ആവർത്തന കാഴ്ചകളിൽ സകല ഉത്തരങ്ങളും നൽകുന്ന ബ്രില്ല്യന്റ് മൂവിയാണ് WOLF

64

Shameem Shemi

WOLF യഥാർത്ഥത്തിൽ പറയുന്നത്.

നിലവിലെ പാട്രിയാർക്കി സമൂഹത്തിൽ വിവാഹ ബന്ധങ്ങളിലെ ആൺക്കോയ്മയും അനുബന്ധ സ്ത്രീവിരുദ്ധ പരാമർശങ്ങളും സാഹചര്യങ്ങളും,നിലപാടുകളും അഡ്രറസ് ചെയ്ത് ആരംഭിച്ച വൂൾഫ് ക്ലൈമാക്സ് എത്തിയപ്പഴേക്കും സകല നിലപാടുകളും പുരോഗമന ചിന്തകളും കൈവിട്ട് കളഞ്ഞു. സദാചാരം കലർത്തി, എന്നൊക്കെ ചില റിവ്യൂസ് കണ്ടതുകൊണ്ട് എനിക്ക് മനസ്സിലായ ചില കാര്യങ്ങൾ..
WOLF പറയാനുദ്ദേശിച്ചതെന്ന് തോന്നിയ ചില പോയിന്റുകൾ കുറിക്കുകയാണ്.

Wolf: Shine Tom Chacko, Samyuktha Menon and Arjun Ashokan team up for a  thriller🛑സിനിമ കാണാത്തവർ തുടർന്ന് വായിക്കാതിരിക്കുന്നതാവും നല്ലത്. ഇനിയങ്ങോട്ട് ഹെവി സ്പോയിലറാണ്.ആശയെ കാണാൻ സർപ്രൈസ് വിസിറ്റ് നടത്തുന്ന സഞ്ജയുടെ ക്യാരക്ടർ ആദ്യ സീൻ തൊട്ടേ കൃത്യമായി പറയുന്നുണ്ട്.

🔹ലൈറ്റടിച്ച് എതിരെ വരുന്ന വാഹനത്തെ നോക്കി തെറി പറയുന്നത്.
🔹കൂട്ടുകാരുമായുള്ള ഫോൺ സംഭാഷണം.
ഇതിൽ നിന്നും സഞ്ജയ് ഷോർട് ടെമ്പേർഡായ,ചെറിയ കാര്യങ്ങൾക്കു പോലും ആളുകളുടെ മെക്കിട്ട് കയറുന്ന വെക്തിയാണെന്ന് കാണിക്കുന്നു.
ആദ്യ സീനുകളിൽ തന്നെ ആശയുടെ പെരുമാറ്റത്തിൽ ഒരു അസ്വസ്ഥത വെക്തമാണ്.
സർപ്രൈസ് ഏറ്റിലെന്ന് മാത്രമല്ല സഞ്ജയെ എത്രയും പെട്ടെന്ന് പറഞ്ഞു വിടാനാണ് ആശ ശ്രമിക്കുന്നത്.
ഇതിന്റെ പ്രധാന കാരണങ്ങൾ.
➖അമ്മ അറിയുമെന്നുള്ള പേടി.
➖സഞ്ജയുടെ കൂടെ താൻ കംഫേർട് അല്ല എന്ന തോന്നൽ.
ഈ തോന്നലിനുള്ള കാരണങ്ങൾ വളരെ വെക്തമായി ആശ തന്റെ സംഭാഷണങ്ങളിൽ പറയുന്നുണ്ട്.

