ഇനി നിങ്ങൾ തീരുമാനിക്കൂ ! പെൺകുട്ടികളെ കൂട്ടിലടയ്ക്കണോ ? മാനം കാണിക്കണോ ? ഞങ്ങളില്ലാതായാലും അവർ അതിജീവിക്കും. ഞങ്ങൾക്കുറപ്പുണ്ട്

62

Shakkeela Sainu Kalarickal

പെൺകുട്ടികളുള്ള മാതാപിതാക്കൾക്ക് .

ഞാൻ കുറച്ചു കാര്യങ്ങൾ പറയാനാഗ്രഹിക്കുന്നു. നിങ്ങളുടെ പെൺകുട്ടികൾ എങ്ങനെ വളരണമെന്നത് നിങ്ങളുടെ മാത്രം choice ആണ്.അതിൽ അഭിപ്രായം പറയാൻ ഞാൻ ആളല്ല.”ഞങ്ങളുടെ ‘ശരികൾ ‘നിങ്ങൾക്കും നിങ്ങളുടെ ‘ശരികൾ ‘ഞങ്ങൾക്കും ശരിയാകണമെന്നില്ല. നിങ്ങൾക്ക് ശരിയെന്നു തോന്നുന്നത് നിങ്ങൾ ചെയ്യുക.”ഞാൻ എഴുതുന്നതൊക്കെയും എന്റെ ജീവിതത്തിൽ ഞാൻ കടന്നു വന്ന വഴികളിലെ അനുഭവങ്ങളും നേർകാഴ്ചകളുമാണ്.പിന്നെ ചില സംഭവങ്ങളിൽ അല്പം ഹാസ്യം മേമ്പൊടി ചേർക്കാറുണ്ടെങ്കിലും എല്ലാം സത്യത്തിലധിഷ്ഠിതമാണ്.

ഈ തുറന്നെഴുത്തിലൂടെ ഞാനാഗ്രഹിക്കുന്നത് വായിക്കുന്നവർക്ക് ഒരു നേർത്ത സന്തോഷം, ചെറിയ തോതിലൊരു inspiration. തൂത്തു വൃത്തിയാക്കിയ മുറ്റത്തിന്റെ ഒരു ചിത്രമിട്ടാൽ ഒന്നു വൃത്തിയാക്കാൻ ആർക്കെങ്കിലും തോന്നിയാലോ? ഭംഗിയുള്ള ഒരു ചെടി കാണിച്ചാൽ ഒരെണ്ണം നടാൻ തോന്നിയാലോ? അങ്ങനങ്ങനെ ചെറിയ ചെറിയ കാര്യങ്ങൾ. ആരോടും ഇങ്ങനെ ചെയ്യണമെന്ന് പറയാനും ഞാനാളല്ല. ഞാനെങ്ങനെയാണെന്നു പറയാം. ഞാനൊരു വിജയിച്ച അമ്മയാണോ എന്നു ചോദിച്ചാൽ എനിക്കറിയില്ല. മക്കളോടു ചോദിച്ചാൽ പറയും ഞാനൊരു നല്ല അമ്മയാണെന്ന്. ഒരു പക്ഷേ അതെന്നോടുള്ള സ്നേഹം കൊണ്ടാകാം.പെൺകുട്ടികളെ വളർത്തുന്നത്‌ വളരെ ശ്രമകരമാണ്. നമുക്കല്ല കാണുന്നവർക്ക്. എന്തെല്ലാം ആവലാതികളും വേവലാതികളുമാണെന്നോ ! അതും നമുക്കല്ല കാണുന്നവർക്ക്. അങ്ങനെ ഒത്തിരിയൊത്തിരി ഉപദേശങ്ങളും നിർദ്ദേശങ്ങളും കേട്ട് വശംകെട്ടാണ് ഞങ്ങളും രണ്ടു പെൺകുട്ടികളെ വളർത്തിയത്. നമുക്കൊരു ചിന്തയും ഉത്തരാവാദിത്വവുമില്ല എന്നുള്ള ഒരു തരം കാഴ്ചപ്പാട്.

