ഒരു സിനിമയുടെ ക്ളൈമാക്സ് കാരണം സൂയിസൈഡ് പോയിന്റായി മാറിയ ഇടം

0
390

SHAM

കെട്ടുകഥകളും വായ്മൊഴികളും കാറ്റിൽ പരക്കുന്ന,നയനമനോഹരമായ മലകളും, കടലും ചേർന്ന് കിടക്കുന്ന ഗോവയിലെ ഒരു കടൽ തീരം.
“പണ്ട് അവിടെ ഗാസ്പെർ ഡയസ്സ് എന്ന ഒരു മുക്കുവച്ചെറുക്കനെ അഗാധമായി പ്രണയിച്ച പോർച്ചുഗീസ് പ്രഭുകുടുംബത്തിലെ അതിസുന്ദരിയായ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. എല്ലാവരോടും കനിവും അനുകമ്പയും വെച്ച് പുലർത്തിയിരുന്ന അവളെ ജനങ്ങൾ ബഹുമാനപൂർവ്വം ഡോണ പൗളാ (LADY PAULA ) എന്നു വിളിച്ചു.

ഉന്നതകുലജാതയായ പൗളയുടെയും ദരിദ്രനായ ഗാസ്പെരിൻ്റെയും പ്രണയം അറിഞ്ഞ പ്രഭുകുടുംബം അത് അംഗീകരിച്ചില്ല.ഒടുവിൽ പ്രണയനൈരാശ്യത്താൽ അവിടെ ഒരു മലയുടെ മുനമ്പിൽ നിന്നും കടലിലേക്ക് ചാടി പൗള ആത്മഹത്യ ചെയ്തു. അവളുടെ സ്മരണാർത്ഥം അവിടുത്തുകാർ ഡോണ പൗളയുടെ ഒരു പ്രതിമ അവിടെ സ്ഥാപിച്ചു . ശേഷം ആ കടൽത്തീരം ഡോണ പൗള ബീച്ച് എന്ന പേരിൽ ഗോവയിൽ അറിയപ്പെട്ടു.”

May be an image of 2 people, people standing and outdoorsപിന്നീട് 1981 ൽ ഒരു സിനിമയുടെ ക്ലൈമാക്സിനു വേദിയായി ഈ കടൽത്തീരം തിരഞ്ഞെടുത്തത് തികച്ചും യാദർശ്ചികം . റോമിയോ ജൂലിയറ്റ് പോലെ ഹീർ രാൻഝ പോലെ ദുരന്തപര്യവസായിയായ ഒരു പ്രണയ കഥയുടെ പരിസമാപ്‌തി. കെ. ബാലചന്ദറിൻ്റെ എവർഗ്രീൻ മൂവിയായ ” ഏക് ദുജേ ഖേലിയെ”. ജീവിതത്തിൽ ഒന്നിക്കാനാവാതെ വാസുവും (കമൽഹാസൻ ) സപ്നയും (രതി അഗ്നിഹോത്രി ) സിനിമയുടെ ക്ലൈമാക്സിൽ ആത്മഹത്യ ചെയ്യാൻ തിരഞ്ഞെടുക്കുന്നത് മലകളും കടലും ഒന്നിക്കുന്ന ഈ ബീച്ച് ആണ്.

ആ കാലത്തെ പ്രണയികളെ ഈ ചിത്രത്തിൻ്റെ ക്ലൈമാക്സ് ഏറെ സ്വാധീനിച്ചു. ജീവിതത്തിൽ ഒന്നിക്കാനാവാത്ത പല കാമുകികാമുകന്മാരും ഡോണ പൗള ബീച്ച് ഒരു സൂയിസൈഡ് പോയിന്റ് ആയി തിരഞ്ഞെടുത്തു. ഒരുപാടു യുവതി യുവാക്കൾ ഇവിടെ മലയുടെ മുനമ്പിൽ നിന്നും കടലിലേക്ക് ചാടി ആത്മഹത്യ ചെയ്തു . പ്രണയ പരാചിതരുടെ സൂയിസൈഡ് സ്പോട്ട് ആയി ഡോണ പൗള ബീച്ച് അക്കാലത്തു അറിയപ്പെട്ടു .

പ്രണയ ഇതിഹാസമായ “ഏക് ദുജേ ഖേലിയെ” യുടെ സൃഷ്ടാവും അദ്ദേഹത്തിൻ്റെ കഥാപാത്രവും സിനിമയുടെ ചിത്രികരണത്തിനിടയിലെ ഒരു കാഴ്ച.