നൻപകൽ നേരത്ത് മയക്കം !” തീയറ്റർ അനുഭവം, താളവട്ടത്തിലെ കഥാപാത്രങ്ങളിലൂടെ..!
20.01.2023. പേയാട് SP തീയറ്റർ.
Shaju Surendran
രണ്ട് സ്ക്രീനുകൾ സ്ക്രീൻ 1 ഇൽ “മാളികപ്പുറം”, സ്ക്രീൻ 2 വിൽ “നൻപകൽ നേരത്ത് മയക്കം !” രണ്ടും 11 മണി ഷോ. 10.45 ആയപ്പോൾ തീയറ്ററിലെത്തി. ധാരാളം ഫാമിലീസ് പടം കാണാൻ എത്തിയിട്ടുണ്ട്. 10.55 ആയപ്പോൾ ടിക്കറ്റ് കൊടുക്കുന്ന ആൾ വന്നു. മെല്ലെ ക്യൂവിൽ കയറി. മുന്നിൽ നിൽക്കുന്ന എല്ലാ പേരും (സ്ത്രീകളാണ് ഭൂരിപക്ഷം) മാളികപ്പുറത്തിന് ടിക്കറ്റെടുക്കുന്നു. എന്റെ ഊഴം വന്നു “ഒരു നൻപകൽ..” എന്ന് പറഞ്ഞപ്പോ കൗണ്ടർ ഇൻ ചാർജ് (താളവട്ടത്തിലെ സുകുമാരി) “കുറച്ച് വെയ്റ്റ് ചെയ്യൂ, ഷോ തുടങ്ങാനുള്ള ആളുകൾ ആയിട്ടില്ല” എന്ന് പറഞ്ഞു. നിരാശ തോന്നി. കാത്തിരിക്കാം എന്ന് കരുതി മാറി ഇരുന്നു.
മാളികപ്പുറം ടീംസ് മുഴുവൻ അകത്ത് കയറി. കസേരയിൽ കാത്തിരിക്കുന്ന എന്നോട് അവിടെ കറങ്ങി നിൽക്കുന്ന ഒരണ്ണൻ (താളവട്ടത്തിലെ മോഹൻലാൽ – വിനു) “നൻപകൽ..” കാണാനാണോ? ” എന്ന് ചോദിച്ചു. “അതേ” എന്ന് പറഞ്ഞു. “ഞാനും അതേ” എന്ന് നിരാശയോടെ പുള്ളി. “ഷോ നടക്കുമെന്ന് തോന്നുന്നില്ല ആളില്ല, ഞാനൊന്നു ചോദിച്ചു നോക്കട്ടെ” എന്ന് പറഞ്ഞ് അവിടെ നിൽക്കുന്ന പലരോടും “ഏത് പടത്തതിനാ?” എന്നൊക്കെ ചോദിക്കുന്നുണ്ട്. അതിൽ “നൻപകൽ..” കാണാൻ വന്ന ചിലരുണ്ട്. പോകാൻ തുടങ്ങുന്ന അവരോട് പുള്ളി വെയിറ്റ് ചെയ്യാൻ പറയുന്നത് കേട്ടു. അപ്പോഴേക്കും രണ്ട് പയ്യന്മാർ ഓടിപ്പിടച്ച് വന്ന് നൻപകലിന് ടിക്കറ്റ് ചോദിച്ചു . വിനുവണ്ണന് അവരെയും കൂടി കണ്ടപ്പോ മുഖത്ത് ഒരു ചിരിയൊക്കെ വന്നു (എനിക്കും). അണ്ണൻ കൗണ്ടറിലെ സുകുമാരിയോട് “ഇപ്പോൾ ആറ് പേരായി ഷോ നടത്തിക്കൂടെ!” എന്നായി.
