മമ്മൂട്ടിയുടെ ആ ഗസ്റ്റ് റോളും സദാചാര മുഖംമൂടികൾക്കിട്ട് നല്ല അസ്സല് കൊട്ടും

87

Shaju Surendran

“സ്വന്തം അച്ഛനമ്മാമാരെയും, ആങ്ങളയെയും ഉപേക്ഷിച്ച് എന്നോടൊപ്പം ഇറങ്ങി വന്നവളാ ഇവൾ…! എന്നെ മാത്രം വിശ്വസിച്ച്. നിങ്ങളല്ല ദൈവം തമ്പുരാൻ ഇറങ്ങിവന്ന് പറഞ്ഞാലും ഇവളെ ഞാൻ അവിശ്വസിക്കില്ല.. I am sorry..! പിന്നെ നിങ്ങള് പറഞ്ഞല്ലോ അവളും പെണ്ണല്ലേ എന്ന്. രണ്ട് മൂന്ന് വർഷം ഭർത്താവിനെ കാണാതിരുന്നാൽ ആശയും, ആഗ്രഹവുമൊക്കെ അടക്കി നിർത്താനാവുമോ എന്നൊക്കെ. നിങ്ങളെപ്പോലെയാണ് എല്ലാ സ്ത്രീകളും എന്ന് കരുതിയോ? ഒരുമിച്ചൊരു കട്ടിലിൽ കെട്ടിപ്പിടിച്ച് കിടന്നത് കൊണ്ട് മാത്രം ദാമ്പത്യമാവൂല്ല. അതിനപ്പുറത്ത് മനസ്സ് എന്നുപറയുന്ന ഒരു സാധനമുണ്ട് അതിനാണ് യോജിപ്പ് വേണ്ടത് ..മനസ്സിലായോ?”

May be an image of 5 people, people standing and textമമ്മൂട്ടിയുടെ ഗെസ്റ്റ് റോളുകളെക്കുറിച്ച് പറയുമ്പോ ഏറ്റവും കൂടുതൽ പുകഴ്ത്തി കേൾക്കുന്നത് നരസിംഹത്തിലെ നന്ദഗോപാൽ മാരാർ എന്ന കഥാപാത്രത്തെയാണ്. പുള്ളിയുടെ ഗ്ലാമർ മുതലാക്കിയ, ഐസ്ക്രീമിലെ ചെറി പോലെ വേണമെങ്കിൽ ഒരു അലങ്കാരത്തിന് ഇരുന്നോട്ടെ എന്ന് പറയാവുന്ന ഒന്ന് മാത്രമായേ ആ കഥാപാത്രത്തെക്കുറിച്ച് തോന്നിയിട്ടുള്ളൂ. സിനിമയുടെ അവസാന ഭാഗങ്ങളിൽ മാത്രം വരുന്ന, എന്നാൽ ആ സിനിമയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു കഥാപാത്രമാണ് ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിലെ ബാലചന്ദ്രന്റെ കഥാപാത്രം. ജീവിതം എങ്ങുമെത്താതെ നിൽക്കുന്ന അവസ്ഥയിൽ നായകൻ സേതുവിന്റെ രക്ഷകനായി വരുന്ന ആ കഥാപാത്രം സിനിമയിൽ ഉണ്ടാക്കുന്ന ഇംപാക്ട് ചില്ലറയല്ല.

ദാമ്പത്യത്തിന്റെ അടിത്തറയായ വിശ്വാസം എന്ന പദത്തിന്റെ അർത്ഥം ഏതാനും ഡയലോഗുകളിൽ സിനിമയുടെ അവസാന ഭാഗങ്ങളിൽ മാത്രം വരുന്ന ഇൗ കഥാപാത്രം മനസ്സിലാക്കി തരുന്നുണ്ട്. കൂടെ സദാചാര മുഖംമൂടികൾക്കിട്ട് നല്ല അസ്സല് കൊട്ടും. ഇനി ഏതൊക്കെ നന്ദഗോപാൽ മാരാർമാർ വന്നാലും ഇൗ ഗൾഫുകാരൻ ബാലന്റെ തട്ട് താണുതന്നെയിരിക്കും..!