fbpx
Connect with us

Football

ചരിത്രത്തിൽ എന്നേക്കുമായി തന്നെ നിലനിൽക്കുന്ന ഒരു ചിത്രം, കഥ ഇങ്ങനെ …

Published

on

Shameel Salah

ഒരു ലോകകപ്പിന്റെ ഫൈനലിൽ കളിക്കാമെന്നുള്ള പ്രതീക്ഷ ഫ്രഞ്ച് ടീമിന് നൽകിക്കൊണ്ടുള്ള, ചരിത്രത്തിലെ തന്നെ എന്നേക്കുമായി തന്നെ നിലനിൽക്കുന്ന ഒരു ചിത്രം .ഫ്രാൻസ് ഫുട്ബോൾ ടീമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരിലൊരാളായ ലിലിയൻ തുറാമെന്ന ഐതിഹാസിക താരത്തിന്റെ, ആ രാജ്യത്തിന്റെ കുപ്പായത്തിലെ തന്നെ തന്റെ അവസാനത്തെ ഗോളും, അതോടൊപ്പം ആ രാജ്യത്തെ ഒരു ലോകകപ്പിന്റെ ഫൈനലിലേക്കും എത്തിച്ച ഗോൾ സെലിബ്രഷൻ ചിത്രം.അതാണ് ഈ പോസ്റ്റിൽ പതിപ്പിച്ചിരിക്കുന്ന ചിത്രവും .

തുറാമിന്റെ കരിയറിലെ തന്നെ ഏറ്റവും സുപ്രധാനമായ ആ ചരിത്ര നിമിഷങ്ങളിലേക്കാണ് ഇവിടെ തിരിഞ്ഞുനോക്കുന്നത്. ഒരു റൈറ്റ് ബാക്ക് അല്ലെങ്കിൽ സെൻട്രൽ ഡിഫൻഡർ എന്ന നിലയിൽ, ഫ്രഞ്ച് ടീമിൽ അസാധാരണമായ ഒരു കരിയർ റെക്കോർഡിന്റെ ഉടമയും, നീല കുപ്പായത്തിൽ ആധിപത്യത്തിന്റെ മുഖങ്ങളിലൊന്നുമായ അദ്ദേഹത്തിന്റെ “സീറോ ടു ഹീറോ” എന്ന തികച്ചും യാദൃശികമായ ആ നിമിഷങ്ങളിലേക്ക്..ഓർക്കുന്നോ ഫ്രാൻസ്’98 ന്റെ രണ്ടാം സെമി ഫൈനൽ .ആദ്യമായി ഒരു ലോകകപ്പിനെത്തി, ആ ലോകകപ്പിലെ കറുത്ത കുതിരകളായി മുന്നേറിയ ക്രൊയേഷ്യക്കെതിരെ ആതിഥേയരായ ഫ്രാൻസ് ഏറ്റുമുട്ടിയ ആ ക്ലാസിക് മത്സരം…..

ഗ്രൂപ്പ് സ്റ്റേജിൽ ഗ്രൂപ്പ് ചാമ്പ്യന്മാർ ആയെങ്കിലും, പ്രീക്വാർട്ടറിൽ അധിക സമയത്തിന്റെ അവസാന നിമിഷ്ത്തിൽ ഒറ്റ ഗോളിൽ പരഗ്വയൻ വെല്ലുവിളികൾ മറികടന്ന് ക്വാർട്ടറിലെത്തിയ ശേഷം, അവിടെ ഇറ്റലിയുമായി അധിക സമയവും കഴിഞ്ഞുള്ള ഗോൾ രഹിതമായി പിരിഞ്ഞ മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിലെ ഭാഗ്യപരീക്ഷണത്തിലൂടെ വിജയിച്ച് സെമിയിലെത്തിയ ആഥിധേയ ടീമിനേക്കാളും…, ക്വാർട്ടറിൽ ജർമനിയെ എതിരില്ലാത്ത മൂന്ന് ഗോളിന് മുക്കി തകർപ്പൻ അട്ടിമറി വിജയവുമായി ഡാവൊർ സൂക്കറിന്റെ നേതൃത്വത്തിൽ വരുന്ന ടീം ക്രൊയേഷ്യക്ക് നൽകിയ എല്ലാ വിധ ഹൈപ്പിനും ശേഷം ആരംഭിച്ച ഒരു സെമി ഫൈനൽ മത്സരം ..