എന്റെ വീട്ടിൽ അഞ്ചു പെൺകുട്ടികളും ഒരാൺകുട്ടിയുമായിരുന്നു. അത്യാവശ്യം വേണ്ട മതപരവും സാംസ്കാരികപരവുമായ വിദ്യാഭ്യാസവും സ്വാതന്ത്ര്യവും തന്നാണു വളർത്തിയത്.വാപ്പിച്ച ഒരു മാതൃകാദ്ധ്യാപകനായിരുന്നു. ഉമ്മിച്ച Post Mistress’ഉം. അവർക്ക് ഞങ്ങളെ നല്ല വിശ്വാസമായിരുന്നു. ഞങ്ങൾ ആരും തന്നെ ഒരിക്കലും ആ വിശ്വാസത്തിന് കോട്ടം വരുത്തിയിട്ടുമില്ല. പെൺകുട്ടികൾ കൂടിയതിന്റെ പേരിൽ ഒരു വിഷമ സംസാരങ്ങളും അവരിൽ നിന്ന് ഞങ്ങൾ കേട്ടിട്ടുമില്ല. അന്നു കാലത്ത് സാംസ്കാരികാഭിവൃത്തിക്കുപോൽബലകമായ കവിയരങ്ങുകളും അക്ഷരശ്ലോക സദസ്സുകളും പ്രസംഗവേദികളും മറ്റുമുണ്ടായിരുന്നു. അതൊക്കെയും ഞങ്ങൾക്കനുഭവേദ്യമാക്കിയിരുന്നു.

കുറേ കവികളേയും സാഹിത്യകാരൻമാരേയുമൊക്കെ പരിചയപ്പെടാനും വായനാശീലം വളർത്തുവാനും അവസരമുണ്ടാക്കിത്തന്നിട്ടുണ്ട് . അൽഹംദുലില്ലാഹ് എല്ലാവരും മോശമല്ലാത്ത ജീവിതമാണ് നയിക്കുന്നത്.ഞങ്ങളുടെ പെൺകുട്ടികളെയും ഞങ്ങൾ എല്ലാവിധ സ്വാതന്ത്ര്യത്തോടും കൂടിയാണ് വളർത്തിയത്.രണ്ടു പേരും ഇപ്പോൾ മുതിർന്നു . മൂല്യങ്ങളെക്കുറിച്ചുളള അറിവു് കൊടുക്കുകയാണ് ആദ്യം വേണ്ടത്. എല്ലാ മതങ്ങളുടെയും അടിസ്ഥാന തത്വം വിശ്വാസവും സ്നേഹവും കരുണയും ആർദ്രതയുമാണ്. മതവിദ്വേഷം കുത്തിവെക്കലല്ല. അവരവരുടെ വിശ്വാസം മനസ്സിലാക്കുക.അതിനു് മതപരമായ പഠനം നിർബന്ധമാണ്. ഒരു യഥാർത്ഥ വിശ്വാസിയാണെങ്കിൽ എല്ലാ ജാതി മതസ്ഥരേയും അനുതാപപൂർവ്വം കാണാൻ കഴിയും.അസഹിഷ്ണുത ഉണ്ടാകില്ല.
എന്റെ മാത്രം അഭിപ്രായമാണിത്.

അവർക്ക്‌ വേണ്ട കരുത്തും ധൈര്യവും കൊടുത്തു. അതിന് നമ്മൾ കുറേ പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വരും. ചെറുപ്പത്തിൽ തന്നെ രണ്ടു പേരെയും നീന്തൽ പഠിപ്പിച്ചു. School ൽ NCC ഉണ്ടായിരുന്നു. അതിൽ ചേർത്തു. ഏതു പ്രതികൂല സാഹചര്യങ്ങളേയും അതിജീവിക്കാൻ NCC പരിശീലനം ഉപകരിക്കും. രണ്ടു പേർക്കും അതിലൂടെ ഒത്തിരി അസുലഭ മുഹൂർത്തങ്ങളും
നിരവധി അവസരങ്ങളും കൈവന്നു.ആദ്യകാലത്ത് ഒരു support മില്ലാത വിഷമിച്ചിട്ടുണ്ട്. Delhi ൽ Republic ദിന പരേഡിൽ പങ്കെടുക്കാൻ മൂത്ത മകൾ അമീനാ സൈനുവിന് ആദ്യം Selection കിട്ടിയപ്പോൾ ഞാൻ പ്രതിസന്ധിയിലായി.ഇവരുടെ വാപ്പി അന്നു Gulf ലാണ്.പുള്ളിക്കാരൻ വളരെ പുരോഗമനാശയക്കാരനാണ്. പക്ഷേ എനിക്ക് തനിച്ച് ദൂരെയൊന്നും പോയി ശീലമില്ല. ഏതാണ്ട് പത്തിലധികം Training Camp ഉണ്ടു്. ഇവിടെയൊക്കെ പോകാനുള്ള ബുദ്ധിമുട്ടുകൾ കാരണം അതിൽ നിന്നൊഴിവാകാൻ വേണ്ടി ഞാൻ കുറേ പരിശ്രമിച്ചു. School നിന്നും നിരന്തരം വിളിച്ചുകൊണ്ടിരുന്നു.

