ഇന്ത്യ പ്രവാസികളെ കയ്യൊഴിയുന്ന സാഹചര്യത്തിൽ ഇമ്രാന്റെ വാക്കുകൾ വായിച്ചിരിക്കണം

0
266

Shameena Begam

നമ്മൾ ശത്രുരാജ്യം എന്ന് ഉരുവിടുന്ന പാകിസ്താനിലെ ഭരണാധികാരിക്ക് അവരുടെ പ്രവാസികളോടുള്ള നന്ദിയും കടപ്പാടും ഇമ്രാന്റെ ഈ വാക്കുകളിൽ നിന്നും മനസിലാക്കാവുന്നതാണ്. ഇന്ത്യയുടെ അത്രയും ഇല്ലെങ്കിലും തങ്ങളുടെ വലിപ്പത്തിനും ജനസംഖ്യയ്ക്കും അനുസരിച്ചു ലക്ഷക്കണക്കിന് പ്രവാസികളെ ലോകമെങ്ങും കയറ്റിവിട്ട രാജ്യം തന്നെയാണ് പാകിസ്ഥാനും. ഗൾഫിൽ പാക്കിസ്ഥാനികളുടെ എണ്ണംകുറവല്ല. ഈ പാൻഡെമിക് പ്രതിസന്ധികാലം തങ്ങളുടെ രാജ്യത്തിൻറെ പുരോഗതിക്കു പ്രധാന പങ്കുവഹിച്ച പ്രവാസികളെ കൈയൊഴിയാൻ അവർ തയ്യാറല്ല. റിസ്കെടുത്തും അവരെ പാകിസ്ഥാനിൽ എത്തിക്കുന്ന പ്രവർത്തനങ്ങളിൽ വ്യാപ്‌തമാണ് പാക് ഭരണകൂടം. അവരെക്കാൾ ശക്തിയും പ്രവർത്തനശേഷിയും ഉള്ള ഇന്ത്യൻ ഭരണകൂടം പ്രവാസികളെ കയ്യൊഴിയുന്ന സാഹചര്യത്തിൽ ഇമ്രാന്റെ വാക്കുകൾ വായിച്ചിരിക്കണം.

“യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന മുഴുവൻ പാകിസ്ഥാനികലെയും വരുന്ന നാലഞ്ചു ആഴ്ചയ്ക്കുള്ളിൽ 20-30% വരെ യാത്രാനിരക്ക് കുറച്ചു കൊണ്ട് പ്രത്യേക വിമാനങ്ങളിൽ നാട്ടിലേക്ക് തിരിച്ചെത്തിയ്ക്കുന്നതാണു. പാകിസ്ഥാനിലേക്ക് വരുമ്പോൾ തങ്ങളുടെ പൗരന്മാർക്ക് പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ തങ്ങൾ യുഎഇ അധികൃതരുമായി നന്നായി സഹകരിക്കുന്നുണ്ട്. PIA കൂടാതെ, സ്വന്തം വിമാനക്കമ്പനികളെ അനുവദിക്കുന്നതിൽ യുഎഇ വളരെ അനുകമ്പയോട് കൂടിയാണ് സഹകരിക്കുന്നത്. നേരത്തെ, ഞങ്ങൾക്ക് 2,000 പേരെ കൊണ്ടുവരാനുള്ള ശേഷിയേ ഉണ്ടായിരുന്നുള്ളൂ, ഈ ആഴ്ച അത് 6,000 ൽ എത്തി. അടുത്തയാഴ്ച ഇത് 8,000 ലേക്ക് എത്തിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. വിമാനങ്ങൾ പതിവായി ഉണ്ടാകും. അടുത്തയാഴ്ച യുഎഇയിൽ നിന്ന് 15-17 വിമാനങ്ങൾ പ്രവർത്തനം ആരംഭിക്കും.

ഓസ്ട്രേലിയ, ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലും കുടുങ്ങിക്കിടക്കുന്നവരുണ്ട്. അതിനാൽ വിശാലമായ തലത്തിലേക്ക് കര്യങ്ങൾ കാണേണ്ടതുണ്ട്. വേറൊരു രാജ്യത്തിനും അവകാശപ്പെടാൻ കഴിയാത്ത വിധത്തിൽ, തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കുകയാണ് പാകിസ്താൻ മന്ത്രാലയത്തിന്റെ മുൻ‌ഗണന. അതിനാൽ യു‌എഇയിലെ പാക്കിസ്ഥാനികളോട് ശാന്തരാകാൻ ഞങ്ങൾ ആവശ്യപ്പെടുകയാണ്. നിങ്ങൾക്ക് ഇന്ന് ഫ്ലൈറ്റ് ലഭിച്ചില്ലെങ്കിലും പരിഭ്രാന്തരാകരുത്, കാരണം നിങ്ങൾക്ക് ഉടൻ തന്നെ അടുത്ത ഫ്ലൈറ്റിൽ നാട്ടിലെത്താൻ കഴിയും. ഈ ഘട്ടത്തിൽ ടിക്കറ്റ്‌ എടുക്കാൻ കഴിയാത്തവരെ പരസ്പരം പ്രവാസികൾ സഹായിയ്ക്കുകയും ചെയ്യുക”
ഇമ്രാൻ ഖാൻ.