കുട്ടികളെ ജാതീയമായി വേർതിരിച്ചു എഴുതിയ അധ്യാപകരേ നിങ്ങളോടു ലജ്ജ തോന്നുന്നു

0
288

എറണാകുളം സെന്റ്. തെരേസാസ് ലോവർ പ്രൈമറി സ്കൂളിലെ ഒരു ചുവരിൽ പതിച്ചതാണ് നമ്മളീ കാണുന്നത്. ചിത്തിര കുസുമൻ എന്ന എഴുത്തുകാരി പോസ്റ്റ് ചെയ്തത്. ജാതീയമായ വിവേചനമില്ലെന്നൊക്കെ ഉറക്കെ വിളിച്ചുപറയുമ്പോഴും വിദ്യ കൊണ്ട് പുരോഗമനം സാധ്യമാകും എന്ന് അവകാശപ്പെടുമ്പോഴും ആ വിദ്യ നൽകുന്ന അതേ വിദ്യാലയങ്ങൾ തന്നെ ജാതിബോധങ്ങൾ കുഞ്ഞുങ്ങളിൽ മനപൂവ്വമായോ അല്ലാതെയോ കുത്തിവയ്ക്കുന്നു. തങ്ങൾ ഉയർന്നവരാണ് അല്ലെങ്കിൽ താഴ്ന്നവരാണ് എന്ന ബോധം വളരെ ചെറുപ്പത്തിൽ തന്നെ മനസിൽ പതിയുമ്പോൾ വിദ്യാഭാസം കൊണ്ട് എന്ത് പ്രയോജനം. ഇത്തരമൊരു ലിസ്റ്റിനെ കുറിച്ച് വിമർശനം ഉന്നയിക്കുമ്പോൾ തന്നെ കുഞ്ഞുങ്ങളിൽ ജാതിവാലുകൾ തൂക്കുന്ന ഉളുപ്പില്ലാത്ത മാതാപിതാക്കളുടെ എണ്ണവും കൂടുകയാണ്. വരുംതലമുറകളിൽ പ്രതീക്ഷ അവസാനിക്കുന്നു. ജാതിഭ്രാന്തന്മാരും വർഗ്ഗീയവാദികളും ടൈയും കെട്ടി ആംഗലേയ വിദ്യാലയങ്ങളുടെ ക്ലാസ്മുറികളിൽ നിറയുകയാണ്.ഇത്തരം കണക്കുകൊടുക്കലുകളിൽനിന്ന് അധ്യാപകർക്ക് ഒരു ദിവസം പോലും മാറിനിൽക്കാനാവില്ല എന്ന് ചില അധ്യാപകർ പോസ്റ്റിനടിയിൽ പ്രതികരിച്ചിട്ടുണ്ട്. അപ്പോൾ ഇത് ഒരു സ്‌കൂളിലെ മാത്രം വിഷയമല്ല. ചിത്തിര കുസുമന്റെ കുറിപ്പ് വായിക്കാം.

Chithira Kusuman

“കസിന്റെ മകൾ പഠിക്കുന്ന ക്ലാസ് മുറിയിൽ നിന്നാണ്. എറണാകുളം സെന്റ്. തെരേസാസ് ലോവർ പ്രൈമറി സ്കൂൾ. ജാതി നമ്മളെ വേർതിരിക്കുന്നില്ല എന്ന് എത്രയുറക്കെ മുദ്രാവാക്യം വിളിച്ചാലും കൊച്ചുകുഞ്ഞുങ്ങളുടെ മേൽ മുതിർന്നവർ, അധ്യാപകർ, അടിച്ചേൽപ്പിക്കുന്ന ഈ കറ മാഞ്ഞുപോവില്ല. കാരണം തിരക്കിയപ്പോൾ എന്തോ ഡാറ്റ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ബോർഡിൽ കുട്ടികൾ കാണെ ഇതിങ്ങനെ എഴുതിയിട്ടിരിക്കുന്നത് എന്ന് പറഞ്ഞത്രേ. നിങ്ങൾ ഇപ്പോളോർത്ത അതേ ചോദ്യമാണ് എന്റെ മനസിലും വന്നത്, Seriously? !
Shame on you teachers whoever wrote this.”