Advertisement 

പിരിമുറുക്കമുള്ള ആദ്യ പകുതിയിലെ ആധിപത്യം പ്രവചനങ്ങൾ ശെരി വെക്കും വിധം അല്പം പ്രതികൂലമായി തന്നെ ആഥിധേയർക്ക് സൃഷ്ടിച്ചു കൊണ്ടുളള നാൽപ്പത്തഞ്ച് മിനിറ്റുകൾ അതുവരേക്കും കടന്നും പോയിരിക്കുന്നു .തങ്ങളുടെ അവസരം കൈവിട്ടുപോകുന്നത് കണ്ട് ഫ്രാൻസ് പരിശീലകനായിരുന്ന എയിം ജാക്വെറ്റ് തോൽവി ഭയപ്പെടേണ്ടെന്ന് തന്റെ കളിക്കാർക്ക് ഇടവേളയിൽ ഒരു മുന്നറിയിപ്പും നൽകുന്നു .രണ്ടാം പകുതിക്കായി പിച്ചിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോൾ .., ക്രൊയേഷ്യൻ താരവും അന്ന് പാർമയിലെ തന്റെ സഹതാരമായിരുന്ന മരിയോ സ്റ്റാനിക്ക് ഈ കഥയിലെ നായകനായ ലിലിയൻ തുറാമിനോടായി പറഞ്ഞുവത്രെ: ”ഈ മത്സരം ഞങ്ങളുടേതാണ്”.

എന്നാൽ തുറാം ഉടനടി തിരിച്ച് പറയുകയും ചെയ്തു: ”ഈ മത്സരം നിങ്ങളുടേതല്ല”.
എന്നാൽ …, മത്സരം രണ്ടാം പകുതി പുനരാരംഭിച്ച് 25 സെക്കൻഡിനുള്ളിൽ തന്നെ ആ ദുരന്തവും സംഭവിച്ചു!!!.
അൽജോസ അസനോവിച്ചിന്റെ ഉജ്ജ്വലമായ പാസിലേക്ക് ഡാവൊർ സൂക്കർ ഓടിച്ചെല്ലുകയും, തന്റെ വരുതിലാക്കിയ പന്തിനെ പെനാൾട്ടി ബോക്സിനുള്ളിൽ വെച്ച് ഇടം കാലുകൊണ്ട് ഒരു ഗ്രൗണ്ട് ഷൂട്ടിലൂടെ ഫാബിയൻ ബാർത്തേസിനെ മറികടത്തി നേരെ വലയുടെ മൂലയിലേക്ക്…..
ഗോൾ ..!!!

 

Advertisementഅപ്രതീക്ഷിത ഗോളിലൂടെ പരാജയ ഭീതി മുന്നിൽ കണ്ട പോലെ തലയും താഴ്ത്തി മൂകരായി നിൽക്കുന്ന ഫ്രഞ്ച് ക്യാംമ്പ് .!!!ഇതിനെല്ലാം പുറമെ, ആഥിധേയർ പിന്നിലായിപ്പോയപ്പോൾ ആ ഗോളിലെ കാരണക്കാരൻ ടീവി റീപ്ലേയിൽ അത് തുറാമെന്നും കാണിച്ചു. തുറാം ഒഴിച്ച് മറ്റ് ഫ്രഞ്ച് ഡിഫന്റേഴ്സ് എല്ലാം ഓഫ് സൈഡ് ട്രാപ്പ് ഒരുക്കിയപ്പോൾ, തുറാം മാത്രം ഓൺസൈഡ് നിൽക്കുന്നു .തന്റെ അബദ്ധം നിമിത്തമേറ്റ തിരിച്ചടിയിൽ തുറാം ഒറ്റ നിമിശത്തിൽ ചിന്തിച്ചിരിക്കാം സ്റ്റാനിക്കിന്റെ ആ വാചകങ്ങൾ ….

എന്നിട്ട് മനസ്സിൽ ഊട്ടിയുറപ്പിച്ചിട്ടുമുണ്ടാവാം… ‘ഈ മത്സരം അത് അവനുള്ളതല്ല, എനിക്കുള്ളതാണ് എന്ന്’.
പൊടുന്നനെയുള്ള ആ അടിയന്തരാവസ്ഥയിൽ നിന്നും പിടിമുറുക്കിയ തുറാം ഒരു അത്ലറ്റിക്കിനെ പോലെ വലത് വിങ്ങിലൂടെ കുതിച്ചു. അതിനിടയിൽ സ്യോനിമർ ബോബനിൽ നിന്നും പന്ത് റാഞ്ചിയ ശേഷം, പാസ് നൽകി പെനാൾട്ടി ബോക്സിൽ കയറിയ തുറാം യുറി ജോർകെഫിൽ നിന്നും ആ റിട്ടേൺ പാസ് സ്വീകരിച്ച് വലത് കാൽകൊണ്ട് ക്രൊയേഷ്യൻ ഗോളിക്ക് അവസരവും നൽകാതെ ഷോട്ട് നേരെ വലയിലേക്ക് ….. ഗോൾ …!!!

