0 M
Readers Last 30 Days

തന്റെ ജീവിതവഴിയിൽ പ്രചോദനമായ ഉണ്ണി മുകുന്ദനെ കുറിച്ച് വിശദമായി എഴുതുകയാണ് ഷാമില സയ്യിദ് അലി ഫാത്തിമ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
25 SHARES
303 VIEWS

തന്റെ ജീവിതവഴിയിൽ പ്രചോദനമായ ഉണ്ണിമുകുന്ദനെ കുറിച്ച് വിശദമായി എഴുതുകയാണ് Shamila Zayid Ali Fathima. ഉണ്ണിമുകുന്ദന്റെ ഇന്റർവ്യൂകളിൽ ഉണ്ണി പറഞ്ഞ അതിജീവനപരമായ ആശയങ്ങളാണ് ഷാമിലയ്ക്ക് തുണയായത്. എങ്ങനെയാണ് ഉണ്ണിമുകുന്ദൻ ഷാമിലയുടെ നിശ്ചലമായി പോയ ജീവിതത്തിൽ മുന്നോട്ടു കുതിക്കാൻ പ്രചോദനമായതെന്ന് വായിക്കാം.

Shamila Zayid Ali Fathima

This is the Perfect time to Pay My Gratitude to Unni Mukundan Unni Mukundan
ഉണ്ണി മുകുന്ദൻ വലിയ വിജയങ്ങൾ ആഘോഷിക്കുന്ന തിരക്കിലാണ്. ഞാനും അത് ആഘോഷിക്കുന്നു. പലരും വന്നു എന്നോട് ചോദിക്കുന്നു. “എന്തിന്…!” കുറച്ചു കാലങ്ങളായി എനിക്ക് ചുറ്റിനുമുള്ളവർ തമാശയായി ‘വട്ടാണല്ലേ’ എന്ന് ചോദിക്കുന്നു. ‘എന്ന് മുതലാ ചാണകത്തിൽ വീണത്. നീയും സംഘിയായോ.. അവന്റെ മൂട് താങ്ങിക്കോ… അവൻ നിന്നെയും സംഘിയാക്കും’.. എന്നിങ്ങനെയുള്ള അടച്ചാക്ഷേപങ്ങൾ കേൾക്കുന്നു. അതിനുള്ള മറുപടിയാണ് ഈ വരികൾ.

wffwww 1

എന്നു മുതലാണ് ഉണ്ണി മുകുന്ദന്റെ സന്തോഷങ്ങൾ എന്നെ കൂടി സന്തോഷിപ്പിക്കാൻ ആരംഭിച്ചത്. എന്ന് മുതലാണ് ഉണ്ണി മുകുന്ദന്റെ വിജയങ്ങൾ എന്റെ കൂടി വിജയങ്ങളായത്. ഉണ്ണി മുകുന്ദൻ എനിക്കൊരു നടൻ മാത്രമായിരുന്നു കുറച്ചു വർഷങ്ങൾക്കു മുൻപ് വരെ. ഒരു സാധാരണ സിനിമാസ്വാദക ഒരു നടനെ ഇഷ്ട്ടപ്പെടുന്ന അത്രയും ഇഷ്ടം മാത്രം. 2017ലാണ് വാപ്പച്ചി പോകുന്നത്. ഇന്നലെ വരെ സ്നേഹത്തണലായി എല്ലാമെല്ലാമായിരുന്ന ഒരാൾ.. ഇന്ന് മുതൽ അങ്ങനെയൊരാൾ ഇനിയില്ല എന്ന് വരുകിൽ.. ആ തിരിച്ചറിവ് ഒരു മരവിപ്പാണ് ഉണ്ടാക്കിയത്. ഒപ്പം ചേർത്ത് നിർത്തിയിരുന്ന പ്രിയപെട്ടവരുടെ വിയോഗം ഒരു മനുഷ്യനെ എത്രമേൽ ആഴത്തിൽ മുറിപ്പെടുത്തുമെന്നു തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്. ആ ഉണങ്ങാത്ത മുറിവിന്റെ നീറ്റൽ ജീവിതത്തെയാകെ പിടിച്ചുലച്ചിരുന്നു. ആ മന്ദതയിൽ ജീവിതം മുന്നോട്ടു ഒഴുകവേ ഒരിക്കൽ 2018ലാണെന്നു തോന്നുന്നു. ഒരോണക്കാലത്തു വളരെ യാദൃശ്ചികമായി യൂട്യൂബിൽ ഒരു വീഡിയോ കാണാനിടയായി. സജഷൻ വീഡിയോയുടെ കൂട്ടത്തിൽ വന്ന ഒരു വീഡിയോ. വെറുതെ ഇരിക്കാൻ ഒരുപാടു സമയം ഉള്ളത് കൊണ്ട് കണ്ടതാണ്. ഉണ്ണി മുകുന്ദന്റെ ഒരു ഇന്റർവ്യൂ. ആ വർഷം വിഷുവിനു ആണ് അത് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അഭിമുഖത്തിൽ ഉണ്ണിയോട് വിഷു ഓർമകളെക്കുറിച്ചു അവതാരകൻ ചോദിക്കുന്നുണ്ട്.

