ന നിലയിലുള്ള പ്രേം നസീറിന്റെ റെക്കോർഡിനെ പറ്റിയും, ഏറ്റവും കൂടുതൽ തവണ നായികാ നായകന്മാരായ ഷീല – നസീർ ജോഡികളെ പറ്റിയും, 80 കളിൽ മലയാള സിനിമ നൽകിയ വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ചുമൊക്കെ കമൽ പറയുന്നത് കേട്ട് ആ പരിപാടിയുടെ ആങ്കർ ഉൾപ്പെടെയുള്ളവർ വായ പൊളിക്കുന്നത് കണ്ടപ്പോൾ, അഭിമാനവും, കമൽ എന്ന വ്യക്തിയോട് ആദരവും തോന്നി.
താൻ തമിഴിലെ No. 1 താരമായിരുന്ന സമയത്തും, സൗഹൃദങ്ങൾക്ക് വേണ്ടിയും, മലയാള സിനിമയോടുള്ള ഇഷ്ട്ടം കൊണ്ടും, ആക്കാലത്ത് ഇന്ത്യയിലെ വിവിധ ഭാഷകളിൽ അഭിനയിച്ചിരുന്ന തിരക്കുള്ള നടനായ കമൽ,പല മലയാള സിനിമകളും ചെയ്യാൻ തയ്യാറായിട്ടുണ്ട്. നായകനും, അപൂർവ്വ സഹോദരങ്ങളും, വെട്രിവിഴയും ഒക്കെ ചെയ്‌ത് തമിഴിലെ പ്രധാന സൂപ്പർ താരങ്ങളിൽ ഒരാളായി തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെ ഐ വി ശശിക്ക് വേണ്ടി വ്രതവും, പ്രതാപ് പോത്തന് വേണ്ടി ഡെയ്സിയും, സ്‌ക്രിപ്റ്റിനോടുള്ള താല്പര്യം കൊണ്ട് ചാണക്യനും ഒക്കെ അദ്ദേഹം ചെയ്തു.കമൽ തൻ്റെ പല തമിഴ് ചിത്രങ്ങളിലും, അന്യഭാഷാ ചിത്രങ്ങളിൽ അധികം അഭിനയിച്ചിട്ടില്ലാത്ത, മലയാളത്തിൽ നിന്നുള്ള പലരെയും സഹകരിപ്പിച്ചിട്ടുണ്ട്.ഓർമ്മയിൽ വരുന്ന ചിലത് :

രാജ്കമൽ എന്ന സ്വന്തം ബാനറിന്റെ ആദ്യ ചിത്രമായ രാജപാർവ്വയിൽ KPAC ലളിതയ്ക്ക് ഒരു പ്രധാന വേഷം നൽകി.വിക്രം സിനിമയിലൂടെ ലിസിയെ തമിഴിൽ അവതരിപ്പിച്ചു.

സത്യയിൽ കമലിൻ്റെ അച്ഛനായി ബഹദൂറിനെയും, സത്യയിൽ തന്നെ മറ്റൊരു പ്രധാന വേഷത്തിൽ കവിയൂർ പൊന്നമ്മയെയും അഭിനയിപ്പിച്ചു.

അപൂർവ്വ സഹോദരങ്ങളിൽ കമൽ തന്നെ അവതരിപ്പിച്ച അച്ഛൻ വേഷം ചെയ്യാൻ പ്രേം നസീറിനെ അയിരുന്നു ആദ്യം കാസ്റ്റ് ചെയ്തത് പക്ഷേ അത് നടന്നില്ല.

തമിഴിൽ ചെറു വേഷങ്ങളിൽ മാത്രം വന്നുകൊണ്ടിരിന്ന കൊച്ചിൻ ഹനീഫയ്ക്ക് അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളിൽ ഒന്ന് മഹാനദിയിലൂടെ നൽകി.

കമൽ നിർമ്മാണവും, രചനയും നിർവഹിച്ച നള ദമയന്തിയിലൂടെ ഗീതു മോഹൻദാസിനെ തമിഴിൽ നായികയായി അവതരിപ്പിച്ചു.

ഇന്ത്യനിൽ നെടുമുടി വേണുവിനെയും, മന്മഥൻ അമ്പ് സിനിമയിൽ കുഞ്ചനെയും, മഞ്ജു പിള്ളയെയും അഭിനയിപ്പിക്കാൻ നിർദ്ദേശിച്ചത്‌ കമൽ ആയിരുന്നു.

മലയാളത്തിൽ നായകനായി വിലസുമ്പോഴും അന്യഭാഷാ ചിത്രങ്ങളിൽ അധികം തല്പരനല്ലാതിരുന്ന സോമൻ, കമലുമായുള്ള സൗഹൃദത്തിന്റെ പുറത്ത്

അവൾ ഒരു തുടർക്കദൈ, കുമാരവിജയം എന്നീ ചിത്രങ്ങളിൽ കമലിനൊപ്പം പ്രധാന വേഷങ്ങൾ ചെയ്തിരുന്നു. സോമന് ഒരു tribute എന്ന നിലയിലാണ് തെന്നാലി സിനിമയിലെ തന്റെ കഥാപാത്രത്തിന് “സോമൻ” എന്ന പേര് നൽകിയത് എന്ന് കമൽ തന്നെ പറഞ്ഞിട്ടുണ്ട്.

