വിശ്വാസികൾ പൊളിച്ചടുക്കുന്ന കോളുണ്ട്

35

ഒറ്റ ദിവസം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൻ റിപ്പോർട്ട് ചെയ്തത് ഇന്നലെ ആയിരുന്നു. ആകെ കോവിഡ് രോഗികളുടെ എണ്ണത്തിൽ ലോകരാജ്യങ്ങളിൽ വളരെ പുറകിൽ ആയിരുന്ന ഇന്ത്യ ഇന്ന് ഇറ്റലിയെ മറികടന്ന് ആറാം സ്ഥാനത്ത് എത്തി.
ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത കണക്കിൽ ഇന്ന് നാം ലോകത്തിൽ മൂന്നാം സ്ഥാനത്ത്.ഏറ്റവും കൂടുതൽ ക്രിട്ടിക്കൽ കേസുകൾ ഉള്ള എണ്ണത്തിൽ ഇപ്പോൾ നാം ലോകത്ത് രണ്ടാം സ്ഥാനത്ത്! ഈ കണക്കുകൾക്കൊപ്പം താഴെയുള്ള ഗ്രാഫിൽ കോറോണ വ്യാപനം കുറയുന്ന ഘട്ടത്തിൽ ആയിരുന്നു, മറ്റു രാജ്യങ്ങൾ ലോക്ഡൗൺ ഇളവുകൾ നൽകുന്നത്.പക്ഷെ ഇന്ത്യയിൽ വ്യാപന തോത് കൂടുന്ന സമയത്താണ് ഈ ഇളവുകൾ നടപ്പിലാക്കുന്നത്.അവശ്യ സർവ്വീസുകളുടെ കാര്യത്തിൽ ഇളവുകൾ നൽകി ഇനി ആരാധാനലയങ്ങളിലേയ്ക്ക് പ്രവേശിക്കുകയാണ്.ഏറ്റവും അത്യാവശമാണിത് എന്ന് ഒരു കൂട്ടം വിശ്വസികളും, അത്ര അത്യാവശമല്ലെന്ന് IMA തുടങ്ങി ശാസ്ത്രീയമായി ചിന്തിക്കുന്നവരും പറയുന്നു.ഇനി പന്ത് മത സ്ഥാപനങ്ങളുടെ കയ്യിലാണ്.കല്ലിലും തുരുമ്പിലും ദൈവമുണ്ട് എന്നു പഠിപ്പിച്ച നാം ഇത്ര തിടുക്കത്തിൽ എടുത്തു ചാടണോ?സർക്കാർ നിർദേശിക്കുന്ന ഈ മാനദണ്ഡങ്ങൾ എല്ലാം നടപ്പിലാക്കുക പ്രായോഗികമാണോ?അത് നടപ്പിലാക്കുമ്പോൾ ദൈവത്തിനും ചടങ്ങുകൾക്കും ദൈവിക ശക്തി ഇല്ലാ എന്നു പരോക്ഷമായി അംഗീകരിക്കുകയല്ലെ ചെയ്യുന്നത്? ഒരു പക്ഷെ ഭാഗ്യം ഉണ്ടെങ്കിൽ കുഴപ്പം ഉണ്ടാകില്ലായിരിക്കാം. മറിച്ചായാൽ കാര്യങ്ങൾ കൈവിടും തീർച്ച.


Advertisements