വളരെ രസകരമായ ഒരു ഇന്റർവ്യൂ. ഉണ്ണി മുകുന്ദൻ അദ്ദേഹത്തിന് 30 വയസായതിനെക്കുറിച്ചും മുടി നരച്ചതിനെ കുറിച്ചും കുട്ടികൾ വന്നു അങ്കിൾ എന്ന് വിളിക്കുന്നതിനെക്കുറിച്ചുമെല്ലാം വളരെ നർമ്മത്തോടെ സംസാരിക്കുന്നുണ്ട്. അതിലങ്ങനെ മുഴുകിയിരിക്കുമ്പോളാണ് ആ ചോദ്യം വരുന്നത്. ഉണ്ണി മുകുന്ദന്റെ സ്വപ്നങ്ങളെ കുറിച്ച്. എന്റെ ജീവിതം മാറ്റിയ ഉത്തരമായിരുന്നു അതിന്റെ മറുപടി.
ഉണ്ണി അദ്ദേഹത്തിന്റെ സ്വപ്നങ്ങളെക്കുറിച്ചു പറയാൻ ആരംഭിച്ചു. അദ്ദേഹത്തിനൊരു വലിയ സ്വപ്നമുണ്ടെന്നും ഹിന്ദി സിനിമയിൽ അഭിനയിക്കണമെന്നും അതാണ് ലക്ഷ്യമെന്നും. അതിനൊരു purpose ഉണ്ട്. അദ്ദേഹം പഠിച്ചിരുന്ന സ്കൂളിന് എതിർവശമുള്ള അനുപം തിയേറ്ററിൽ അദ്ദേഹത്തിന്റെ ഒരു സിനിമ റിലീസ് ആകണം. അവിടെ ഉണ്ണിയുടെ ഒരു വലിയ കട്ട് ഔട്ട് വരണം. ഇതാണ് സ്വപ്നം. അത് കഴിഞ്ഞു അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു. “ഇത് കേൾക്കുമ്പോൾ ചിലരെങ്കിലും പറയും അതിമോഹമല്ലേ. ഞാൻ പറയുന്നു അതിമോഹം ആവാം. ജീവിതത്തിൽ ഒരു സ്വപ്നവും ഇല്ലാത്തതാണ് disaster.” ഇതായിരുന്നു വാക്കുകൾ. ഇത് കേട്ടതും ഒരു നിമിഷം ഞാൻ stuck ആയി. എന്താണ് പറഞ്ഞത് എന്ന് ഞാൻ വീണ്ടും വീണ്ടും കേട്ടപ്പോൾ എനിക്ക് മുഖത്തടി കിട്ടുന്നത് പോലെ തോന്നി. അതെന്നെ അലോസരപ്പെടുത്തി.

