തമിഴ് സീരിയൽ താരം ശാലിനിയുടെ ഒരു ഫോട്ടോഷൂട്ട് ആണ് ഇവിടെ വൈറലായിരിക്കുന്നത്. മുള്ളും മലരും’ എന്ന തമിഴ് സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ് ശാലിനി. ഭർത്താവുമായി വിവാഹമോചനം നേടിയ ശേഷം ഡിവോഴ്സ് ഫോട്ടോഷൂട്ടുമായി ആണ് ശാലിനി തരംഗം സൃഷ്ടിച്ചത്. ചുവപ്പു നിറമുള്ള റെഡ് സ്ലിറ്റ് ഡ്രസ്സ് ആണ് ശാലിനി ധരിച്ചത്. ഡിവോഴ്സ് എന്ന ഇംഗ്ലീഷ് വാക്കിലെ ഓരോ അക്ഷരങ്ങൾ മാല പോലെ കോർത്തു കയ്യിൽ പിടിച്ചിരിക്കുന്നതും കാണാം. ഭർത്താവുമൊത്തുള്ള ചിത്രം വലിച്ചുകീറുകയും, ചില്ലിട്ട മറ്റൊരു ചിത്രം കാലുകൊണ്ട് ചവിട്ടി മെതിക്കുന്നതും ചിത്രത്തിൽ കാണാം. അനവധി ചിത്രങ്ങൾ ശാലിനി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇൻസ്റഗ്രാമിലാണ് താരം ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്

‘ജീവിതത്തിൽ 99 പ്രശ്നങ്ങൾ ഉണ്ടാവും, അതിലൊന്ന് ഭർത്താവല്ല’ എന്ന് ഒരു ഫോട്ടോഷൂട്ട് ചിത്രത്തിൽ പറയുന്നു. പ്രയാസകരമായ വിവാഹ ജീവിതം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് താരം പറയുന്നു. ശാലിനിയുടെ വാക്കുകൾ ഇങ്ങനെ, ”

“ശബ്ദമില്ലെന്നു തോന്നുന്നവർക്ക് വിവാഹമോചിതയായ സ്ത്രീയുടെ സന്ദേശം. ഒരു മോശം ദാമ്പത്യം ഉപേക്ഷിക്കുന്നതിൽ തെറ്റില്ല. സന്തോഷവതിയായിരിക്കാൻ അർഹതയുള്ളതിനാൽ നിങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക, നിങ്ങൾക്കും നിങ്ങളുടെ കുട്ടികൾക്കും മികച്ച ഭാവി സൃഷ്ടിക്കാൻ ആവശ്യമായ മാറ്റങ്ങൾ വരുത്തുക…വിവാഹമോചനം ഒരു പരാജയമല്ല! ഇത് നിങ്ങൾക്കുള്ള ഒരു വഴിത്തിരിവാണ്, നിങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ. വിവാഹ ജീവിതം ഉപേക്ഷിച്ച് ഒറ്റയ്ക്ക് നിൽക്കാൻ വളരെയധികം ധൈര്യം ആവശ്യമാണ്…എല്ലാ ധൈര്യശാലികൾക്കും ഞാൻ ഇത് സമർപ്പിക്കുന്നു” ശാലിനി പറയുന്നു.

**

Leave a Reply
You May Also Like

കുട്ടിമാമയുടെ തള്ളുകൾ

Muhammed Sageer Pandarathil ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ചിത്രം…

ഉടലിലെ അഭിനയത്തിന് ദുർഗാ കൃഷ്ണയ്ക്ക് ഭരത് മുരളി പുരസ്‌കാരം

പതിമൂന്നാമത് ഭരത് മുരളി പുരസ്‌കാരം ദുര്‍ഗ കൃഷ്ണയ്ക്ക് ലഭിച്ചു. ‘ഉടല്‍’ സിനിമയിലെ ഗംഭീരമായ പ്രകടനത്തിന് ആണ്…

വിനീത്, ലാല്‍ജോസ്, മുക്ത എന്നിവർ ഒന്നിക്കുന്ന ‘കുരുവിപാപ്പ’ ; ടീസർ റിലീസായി, ചിത്രം ഡിസംബർ രണ്ടാം വാരം റിലീസിന് എത്തും

വിനീത്, ലാല്‍ജോസ്, മുക്ത എന്നിവർ ഒന്നിക്കുന്ന ‘കുരുവിപാപ്പ’; ടീസർ റിലീസായി, ചിത്രം ഡിസംബർ രണ്ടാം വാരം…

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

ഫേറ്റ്‌ Deepu Edasseri എഡിറ്റിങ്ങും സംവിധാനവും നിർവ്വഹിച്ച ഫേറ്റ്‌ (വിധി ) ഈ നാട്ടിലെ സാധാരണക്കാരുടെ…