School ൽ നിന്നും വിളികൾ വരുമ്പോൾ Collar lD നോക്കി Phone എടുക്കാതിരുന്നിട്ടുണ്ട്. അവസാനം അവരുടെ പ്രിയപ്പെട്ട Jagadamma Teacher വീട്ടിൽ വന്നു വേണ്ട എല്ലാ help ഉം വാഗ്ദാനം ചെയ്താണ് കൊണ്ടുപോയത്. ടീച്ചറിന് ഞാൻ എന്റെ നന്ദിയും കടപ്പാടും വീണ്ടും അറിയിക്കുന്നു. എനിക്കും മക്കൾക്കും നൽകിയ സ്നേഹത്തിന്, ധൈര്യത്തിനു്, എല്ലായിടത്തും കൂട്ടു വന്നതിനു്. ഇത്രയേറെ വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും ഞങ്ങളെ സന്ദർശിക്കുന്നതിന്, സ്നേഹം ചൊരിയുന്നതിനു്. പിന്നെയും എത്രയോ അദ്ധ്യാപകർ. വിവാഹത്തിനു മുമ്പുതന്നെ എന്റെയും പുള്ളിക്കാരന്റേയും സുഹൃത്തായ മലയാളം അദ്ധ്യാപിക Elizabeth Chacko, Vijaya Lekshmi, Suja അങ്ങനെ എത്രയധികം അദ്ധ്യാപകർ. എല്ലാവർക്കും ആദരവു്.NCC ൽ ചേർക്കാൻ ആദ്യം ധൈര്യപ്പെടുത്തിയത് എന്റെ സഹോദരിയാണ്. Sumaiya.അവൾ ആദ്യകാലത്തെ NCC ‘C ‘ certificate holder ആണ്. 2009 ലും 2011ലും Delhi cantt വച്ചു നടന്ന National level shooting competion’ൽ ‘ഇളയ മകൾ Aneena Sainu നാടിനു അഭിമാനകരമാം വിധം നേട്ടം വരിച്ചു.. രണ്ടു പേരും Sharp shooters ആണ് . ഞങ്ങൾ കരുത്തോടെ പിടിച്ചു നിന്നതു കൊണ്ടും വേണ്ട Support കൊടുത്തതു കൊണ്ടും അവർ കൈവരിച്ച നേട്ടങ്ങൾ ഏറെയാണ്.

പെൺകുട്ടികളെ ഒന്നിനും കൊള്ളില്ല. എന്നുള്ള പലരുടേയും കാഴ്ചപ്പാടു് തിരുത്തേണ്ട സമയം എന്നേ കഴിഞ്ഞു. മുസ്ലിം പെൺകുട്ടികളെ പുറം ലോകം കാണിക്കാതെ വളർത്തണമെന്നു പറയുന്നത് വെറുതേയാണ്. നബി തിരുമേനിയുടെ കാലത്ത് പോലും സ്ത്രീകൾ ഒട്ടകപ്പുറത്ത് കച്ചവടത്തിന് പോയിരുന്നതായി ഞാൻ പഠിച്ചിട്ടുണ്ട്. യുദ്ധമുന്നണികളിൽ പോലും സജീവ സാന്നിധ്യമായിരുന്നു മുസ്ലിം വനിതകൾ.ഞങ്ങൾ അവസരം കൊടുക്കാതെ മാറ്റി നിർത്തിയിരുന്നെങ്കിൽ എന്തെല്ലാം അവസരങ്ങൾ അവർക്കു നഷ്ടമാകുമായിരുന്നു. Republic ദിന പരേഡ്. മഹാനായ പ്രസിഡന്റു് A P J Abdul Kalam ന്റെ വിരുന്ന്. Prime ministers Rally ,Delhi മുഴുവൻ Govt ന്റെ Guest ആയി കാണുക. Army General ന്റെ വിരുന്ന്. അങ്ങനെ ജീവിതത്തിൽ അസുലഭമായി ലഭിക്കാവുന്ന സൗഭാഗ്യങ്ങൾ. ഞങ്ങൾ അഭിമാനിക്കുന്നു ഞങ്ങളുടെ പെൺമക്കളെയോർത്ത്.