ഉണ്ണി പറയുന്നത് എന്നെയല്ലേ ഞാൻ തിരിച്ചറിയുകയായിരുന്നു. ഞാൻ എന്നെ തന്നെ തിരിച്ചറിഞ്ഞ നിമിഷം. ഞാൻ എന്നെ കുറിച്ച് ഓർക്കാൻ ആരംഭിച്ച നിമിഷം. ഞാൻ എന്നിലേക്ക്‌ തന്നെ നോക്കാൻ ആരംഭിച്ച നിമിഷം. ആ യാഥാർഥ്യം ഞാൻ തിരിച്ചറിഞ്ഞു. ‘ഞാൻ ജീവിതത്തിൽ ഒരു സ്വപ്നവും ഇല്ലാത്ത ആളാണ്. ലക്ഷ്യങ്ങൾ ഇല്ല.’ ആ തിരിച്ചറിവ് എനിക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല. ഒരു നിമിഷം ഉണ്ണി മുകുന്ദനോട് ദേഷ്യമാണ് തോന്നിയത്. ഇത്ര കടുത്ത വാക്കുകൾ വേണ്ടിയിരുന്നില്ല എന്ന് തോന്നി. പല പ്രാവശ്യം ഞാൻ ആ ഭാഗം കണ്ടു. ഞാൻ യാഥാർഥ്യം ഉൾക്കൊണ്ടു. അഥവാ എന്നെത്തന്നെ ഉൾക്കൊണ്ടു. ഞാൻ ജീവിതത്തിൽ ഒരു സ്വപ്നവും ഇല്ലാത്ത ആൾ ആണ്. പ്രത്യേകിച്ച് ഒരു നേട്ടവും ഇല്ല. എന്റെ ഇരു കൈകളും ശൂന്യമായിരുന്നു. പക്ഷെ ആ തിരിച്ചറിവ് ഇല്ലാതിരുന്നതു കൊണ്ട് (വാപ്പച്ചിയെ നഷ്ട്ടപ്പെട്ടതൊഴിച്ചു) മറ്റു ദുഃഖങ്ങൾ ഇല്ലായിരുന്നു. നാളെയെക്കുറിച്ചു വ്യാകുലതകൾ ഇല്ലായിരുന്നു. ആ നിമിഷം മുതൽ എന്റെ കണ്ണുകൾ തുറന്നു.

ഉണ്ണി മുകുന്ദന്റെ വാക്കുകൾ കണ്ണുകൾ തുറപ്പിച്ചു. ഞാൻ എന്നെ നോക്കി ചിരിക്കാൻ പഠിച്ചു. ഞാൻ എന്നിലേക്ക്‌ നോക്കാൻ പഠിച്ചു. അതൊരു യാത്രയുടെ ആദ്യ ചുവടുവയ്പ്പ് ആയിരുന്നു. എന്നിലേക്കുള്ള യാത്ര. ആദ്യം ചെയ്തത് എന്റെ മുടി മുഴുവൻ വെട്ടി കളഞ്ഞു. (മുൻപും സങ്കടം വരുമ്പോൾ ഞാൻ മുടി മുറിക്കും. ഇതിലൂടെ എന്റെ നെഗറ്റീവുകൾ പുറത്തേക്കു പോകുന്നു എന്ന് കരുതും.അതോടെ പ്രശ്നങ്ങൾ തീരില്ലെങ്കിലും അത് എന്നെ ബാധിക്കാതെ ആകുമായിരുന്നു. എന്റെ സ്വന്തം ടെക്‌നിക്) അതിലൂടെ എന്റെ ഉള്ളിലെ തിരിച്ചറിയപ്പെടാതെ പോയ എല്ലാ നെഗറ്റീവുകളും പോയി എന്ന് വിശ്വസിച്ചു. അപ്പോഴും എന്ത് ചെയ്യണം എവിടെ തുടങ്ങണം എന്ന് എനിക്കറിയില്ലായിരുന്നു. ഉണ്ണി മുകുന്ദന് ഒരു കത്ത് എഴുതിയാലോ എന്ന് വിചാരിച്ചു. അത് ചെയ്തില്ല. പിന്നീടങ്ങോട്ട് ഉണ്ണി മുകുന്ദന്റെ ഇന്റർവ്യൂ മാരത്തോൺ ആയി കാണുന്നതായിരുന്നു പ്രധാന വിനോദം. വെറുതെ കണ്ടു തീർക്കലല്ല. അതിൽ നിന്നും എനിക്കാവശ്യമുള്ളതൊക്കെ എടുക്കാൻ ആരംഭിച്ചു.