വെറും 30 സെക്കൻഡിനുള്ളിൽ തന്നെ തന്റെ ആദ്യ പ്രതികാരമായി ഫ്രഞ്ച് ടീമിനായുള്ള കരിയറിലെ തന്റെ ആദ്യ ഗോളിലൂടെ, തന്റെ ടീമിനെ മത്സരത്തിലേക്കിതാ തിരികെ തുറാം കൊണ്ട് വന്നിരിക്കുന്നു .സ്റ്റേഡ് ഡി ഫ്രാൻസ് സ്റ്റാൻഡിലുണ്ടായിരുന്ന നാട്ടുകാരായ പിന്തുണക്കാർ ഗോൾ സ്‌കോററുടെ ഐഡന്റിറ്റിയിൽ അവിശ്വസനീയതയോടെ കണ്ണുകൾ തിരുമ്മി, സഹതാരങ്ങൾ അദ്ദേഹത്തെ ആൾക്കൂട്ടം പോലെയും ആക്രമിച്ചു.

 

Advertisementപിന്നീട് ഇരു ടീമുകളും ഉണർന്ന് കളിക്കുകയും, അതോടൊപ്പം ഇരു കൂട്ടർക്കും ലീഡ് നേടാനുള്ള അവസരങ്ങൾ ഉണ്ടാകുകയും ചെയ്തു.എന്നാൽ തുറാമിൽ നിന്നും ഇനിയും മികച്ചത് വരാനിരിക്കുകയായിരുന്നു എന്നത് കൊണ്ട് തന്നെ മറ്റ് അവസരങ്ങൾ എല്ലാം ഫലവത്താകാതെ പോകുകയായിരുന്നു എന്ന് പറയും പോലെയായി കാര്യങ്ങൾ..അതെ, മത്സരം എഴുപതാം മിനിറ്റിൽ നിൽക്കെ വീണ്ടും അതാ തുറാം …..!!!

തിയറി ഹെൻറിക്കൊപ്പം ചേർന്ന് വൺ-ടൂ ശ്രമത്തിൽ നിന്നും പെനാൽറ്റി ഏരിയയുടെ വലതുവശത്ത് നൽകിയ പന്തിനെ ഓടി കാൽക്കലാക്കിയ നിമിശത്തിനിടയിൽ മറ്റൊരു ശക്തമായ വെല്ലുവിളിയുമായി ക്രൊയേഷ്യൻ ഡിഫന്റർ റോബർട്ട് ജാർണിയുടെ ക്ലിയറൻസ് തുറാമിന്റെ ഇടതു കാലിലേക്ക് പൂർണ്ണമായി വീഴുന്നതിന് മുമ്പെ തന്നെ ഇടം കാലു കൊണ്ട് ക്രൊയേഷ്യൻ ഗോളി ഡ്രാസെൻ ലാഡിക്കിനെ മറികടന്നുകൊണ്ട് പോസ്റ്റിന്റെ വലത് ബോട്ടം കോർണറിലേക്ക് ഒരു ഷൂട്ട് …,

ഗോൾ ….!!! ആശ്ചര്യവാനായി മൂക്കത്തും വിരൽ വെച്ച് തുറാം പിച്ചിൽ ഇരിക്കുന്നു.ഗാലറികൾ ഇളകി മറിയുന്നു .ഓടിയെത്തിയ സഹതാരങ്ങൾ തുറാമിനെ പൊതിയുന്നു .രണ്ടാം പകുതിയുടെ 25 സെക്കന്റിനുളളിൽ സംഭവിച്ച ദുരന്തത്തിൽ നിന്നും, 25 മിനിറ്റിനുളളിൽ സംഭവിച്ച ചില നാടകീയതയിലൂടെ സീറോയിൽ നിന്നും ഹീറോയിലേക്ക് തുറാം വാഴ്ത്തപ്പെട്ടവനായിരിക്കുന്നു .ആ ഗോളിനെ കുറിച്ച് തുറാം തന്നെ പിന്നീട് പറയുകയുണ്ടായി: “എന്റെ ഇടതുകാലുകൊണ്ട് എങ്ങനെ ഷൂട്ട് ചെയ്യണമെന്ന് പോലും എനിക്കറിയില്ല. അത് കൊണ്ട് ഇടതുപക്ഷത്തോട് ഞാൻ സമരം ചെയ്യുന്നതിൽ അർത്ഥവുമില്ല. പക്ഷെ, അപ്പോൾ അത് പ്രവർത്തിച്ചു, എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്നും എനിക്ക് അറിയില്ല. അത് പൂർണ്ണമായും സഹജവാസനയായിരുന്നു”.

