അമേരിക്കയിലെ നിശബ്ദ ഷെയ്ൽ ഓയിൽ വിപ്ലവവും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനവും

111
Rishidas s
അമേരിക്കയിലെ നിശബ്ദ ഷെയ്ൽ ഓയിൽ വിപ്ലവവും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനവും
====
കഴിഞ്ഞ ഏതാനും വർഷങ്ങളിൽ അമേരിക്കയിൽ ഒരു വലിയ നിശബ്ദ വ്യാവസായിക വിപ്ലവം തന്നെയാണ് നടന്നിരിക്കുന്നത് . ആറു വര്ഷം മുൻപ് സ്വന്തം ആവശ്യത്തിന്റെ പകുതിയിലധികം പെട്രോളിയവും വിദേശത്തു നിന്നും ,പ്രത്യേകിച്ചും മധ്യ പൗരസ്ത്യ ദേശത്തു നിന്നും ഇറക്കുമതിചെയ്തി രുന്ന അമേരിക്ക 2019 ൽ പെട്രോളിയത്തിന്റെ കാര്യത്തിൽ 90 % സ്വയം പര്യാപ്തമായിരിക്കുന്നു. .വടക്കൻ സംസ്ഥാനങ്ങളിൽ, കാനഡയിൽ നിന്നും പെട്രോളിയം ഇറക്കുമതി ചെയുന്ന അവർ, ഇപ്പോൾ തെക്കൻ സംസസ്ഥാനങ്ങളിലെ അധിക ഉല്പാപദനം കയറ്റുമതി ചെയുന്നു മുണ്ട് .
ചുരുക്കത്തിൽ മധ്യ പൗര സ്ത്യ ദേശത്തുനിന്നുമുള്ള ഒരു തുള്ളി ക്രൂഡ് ഓയിൽ പോലും ഇനി അമേരിക്കക്ക് ആവശ്യമില്ല . ഈ നിലക്ക് അവർ 2022 ൽ ഒരു പൂർണ്ണ അർത്ഥത്തിൽ പെട്രോളിയം കയറ്റുമതി രാജ്യമായി മാറും .ഇന്ന് സൗദി അറേബിയയോ റഷ്യയോ അല്ല ലോകത്തു ഏറ്റവുമധികം പെട്രോളിയം ഉൽപ്പാദിപ്പിക്കുന്നത് . അമേരിക്കക്കാണ് ഇപ്പോൾ ഒന്നാം സ്ഥാനം .
ഷെയ്ൽ വിഭവങ്ങളെ ഉപയോഗപ്പെടുത്തിയാണ് അമേരിക്ക എണ്ണ ഉല്പാദനത്തിൽ ഒന്നാം സ്ഥാനവും സ്വയം പര്യാപ്തതയും നേടിയെടുത്ത ത് .ഭൂമിയുടെ പുറം പാളിയിൽ (CRUST ) കാണപ്പെടുന്ന ഒരു തരം അവസാദ ശിലയാണ് ( SEDIMENTARY ROCK) ഷെയ്ൽ .അവസാദ ശിലകൾ രൂപം കൊള്ളുന്നത് ഭൗമോപരിതലത്തിലെ വസ്തുക്കൾ ഒരു സ്ഥലത്തു അടിഞ്ഞു കൂടി താപത്തിന്റെയും ,മർദത്തിന്റെയും ലക്ഷക്കണക്കിന് വര്ഷങ്ങളുടെ പ്രവർത്തന ഭലമായി സാന്ദ്രീകരിക്കപ്പെട്ട് ശിലാരൂപം പ്രാപിക്കുന്നവയാണ് ഷെയ്ൽ പാറകൾ .സാധാരണയായി ഇവ അടരുകൾ ആയി ആണ് കാണപ്പെടുന്നത് . ഇവ നിർമിക്കപ്പെടുന്ന വസ്തുക്കളിൽ ധാരാളം ജൈവ വസ്തുകകളും ഉണ്ടാവും .അത്തരം ജൈവ വസ്തുക്കൾ ലക്ഷക്കണക്കിന് വർഷങ്ങളിലൂടെ കാര്ബണിക സംയുക്തങ്ങൾ ആയി മാറി ഈ പാറകളുടെ അടരുകൾക്കുള്ളിൽ കുടുങ്ങുന്നു .ഈ തളച്ചിടപ്പെട്ട കാര്ബണിക വസ്തുക്കളാണ് ഇപ്പോൾ ഷെയ്ൽ ഓയിൽ ആയും ഷെയ്ൽ ഗ്യാസ് ആയും ഉത്പാദിപ്പിച്ചു കൊണ്ടിരിക്കുന്നത് .
ഹൊറിസോണ്ടൽ ഡ്രില്ലിങ് ,ഫ്രാകിങ് എന്നീ സാങ്കേതികവിദ്യകൾ വൻതോതിൽ വികസിച്ചതാണ് ഷെയ്ൽ പാറകളിലെ ഇന്ധനം മാനവരാശിക്ക് പ്രാപ്യമായി തീരാനുളള പ്രധാന കാരണം . അൻപതുകൾ മുതൽ നിലവിലുള്ള ഒരു സാങ്കേതിക വിദ്യയാണ് ഫ്രാകിങ് . ഹൊറിസോണ്ടൽ ഡ്രില്ലി ങിലൂടെ വൻതോതിൽ ജലവും നീരാവിയും കടത്തിവിട്ട് എണ്ണക്കിണറുകളിൽ നിന്നും കൂടുതൽ എണ്ണ ഉത്പാദിപ്പിക്കാനാണ് ഫറാക്കിങ് ആദ്യ കാലങ്ങളിൽ ഉപയോഗിച്ചത് .പിന്നീട് ഷെയ്ൽ അടരുകളിൽ നിന്നും എണ്ണയും വാതകവും ഉൽപാദിപ്പിക്കാനുള്ള ഒരുപാധിയായി ഈ സാങ്കേതിക വിദ്യയെ മാറ്റിയെടുക്കുകയാണ് ഉണ്ടായത് .