ആദ്യം ഒരു സ്വപ്നം വേണം. എന്താണ് എനിക്ക് വേണ്ടത് എന്ന് അറിയില്ലായിരുന്നു. ഒരു ശരാശരി മലയാളി എന്ന നിലയിൽ എന്റെ സ്വപ്നം ഒരു ഗവണ്മെന്റ് ജോലിയായിരുന്നു. അതായിരുന്നു ലക്‌ഷ്യം. ഇനി അതിനൊരു purpose വേണം. അതും കണ്ടു പിടിച്ചു. ഒരു നിശ്ചിത തുക ശമ്പളവും 9-5 ഡ്യൂട്ടിയും. (ചാനൽ ജോലി ഇഷ്ട്ടപ്പെട്ടിരുന്നെങ്കിലും ഷിഫ്റ്റിൽ ജോലി ചെയ്തു മടുത്തിരുന്നു.) അങ്ങനെ രാവ് പകലാക്കി ഞാൻ psc പഠനം ആരംഭിച്ചു. അടുത്തവർഷം ഒരു റാങ്ക് ലിസ്റ്റിൽ കയറി കൂടി. ആയിടയ്ക്ക് ഒരു സുഹൃത്ത് വഴി ഒരു പ്രൈവറ്റ് കമ്പനിയിൽ ഇതേ digital ലൈബ്രേറിയൻ പോസ്റ്റിൽ ജോലിക്കു ഓഫർ വന്നു. ഞാൻ purpose ആയി കണക്കു കൂട്ടിയ അതെ നിശ്ചിത തുക സാലറിയു൦ 9-5 ജോലിയും. അങ്ങനെ ആദ്യമായി ഞാൻ വിചാരിച്ച, ലക്‌ഷ്യം വച്ച കാര്യം സംഭവിച്ചു. അത് എനിക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ല. അപ്പോഴും ഉണ്ണി മുകുന്ദന് ഒരു കത്ത് എഴുതിയാലോ എന്ന് കരുതി. മേൽവിലാസം അറിയാത്തതു കൊണ്ട് ചെയ്തില്ല.

ഇതിനിടയിൽ ഉണ്ണിയുടെ ഇന്റർവ്യൂ കാണുന്നത് its part of the game ആയി മാറി കഴിഞ്ഞിരുന്നു. ഉണ്ണിയിലൂടെ ആദ്യം പഠിച്ചത് സ്വപ്നം കാണാൻ ആണെങ്കിൽ രണ്ടാമത് പഠിച്ചത് എന്നെ തന്നെ സ്നേഹിക്കാനാണ്. നമ്മളാണ് നമ്മളെ ഏറ്റവും നന്നായി സ്നേഹിക്കേണ്ടതെന്നു ഉണ്ണി പറഞ്ഞ് തന്നു. അങ്ങനെ ഞാൻ എന്നെ സ്നേഹിക്കാൻ ആരംഭിച്ചു. ‘എനിക്ക് ഈ ലോകത്ത്‌ ഏറ്റവും ഇഷ്ട്ടം ഷാമിലയെ ആണ്’ എന്ന് പറയുന്ന ഒരാൾ പോലും എന്റെ ജീവിതത്തിൽ ഇല്ലല്ലോ എന്ന് ഞാൻ പലപ്പോഴും വിഷമിച്ചിരുന്നു. എന്നിലേക്ക്‌ ഞാൻ നോക്കിയപ്പോൾ മനസിലായത് ഞാൻ പോലും എന്നെ സ്നേഹിക്കുന്നുണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് മറ്റുള്ളവർ എന്നെ സ്നേഹിക്കുക. അതോടെ അത്തരം പരിഭവങ്ങൾ എല്ലാം മാറി. ഇന്ന് ഞാൻ ഈ ലോകത്ത്‌ ഏറ്റവും അധികം സ്നേഹിക്കുന്നത് എന്നെത്തന്നെയാണ് എന്ന് എനിക്ക് ഉറക്കെ പറയാൻ കഴിയും.
60 kg ideal weight ആവശ്യമുള്ള ഞാൻ 68 കിലോയിൽ നിന്ന് 58 കിലോയിലേക്കു മാറി.

