Entertainment
മുള്ള് മുരട് മൂർഖൻ പാമ്പ് മുതൽ കല്ല് കരട് കാഞ്ഞീര കുറ്റി വരെ ഒന്നിച്ച് ചേർന്ന് ഒരു പാവം മനുഷ്യനെ ശിക്ഷിച്ചു

Shiju
ഒരു നടന്റെ പേര് വെളിപ്പെടുത്തി കൊണ്ട് തന്നെ അയാൾ തങ്ങളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് നടിമാരായ മാലാ പാർവതി, രേവതി സമ്പത്ത് എന്നിവർ പൊതു സമൂഹത്തോട് വിളിച്ചു പറഞ്ഞിരുന്നു. വിശദീകരണം ചോദിക്കലില്ല ; നടപടിയുമില്ല. ഈ വ്യക്തി ഇപ്പോഴും “അമ്മ” സംഘടനയുടെ ബഹുമാന്യ അംഗമാണ്. താൻ ലൈംഗികമായി ഒരു നടിയെ ദുരുപയോഗം ചെയ്തുവെന്ന് സമ്മതിച്ച മറ്റൊരു നടൻ ഹൈക്കോടതി ജാമ്യത്തിന്റെ സംരക്ഷണത്തിൽ മാത്രമാണ്. ഈ വ്യക്തിയും “അമ്മ” സംഘടനയുടെ ബഹുമാന്യ അംഗമായി തുടരുകയാണ്.സഹപ്രവർത്തകയായ നടിയെ ആക്രമിക്കാൻ ലൈംഗിക ക്വട്ടേഷൻ നൽകിയതിന്റെ പേരിൽ മറ്റൊരു നടൻ കോടതികളും വക്കീൽ ഓഫീസും കയറി ഇറങ്ങുകയാണ്. ഈ വ്യക്തി ഇപ്പോഴും “അമ്മ” സംഘടനയുടെ ബഹുമാന്യ അംഗമാണ്.എന്നാൽ അമ്മ ജനറൽ ബോഡി യോഗത്തിന്റെ ചിത്രങ്ങൾ ഫേസ്ബുക്ക് പേജിൽ പങ്ക് വെച്ചുവെന്ന അതിഗുരുതരമായ കുറ്റകൃത്യം ചെയ്തതിന്റെ പേരിൽ ഷമ്മി തിലകൻ എന്ന നടനെ താര സംഘടനയായ “അമ്മ”യിൽ നിന്നും പുറത്താക്കിയിരിക്കുന്നു! ചുരുക്കി പറഞ്ഞാൽ മുള്ള് മുരട് മൂർഖൻ പാമ്പ് മുതൽ കല്ല് കരട് കാഞ്ഞീര കുറ്റി വരെ ഒന്നിച്ച് ചേർന്ന് ഒരു പാവം മനുഷ്യനെ ശിക്ഷിച്ചു. അത്രേയുള്ളൂ.
1,424 total views, 4 views today