.
യു എസ് ലാണ് ഫ്രാകിങ് ആദ്യമായി വ്യാവസായിക അടിസ്ഥാനത്തിൽ ഉപയോഗിക്കപ്പെട്ടത് .മധ്യ ഏഷ്യ യില്നിന്നുള്ള ക്രൂഡിൽ നിന്നും ഒരു മോചനത്തിനായുളള അമേരിക്കൻ സർക്കാരിന്റെ ശ്രമങ്ങളാണ് യു എസ് ൽ വൻതോതിലുള്ള ഷെയ്ൽ പര്യവേക്ഷണങ്ങൾക്കു തുടക്കം കുറിച്ചത് കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ യു എസ് ഇന്റെ ആഭ്യന്തര എണ്ണ ഉൽപ്പാദനം ഏതാണ്ട് ഇരട്ടിയാക്കാൻ ഫ്രാകിങ് ഉപയോഗിച്ചുള്ള ഷെയ്ൽ ഇന്ധന ഉൽപ്പാദനത്തിന് കഴിഞ്ഞിട്ടുണ്ട് .
ലോകത്തെ പ്രധാന എണ്ണ ഉപഭോക്തൃ രാജ്യങ്ങളിൽ എല്ലാം തന്നെ വൻ ഷെയ്ൽ ഇന്ധന നിക്ഷേപം ഉണ്ടെന്നാണ് കണക്കുകൂട്ടൽ .ഇപ്പോൾ ലഭ്യമായ കണക്ക് അനുസരിച് ഭൂമിയിലെ ക്രൂഡ് ഓയിൽ നിക്ഷേപങ്ങളെ പല മടങ്ങു കടത്തി വെട്ടുന്ന ഷെയ്ൽ നിക്ഷേപങ്ങളുണ്ട് .
നമ്മുടെ രാജ്യത്ത് വൻതോതിലുള്ള ഷെയ്ൽ പേര്യവേക്ഷണങ്ങൾ നടന്നിട്ടില്ല .എന്നാലും നമ്മുടെ കിഴക്കൻ തീരത്തും മധ്യ പീഠഭൂമിയിലും വൻ ഷെയ്ൽ നിക്ഷേപങ്ങൾ ഉണ്ടാവും എന്നാണ് അനുമാനം .ഷെയ്ൽ ഇന്ധനങ്ങളും അവയുടെ ഉൽപ്പാദനവും അതിന്റെ ആരംഭ ദിനങ്ങളിലാണ് .പക്ഷെ ഈ ചുരുങ്ങിയ കാലയളവിൽ അവ ലോക സാമ്പത്തിക ക്രമത്തിൽ ചെലുത്തിയ സ്വാധീനം ഇപ്പോൾ തന്നെ ശ്രദ്ധേയമാണ് .
രണ്ടാഴ്ചക്കുള്ളിൽ അമേരിക്കെൻ പ്രെസിഡെന്റ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കും . പ്രാഥമികമായി ഒരു ബിസിനസുകാരനാണ് അദ്ദേഹം . ചില സൈനിക ഇടപാടുകളും അത്ര വലുതലാളിത്ത ചില വ്യാപാര ഉടമ്പടികളുമാണ് അദ്ദേഹത്തിന്റെ ഇന്ത്യ സന്ദർശനത്തിൽ ഒപ്പുവയ്ക്കാൻ പോകുന്നത് എന്ന് പറഞ്ഞു കേൾക്കുന്നു . ഷെയ്ൽ ഓയിൽ പര്യവേക്ഷണ ഉല്പാദന മേഖലകളിൽ അനന്തമായ സാധ്യതകളാണ് നമുക്ക് മുന്നിലുള്ളത് . വിജയകരമായി ഷെയ്ൽ പര്യവേക്ഷണവും ഉല്പാദനവും നടത്തുന്ന അമേരിക്കൻ കമ്പനികളെ നാം രണ്ടു കൈയും നീട്ടി തന്നെ നമ്മുടെ രാജ്യത്തേക്ക് ക്ഷണിക്കാൻ ശ്രമിക്കണം . ഇതിലൂടെ അമേരിക്കക്കും ഇന്ത്യക്കും ഗുണം മാത്രമേ ഉണ്ടാകാൻ ഉളൂ .അമേരിക്കൻ കമ്പനികൾക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ നിക്ഷേപ -ലാഭ സാധ്യതെകൾ . ഇന്ത്യക്ക് പെട്രോളിയം ഉൽപ്പാദനത്തിൽ ഭാഗീകമായെങ്കിലും സ്വയം പര്യാപ്തമാകാനുള്ള അവസരം . ഇന്ന് നാം അഞ്ചു ലക്ഷം കൊടിയിലേറെരൂപക്കു തുല്യമായ വിദേശ നാണ്യമാണ് ഓരോ വർഷവും പെട്രോളിയം ഇറക്കുമതിക്ക് വേണ്ടി ചെലവഴിക്കുന്നത് . അതിൽ പകുതിയെങ്കിലും ലാഭിക്കാനായാൽ നമ്മുടെ നാടിന്റെ ഭാവി തന്നെ ശരിയായ ദിശയിൽ മാറ്റി എഴുതപ്പെടും . അതാരത്തിൽ എന്തെകിലും കാര്യങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനം വഴിയൊരുക്കിയാൽ രാജ്യത്തിന് അത് വലിയ ഒരു മുതൽക്കൂട്ടാകും .
===
ref
===