⭕സഞ്ജയ് വളരെ റൂഡായിട്ടാണ് സംസാരിക്കുന്നത്.
⭕പെരുമാറ്റം ഇഷ്ടമല്ല.
⭕പേരിന് പകരം എടീ,പോടീ,നീ വിളികൾ ഇഷ്ടമല്ല.
⭕ഓവർ കെയറിങ്.
⭕സിറ്റ്വേഷൻ മനസിലാക്കാത്ത സംസാരവും,പെരുമാറ്റവും.
⭕ലൈഫിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ ഷെയർ ചെയ്യാൻ സാധിക്കാത്ത, നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പോലും ഇത് വരെ സാധിക്കാത്ത വെക്തിയാണ് സഞ്ജയ്.
⭕ഫോണിലൂടെ സംസാരിക്കുന്ന സജ്ഞയ് റഫിനും അപ്പുറം ഭയങ്കര വൈൽഡാണ്.
⭕ഓഡറിങും,സ്വന്തം സ്റ്റാൻഡ് അടിച്ചേൽപ്പിക്കുകയും ചെയ്യുമ്പോൾ ഒര് വൂൾഫിന്റെ പ്രകൃതമാണ്.Etc..
സഞ്ജയിലുള്ള ഇത്തരം മാരക ഡാർക്ക് ഷെയ്ഡ് ക്യാരക്ടർ ആശയ്ക്ക് ഭയവും, അസ്വസ്ഥതയും നിറഞ്ഞതാണെന്നും ഇതൊന്നും താൻ സഹിക്കേണ്ടതില്ല എന്ന കൃത്യമായ സ്റ്റാൻഡും വെക്തമാക്കുന്നുണ്ട്.
“Men are always Men”
എന്ന് ആശ സ്വയം പരിതപിക്കുമ്പോൾ..
“ഒന്നേള്ളൂന്ന് വെച്ച് വളർത്തി വഷളാക്കിയേക്കുവാ..
കല്യാണം ഒന്ന് കഴിയെട്ടെ ഡീ…”
(ശെരിയാക്കിത്തരാം..)

Wolf Malayalam Movie (2021) Cast | Trailer | Songs | Release Date - News  Bugzഎന്ന് സഞ്ജയ് സ്വയം പറയുന്ന ഈ സീനിലുണ്ട് ഇരുവരുടെയും സ്വഭാവത്തിന്റെ, ചിന്തയുടെ നിലപാടിന്റെ വെക്തമായ മാർഗരേഖ.വിവാഹ നിശ്ചയത്തിന് ശേഷം സർപ്രൈസ് വിസിറ്റ് വരേയുള്ള ഫോൾകാളുകളീന്നാണ് ആശ ഭൂരിഭാഗവും സഞ്ജയെ മനസ്സാലാക്കുന്നത്.കൂടെയിരുന്ന് സമാധാനത്തിൽ ഒന്ന് സംസാരിക്കുമ്പോൾ സഞ്ജയുടെ ഉള്ളിലെ റൊമാന്റിക് മോഡ് ആശ തിരിച്ചറിയുന്നുണ്ട്.
എങ്കിലും ഇത് ശെരിയാവില്ലെന്ന നിലപാടിൽ തന്നെ തുടരുകയാണ്. പക്ഷേ സഞ്ജയ് പറയുന്നത്.. ഇണങ്ങാൻ വേണ്ടി മാത്രമല്ല കല്യാണം കഴിക്കുന്നത്, തർക്കങ്ങളുണ്ടാവും അതുവഴി നമ്മൾക്ക് പരസ്പരം കറക്ട് ചെയ്യാനാവുമെന്നാണ്.അങ്ങനെ സഞ്ജയ് വിശ്വസിക്കുന്നു.ഇർഷാദ് അലിയുടെ കഥാപാത്രം ‘ജോ’ വരുമ്പോഴാണ് കഥയുടെ ഗതി മാറുന്നതും,കുറച്ചൂടെ തീവ്രമാകുന്നതും.വീടിന്റെ ഗേറ്റിൽ തന്നെ സ്ഥിരമായ പോലീസ് എയ്ഡ് പോസ്റ്റുണ്ട്.

വീട്ടിലേക്ക് കയറാൻ മറ്റു ഗേറ്റോ വഴികളോ ഒന്നും ഉള്ളതായി കാണിക്കുന്നില്ല.അത്കൊണ്ട് തന്നെ ജോ അകത്തേക്ക് പോയെങ്കിൽ എസ്ഐ ജയനോ(ഷൈൻ ടോം ചാക്കോ) ജാഫർ ഇടുക്കിയോ കാണേണ്ടതാണ്. ഇങ്ങനൊരു മൂന്നാമതൊരാളെ കുറിച്ച് അവർ അറിഞ്ഞിട്ടേയില്ല. ജോ യഥാർത്ഥത്തിൽ സഞ്ജയുടെ ഓൾടർ ഈഗോ ആണ്.പലപ്പോഴും തനിക്ക് സ്വയം നിയന്ത്രിക്കാനാവാത്ത തന്റെയുള്ളിലെ ഫാക്സിമിലി.സഞ്ജയ് ദേഷ്യപ്പെടുമ്പഴും,ഷൗട്ട് ചെയ്യുമ്പൊഴുമെല്ലാം പ്രത്യക്ഷമാവുന്ന ഉള്ളിലെ വൈൽഡ് മെന്റാലിറ്റി ഇവിടെ ഒര് സ്വത്വം പ്രാപിച്ചിരിക്കുകയാണ്.അതായിരിക്കണം ജോ എന്ന കഥാപാത്രം അത്രയ്ക്ക് എക്സ്പ്ലോറാവുന്നത്.