അതിനു ശേഷമാണ് ഉണ്ണിയുടെ മറ്റൊരു ഇന്റർവ്യൂ കാണാൻ ഇടയായത്. The real game changer. അതിൽ ഉണ്ണി പറയുന്നത് “നമ്മൾ നമ്മളെ എപ്പോഴും അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കണം. 10,000 രൂപ വിലയുള്ള മൊബൈൽ ഫോൺ വരെ 3 മാസം കൂടുമ്പോൾ അപ്ഡേറ്റ് ആക്കും. അപ്പോൾ ഇത്രയും വിലയുള്ള നമ്മളെ നമ്മൾ അപ്ഡേറ്റ് ചെയ്യണം” അത് എന്റെ ഹൃദയത്തോട് ചേർത്ത് വച്ചിരിക്കുന്നു. “Yes”, ഞാൻ എന്നെ അപ്ഡേറ്റ് ആക്കാൻ തീരുമാനിച്ചു. ഉണ്ണി പറയുന്നത് ഒരു ദിവസം 1% എങ്കിലും അപ്ഡേറ്റ് ആക്കുക എന്നാണ്. എന്റെ ജീവിതത്തിന്റെ സമസ്ത മേഖലയിലും അപ്ഡേറ്റ് ചെയ്യാൻ ആരംഭിച്ചു. Physically, Mentally and Spiritually. physical ഡെവലപ്മെന്റിന്റെ ഭാഗമായാണ് ബുള്ളെറ്റ് ഓടിക്കാൻ പഠിക്കാൻ തീരുമാനിച്ചത്. എനിക്ക് ടു വീലർ മാത്രമേ ഓടിക്കാൻ അറിയുമായിരുന്നുള്ളു. എന്റെ അടുത്ത സുഹൃത്തിനോട് ബുള്ളറ്റ് പഠിപ്പിക്കാമോ എന്ന് ചോദിച്ചപ്പോൾ അവനാണ് കാർ പഠിക്കാൻ പറഞ്ഞത്. ഗിയർ ഉപയോഗിക്കാൻ പഠിച്ചാൽ പിന്നെ ബൈക്ക് എളുപ്പമാകും എന്ന്. അങ്ങനെ കാർ പഠിക്കാൻ പോയി. കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് മാറിയപ്പോൾ അത് എന്റെ ലോകം തന്നെ മാറ്റി. ഇന്ന് ജീവിതത്തിൽ ഒരു വലിയ സ്വപ്നമുള്ള ആളാണ് ഞാനും. A Big Dream.

എനിക്ക് ഉയരം വളരെ പേടിയായിരുന്നു. വെള്ളം ഭയങ്കര പേടിയായിരുന്നു. ധൈര്യം എന്നാൽ ഭയം ഇല്ല എന്നല്ല ഭയത്തിനു മുകളിൽ മറ്റെന്തോ ഉണ്ട് എന്നുള്ള തിരിച്ചറിവ് എന്നെ പേടിയുള്ള കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചു. ഞാൻ നീന്തൽ പഠിക്കാൻ പോയി. ഭയത്തോടെ. ആദ്യത്തെ ദിവസം വെള്ളത്തിൽ ഇറങ്ങി. പേടിയോടെ. മസിൽ ക്ഷീണിക്കുന്നത് വെള്ളത്തിൽ അറിയില്ല. ഒന്നര മണിക്കൂർ വെള്ളത്തിൽ കിടന്നു. ഭയന്നു തന്നെ. തിരിച്ചു കയറിയപ്പോൾ സ്പോട്ടിൽ ബോധം പോയി. എന്റെ സിസ്റ്റർ പൊക്കിയെടുത്തു ഹോസ്പിറ്റലിൽ കൊണ്ട് പോയി. പക്ഷെ വിട്ടു കൊടുത്തില്ല. അവൾ ഫ്രീ ആയ ദിവസങ്ങളിൽ മാത്രം നീന്തൽ പരിശീലനം. തിരിച്ചു കയറുമ്പോൾ ട്രെയ്നർ മാഡം സഹപ്രവർത്തകയോട് പറയുന്നത് കേൾക്കാം. വെള്ളത്തിന്റെ അളവ് കുറഞ്ഞിട്ടുണ്ട് എന്ന്. അത് മുഴുവൻ എന്റെ വയറ്റിൽ ഉണ്ട്. വെള്ളം കുടിച്ചു കുടിച്ചു ഞാൻ നീന്താൻ പഠിച്ചു. കഴിഞ്ഞ മാസം പുന്നമട house boatൽ യാത്ര പോയി. അതിൽ നിന്നും adventure speed boat drive ഉണ്ടായിരുന്നു. ഞാൻ കയറി. ഏറ്റവും പിന്നിലെ സീറ്റിൽ വെള്ളത്തിൽ ചേർന്നു കിടന്നു ആയിരുന്നു ride. ആ വെള്ളം എന്നെ ഭയപ്പെടുത്തിയില്ല. ഞാൻ എന്നെത്തന്നെ ജയിച്ച നിമിഷമായിരുന്നു അത്. കണ്ണെത്താ ദൂരത്തെ പുന്നമട കായലിനു നടുവിൽ വെള്ളത്തെ നോക്കി ആകാശത്തെ നോക്കി ഞാൻ ഉണ്ണി മുകുന്ദന് നന്ദി പറഞ്ഞു.

