Shaju Surendran
സ്വന്തം ഉയർച്ചയ്ക്ക് വേണ്ടി എന്ത് നെറികേടും ചെയ്യാൻ തുനിഞ്ഞിറങ്ങിയ ജയരാജന്റെ ഓരോ പദ്ധതിയും പൂർണ്ണമായി പഴുതുകൾ അടച്ചവയായിരുന്നു. മേനോൻ സാറിനെയും, പദ്മയെയും, ജോസഫിനെയുമൊക്കെ നീറ്റായി ഒഴിവാക്കി അയാൾ മുന്നേറി. അവസാനം ദേവി മേനോനെയും അങ്ങനെ തന്നെ തീർത്തേനെ. പക്ഷേ ഉയരങ്ങൾ കീഴടക്കാൻ ഒരു കുറുക്കന്റെ സാമാർഥ്യമുപയോഗിച്ച് മുന്നേറുന്ന ഒരാൾ (സമൂഹത്തിന്റെ ഭാഷയിൽ കുറ്റവാളി ) ഒരിക്കലും വികാരങ്ങൾക്ക് അടിമപ്പെടാൻ പാടില്ല. ജയരാജന് പറ്റിയ ഒരേയൊരു പിഴ. ഒരു സോഫ്റ്റ് കോർണറിന്റെ പുറത്ത് ചന്ദ്രനെ വെറുതേ വിട്ട ചെറിയ വലിയ പിഴ. എന്നാൽ അവസാനം ജയരാജൻ തോറ്റുകൊണ്ട് ജയിച്ചു.
മുകുന്ദനുണ്ണിയും ഏതാണ്ട് ജയരാജന്റെ സമാന സ്വഭാവക്കാരനാണ്. പക്ഷേ അയാളുടെ ചെയ്തികൾ ഒരു പ്രേക്ഷകനെന്ന നിലയിൽ അത്ര convincing ആയി തോന്നിയില്ല. ആ കഥാപാത്ര സൃഷ്ട്ടി മികച്ചതാണ്. വീനീതിന്റ കസ്റ്റിംഗും അപ്രതീക്ഷിതം അതുകൊണ്ട് തന്നെ ഒരു ഫ്രഷ്നെസ്സ് ലഭിക്കുന്നുണ്ട്. പക്ഷേ ഇത്തരമൊരു സിനിമയുടെ കാതലായ ഭാഗങ്ങൾ, അതായത് ഉയരങ്ങൾ കീഴടക്കാൻ ക്ലൈമാക്സിലുൾപ്പെടെ മുകുന്ദനുണ്ണി കാട്ടിക്കൂട്ടുന്ന പല കാര്യങ്ങളിലും ലോജിക്കില്ലായ്മ മുഴച്ചു നിന്നു. അതുകൊണ്ട് തന്നെ മൊത്തത്തിൽ സിനിമ ഒരു ആവറേജ് അനുഭവം മാത്രം സമ്മാനിച്ചു.
Nightcrawler സിനിമയുമായി പല സാമ്യങ്ങളും കണ്ടു. ഉറപ്പായും മുകുന്ദനുണ്ണിയുടെ പ്രവർത്തികൾ ലൂ ബ്ലൂമിന്റെ ചെയ്തികളുമായി സമാനതകൾ ഉള്ളവ തന്നെ. പക്ഷെ അതിലെ നായകൻ ക്രൈം/ആക്സിഡന്റ് സീനുകളിൽ വന്ന് തന്റെ കാര്യം നേടിയെടുക്കാൻ ചെയ്യുന്ന പ്രവൃത്തികൾ കാണിക്കുന്ന ഓരോ സീനും പെർഫെക്റ്റ് ആയിരുന്നു. പ്രേക്ഷകന് ഒരിക്കലും അതൊക്കെ കണ്ടാൽ നെറ്റി ചുളിക്കാൻ തോന്നില്ല. അത് കൊണ്ട് തന്നെ ആ സിനിമ ഒരു ഗംഭീര കാഴ്ച്ചാനുഭവം സമ്മാനിച്ചു.
**