കമലിനെ ആദ്യമായി നായകനായി അവതരിപ്പിച്ച, അദ്ദേഹത്തിന്റെ ഗുരു സ്ഥാനീയനായ, 90 കളിൽ സിനിമാ രംഗത്ത് അധികം സജീവമല്ലാതെ നിന്നിരുന്ന, പ്രഗത്ഭ സംവിധായകൻ, K S സേതുമാധവനെയാണ് നമ്മവർ എന്ന ചിത്രത്തിന്റെ സംവിധാന ചുമതല ഏൽപ്പിച്ചത്. ആ ചിത്രത്തിൽ മലയാളികളുടെ മാസ്റ്റർ രഘുവിന് (കരൺ) ഗംഭീര വില്ലൻ വേഷവും നൽകി.

അവസാനമിറങ്ങിയ വിക്രം സിനിമയിലെ മലയാളി സാന്നിധ്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ?
ഇനിയുമുണ്ട് കമൽ തന്റെ ചിത്രങ്ങളിലൂടെ തമിഴിൽ അഭിനയിപ്പിച്ച മലയാളി സിനിമാ മുഖങ്ങൾ.
കേരളത്തിന്റെ ഇടത് രാഷ്ട്രീയ ചായ്‌വിനോട് കമലിനുള്ള ഇഷ്ടവും അദ്ദേഹം മറച്ച് വയ്ക്കാതെ പലയിടത്തും പറഞ്ഞിട്ടുണ്ട്.

മലയാള സിനിമയിലെ തിക്കുറിശ്ശി മുതലുള്ള എല്ലാ നായക നടന്മാരുടെയും ഒരു ലിസ്റ്റ്, ഒരു പോസ്റ്റായി ഈയടുത്ത് കണ്ടിരുന്നു. ആ ലിസ്റ്റിലുള്ള പല നടന്മാരെക്കാളും കൂടുതൽ മലയാള സിനിമകളിൽ നായകനായി അഭിനയിച്ച കമലിന്റെ പേര് അതിൽ കണ്ടില്ല. എന്ത് കൊണ്ടോ കമൽ ഹാസനെ ഒരു മലയാള നടനായി പലർക്കും അംഗീകാരിക്കാൻ കഴിഞ്ഞിട്ടില്ല. ഉറപ്പായും 80 കളോട് കൂടി തന്റെ മാതൃ ഭാഷയായ തമിഴിൽ കൂടുതൽ സിനിമകൾ ചെയ്ത കമൽ, ആ ചിത്രങ്ങൾക്കൊക്കെ തമിഴ് നാട്ടിലേത് പോലുള്ള സ്വീകാര്യത മലയാളത്തിലും കിട്ടിയത് കൊണ്ട് കൂടിയാകണം, കൂടുതൽ ശ്രദ്ധ തമിഴ് സിനിമാ ലോകത്ത് മാത്രമായി പതിപ്പിച്ചത്. മാത്രമല്ല അദ്ദേഹത്തിന്റെ ചില തമിഴ് ചിത്രങ്ങൾ, മലയാളത്തിലെ നടീനടന്മാരെക്കൂടി ഉൾപ്പെടുത്തിയ രംഗങ്ങൾ കൂട്ടിച്ചേർത്ത് മലയാളികൾക്ക് വേണ്ടി ഡബ്ബ് ചെയ്ത് റിലീസ് ചെയ്ത് കേരളത്തിൽ മികച്ച വിജയം നേടിയിരുന്നു. എന്തായാലും മലയാളത്തിലെ പ്രമുഖ നായക നടന്മാരുടെ ലിസ്റ്റ് കമൽ ഹാസൻ എന്ന പേര് കൂടെയില്ലാതെ അപൂർണ്ണമാണ്.

കമൽ ഹാസന് മലയാളവും, കമൽ ഹാസൻ എന്ന സിനിമാക്കാരൻ മലയാളിക്കും എന്നും പ്രിയപ്പെട്ടതാണ്. മലയാള സിനിമകളിൽ സഹകരിച്ചാലും ഇല്ലെങ്കിലും, പതിറ്റാണ്ടുകൾക്കിപ്പുറവും, “നമ്മുടെ സ്വന്തം” എന്ന രീതിയിൽ ഭൂരിപക്ഷം മലയാളിക്കും മാനസിക അടുപ്പം തോന്നിയിട്ടുള്ള അന്യഭാഷാ വ്യക്തിത്വം വേറെയില്ല.കമൽ ഹാസന് പിറന്നാളാശംസകൾ നേരുന്നു

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും

താമരകുമ്പിളല്ലോ… ഗിരീഷ് വർമ്മ ബാലുശ്ശേരി ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ?

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്