കേരളത്തെ നടുക്കിയ പാറശാല ഷാരോൺ വധക്കേസുമായി ബന്ധപ്പെട്ടു പ്രതികരണവുമായി സിനിമാതാരം ഷംന കാസിം രംഗത്തുവന്നു. പ്രതിയായ ഗ്രീഷ്മയ്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രണയം നടിച്ചു ചെയ്ത കൊലപാതകത്തിന് മാപ്പില്ല എന്നും ഷംന പറയുന്നു. ഷംനയുടെ കുറിപ്പ് ഇങ്ങനെ – “പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവൾ മരണത്തിലേക്ക് അവൻ നടന്നുപോകുമ്പോൾ അവൻ അവളെ അത്രക്കും വിശ്വസിച്ചിരുന്നിരിക്കും ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല പരമാവധി ശിക്ഷ നൽകണം”- ഇതാണ് ഷംനയുടെ കുറിപ്പ്.
ഷാരോണിനെ വീട്ടിൽവിളിച്ചുവരുത്തി കഷായത്തിൽ കീടിനാശിനി ചേർത്തു നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ ഗ്രീഷ്മയെ ഇന്നലെയാണ് ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. 10 മണിക്കൂറോളം ചോദ്യം ചെയ്തതോടെ ദുരൂഹമരണത്തിന്റെ ചുരുളഴിഞ്ഞു. കഷായത്തിൽ കീടനാശിനി കലർത്തിയെന്ന് ഗ്രീഷ്മ കുറ്റസമ്മതം നടത്തി. ഇന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്താനായിരുന്നു പൊലീസ് തീരുമാനിച്ചിരുന്നത്. ഷാരോണിന്റെ മരണശേഷം ഗ്രീഷ്മയുമായി ഈ യുവാവ് നടത്തിയ സംഭാഷണങ്ങളാണ് അന്വേഷണത്തിൽ പൊലീസിനു സഹായകമായത്. ഷാരോണുമായി മരണത്തിനു തൊട്ടു മുൻപുള്ള ദിവസങ്ങളിൽ ഗ്രീഷ്മ നടത്തിയ സംഭാഷണവും വഴിത്തിരിവായി.