Entertainment
മരണത്തിൽ നിന്ന് തിരിച്ച് വന്നവർ, രണ്ടു വ്യത്യസ്ത കഥാ പാശ്ചാത്തലങ്ങളിൽ അവതരിപ്പിച്ച ഒരേ വിഷയം

മരണത്തിൽ നിന്ന് തിരിച്ച് വന്നവർ
Shaju Surendran
1994 ക്രിസ്മസ് റിലീസായി ഇറങ്ങിയ രണ്ട് സിനിമകളാണ് M T വാസുദേവൻ നായർ രചിച്ച് ഹരികുമാറിന്റെ സംവിധാനത്തിൽ പുറത്ത് വന്ന “സുകൃതവും”, രഘുനാഥ് പലേരി രചിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “സന്താനഗോപാലവും”.
പ്രശസ്ത പത്രപ്രവർത്തകനും സാഹിത്യകാരനും ഒക്കെയായ രവിശങ്കർ ( മമ്മൂട്ടി -സുകൃതം), ഫാക്ടറി തൊഴിലാളി കൃഷ്ണക്കുറുപ്പ് (തിലകൻ – സന്താനഗോപാലം) എന്നിവരാണ് മുഖ്യ കഥാപാത്രങ്ങൾ.
എന്നാൽ അപ്രതീക്ഷിതമായ ഇവരുടെ ജീവിതത്തിലേക്കുള്ള മടങ്ങിവരവ് കുടുംബത്തിനും, സമൂഹത്തിനും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഏവരും മനസ്സ് കൊണ്ട് അവർ മരിച്ചു പോയി എന്ന് തന്നെവിധിയെഴുതിയിരുന്നു. ഇൗ വ്യക്തികളുടെ മരണത്തിനും ജീവിതത്തിനുമിടയിൽ ഉണ്ടാക്കിയ ആ അകലം വളരെ വലുതായിരുന്നു. ജീവിതത്തിലേക്ക് ഒരു മടങ്ങിവരവ് അസാധ്യമായിരുന്നു എന്നുതന്നെ പറയാം.
കഥാന്ത്യം മനസ്സ് മരവിച്ച രവിശങ്കർ മരണത്തിലേക്ക് തന്നെ നടന്നകന്നപ്പോൾ, കൃഷ്ണക്കുറുപ്പ് മടങ്ങി വരവിലും തന്നെ ഉൾക്കൊള്ളാൻ തയ്യാറായ പ്രിയ പത്നിയെയും, പിതാവിനെയും കൂട്ടി മറ്റൊരു മേച്ചിൽപ്പുറം തേടി യാത്രയായി.ഒരേ സമയത്തിറങ്ങിയ, രണ്ടു വ്യത്യസ്ത കഥാ പാശ്ചാത്തലങ്ങളിൽ അവതരിപ്പിച്ച, ഈ രണ്ട് സിനിമകളും ചർച്ച ചെയ്തത് ഒരേ വിഷയം തന്നെ.
596 total views, 8 views today