മോഹൻലാലിൻ്റെ വിദൂര മുഖഛായയുുള്ള മദൻലാലിനെ (കാവാലം ശശികുമാർ) സൂപ്പർസ്റ്റാർ എന്ന സിനിമയിലൂടെ വിനയൻ അവതരിപ്പിച്ചത് നമുക്കറിയാവുന്നതാണല്ലോ ? അതുപോലെയുള്ള ചില പ്രശസ്ത നടിമാരുടെ അപരകളെ അവതരിപ്പിച്ച ചില സംഭവങ്ങൾ.

May be a close-up of 6 peopleഐശ്വര്യ റായിയും, കത്രീന കൈഫും സൽമാൻ ഖാനുമായി പിരിഞ്ഞ ശേഷം അവർക്ക് പകരമെന്ന പോലെ, അവരുമായി രൂപ സാദൃശ്യമുള്ള രണ്ട് നടിമാർ സൽമാൻ ചിത്രങ്ങളിൽ നായികമാരായി അവതരിപ്പിക്കപ്പെട്ടു.
ലക്കി: നോ ടൈം ഫോർ ലവ്, എന്ന ചിത്രത്തിൽ ഐശ്വര്യാ റായിയൂടെ രൂപ സാദൃശ്യമുള്ള സ്നേഹ ഉല്ലാൽ എന്ന നടിയെ അവതരിപ്പിച്ചു. റഷ്യയിലൊക്കെ വച്ച് ചിത്രീകരിച്ച ആ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് സൽമാൻ ഖാന്റെ സഹോദരൻ സോഹൈൽ ഖാൻ നായകനായി അഭിനയിച്ച ആര്യൻ എന്ന ചിത്രത്തിലും അവർ നായികയായി. അതും വിജയമായില്ല. മറ്റ് ചില ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലൊക്കെ അഭിനയിച്ച സ്നേഹ ഉല്ലാൽ ഇപ്പോൾ അധികം ആക്റ്റീവ് അല്ല.

വീർ എന്ന ചരിത്ര സിനിമയിലൂടെ അവതരിപ്പിക്കപ്പെട്ട സറീൻ ഖാൻ, സൽമാൻ ഇടക്ക് ഉടക്കിപ്പിരിഞ്ഞ കാമുകി കത്രീന കൈഫിന്റെ മുഖഛായയുള്ള നടിയായിരുന്നു. സൽമാനൊപ്പം റെഡി സിനിമയിലും അവർ നായികയായി. കത്രീനയോളം പ്രശസ്തി നേടയില്ല എങ്കിലും ഇപ്പോഴും സിനിമാ രംഗത്ത് സജീവമായി തുടരുന്നു.

തമിഴ് സിനിമാരംഗത്ത് ഇതുപോലെ അരങ്ങേറിയ ഒരു നടിയായിരുന്നു സിമ്രാന്റെ മുഖഛായയുള്ള മീരാ ചോപ്ര. എസ് ജെ സൂര്യയുടെ അൻപെ ആരുയിരെ എന്ന ചിത്രത്തിൽ നിള എന്ന പേരിലായിരുന്നു അവർ അവതരിപ്പിക്കപ്പെട്ടത്. അക്കാലത്ത് പല മാധ്യമങ്ങളും അവർക്ക് ജൂനിയർ സിമ്രാൻ എന്ന പട്ടം ചാർത്തിക്കൊടുത്തു. ആൻപെ ആറുയിരെ വലിയ വിജയമൊന്നും നേടിയില്ല എങ്കിലും മീരാ ചോപ്രക്ക് വീണ്ടും അവസരങ്ങൾ ലഭിച്ചു. ഇപ്പോഴും അവർ സജീവമാണ്. പ്രശസ്ത ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയുടെ കസിനാണ് മീര.

 

 

You May Also Like

ആ സിനിമയ്ക്ക് സർഗ്ഗചിത്ര അപ്പച്ചൻ വിജയ്ക്ക് 2 കോടി കൊടുത്തപ്പോൾ സൂര്യയ്ക്ക് 5 ലക്ഷം മാത്രം കൊടുക്കാൻ കാരണമെന്ത്

അനിയത്തിപ്രാവിന്റെ റീമേക്ക് കാതലുക്ക് മരിയാതയ് location, നിർമാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ.. വിജയ് അന്ന് വാങ്ങുന്ന പ്രതിഫലം 17ലക്ഷം, അതറിഞ്ഞ

എന്റെ സ്വന്തം വസ്ത്രം മാറാൻ പോലും ഞാൻ ലൈറ്റ് ഓഫ് ചെയ്യുമായിരുന്നു

എ സർട്ടിഫിക്കറ്റ് സിനിമയുമായി വന്നു ജനശ്രദ്ധ പിടിച്ചു പറ്റി അതിൽ തന്നെ മികച്ച നടിക്കുള്ള പുരസ്‌കാരം വരെ നേടിയെടുത്ത താരമാണ് കനി കുസൃതി

പാടിയ ആദ്യവരി കൊണ്ട് തന്നെ ഈ കൊച്ചുമിടുക്കി വിധികര്‍ത്താക്കളെ ഞെട്ടിച്ചു: വീഡിയോ

ജര്‍മനിയില്‍ നടന്ന ദി വോയിസ്‌ കിഡ്സ്‌ എഡിഷനിലാണ് ഈ കൊച്ചു മിടുക്കി തകര്‍ത്തു വാരിയത്

സോണിയുടെ ഷോറൂം ഇനി കടലിനടിയില്‍

ദുബായിക്കാര്‍ക്ക് മൊബൈല്‍ ഫോണും ടാബ്ലറ്റും ലാപ്‌ടോപ്പുമൊക്കെ വാങ്ങാന്‍ കടലിനടിയില്‍ ഒരു കട തുടങ്ങാന്‍ പോവുകയാണ് സോണി കോര്‍പ്പറേഷന്‍.