ഇതിനിടയിൽ 2012ൽ പഠിച്ച യോഗ ഞാൻ പൊടിതട്ടി എടുത്തു. എന്നോ മതിയാക്കിയ മെഡിറ്റേഷൻ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. പുസ്തക വായന പുനഃരാരംഭിച്ചു. യോഗയും മെഡിറ്റേഷനും ചെയ്യുന്നതിൽ നിന്ന് പതുക്കെ പതുക്കെ സദ്ഗുരുവിന്റെ ഇഷ യോഗയിലേക്കു എത്തപ്പെട്ടു. അവിടെ നിന്നും ശാംഭവി മഹാമുദ്ര എന്ന ദീക്ഷ ക്രിയ പഠിച്ചു. അത് എന്റെ spiritual life ഏറെ ദൂരം മുന്നോട്ടു പോകാൻ സഹായകമായി. അതിലൂടെ നേടിയ അറിവ്. അനുഭവങ്ങൾ വിവരണാതീതം. എന്നെത്തന്നെ അത്ഭുതപെടുത്തിയ ഞാൻ. Thank you ഉണ്ണി മുകുന്ദൻ. ആ യാത്ര എത്തി നിൽക്കുന്നത്. ഒരു sathvik lifeൽ ആണ്. നോൺ വെജ് ഒഴിവാക്കി, ഡയറി പ്രോഡക്ട് ഒഴിവാക്കി, പഞ്ചസാര പൂർണമായും ഒഴിവാക്കി, ജങ്ക് ഫുഡ്സ് ഒഴിവാക്കി. Only living food.

രാവിലെ 9 മണിക് ശേഷം ഉറക്കം ഉണർന്നിരുന്ന എന്റെ പുലരികൾ. ഇന്ന് രാവിലെ 5 മണിക്ക് മുൻപ് ആരംഭിക്കുന്നു. യോഗ, മെഡിറ്റേഷൻ, Excercise, വായന, ഇഷ ക്രിയ, ചക്ര healing, Aura healing എന്നിങ്ങനെ പോകുന്നു. എന്നിലെ ഏറ്റവും മികച്ച എന്നെ തന്നെ നൽകാൻ ഓരോ നിമിഷവും ഞാൻ aware ആയി ഇരിക്കുന്നു. രാത്രി കിടക്കുന്നതിനു മുൻപ് ഗ്രേറ്റിറ്റ്യൂഡ് ജേർണൽ എഴുതും. എല്ലാ ദിവസവും ഉണ്ണി മുകുന്ദന് നന്ദി പറയാറുണ്ട്. അതാതു ദിവസം അന്ന് സഹായിച്ച ഓരോരുത്തർക്കും ലഭിച്ച ഭക്ഷണങ്ങൾക്കും എല്ലാം നന്ദി പറയുന്നു. എല്ലാ ദിവസവും രാവിലെ ഉണരുമ്പോൾ കണ്ണ് തുറക്കുമ്പോൾ തന്നെ Thank you യൂണിവേഴ്‌സ്, Thank you Myself, Thank you ഉണ്ണി മുകുന്ദൻ എന്ന് പറഞ്ഞു ആരംഭിക്കുന്നു.