➡️തന്റെ ഐഡന്റിറ്റി ചോദ്യം ചെയ്യപ്പെടുമ്പോൾ പ്രാചീന മനുഷ്യന്റെ വനാന്തരങ്ങളിലെ ജീവിതം പറയുന്നുണ്ടയാൾ.
↪️മൃഗങ്ങൾ തൊഴിച്ചതിന്റെയും കൊമ്പുകൾ കൊണ്ട് ഉരഞ്ഞതിന്റെയും പാടുകൾ ദേഹത്തുള്ള,കല്ലിൽ വീണും കാട്ടുവള്ളികളിൽ കൊരുത്തും ജീവിച്ച മനുഷ്യ വംശത്തിന്റെ വേരിലേക്കാണ് തന്റെ ഐഡന്റിറ്റി ആയ് വിരൽ ചൂണ്ടുന്നത്.
സകല മനുഷ്യരിലും ജനിതകമായി ലഭിച്ച മൃഗീയതയെ പ്രതിരൂപമായി ചിത്രീകരിച്ചിരിക്കുകയാണ്.
➡️ആന്റെലോപിന്റെ കഥയിലെ വേട്ടക്കാരനും ഇരയും ഇവിടെ ഒന്നാണ്.വേട്ടക്കാരൻ ഇരയുടെ മേൽ സ്ഥാപിക്കുന്ന ആധിപത്യമാണ് ജോ വൈൽഡ് ആയ നിമിഷങ്ങളിൽ സഞ്ജയോട് കാണിക്കുന്നത്.
➡️ജോ എന്ന മൃഗീയ മുഖത്തെ സഞ്ജയിലെ വൈറ്റ് ഷെയ്ഡഡ് വേർഷൻ ചെറുത്തു തോൽപ്പിക്കുകയാണ്.
➡️ഒടുവിൽ എയ്ഡ് പോസ്റ്റിൽ യഥാർത്ഥ നാമം വെളിപ്പെടുത്തി സഞ്ജയ്ക്കുള്ളിലെ വൂൾഫ് മടങ്ങുകയാണ്/ഇല്ലാതാവുകയാണ്.
സംഭാഷണങ്ങളിലൂടെ മാത്രമാണല്ലോ സിനിമ പ്രധാനമായും സഞ്ചരിക്കുന്നത്.
പൊതുവെ അഗ്രസ്സീവ് മോഡുള്ള സഞ്ജയിലെ ഇഡ് നെ കീഴ്പ്പെടുത്തുന്ന ഈഗോ പേർസണാലിറ്റിയെ വളരെ ചുരുക്കം ചില സന്ദർഭങ്ങളിലെ സംഭാഷണങ്ങളിൽ കാണാം.
1️⃣(മുകളിൽ പറഞ്ഞ)
തർക്കങ്ങളിലൂടെ നമ്മൾക്ക് പരസ്പരം കറക്ട് ചെയ്യാനാവും എന്ന ഡയലോഗ്.
2️⃣രാവിലെ ഡൈനിങ് ടേബിളിൽ നിന്നും പറയുന്നത്.
“ഞാൻ ഇന്നലെ കിടന്നപ്പോൾ കുറേ ആലോചിച്ചു..എനിക്ക് കുറച്ച് ഈഗോ കൂടുതലാ..”
എന്ന് സ്വയം സമ്മതിക്കുന്നുണ്ട്.

