ഹലാൽ മുദ്ര ഇല്ലെങ്കിൽ അതെല്ലാം വൃത്തികെട്ടതാണെന്ന പൊതു ബോധം മുസ്ലിങ്ങൾക്ക് എങ്ങനെ ഉണ്ടായി ?

92

ഷമീറ നസീർ

ഹലാൽ ഭക്ഷണത്തിനെതിരെ പല ട്രോളുകളും കണ്ടു. വിമര്ശനങ്ങളും കണ്ടു. ഈ ഫോട്ടോയിൽ കാണുന്നത് മത വർഗീയ ഭ്രാന്ത്‌ ആണെന്ന് എല്ലാവർക്കും അറിയാം.പരസ്പരം മത വിശ്വാസങ്ങളെ അംഗീകരിക്കാനും ബഹുമാനിക്കാനും ഉള്ള കഴിവ് എവിടെയൊക്കെയോ നഷ്ടമായിരിക്കുന്നു. ഇനി ഹലാലിലേക്ക് വരാം.. മുസ്ലിങ്ങളുടെ ഒരുപാട് പോസ്റ്റുകൾ കണ്ടു. ചത്ത മാംസം ആണോ വിളമ്പുന്നത്, പട്ടിയെ തിന്നുമോ എന്നൊക്കെ ചോദിച്ച് . ഹലാൽ മുദ്ര ഇല്ലെങ്കിൽ അതെല്ലാം മോശം സാധനങ്ങൾ ആണെന്ന പൊതു ബോധം മുസ്ലിങ്ങൾക്ക് എങ്ങനെ ഉണ്ടായി? അറുത്ത മാംസം എന്നത് നല്ല കാഴ്ചപ്പാട് ആണ് സമ്മതിക്കുന്നു.  പക്ഷേ ഹലാലിൽ ഒളിച്ചു കടത്തുന്ന ഒരു വർഗീയത ഉണ്ട്. ഹലാൽ ആകണം എങ്കിൽ ഒരു മുസ്ലിം ബിസ്മി ചൊല്ലി അറുക്കണം എന്ന്. ഇങ്ങനെ ചെയ്തില്ലെങ്കിൽ എത്ര വൃത്തിയുള്ള അറുത്ത മാംസം ആണെങ്കിലും ഹലാൽ ആകില്ല എന്ന്. നിങ്ങൾ മതത്തിലേക്ക് എന്നോ ചുരുങ്ങി ജീവിക്കുന്നവർ ആണ്. മറ്റുള്ള മതസ്ഥരുടെ ആചാര പ്രകാരം അറുത്ത ഭക്ഷണം കഴിക്കാൻ താല്പര്യം ഇല്ലാത്തവർ നോ ഹലാൽ ബോർഡ് തൂക്കട്ടെ. അവിടെ ചെന്ന് ഭക്ഷണം കഴിക്കട്ടെ. അതിന് ചത്ത മാംസം, പട്ടിയിറച്ചി എന്നൊക്കെ പറഞ്ഞു കളിയാക്കേണ്ടതുണ്ടോ ? ആദ്യം സ്വന്തം മതത്തിലെ വർഗീയത തിരിച്ചറിയൂ എങ്കിലേ മറ്റുള്ളവർ അത് ചെയ്യുമ്പോൾ കളിയാക്കാനും വിമർശിക്കാനും കഴിയു.