മുൻപ് രണ്ടു നടികൾ ആക്രമിക്കപ്പെട്ട കോഴിക്കോട്ടെ എലൈറ്റ് മാളിൽ ഒമർ ലുവുവിന്റെ പുതിയ ചിത്രത്തിന്റെ ട്രെയ്ലര് ലോഞ്ചിൽ നടി ഷക്കീല പങ്കെടുക്കുന്നതിനാല്‍ തടഞ്ഞു. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ‘നല്ല സമയ’ത്തിന്റെ ലോഞ്ചാണ് നടക്കേണ്ടിയിരുന്നത്. സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് മാളുകാര്‍ പറഞ്ഞതായി ഒമര്‍ ലുലു പറഞ്ഞു. രണ്ടുനടിമാര്‍ക്ക് കഴിഞ്ഞ മാസം ദുരനുഭവമുണ്ടായത് ഇതേ മാളിലാണ്. എന്താണ് ഷക്കീല ചെയ്ത കുറ്റം ? സണ്ണിലിയോണിനെ ആനപ്പുറത്തു എഴുന്നള്ളിക്കുന്ന നാട്ടിലാണ് ഷക്കീല അവഗണകൾ നേരിടുന്നതും. നിധിൻ വിഎൻ -ന്റെ കുറിപ്പ് വായിക്കാം
Nidhin VN
“ഇവിടെ ഒന്നും മാറിയിട്ടില്ല. 20 വർഷങ്ങൾക്കുശേഷം ഞാൻ വരുമ്പോൾ ഹൃദ്യമായ സ്വീകരണമാണ് പ്രതീക്ഷിച്ചത്. പക്ഷേ അത് കിട്ടിയില്ല. അതിൽ ഖേദമുണ്ട്.”
ഷക്കീല പങ്കെടുക്കുന്ന ഒമർ ലുലൂ സംവിധാനം ചെയ്ത നല്ല സമയം എന്ന സിനിമയുടെ പ്രെമോഷന് ഹൈലൈറ്റ് മാൾ അനുമതി നിഷേധിച്ചിരുന്നു. ഈ സംഭവത്തെ തുടർന്ന് അവർ നടത്തിയ പ്രതികരണമാണിത്. അവരിങ്ങനെ അപമാനിതയാകുന്നത് ഇതാദ്യമല്ല. എന്താണ് അവർ ചെയ്ത തെറ്റ്?
‘ഏതാണ്ട് ആയിരത്തിയഞ്ഞൂറോളം ട്രാൻസ്ജെൻഡർ കുട്ടികൾ എന്നെ മമ്മി എന്നാണ് വിളിക്കുന്നത്. എനിക്ക് ഭർത്താവില്ല, കുട്ടികളില്ല, ആരുമില്ല, ഒറ്റയ്ക്കാണ് താമസം. പക്ഷേ ഞാൻ മരിച്ചാൽ അവിടെ കുറഞ്ഞത് ആയിരത്തിയഞ്ഞൂറോളം ട്രാൻസ്ജെൻഡർ കുട്ടികൾ ഉണ്ടാവും. എനിക്ക് അത് മതി.’
കനത്ത ദാരിദ്ര്യം മൂലം തൻ്റെ 17-ാം വയസ്സിൽ അഭിനയരംഗത്തെത്തുകയും സെക്സ് ബോംബായി ചിത്രീകരിക്കപ്പെടുകയും ചെയ്ത ഷക്കീല എന്ന നടിയുടെ വാക്കുകളാണിത്. സ്വന്തം കുടുംബത്തിനു വേണ്ടി ജീവിക്കുകയും കറിവേപ്പില പോലെ പുറന്തള്ളപ്പെടുകയും അനാഥയാവുകയും ചെയ്ത സ്ത്രീയാണവർ. പുകവലിയും മദ്യപാനവും കുടുംബവും വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ ഭാഗമാണെന്ന് പറയാൻ അവർക്കാവും. അനുഭവങ്ങളുടെ കരുത്തുള്ള മൊഴികളാണവ.എൻ്റെ അനുഭവങ്ങളാണ് എന്നെ അരാജകവാദിയാക്കിയതെന്ന് ഒരു സ്ത്രീ പറയുമ്പോൾ അതിനെ വില കുറഞ്ഞ വികാരപ്രകടനമായിട്ടല്ല കാണേണ്ടത്.പ്രിയപ്പെട്ടവളേ, ദുഃഖം വരുമ്പോൾ ദൈവത്തിന് നീ എഴുതിയ കത്തുകൾ എനിക്ക് മനസ്സിലാകും.
Happy Birthday Darling