ഉണ്ണി പറഞ്ഞത് ഒരു ദിവസം 1% എങ്കിലും അപ്ഡേറ്റ് ആക്കുക എന്നാണ്. ഞാൻ എന്നോട് കുറച്ചു കൂടി ദയ കാണിച്ചു. ഒരു ദിവസം .1% എങ്കിലും അപ്ഡേറ്റ് ആക്കാൻ ആണ് ഞാൻ ശ്രമിക്കുന്നത്. എല്ലാ ദിവസവും കിടക്കുന്നതിനു മുൻപ് ഞാൻ ശ്രദ്ധിക്കും ഇന്ന് രാവിലെ ഉണർന്ന എന്നിൽ നിന്ന് ഒരു പുതിയ വാക്കെങ്കിലും പഠിച്ച് ഞാൻ എന്നെ അപ്ഡേറ്റ് ചെയ്തോ എന്ന്. ഞാൻ സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവ് അല്ല. 2021ൽ ഉണ്ണിയുടെ ഒരു അഭിമുഖം കണ്ടപ്പോൾ ആണ് അറിയുന്നത് ഉണ്ണി ഏറ്റവും ആക്റ്റീവ് ആയിരിക്കുന്നത് ഇൻസ്റ്റാഗ്രാമിൽ ആണെന്ന്. അങ്ങനെ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഞാൻ ആരംഭിച്ചു. അതും ഉണ്ണിയുടെ അപ്‌ഡേഷൻ എളുപ്പം കിട്ടാൻ വേണ്ടി. ഇന്ന് പഴയ പോലെ ഉണ്ണിയുടെ ഇന്റർവ്യൂ ഞാൻ കാണുന്നില്ല. എന്തെന്നാൽ ഞാൻ തിരക്കിലാണ്. ഓരോ നിമിഷവും എന്നെ അപ്ഡേറ്റ് ചെയ്യാനുള്ള തിരക്ക്. ഓരോ നിമിഷവും എന്നെ ഏറ്റവും മികച്ച ഞാൻ ആയി വയ്ക്കാനുള്ള തിരക്ക്. ഓരോ നിമിഷവും എനിക്ക് ഞാൻ ഏറ്റവും നല്ല moment കൊടുക്കണം എന്നുള്ള തിരക്ക്. എന്നാലും ഇൻസ്റ്റാഗ്രാമിൽ എല്ലാ ദിവസവും ഉണ്ണിയുടെ പേജിൽ കയറി നോക്കും. എന്നെ മികച്ചതാക്കാനുള്ള എന്ത് മാജിക് ആണ് ഉണ്ണി കരുതിവച്ചിരിക്കുന്നത് എന്ന് അറിയാൻ.

ഇതുമാത്രമല്ല എന്നെ സന്തോഷിപ്പിക്കുന്ന ഒരുപിടി കുഞ്ഞു കുഞ്ഞു കാര്യങ്ങളും ഉണ്ട്. ഞാൻ തിരിച്ചറിയുന്നുണ്ട്. ജീവിതത്തിന്റെ മനോഹാരിത ചെറിയ കാര്യങ്ങളിലാണ് എന്ന്. ഇതൊക്കെ എന്നെങ്കിലും ഉണ്ണി മുകുന്ദനെ കാണാൻ കിട്ടിയാൽ പറയണം എന്നുണ്ട്. ഇല്ലെങ്കിലും എനിക്ക് പരിഭവമില്ല. ഈ കഥ എന്നെ അത്ഭുതപ്പെടുത്തുന്നത് പോലെ ഉണ്ണിയെ അത്ഭുതപെടുത്തണമെന്നില്ല. ഇതുപോലെ എത്രപേർ അവരെ inspire ചെയ്ത പ്രിയപ്പെട്ട ഉണ്ണിയോട് കഥകൾ പറയുന്നുണ്ടാവും. നൂറു കണക്കിന് കഥകൾ ഉണ്ണി കേട്ടിട്ടുണ്ടാകാം. ഇങ്ങനെയാണ് ഉണ്ണിയുടെ സന്തോഷങ്ങൾ എന്നെ സന്തോഷിപ്പിക്കാൻ ആരംഭിച്ചത്. ഇങ്ങനെയാണ് ഉണ്ണിയുടെ വിജയങ്ങൾ എന്റെ കൂടി വിജയങ്ങൾ ആകുന്നത്.
നന്ദി ഉണ്ണി… സ്വപ്‌നങ്ങൾ ഇത്രമേൽ മധുരമാണ് എന്ന് എനിക്ക് മനസിലാക്കി തന്നതിന്…
നന്ദി ഉണ്ണി… എന്നിലെ മികച്ച എന്നെ കണ്ടെത്താൻ സഹായിച്ചതിന്…
നന്ദി ഉണ്ണി… ജീവിതം ഇത്രമേൽ മനോഹരമാണെന്ന് എന്നെ പഠിപ്പിച്ചതിന്…
സ്നേഹത്തോടെ
ഷാമില

Leave a Reply

Your email address will not be published. Required fields are marked *

LATEST

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

ബോളിവുഡ് ക്വീൻ കങ്കണയുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു !

