Shaju Surendran

മറവത്തൂർ കനവ് സിനിമയിൽ മറ്റ് കഥാപാത്രങ്ങളുടെ വിവരണങ്ങളിൽ കൂടി മാത്രം വരുന്ന, സിനിമയിൽ പ്രത്യക്ഷമായി വരാത്ത കോര സാറിൻ്റെ കഥാപാത്രത്തെ പലർക്കും സുപരിചിതമാണല്ലോ? സിനിമ കണ്ട് കൊണ്ടിരിക്കുമ്പോൾ സോമൻ, സായി കുമാർ, അങ്ങിനെ പല നടന്മാരെയും ആ കഥാപാത്രമായി നമുക്ക് വേണമെങ്കിൽ മനസ്സിൽ കാണാം.

സത്യൻ അന്തിക്കാടിൻ്റെ പല സിനിമകളിലും ഇത്തരം കഥാപാത്രങ്ങളെ പണ്ട് മുതലേ കണ്ട് വരാറുണ്ട്. അദ്ദേഹമാണ് മറ്റ് കഥാപാത്രങ്ങളുടെ വിവരണങ്ങളിൽ കൂടി മാത്രം വരുന്ന, സിനിമയിൽ പ്രത്യക്ഷമായി വരാത്ത, ഒരു ഫോട്ടോ പോലും കാണിക്കാത്ത ഇത്തരം കഥാപാത്രങ്ങളെ കൂടുതൽ അവതരിപ്പിച്ചിട്ടുള്ളത് എന്ന് തോന്നുന്നു.

May be an image of 13 people, beard, people standing, glasses and textഅത്തരം ചില സത്യൻ അന്തിക്കാട് സിനിമയിലെ കഥാപാത്രങ്ങൾക്ക് എന്നിലെ പ്രേക്ഷകൻ്റെ ഭാവനയിൽ തെളിഞ്ഞ ചില മുഖങ്ങൾ ചുവടെ കുറിക്കുന്നു.

*സന്മനസ്സുള്ളവർക്ക് സമാധാനം:
കാർത്തികയുടെ മരിച്ചുപോയ അച്ഛൻ – ബലൻ K നായർ

*കളിക്കളം:
ലാലു അലക്സ് അവതരിപ്പിച്ച പൊലീസ് കഥാപാത്രത്തിൻ്റെ ഭാര്യ ലൂസി – രാഗിണി (അച്ചാമ്മ വർഗ്ഗീസ്). 95 ന് ശേഷം ഇറങ്ങിയിരുന്നു എങ്കിൽ ബിന്ദു പണിക്കർ.

ശ്രീനിവാസൻ ഇടയ്ക്കിടെ പറയുന്ന സ്മഗ്ഗ്ളിങ് ഏജൻ്റ് ബാബുക്ക – നെടുമുടി വേണു
*മൈ ഡിയർ മുത്തച്ഛൻ :
കുട്ടികളുടെ മരിച്ച് പോയ അച്ഛനും അമ്മയും – സോമൻ, ശ്രീവിദ്യ

*എന്നും നന്മകൾ:
ശ്രീനിവാസൻ്റെ മരിച്ചു പോയ ഭാര്യ – ജലജ

*ഗോളന്തരവാർത്ത:
മമ്മൂട്ടിയുടെ കുവൈറ്റിലെ ജ്യേഷ്ഠൻ, രാഗിണിയുടെ സതീഷേട്ടൻ – ജഗതി ശ്രീകുമാർ

*വീണ്ടും ചില വീട്ടുകാര്യങ്ങൾ:
സംയുക്തയുടെ സഹോദരൻ, അവരുടെ അമ്മ പറയുന്ന കഥാപാത്രം വിശ്വംഭരൻ – ബിജു മേനോൻ

*യാത്രക്കാരുടെ ശ്രദ്ധയ്ക്ക്:
ജയറാമിൻ്റെ അമ്മ – KPAC ലളിത

*മനസ്സിനക്കരെ:
ജയറാമിൻ്റെ മുൻ കാമുകി ക്ലാര – മന്യ
ഷീലയുടെ മരിച്ച് പോയ ഭർത്താവ് മാത്തുക്കുട്ടി – നസീർ (സിനിമയിൽ സൂചിപ്പിക്കുന്നുണ്ട്)

*വിനോദയാത്ര:
ഇന്നസെൻ്റിൻ്റെയും, ശ്രീലതയുടെയും ഒളിച്ചോടി പോയ മകൾ – കാവേരി

*എന്നും എപ്പോഴും:
മഞ്ജു വാര്യരുടെ ഭർത്താവ് – സുരേഷ്കൃഷ്ണ

ഈ കഥാപാത്രങ്ങളെ ഓർക്കുന്നവർ അവരവരുടെ ഭാവനയിൽ തെളിഞ്ഞ് വരുന്ന, ചേരുന്ന നടീനടന്മാർ ആരൊക്കെ എന്ന് കമൻ്റായി ഇട്ടാൽ കൊള്ളാം. കൂടാതെ പോസ്റ്റിൽ വിട്ട് പോയിട്ടുള്ള ഇത്തരം സത്യൻ അന്തിക്കാട് കഥാപാത്രങ്ങളെയും കുറിക്കാം

You May Also Like

ആന്‍ഡ്രോയിഡില്‍ എങ്ങനെ യുട്യൂബ് വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്യാം ?

ആന്‍ഡ്രോയിഡില്‍ യുട്യൂബ് വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ നിങ്ങള്‍ക്ക് അറിയാമോ?

ഡെസ്ഡമോണ (Desdemona)

ഡെസ്ഡമോണ, സ്‌നേഹത്തിന്റെ പര്യായമായി വാനോളം പുകഴ്ത്തപ്പെട്ടവള്‍. തന്നെക്കാള്‍ അധികം ഭര്‍ത്താവിനെ സ്‌നേഹിച്ച ,സ്‌നേഹമയിയായ ഭാര്യയെ സംശയത്തിന്റെ പേരില്‍, കഴുത്ത് ഞെരിച്ച് കൊന്നവന്‍ ഒഥല്ലോ. ഡെസ്ഡമൊണയുടെ സൌന്ദര്യം കണ്ട് ആ വെനീഷ്യന്‍ സുന്ദരിയുടെ ഗുണഗണങ്ങള്‍ വാഴ്ത്തിയത് വായിച്ച് വായിച്ച് ഒരു ഉച്ചനേരം….. ആരോ എന്റെ മടിയിലിരുന്ന പുസ്തകം പതിയെ എടുത്ത് മടക്കി വച്ചു.

ഇവര്‍ കുടിക്കുന്നത് ഗോമൂത്രമാണ് : വീഡിയോ

വൃന്ദാവനിലെ ഗോശാല ഈ അടുത്തകാലത്ത് പ്രശസ്തി ആര്‍ജ്ജിച്ചത് അവിടെ ഉല്‍പ്പാദിപ്പിക്കുന്ന ആയുര്‍വേദ പാനീയത്തിലൂടെയാണ്. ഈ പാനീയം മറ്റൊന്നുമല്ല സാക്ഷാല്‍ ഗോമൂത്രം തന്നെയാണ്.

മലയാള സിനിമയിലെ ചില ജനലുകൾ

എന്നെങ്കിലും വല്ലാണ്ടങ്ങു ഇരുട്ടിയാലും ഒരു നേർത്ത വെളിച്ചത്തിന്റെ കീറെത്തുവാൻ വേണ്ടി തുറന്ന് വെക്കുന്ന ജനൽപാളി പോലെ ചില ബന്ധങ്ങൾ ഉണ്ട്.