പ്രശസ്ത ചലച്ചിത്ര നടി ശാലിൻ സോയ ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ ആണ് കലാരംഗത്തേക്ക് കടന്നു വരുന്നത്. തുടർന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.ശാലിൻ സോയയുടെ അച്ഛൻ ഒരു ബിസിനസുകാരൻ ആണ്. അമ്മ നൃത്ത അധ്യാപിക ആണ്. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഇടയിൽ ശാലിൻ സോയയെ ശാലു എന്നാണ് അറിയപ്പെടുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിലെ ദീപ റാണി എന്ന കഥാപാത്രം ഇവർക്ക് നിരവധി പ്രശംസ നേടിക്കൊടുത്തു.ഒരു പറ്റം സ്കൂൾ വിദ്യാർഥികൾക്ക് ഇടയിലെ പ്രശ്നങ്ങളും,പ്രണയവും മറ്റുമാണ് ഈ പരമ്പര ചർച്ച ചെയ്തത്.

എൽസമ്മ എന്ന ആൺകുട്ടി മാണിക്യക്കല്ല്, മല്ലു സിംഗ്, കർമ്മയോദ്ധ, വിശുദ്ധൻ, ഡ്രാമ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുള്ള ശാലിന്റെ ഏറ്റവും അവസാനം ഇറങ്ങിയ ചിത്രം ധമാക്കയാണ്. ശാലിൻ നടത്തിയ മേക്കോവർ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. അതീവ ഗ്ലാമറസ് ലുക്കിലാണ് ശാലിൻ ഈ ഷൂട്ട് എടുത്തിരിക്കുന്നത്. വിഷ്ണു രാജനാണ് ഫോട്ടോസ് എടുത്തത്. ഓട്ടോഗ്രാഫിലെ ദീപാറാണിയാണോ എന്ന് ഒറ്റ നോട്ടത്തിൽ സംശയിച്ചുപോകും. അമ്പോ.. ഹോട്ട് ലുക്ക് ആയല്ലോ എന്ന് ശാലിന്റെ ആരാധകരിൽ ചിലർ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്.

**

Leave a Reply
You May Also Like

നജീബും, ക്യൂബ മുകുന്ദനും, ഗദ്ദാമയിലെ ബഷീറുമൊക്കെ യഥാർത്ഥത്തിൽ ഉണ്ട്, അങ്ങനെയൊരാളെ നേരിൽ പരിചയപ്പെട്ട ആളുടെ അനുഭവക്കുറിപ്പ്

ആടുജീവിതത്തിലെ നജീബ് ഇപ്പോൾ മലയാളികൾക്ക് താരമാണ്. ആ വേഷത്തെ അഭ്രപാളികളിൽ അവതരിപ്പിച്ച പൃഥ്വിരാജ് , ഒരുപാട്…

ഐശ്വര്യയ്ക്ക് ഇന്ന് 50 വയസ്

രണ്ടര പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ സിനിമ ലോകത്തെ ബ്യൂട്ടി സിമ്പലായി മാറിയ ഐശ്വര്യയ്ക്ക് ഇന്ന് 50 വയസ്…

“ലാ ടൊമാറ്റിന”(ചുവപ്പുനിലം) ഇന്നു മുതൽ

“ലാ ടൊമാറ്റിന”(ചുവപ്പുനിലം) ഇന്നു മുതൽ. ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവീ എന്നിവരെ പ്രധാന…

ഒരു സിനിമയ്ക്കുവേണ്ടി രണ്ടുകഥകൾ പറയാനെത്തിയ ലോഹിയുടെ രണ്ടുകഥയും മോഹൻലാൽ എടുത്ത കഥ, അതൊക്കെ ഏതു സിനിമകൾ ആയെന്നു അറിയേണ്ടേ ?

സനൽകുമാർ പദ്മനാഭന്റെ ഒരു കുറിപ്പാണിത്. ഒരുകാലത്തു മോഹൻലാൽ എന്ന നടൻ തിരഞ്ഞെടുക്കുന്ന വേഷങ്ങൾ എത്രമാത്രം ജനപ്രിയമായിരുന്നു.…