സാണി കായിദം – അണ്ണൻ്റെയും, തങ്കച്ചിയുടെയും ചോരക്കളി. 🔥🔥
തന്നെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും, സ്വന്തം കുടുംബം തന്നെ ചുട്ടെരിക്കുകയും ചെയ്ത നരാധമന്മാരോട്, തൻ്റെ അർദ്ധ സഹോദരനുമായി ചേർന്ന് പ്രതികാരം നടപ്പിലാക്കുന്ന പൊന്നിയുടെ കഥയാണ് സാണി കായിദം.
റോക്കി എന്ന ചിത്രത്തിന് ശേഷം സംവിധായകൻ അരുൺ മാതേശ്വരൻ്റെ രണ്ടാം ചിത്രമാണ്.
സിനിമയുടെ ഓപ്പണിംഗ് ഷോട്ട് തന്നെ നമ്മെ ഞെട്ടിക്കും. അത് കഴിഞ്ഞ് വളരെ പതിഞ്ഞ താളത്തിൽ തുടങ്ങുന്ന സിനിമ പിന്നീടങ്ങോട്ട് പതിയെ കത്തിക്കയറുകയാണ്. പ്രതികാരം…പ്രതികാരം മാത്രമാണ് സിനിമ ചർച്ചചെയ്യുന്ന വിഷയം. പാട്ടും, ഡാൻസും, പ്രേമവും ഒന്നുമില്ലാതെ തന്നെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിൽ ഒരോ രംഗവും അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
പ്രേക്ഷകരിൽ മാസ്സ് ഫീലുണ്ടാക്കാൻ മനപൂർവ്വം ശ്രമിക്കാതെ തന്നെ പല രംഗങ്ങളും രോമാഞ്ചമുണ്ടാക്കുന്ന രീതിയിൽ തന്നെ അവതരിപ്പിച്ചിരിക്കുന്നു. Tarantino സിനിമകൾ പോലെ വയലൻസും, ചോര കൊണ്ടുളള ആറാട്ടും ചിത്രത്തിലുടനീളം കാണാം. ഛായാഗ്രഹണവും ( യാമിനി യഗ്നമൂർത്തി), BGM മും (സാം CS) അതി ഗംഭീരം എന്ന് തന്നെ പറയാം. സംവിധായകൻ ഉദ്ദേശിക്കുന്ന ആ ഒരു മൂഡിലേയ്ക്ക് ക്യാമറയും, സംഗീതവും പ്രേക്ഷകരെ കൊണ്ട് ചെന്നെത്തിക്കുന്നുണ്ട്.
അണ്ണനും, തങ്കച്ചിയും ചേർന്ന് ഒരുത്തനെ ഇഞ്ചിഞ്ചായി തട്ടുമ്പോൾ ബാക്ഗ്രൗണ്ടിൽ റേഡിയോയിൽ വരുന്ന “മലർന്ത് മലരാത പാതി മലർ പോല…!” പാട്ടൊക്കെ വല്ലാത്തൊരു ഫീൽ സമ്മാനിക്കും. സെൻ്റി ഡയലോഗുകളോ, കണ്ണീർ രംഗങ്ങളോ ഇല്ലാതെ തന്നെ സഹോദരനും, സഹോദരിയും തമ്മിലുള്ള ബന്ധം മനസ്സിൽ തട്ടുന്ന രീതിയിൽ പ്രേക്ഷകരിലേയ്ക്കെത്തിക്കാൻ സംവിധായകന് പൂർണ്ണമായും കഴിഞ്ഞു.
പൊന്നിയായി ഗംഭീര പ്രടനമാണ് കീർത്തി സുരേഷ് കാഴ്ച്ചവച്ചത്. കീർത്തിയുടെ ഏറ്റവും മികച്ച വേഷം എന്ന് തന്നെ പറയാം. ഡയലോഗ് ഡെലിവറിയൊക്കെ പക്കാ.( കീർത്തി തന്നെയാണ് ഡബ്ബ് ചെയ്തിട്ടുള്ളത് ). പൊന്നിയുടെ സഹോദരൻ സങ്കയ്യയായി നടിച്ചിരിക്കുന്നത് സെൽവരാഘവനാണ്. വളരെ നാച്വറലായി, മികച്ച രീതിയിൽ തന്നെ ആ കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചു. നടനായി സെൽവരാഘവൻ്റെ മികച്ച പ്രകടനങ്ങൾ ഇനിയും നമുക്ക് പ്രതീക്ഷിക്കാം.
I spit on your grave, Kill Bill ഒക്കെ പോലുള്ള സിനിമകളുടെ ശൈലിയിലുള്ള, ചോരയിൽ കുളിച്ച ഒരു പ്രതികാര കഥ, തമിഴ് ഗ്രാമീണതയുടെ പരുക്കൻ പാശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ഗംഭീര സിനിമ.
Director: Arun Matheswaran
Produced by – Screen Scene Media Entertainment Pvt. Ltd
Music: Sam CS
DOP: Yamini Yagnamurthy
Editor: Nagooran
Production Designer: T. Ramu Thangaraj
Stunts: Dhilip Subbarayan
VFX: Lorven Studios
VFX Supervisor: Harihara Suthan
Promo Editor: Rukesh
Makeup: B. Raja
Sound Designer: Sync Cinema
Sound Mix: Vinay Sridhar
Costume Designer: Madhulika Kapilavayi
Costumer: Nagu
Colorist : G. Balaji
Stills: Theni Murugan
Publicity Design: Kabilan
PRO: Nikkil
Head Distribution: S.Kiran Kumar
Production Controller: P.S Rajendran
Executive Producer: D.Prabakaran
Creative Producer: Siddharth Ravipatti
Direction team: Ram T Anjan, T Johnsun Mohanadas, SRA Dhiliphan, Ranjani, Salamon
Arokeyathass, Deva, Prashanth, Siva.
About:
A generational curse, comes true in a senseless act of injustice to Ponni and her family. Driven to seek vengeance by Sangaiya, with whom she shares a bitter past.