ഒരു ചോറും രണ്ടു കൂട്ടം കറിയും വെക്കുന്നതൊരു കാര്യമല്ല. ഒരു ജോലിക്കു പോകുന്നതും അത്ര വലിയ കാര്യമല്ല. 3 Kilo ഭാരമുള്ള Point 22 Rifle ( ഇങ്ങനാണോ എഴുതേണ്ടത് എന്നെനിക്കറിയില്ല)എടുത്ത് ലക്ഷ്യം തെറ്റാതെ വെടിവെക്കാൻ എത്ര പെൺകുട്ടികൾക്ക് കഴിയുമെന്നാണ് അവർ ചോദിക്കുന്നത്.ഞാനെന്തു പറയാനാണ്. രണ്ടു പേരുടേയും ഒന്നാമത്തെ ആഗ്രഹം സൈനിക സേവനമായിരുന്നു.. NCC. “C” Certificate രണ്ടു പേർക്കുമുണ്ട്.സ്വാർത്ഥത കൊണ്ടാണു ,അതിനു വിടാൻ ഞങ്ങൾക്ക് താല്പര്യമില്ലായിരുന്നു.

മൂത്ത മകൾ അമീനാ സൈനുകളരിയ്ക്കൽ അഞ്ചു വർഷമായി അവളുടെ രണ്ടാമത്തെ choice ആയ Journalist ജോലി ചെയ്യുന്നു. ഇപ്പോൾ Asianet News ൽ Broadcast Journalist ആണ്. പക്ഷേ രണ്ടാമത്തെ മകളുടെ രണ്ടാമത്തെ ആഗ്രഹവും സാധിച്ചു കൊടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. കലാമണ്ഡലത്തിലോ, ശോഭനയുടെ Dance School ലോ Dance പഠിക്കാൻ വിടുകയെന്നതായിരുന്നു. നൃത്തത്തിലും സംഗീതത്തിലും നല്ല കഴിവായിരുന്നു. എന്തായാലും അവളും ഇപ്പോൾ Happy ആണ്. കോതമംഗലം MA College ൽ നിന്നും Engineering കഴിഞ്ഞു് ഞങ്ങളുടെ ഒരു ചെറിയ പ്രസ്ഥാനം Central Govt ന്റെ Motor Vehicle Rules Parivahan ന്റെ HSRP ( High Security Registration Plates) നിർമാണവും വിതരണവും ചെയ്യുന്ന പ്രസ്ഥാനം അവളുടെ കയ്യിൽ സുഭദ്രം.Leadership quality, ഏതു Obstacles ഉം കടക്കാനുള്ള ധൈര്യം. എന്തിനേയും നേരിടാനുള്ള ആത്മവിശ്വാസം, നിർണായക ഘട്ടങ്ങളിൽ ഉചിതമായ തീരുമാനമെടുക്കാനുള്ള ആർജവം ഇതെല്ലാം അവർ ഇതിലൂടെ നേടി. ഞങ്ങളുടെ ധൈര്യവും കരുത്തും ആത്മവിശ്വാസവും അവരാണ്.ഒരു ഗുണവും കൂടി .രണ്ടു പേരും നല്ല Drivers & Riders ആണ്. പെൺകുട്ടികളെ Driving പഠിപ്പിക്കേണ്ടതും നിർബന്ധമാണ്.
ഇനി നിങ്ങൾ തീരുമാനിക്കൂ! പെൺകുട്ടികളെ കൂട്ടിലടയ്ക്കണോ? മാനം കാണിക്കണോ? ഞങ്ങളില്ലാതായാലും അവർ അതിജീവിക്കും. ഞങ്ങൾക്കുറപ്പുണ്ട്. എങ്ങനെ വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം.