രണ്ടു പ്രിയൻ ചിത്രങ്ങളിലെ സുഹൃദ് സമാഗമ രംഗങ്ങളും മുകേഷ് എന്ന ഘടകവും

0
171

Shaju Surendran

രണ്ടു പ്രിയൻ ചിത്രങ്ങളിലെ, വർഷങ്ങൾക്ക് ശേഷമുള്ള സുഹൃദ് സമാഗമ രംഗങ്ങൾ ശ്രദ്ധിക്കു …!! രണ്ടിലും മുകേഷുണ്ട്.

സിനിമ: മഴപെയ്യുന്ന മദ്ദളം കൊട്ടുന്നു

മുകേഷ് : അളിയാ നീ ഇവിടെ ….!!?
മണിയൻപിള്ള : നീ ഇതുവരെ രക്ഷപ്പെട്ടില്ലേടെ… !? കഷ്ടം …! ഇവിടെയെന്തോന്ന് ചായകൊടുപ്പാ…..!?
മുകേഷ് : എന്റെ കാര്യം പോട്ട് . നിനക്കാരാ ഈ റൂമെടുത്ത് തന്നത്..!? ആരെയെങ്കിലും കമഴ്ത്തിയാഡേയ് രാവിലെ ..!?
മണിയൻപിള്ള : ചുമ്മാതെയല്ലെടേ നീ നന്നാവാത്തത്..!
മുകേഷ് : അളിയാ ….. ഞാൻ കാര്യമായിട്ട് ചോദിക്കുവാ, വെറും ഡൂക്കിലിയായിട്ട് നടന്നിരുന്ന നീ ഈ ത്രീസ്റ്റാർ ഹോട്ടലിൽ എങ്ങനെ റൂമെടുത്ത്..!? ങേ ….ഇതെന്തൊരത്ഭുതം…!!?

സിനിമ: വന്ദനം

മോഹൻലാൽ : കളിയിയ്ക്കാ ….! ഡേയ് …കളിയിയ്ക്കാ …! അളിയാ … കളിയിയ്ക്കാ …!!!!
മുകേഷ് : പുല്ല്‌…. നിനക്കെന്നെ മനസ്സിലായാടേയ്.
മോഹൻലാൽ : ഹി ഹി …… നീ എസ്സയ്യാ …!!?
മുകേഷ് : നീ എസ്സയ്യാ …!!?
മോഹൻലാൽ : എന്ത് പിടിച്ചില്ലേ …!!?
മുകേഷ് : എന്താ .. നിനക്കെന്നെ പിടിച്ചില്ലേ ..!!?
മോഹൻലാൽ : അളിയാ എത്ര നാളായെടാ കണ്ടിട്ട് …? ങേ …!
മുകേഷ് : ബാംഗ്ലൂരിലും നീയെന്നെ ജീവിക്കാൻ സമ്മതിക്കൂല ആല്ലേ…!?
മോഹൻലാൽ : എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ..!! ഇതാണ് ആകസ്മികമായ കണ്ടുമുട്ടൽ എന്നൊക്കെ പറയുന്നത് …!
മുകേഷ് : ഈ ആകസ്മികമായ മരണം എന്നൊക്കെ പറയുംപോലെ …!!
മോഹൻലാൽ : അളിയാ നമ്മുടെ മനസ്സിന്റെ ഐക്യം കൊണ്ടാണ്. നോക്ക് … നീയും എസ്ഐ, ഞാനും എസ്ഐ . നീ ബാംഗ്ലൂര്, ഞാൻ കേരളത്തില് .
മുകേഷ് : അത് നമ്മുടെ സ്വഭാവത്തിന്റെ വെത്യാസം. അവിടെ കൊളം തോണ്ടീട്ടു തന്നെ ഇങ്ങോട്ടു വന്നിരിക്കുന്നത്…?
മോഹൻലാൽ : ഹി..ഹി.. നീ ചുമ്മാ ഒരുമാതിരി തമാശ പറയാതെ …!
ഈ രംഗങ്ങൾക്ക് ശേഷം മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു സിനിമയിൽ മുകേഷിനെ സഹായിക്കുന്ന മണിയൻപിള്ളക്ക് മുകേഷ് തന്നെ പാരയായി മാറുന്നു. വന്ദനത്തിൽ മോഹൻലാലിനെ സഹായിക്കുന്ന മുകേഷിന് മോഹൻലാൽ തന്നെ പാരയായി മാറുന്നു.
സുഹൃത്തുക്കൾ തമ്മിലുള്ള ഊഷ്മളമായ പരസ്പര വിശ്വാസവും, സ്നേഹവും വിളിച്ചോതുന്ന പ്രിയൻ സിഗ്നേച്ചർ പതിഞ്ഞ രംഗങ്ങൾ……!!😀😀😀