ബോളിവുഡ് ക്വീൻ കങ്കണായുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

ബോളിവുഡ് ക്വീൻ കങ്കണയുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു !

ബോളിവുഡ് ക്വീൻ കങ്കണായുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു

സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ ?

പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ് ലാലിന്റെ കുറിപ്പ്

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കോടതിവിധികളിൽ വന്നുചേരുന്ന

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും

വെസ്റ്റിന്റീസ് ക്യാപ്ടനായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള ‘അവിഹിത ബന്ധ’ത്തിൽ ഗർഭം ധരിച്ച കഥ ബോളിവുഡ് നടി നീനാഗുപ്ത തുറന്നു പറയുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരിക്കെ ബോളിവുഡ് നടി നീന

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന്

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ

റീമേക്കുകൾ പടക്കംപോലെ പൊട്ടിയിട്ടും അക്ഷയ്കുമാറിന് കുലുക്കമില്ല, അടുത്തത് സൂര്യ നായകനായ ‘സുരാറായി പോട്രൂ’ വിന്റെ ഹിന്ദി റീമേക്ക്

അക്ഷയ് കുമാറിന്റെ ‘സുരാറായി പോട്രൂ ‘ ഹിന്ദി റീമേക്ക് ! ടൈറ്റിൽ റിലീസിന്

അമ്മയുടെ കൂട്ടുകാരി ആറു വര്ഷം കൊണ്ട് ക്രിസ്റ്റീന്‍ എന്ന പതിനാറുകാരനെ എന്തു മാനസിക തലത്തില്‍ എത്തിച്ചു എന്നതിന്റെ ചലച്ചിത്രാവിഷ്കാരം

എഴുതിയത് : ബി.ജി.എന്‍ വര്‍ക്കല കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC)

സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ ചിന്തിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ?

സ്ത്രീകൾ സ്വയംഭോഗം ആസ്വദിക്കുന്നത് സ്വാഭാവികമാണ്. പുരുഷന്മാരെപ്പോലെ, അവർ ചിലപ്പോൾ സ്വന്തം ശാരീരിക ആവശ്യങ്ങൾ

സിദ്ധാർത്ഥൻ എന്ന സംവിധായകൻറെ മരണത്തിലൂടെയും ജീവിതത്തിലൂടെയും മകൻ നടത്തുന്ന യാത്രകളും കണ്ടെത്തലുമാണ് പകൽ നക്ഷത്രങ്ങൾ

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും, ‘മറക്കില്ല നീയെന്റെ മിഴികളിൽ’ എന്ന ഗാനം

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും

പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ് ഖാദർ സംവിധാനം ചെയ്യുന്ന “നേർവഴി “

“നേർവഴി”ഫസ്റ്റ് ലുക്ക് പോസ്റ്റർ. പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ്

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന്

ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ വിക്ക്’- 4, മാർച്ച് 24ന് തീയേറ്ററുകളിലെത്തും

ജോൺവിക്ക് (ചാപ്റ്റർ 4) ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് )

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് ) അറിവ്

സിനിമ വിടാനൊരുങ്ങിയ കീരവാണി, രാജമൗലി തിരിച്ചുകൊണ്ടുവന്ന് ഇന്ന് ഓസ്‌കാർ ഹീറോയാക്കി

ബാഹുബലി ഫെയിം കമ്പോസർ കീരവാണി തന്റെ നാട്ടുനാട്ടു പാട്ടിന് ഓസ്‌കർ നേടിയില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ

കാമപൂർത്തീകരണത്തിനായി സുന്ദരൻമാരുമായ അടിമകളെ പാർപ്പിക്കാൻ ഒരു ക്ഷേത്രം തന്നെ പണിത ക്ലിയോപാട്ര

ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും

വലിയ സ്തനങ്ങൾ സൗന്ദര്യലക്ഷണമാണോ ? വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ശരിക്കും എന്താണ് ചിന്തിക്കുന്നത് ?

വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വലിയ സ്തനങ്ങൾ ആകർഷകമാണെന്നത്

“ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്”

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ്

“റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് മികച്ച നടനുള്ള ഓസ്കർ ലഭിച്ച കഥാപാത്രത്തിന് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” – സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പ്

ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത

‘അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്’

Roy VT ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും,