Shaju Surendran

പാർട്ടി പ്രവർത്തകൻ: “പ്രസിഡന്റെ ചൂട്ടെന്താ ചെയ്യേണ്ടത്”..!?
KG പൊതുവാൾ: ചൂട്ട് നീ കൊറേശ്ശേ, കൊറേശ്ശേ തിന്നോ..! കുത്തി കെടുത്തെടേ..! ഒരു ചൂട്ടെന്ത് ചെയ്യണം എന്നറിയാത്തവനാണ് ജന സേവനത്തിനെറങ്ങിയിരിക്കുന്നത്.പൊതുവാൾ പറഞ്ഞത് കേട്ട് ചൂട്ട് കെടുത്തിയ ഇതേ പാർട്ടി പ്രവർത്തകൻ, പ്രകാശന്റെ അച്ഛനുമായി സംസാരിക്കുന്ന പൊതുവാളിനെ “ചൂട്ട് കത്തിക്കട്ടെ..” എന്ന് വീണ്ടും ഇടയ്ക്കിടെ ചോദിച്ചുകൊണ്ട്, അയാളുടെ ക്ഷമ പരിശോധിക്കുന്നുണ്ട്.

*******************************************
ചാർജ്ജെടുക്കാൻ പെട്ടിയും സാധനങ്ങളുമായി വന്ന തഹൽസീദാർ രാമകൃഷ്ണനോട് ഡ്രൈവർ: “സാധനങ്ങൾ ഇറക്കട്ടെ സാർ”..!?
അയാളോട് ഒന്ന് വെയിറ്റ് ചെയ്യാൻ പറഞ്ഞ് അകത്ത് പോയി, ചാർജ്ജെടുക്കുന്ന കാര്യത്തിൽ തീരുമാനമാകാതെ, മുൻ തഹൽസീദാറുമായി അതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്ന രാമകൃഷ്ണനോട് വീണ്ടും വീണ്ടും “സാധനങ്ങൾ ഇറക്കട്ടെ സാർ” എന്ന ചോദ്യം ചോദിച്ച് ആ ഡ്രൈവർ അയാളെ ഇറിറ്റേറ്റ് ചെയ്യുന്നുണ്ട്.ചൂട്ടിന്റെ കാര്യം പറഞ്ഞ് പൊതുവാളിനെ ഇറിറ്റേറ്റ് ചെയ്ത “സന്ദേശത്തിലെ” പാർട്ടി പ്രവർത്തകനെയും, സാധനങ്ങൾ ഇറക്കുന്ന കാര്യം പറഞ്ഞ് രാമകൃഷ്ണനെ ഇറിറ്റേറ്റ് ചെയ്ത “അയാൾ കഥ എഴുതുകയാണ്” സിനിമയിലെ ഡ്രൈവറേയും അവതരിപ്പിച്ചത് ഒരേ ആളാണ്‌. ജെയിംസ് ചാക്കോ എന്ന നടൻ.

കോളേജ് പഠന കാലത്ത് പാളയം, സ്റ്റാച്ച്യൂ ഏരിയകളിൽ വച്ച്, ഇടയ്ക്കിടെ ശ്രീ ജെയിംസിന കാണാറുണ്ടായിരുന്നു. സിനിമകളിലൊക്കെ കണ്ടിട്ടുള്ള ഒരാൾ എന്ന നിലയിൽ പുള്ളിയെ അന്ന് ശ്രെദ്ധിച്ചിരുന്നുവെങ്കിലും, പിൽക്കാലത്താണ് അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞത്.പ്രൊഡക്ഷൻ കൺട്രോളർ, നെടുമുടി വേണുവിന്റെ മാനേജർ എന്നീ നിലകളിൽ ആദ്യ കാലങ്ങളിൽ പ്രവർത്തിച്ച ജെയിംസ് പിന്നീട് അഭിനയ രംഗം സ്വന്തം തട്ടകമായി തിരഞ്ഞെടുക്കുകയായിരുന്നു.അരം + അരം = കിന്നരം, ന്യൂഡൽഹി, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, സീസൺ, മീശമാധവൻ,പത്രം, ഒരു മറവത്തൂർ കനവ് തുടങ്ങി 80 – 90 കാലഘട്ടങ്ങളിലെ മിക്ക സിനിമകളിലും ജെയിംസ് നിറ സാന്നിധ്യമായിരുന്നു.

അരം + അരം = കിന്നരം സിനിമയിലെ മനോഹരന്റെ വർക്ക് ഷോപ്പിലെ “പണി അറിയാവുന്ന ഏക പണിക്കാരൻ.”സംഘം സിനിമയിലെ കുട്ടപ്പായിയുടെ ഡ്രൈവർ പാപ്പി.മേലേപ്പറമ്പിൽ ആൺവീട് സിനിമയിൽ പവിഴത്തിന്റെ ഡ്യൂപ്ലിക്കേറ്റ് അണ്ണൻ.മറവത്തൂർ കനവിലെ ചാണ്ടിയുടെ സുഹൃത്ത്.മീശ മാധവനിലെ പട്ടാളം പുരുഷു തുടങ്ങി ജെയിംസ് ശ്രദ്ധേയമാക്കിയ വേഷങ്ങൾ നിരവധി. സീസൺ സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച ജീവന്റെ വലം കൈയ്യായ, അയാളുടെ കൂടെ അവസാനം വരെ കട്ടയ്ക്ക് നിൽക്കുന്ന, “പീതാമ്പരൻ” എന്ന കഥാപാത്രം, പേഴ്സണലി ഏറെ ഇഷ്ട്ടമുള്ളതാണ്.2007 ജൂൺ 14 ന് ജെയിംസ് വിട പറഞ്ഞു. 16 വർഷങ്ങൾ തികയുന്നു.

Leave a Reply
You May Also Like

അങ്ങനെ അദ്ദേഹത്തിൻറെ മുഖത്തുനോക്കി പറയാൻ വളരെ ബുദ്ധിമുട്ടായിരുന്നു. പക്ഷേ പറയാതെ മറ്റു വഴികൾ ഇല്ലായിരുന്നു. വെളിപ്പെടുത്തലുമായി ശ്രീനാഥ് ഭാസി.

വർഷങ്ങളായി മലയാളത്തിൽ സജീവമായ യുവ നടനാണ് ശ്രീനാഥ് ഭാസി. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ഒരുപാട് യുവാക്കളെയും യുവതികളെയും തൻറെ ആരാധകർ ആക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

വാശിയേറിയ ഓണപോരാട്ടത്തിൽ ആര് വിന്നറാകും ?

Aje Esh XDan King Of Kotha കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഹൈപ്പുള്ള സിനിമ. ഒരു…

എന്നെ നായകനാക്കി ഒരു ചിത്രം വിജയിപ്പിക്കാൻ സത്യന് കഴിയില്ലേ ? ” എന്ന മമ്മൂട്ടിയുടെ ചോദ്യത്തെ ഒരു വെല്ലുവിളിയായിട്ടാണ് സത്യൻ അന്തിക്കാട് സ്വീകരിച്ചത്

Bineesh K Achuthan ബെൻ …. ബെൻ നരേന്ദ്രൻ …. എന്റെ കോടതി ……എന്റെ നിയമം…

ഗോപാലൻ പാലക്കാട്‌, പഴയ സിനിമാക്കാരുടെ ‘ഗോപാൽജി’, മൂന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള കലാകാരൻ

ഗോപാലൻ പാലക്കാട്‌, പഴയ സിനിമാക്കാരുടെ ‘ഗോപാൽജി’. മൂന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള കലാകാരൻ. കൂടുതലും ഐ വി…