സുകുമാരി വഴങ്ങുന്നില്ല പത്ത് പേരെങ്കിലും വേണമത്രേ? അപ്പോഴതാ മറ്റൊരു ചേട്ടൻ ലുങ്കിയൊക്കെ ഉടുത്ത് കയറി വരുന്നു. അവിടുത്തെ സ്റ്റാഫാണെന്ന് തോന്നുന്നു (താളവട്ടത്തിലെ നെടുമുടി വേണു). ഞങ്ങളുടെ, പ്രത്യേകിച്ച് മറ്റേ വിനു ചേട്ടന്റെ, ദയനീയ നോട്ടം കണ്ട് സുകുമാരിയോട് “ഇവർക്ക് ടിക്കറ്റ് കൊടുത്തില്ലേ?” എന്ന് ചോദിച്ചു. സുകുമാരി 10 പേരുടെ കണക്ക് പറഞ്ഞ് ഒഴിഞ്ഞു മാറി. വിനുവണ്ണൻ “പ്ലീസ് ദൂരെ നിന്ന് വരുവാണ്, ആറ് പേരുണ്ട് അഡ്ജസ്റ്റ് ചെയ്തൂടെ” എന്ന് അപ്പോൾ കയറി വന്ന നെടുമുടി ചേട്ടനോട് കെഞ്ചി. പയ്യന്മാരും, ഞാനും പിൻതാങ്ങി. നെടുമുടി ഉടനെ സുകുമാരിയോട് “കൊടുത്ത് കയറ്റഡേ മസില് പിടിക്കാതെ” എന്നൊരു ഡയലോഗ് കാച്ചി. ആ ചേട്ടനെ ഞങ്ങൾ ആരാധനയോടെ നോക്കി. “ആള് തെകയാതെ ഞാനെങ്ങനെ ആള് കേറ്റും അണ്ണാ!” സുകുമാരി വീണ്ടും മസില്. നെടുമുടി അണ്ണൻ വീണ്ടും കനപ്പിച്ചു “നീ കൊട് ഞാൻ പറഞ്ഞോളാം!” എന്നായി. സുകുമാരി ഗത്യന്തരമില്ലാതെ വഴങ്ങി. മറ്റേ മോഹൻലാലണ്ണൻ ഓടി പോയി നെടുമുടിക്ക് കൈ കൊടുത്തു ഒരു താങ്സും പറഞ്ഞു. അങ്ങേര് “ഇതാരെടാ” എന്ന ഭാവത്തിൽ നോക്കുവാണ്. അങ്ങനെ വിനുവിന്റെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ ഞങ്ങൾ പടത്തിന് കയറി. Thanks to നെടുമുടി ചേട്ടൻ.
പടം ഇറങ്ങി രണ്ടാം ദിനം ആയിട്ടേയുള്ളൂ, എന്നിട്ടാണ് ഇങ്ങനെ. സിറ്റിയിലുള്ള തീയറ്ററുകളിൽ, പ്രത്യേകിച്ച് മൾട്ടിപ്ലക്സ്സുകളിൽ അത്യാവശ്യം ആള് കയറുന്നുണ്ട് എന്ന് കേൾക്കുന്നു. ഫിലിം ഫെസ്റ്റിവലിന് വിടും മുൻപ് തീയറ്റർ റിലീസ് ചെയ്തിരുന്നുവെങ്കിൽ ഇങ്ങനെയൊരു അവസ്ഥ സിറ്റിക്ക് പുറത്തുള്ള തീയറ്ററുകളിൽ ഉണ്ടാവില്ലായിരുന്നു എന്ന് തോന്നുന്നു. ഇതൊരു അവാർഡ് പടമാണ് എന്ന രീതിയിലാണ് പലരും മനസ്സിൽ കണ്ടിരിക്കുന്നത്.സിനിമയെക്കുറിച്ച് രണ്ട് വാക്ക് : LJP യിൽ നിന്ന് പ്രതീക്ഷിക്കുന്നതരം സിനിമ. നന്നായി ഇഷ്ടപ്പെട്ടു. 😍😍😍💕മമ്മൂട്ടിയെക്കുറിച്ച് രണ്ട് വാക്ക് : വാക്കുകളില്ല. 🔥🔥😍😍 എന്നാലും പറയാം, പുള്ളിയുടെ തകർപ്പൻ ഡബിൾ ഷോ 👌🔥LJP പടങ്ങൾ ഇഷ്ടമുള്ളവരായാലും, ഇഷ്ട്ടമില്ലാത്തവരായാലും, മമ്മൂട്ടി ഷോ കാണാൻ വേണ്ടിയെങ്കിലും തീയറ്ററിൽ കാണേണ്ട സിനിമ…!😍😍