Shameer K Mohammed
മോഹൻലാൽ-ഷാരൂഖ് ഖാൻ
പേരിൽ ആറക്ഷരം ഉണ്ടെന്ന് മാത്രമല്ല ഇവരിൽ എനിക്ക് തോന്നിയ സാമ്യം,,,, നിഷ്കളങ്കമായ ചിരി, തലകുത്തിമറിയുന്ന രംഗങ്ങൾ ( മുന്നോട്ടും, പിന്നോട്ടും), കുട്ടികൾക്കൊപ്പമുള്ള രംഗങ്ങളിലെ പ്രകടനം ,ഗാനരംഗങ്ങളിലെ എനർജി ലെവൽ, സംഘട്ടന രംഗങ്ങളിലെ അനായാസത എന്നിവയിലൊക്കെ ഇവർ തമ്മിൽ നല്ല സാമ്യം ഉണ്ട്. ഇതൊന്നും കൂടാതെ മറ്റൊരു കാര്യം തോന്നിയിട്ടുള്ളത് അഭിനയത്തിൽ ഓട്ടത്തിൻ്റെ പ്രാധാന്യം ഏറ്റവും നന്നായി മനസിലാക്കി അത് മനോഹരമായും,ആവേശകരമായും വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നതിൽ വിജയിച്ചവരാണിവർ എന്നതാണ്
ഇന്ത്യയിലെ മറ്റേത് നടൻമാരുമായി താരതമ്യം ചെയ്താലും ഓടുന്ന രംഗങ്ങളിലെ പ്രകടനത്തിൽ ഇവരെ കവച്ചു വെക്കുന്നതിൽ പലരും പരാജയപ്പെടും,,, പ്രണയ രംഗങ്ങളിൽ ഓടുന്നതാകട്ടെ,പ്രാണനും കൊണ്ടോടുന്ന രംഗങ്ങളിലാകട്ടെ, പ്രാണനെടുക്കാൻ പിന്നാലെ ഓടുന്ന രംഗങ്ങളിലാകട്ടെ മോഹൻലാലും, ഷാരൂഖ് ഖാനും അവർക്കുള്ള സീനിൽ കാഴ്ചവെക്കുന്ന പ്രകടനം നോക്കിയാൽ ഒപ്പത്തിനൊപ്പമായിരിക്കും. സകലകലാവല്ലഭനായ കമൽഹാസൻ പോലും ഓടുന്ന രംഗങ്ങളിലെ പ്രകടനത്തിൽ ഇവർക്കു പിന്നിലായിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂ,,, (അഭിപ്രായം വ്യക്തിപരം)
മോഹൻലാലിനെയും, ഷാരൂഖ്ഖാനെയും മാത്രം താരതമ്യം ചെയ്താൽ,, വ്യത്യസ്തമായ ഓടുന്ന രംഗങ്ങൾ ഏറ്റവും കൂടുതൽ ലഭിച്ചിട്ടുള്ളത് മോഹൻലാലിനായിരിക്കും,,, സിനിമാരംഗത്തെ സീനിയോരിറ്റി മാത്രമല്ല മോഹൻലാലിന് അക്കാര്യത്തിൽ സഹായിച്ചിട്ടുള്ളത്,, ചില സംവിധായകർ ആ രംഗങ്ങളിലെ മോഹൻലാലിൻ്റെ കഴിവ് ഏറ്റവും നന്നായി ഉപയോഗിച്ചു എന്നതാണ് വാസ്തവം,,,
പ്രിയദർശൻ അത്തരത്തിൽ ഉള്ള സംവിധായകരിൽ ഒരാളാണ്,, മറ്റു സംവിധായകരെ അപേക്ഷിച്ച് ഒട്ടുമിക്ക പ്രിയദർശൻ സിനിമകളിലും മോഹൻലാലിനെ അതിമനോഹരമായി ഓടിച്ചിട്ടുണ്ട്,,, താളവട്ടം, ചിത്രം, ആര്യൻ,വന്ദനം, ചെപ്പ്, കിലുക്കം, ചന്ദ്രലേഖ അങ്ങനെ എത്രയോ സിനിമകളിൽ,,,,, ഊട്ടിയിൽ പ്രിയദർശൻ മോഹൻലാൽ സിനിമകൾ ഷൂട്ട് ചെയ്താൽ അതിൽ മോഹൻലാൽ ഓടുന്ന ഒരു സീൻ ഉറപ്പായിരിക്കും,,,
യഷ് ചോപ്രയും, ആദിത്യ ചോപ്രയും, കരൺ ജോഹറും, മണി രത്നവും, ഫറാ ഖാനും, ഒക്കെ ഷാരൂഖ് ഖാനെ നായകനാക്കി സംവിധാനം ചെയ്ത സിനിമകളിൽ ഷാരൂഖ് ഓടുന്ന രംഗങ്ങൾ വളരെ മനോഹരമായി തന്നെയാണ് ചെയ്തിട്ടുള്ളത്,, അതിനൊക്കെ ആരാധകരുടെ കൈയടിയും നേടാൻ സാധിച്ചിട്ടുണ്ട്,, അവയൊക്കെ ഈ കാലഘട്ടത്തിലും മികച്ച റിപ്പീറ്റ് വാല്യൂ ഉള്ള രംഗങ്ങളാണ്,
കോമഡി സിനിമകളിൽ നിന്ന് പ്രിയദർശൻ ട്രാക്ക് മാറി ആക്ഷൻ സിനിമ ചെയ്തത് 1989 ലെ ആര്യൻ മുതലാണ്,, ബോബെ അധോലോകത്തിൻ്റെ കഥ പറഞ്ഞ ആ സിനിമയിലെ ഒരു രംഗത്തിൽ തിരക്കേറിയ റോഡിലെ കാറുകൾക്ക് മുകളിലൂടെയുള്ള റിസ്ക് ഉള്ള ഓട്ടത്തിൽ,(അതും ബോംബെയിലെ റോഡിൽ) ഓട്ടത്തിനൊടുവിൽ കാറിനു മുകളിലൂടെ കരണം മറിഞ്ഞുള്ള വെടിവെപ്പ് സീനിന് പകരം വെക്കാൻ, ബോളിവുഡിലെ കപൂർമാർക്കോ, ഷെഹൻഷക്കോ ഖിലാഡികൾക്കോ, ബാദ്ഷാമാർക്കോ മസിൽമാൻമാർക്കോ, മറ്റാർക്കെങ്കിലുമോ കഴിഞ്ഞിട്ടുണ്ടോ എന്ന് അറിയില്ല,,, അത്രക്ക് മനോഹരമായ രംഗമാണ് മോഹൻലാലിൻ്റെ ആര്യൻ സിനിമയിലെ ആ രംഗം.