 

Advertisementമത്സരത്തിൽ പിന്നീട് ഗോളുകൾ പിറന്നില്ലെങ്കിലും, ഫ്രഞ്ച് ടീമിനായി 140ൽ അധികം മത്സരങ്ങളിലായി ഏറ്റവും കൂടുതൽ മത്സര സമ്പത്തുള്ള തുറാം കരിയറിൽ ആകെ നേടിയ രണ്ടേ രണ്ട് ഗോളുകളുടെ പിൻബലത്തോടെ റഫറി അവസാന വിസിൽ ഊതുമ്പോൾ ഫ്രാൻസ് ഫൈനലിലേക്കും മാർച്ച് ചെയ്തു. അങ്ങനെ നാല് നാൾക്കകം ഫൈനലിൽ ബ്രസീലിനെ എതിരില്ലാത്ത 3 ഗോളിന് കീഴടക്കിക്കൊണ്ട് ഫ്രഞ്ച് ടീം സ്വന്തം നാട്ടിൽ ലോക കീരീടവും ചൂടി. ഫ്രഞ്ച് കരീബിയൻ ദ്വീപായ ഗ്വാഡലൂപ്പിൽ ജനിച്ച് എട്ട് വയസ്സുള്ളപ്പോൾ പാരീസിലെ കടുപ്പമേറിയ ബാൻലികളിൽ അമ്മയാൽ വളർന്ന തുറാമിനെ ടൂർണമെന്റിന് ശേഷം ഫ്രഞ്ച് സർക്കാർ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ലെജിയൻ ഡി ഹോണറിൽ അംഗവുമാക്കി.

ഫുട്ബോളിലും, സമൂഹത്തിലുമെല്ലാം വംശീയതയ്‌ക്കെതിരായ ഒരു പ്രചാരകനായും പിന്നീട് അദ്ദേഹം മാറി. കളിക്കളത്തിന് പുറമെ, മാനുഷിക മൂല്യങ്ങൾക്കും അതിനായി ഉൾക്കൊള്ളുന്ന പോരാട്ടങ്ങളുമെല്ലാമായി അദ്ദേഹത്തിന്റെ സേവനങ്ങൾ കണക്കിലെടുക്കുമ്പോൾ അദ്ദേഹം ആഫ്രിക്കയുടെ ഒരു യോഗ്യവാനായ ഒരു പുത്രനുമാണ്..ദി ബിഗ് അപ്പ് തുറാം …..

 1,038 total views,  9 views today

Advertisementഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Continue Reading
Advertisement
Comments
Advertisement
Entertainment16 mins ago

അമ്മയുടെ പിറന്നാളിന് അച്ഛൻ എഴുതിയ കത്ത് പങ്കുവയ്ക്കുകയാണ് അനൂപ് മേനോൻ

Entertainment31 mins ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

accident41 mins ago

ചിത്രീകരണത്തിനിടെ കാർ തടാകത്തിലേക്ക് മറിഞ്ഞ് സാമന്തയും വിജയ് ദേവർകൊണ്ടയ്ക്കും പരിക്ക്.

Science46 mins ago

ഭാരമില്ലാത്ത അവസ്ഥയിൽ മനുഷ്യന്റെ രക്തചംക്രമണ വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കും ?

Entertainment49 mins ago

തനിക്ക് സിനിമയിൽ അവസരം കിട്ടാത്തതിന്റെ കാരണം വെളിപ്പെടുത്തി മഞ്ജിമ

Entertainment52 mins ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Kerala1 hour ago

വിസ്മയ നല്കുന്ന പാഠം

Entertainment3 hours ago

കാലത്തെ ബഹുദൂരം പിന്നിലാക്കാനുള്ള മെഗാസീരിയലുകളുടെ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്

Entertainment4 hours ago

ശരീര തൃഷ്ണയുടെയും, കാമനയുടെയും മാത്രം കഥയല്ല ഉടൽ

controversy4 hours ago

ഒരുപക്ഷെ ഭാവന ഇനിയും ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുമായിരിക്കും

social media4 hours ago

നിങ്ങൾ പെണ്ണിന്റെ പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ, ഒരുപാട് പഠിക്കാനുണ്ട് അതിൽനിന്ന്

Entertainment5 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന തൻറെ വിവാഹകാര്യം വെളിപ്പെടുത്തി ഉണ്ണിമുകുന്ദൻ.

controversy4 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment31 mins ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment52 mins ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment1 day ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment2 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment3 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment3 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment4 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment5 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment5 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment5 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment6 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Advertisement