ഈ രണ്ട് തിരിച്ചറിവുകൾ ആത്മാർത്ഥമായി സ്വയം പരിവർത്തനത്തിനുള്ള ചിന്തകളാണ്.
അത്കൊണ്ടാണ് ഉള്ളിലെ മൃഗതുല്യമായ വേർഷനോട് സന്ധിയില്ലാ സംഘർഷം നടത്തി ചെന്നായയെ ഇറക്കി വിടുന്നത്.ആമ്പുലൻസും മറ്റു ഘടകങ്ങളും ഓരോ പ്രതീകങ്ങളാണ്.എന്നെ കൊന്നാലും ഞാൻ പോവില്ലെന്ന് പറയുന്നത് സഞ്ജയിലെ മാറിയ ആധുനിക മനുഷ്യനാണ്.ഫോണിൽ റിവയോട് വളരെ റൂഡായ് സംസാരിക്കുന്ന സഞ്ജയുമായ് തർക്കിച്ച് പറഞ്ഞ് മനസിലാക്കാൻ സാധിക്കാത്ത ഒരവസരത്തിൽ ആശ സ്വയം പറയുന്നുണ്ട്.
“ദൈവമേ ഞാനിതെങ്ങനെ സോൾവ് ചെയ്യും..”
സഞ്ജയ്ക്കുള്ളിലെ ഈ വൈൽഡ്നസ് സഞ്ജയെ തന്നെ ബോധ്യപ്പെടുത്താൻ ആശയും കൂടെ നിൽക്കുകയാണ്.
ജോ ഇറങ്ങിപ്പോയതിന് ശേഷം സഞ്ജയോടൊത്ത് വളരെ കംഫേർട് ആയ് ഇരിക്കുന്ന ആഷയെ നമുക്ക് കാണാം.
തന്നെ അസ്വസ്ഥതയാക്കിയിരുന്ന സഞ്ജയിലെ സകല ആണധികാര, വൈൽഡ് മെന്റാലിറ്റിയും ഓൾടർ ഇഗോയൊടൊപ്പം ഇറങ്ങിപ്പോയിരിക്കാം..
അതിനെ സാധൂകരിക്കുന്നതാണ് ആ ലാസ്റ്റ് കാൾ.പൊതുബോധത്തെ പാട്രിയാർക്കിയെ ഒക്കെ ചോദ്യം ചെയ്യുന്ന സംഭാഷണങ്ങൾ സിനിമയിലുടനീളം കാണാം.സംഭാഷണങ്ങളിലൂടെ മാത്രം കഥ പുരോഗമിക്കുന്ന ചില വിദേശ സിനിമകളുടെ മാതൃകയിലാണ് മേക്കിങ്. കഥാപാത്രങ്ങളുടെ പ്രകടനം സിനിമയെ കൂടുതൽ മികച്ചതാക്കുന്നുണ്ട്. പ്രത്യേകിച്ച് ഇർഷാദ് അലിയുടെ ‘ജോ’ സൗമ്യതയിൽ നിന്നും വന്യതയിലേക്കുള്ള ട്രാൻസ്ഫോമേഷൻ വളരെ ഗംഭീരമാക്കി.കരിയർ ബെസ്റ്റ് എന്ന് തന്നെ പറയാവുന്ന അതിമികച്ച പ്രകടനം. കഥ പറഞ്ഞ് വിശദീകരണ സഹിതം സ്പൂൺ ഫീഡെയ്യുന്ന സാധാരണ ഇന്ത്യൻ സിനിമകളിൽ നിന്നും വെത്യസ്തമാണ് വൂൾഫ്.
പ്രേക്ഷകരോട് ചിന്തിക്കാൻ പറയുന്ന എൻഡിങ് സീനോടെയാണ് അവസാനിക്കുന്നത്.വെറുതെ കണ്ട് മറക്കേണ്ട സിനിമയല്ല,ഡോട്ടുകൾ കണക്ട് ചെയ്തു ഉത്തരം കണ്ടെത്തുന്ന പസ്സിൽസ് പോലെ ഓരോ സംഭാഷണങ്ങളും ഡീകോർഡ് ചെയ്തു കണക്ട് ചെയ്ത് കാണേണ്ട സിനിമയാണ്.ആദ്യ കാഴ്ചയിൽ ഒരുപക്ഷേ എല്ലാ പോയിന്റുകളും കണക്ട് ആവണമെന്നില്ല ആവർത്തന കാഴ്ചകളിൽ സകല ഉത്തരങ്ങളും നൽകുന്ന ബ്രില്ല്യന്റ് മൂവിയാണ് WOLF.