Shamnad M

രാവിലെ മുതൽ ഉള്ള പോസിറ്റീവ് പോസ്റ്റുകൾ കണ്ടാണ് “നേര് ” ഇന്ന് തന്നെ കാണാൻ കയറിയത്. ലാലേട്ടൻ തിരിച്ച് വന്നു. ലാലേട്ടൻ ഡാ. എന്നൊക്കെ ആർപ്പുവിളിയായിരുന്നു ചുറ്റിനും.സത്യം പറഞ്ഞാൽ ലാലേട്ടൻ തിരിച്ച് വന്നതല്ല. ജിത്തു ജോസഫിൻ്റെ ചിത്രത്തിലൂടെ മോഹൻ ലാൽ എന്ന നടനെ തിരികെ ലഭിച്ചു എന്ന് വേണം പറയാൻ. ജിത്തു ജോസഫ് ഒരു പാഠപുസ്തകമാണ്. 2016 ൽ ആണ് ഞാൻ PlNK എന്ന അമിതാബ് ചിത്രം കാണുന്നത്. കണ്ട അന്ന് തന്നെ FB യിൽ റിവ്യൂ ഇട്ടിരുന്നു. പിങ്ക് എന്നെ ഇമോഷണലി തകർത്തു കളഞ്ഞു. അത് പോലൊരു കോർട്ട് ഡ്രാമ മലയാളത്തിൽ ഇല്ല. എന്നായിരുന്നു ആ പോസ്റ്റ് അവസാനിച്ചത്.

ഇപ്പോൾ ആ കാത്തിരിപ്പ് അവസാനിച്ചു. നല്ല ലക്ഷണമൊത്ത കോർട്ട് റൂം ഡ്രാമ. ജിത്തു ജോസഫ് ഒരു പാഠപുസ്തകമാണെന്ന് പറഞ്ഞതിന് കാരണമുണ്ട്. കഥാപാത്രങ്ങളെ അയാൾ പാകപ്പെടുത്തി എടുത്തിരിക്കുന്ന രീതി തന്നെ അത്ഭുതപ്പെടുത്തുന്നതാണ്. ഇടക്കാലത്ത് എവിടെയോ മറഞ്ഞ് പോയ സൈക്കോ ആയ വില്ലൻ സ്വഭാവമുള്ള സിദ്ദീഖ്. വില്ലനായ സിദ്ദീഖിൻ്റെ ചിരി വരെ പേടിപ്പെടുത്തുമായിരുന്നു അക്കാലത്ത്. ഡയലോഗുകൾ കൊണ്ട് നായകനെ അടിച്ചിരുത്തിയിരുന്ന സിദ്ധിഖിനെ ഇതിൽ കണ്ടു.

 എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത നടിയാണ് അനശ്വര. നമിച്ചു എന്നാൽ ഇതിൽ.ഡയലോഗുകളെക്കാൾ ഉപരി അങ്ങ് ജീവിക്കയല്ലായിരുന്നോ. മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന അവാർഡിന് വരെ ഇത് സ്കോപ്പുണ്ട്. ജഗദീഷ്. ഇടക്കാലത്ത് കോമഡി സ്റ്റാർസിൽ കോമാളി കളിച്ച് നടന്ന ജഗദീഷ് ഇപ്പോൾ നല്ല രീതിയിൽ ക്യാരക്റ്റർ വേഷങ്ങൾ പൊളിച്ചടുക്കുന്നുണ്ട്. ഇന്നലെ കണ്ട ഫാലിമിയിലും നേരിലും രണ്ട് വിത്യസ്തമാരായ അച്ചൻമാരെ കണ്ടു. രണ്ടും രണ്ടാൾക്കാരാണെന്ന് തന്നെ പറയിപ്പിക്കുന്ന സാമ്യതകളില്ലാത്ത ശരീര ഭാഷയും അഭിനയവും.

ലാലേട്ടാ! അന്ധമായ ആരാധനയുണ്ടായിരുന്നു അങ്ങയോട് ഒരു കാലത്ത്. അത് അങ്ങ് തന്നെ പൊളിച്ചടുക്കി പടമാക്കി തന്നിട്ടുണ്ട്. പക്ഷേ നിങ്ങളിലെ അഭിനേതാവിന് എന്നെക്കാൾ പ്രായമുണ്ട്. എന്നെ കുട്ടിക്കാലത്ത് നിങ്ങളെ സ്ക്രീനിൽ കണ്ടാസ്വദിച്ചത് പോലെ, അത്ഭുതപ്പെട്ടത് പോലെ ഇനിയും ഒരുപാട് ചിത്രങ്ങളിൽ കാണാൻ ആഗ്രഹമുണ്ട്. അണ്ണന് ജിത്തുവുണ്ട്, പൃഥ്വിരാജുണ്ട്, ലിജോ ഉണ്ട്, ടിനോ പാപ്പച്ചൻ ഉണ്ട്.പിള്ളാർക്ക് പണി അറിയാം. കണ്ണും പൂട്ടി ഡേറ്റ് കൊടുക്കിൻ. പുതു തലമുറയിൽ വേറെയും പിള്ളാരുണ്ട്.

മറ്റേ കെളട്ട് വസന്തങ്ങളെ അടുപ്പിക്കല്ല്. നിങ്ങടെ നൻപൻ പ്രിയദർശനെ അടക്കം ദൂരെ നിർത്തണം. അവരൊക്കെ ഔട്ട് ഡേറ്റഡ് ആയണ്ണാ. ആൻ്റണി സാധുവാണ്. ചെറുക്കൻ വന്ന സമയത്ത് ഇവരൊക്കെയല്ലേ പുലികൾ. അതോണ്ടുള്ള ഭയഭക്തി ബഹുമാനമാണ്. ഏട്ടൻ പറഞ്ഞ് തിരുത്തിക്കാളിൻ. ബോക്സ് ഓഫീസിലെ രായാവ് നമ്മള് തന്നണ്ണാ. അത് കളയാൻ വരണ വെടലകളെ തെരണ്ടി വാല് മുക്കിയടിക്കിൻ. പിന്നെ ഒരു കാര്യം. അണ്ണനും തിരോന്തരവും. തത് ഒന്ന് ഒന്നര കോംമ്പോയാണ്. നേരിൻ്റെ ചിത്രങ്ങളിൽ പപ്പനാവൻ്റെ മണ്ണ് കണ്ടതിൽ ഒത്തിരി സന്തോഷം.

You May Also Like

പുതുമുഖതാരം വിക്രാന്ത് നായകനായെത്തുന്ന ‘Spark L.I.F.E’ ! പ്രേക്ഷകരെ ആകാംക്ഷഭരിതമാക്കിയ ടീസർ വൈറലാവുന്നു

പുതുമുഖതാരം വിക്രാന്ത് നായകനായെത്തുന്ന ‘Spark L.I.F.E’ ! പ്രേക്ഷകരെ ആകാംക്ഷഭരിതമാക്കിയ ടീസർ വൈറലാവുന്നു… പുതുമുഖതാരം വിക്രാന്ത്,…

കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളെന്ന് സംവിധായകൻ വി സി അഭിലാഷിന്റെ പോസ്റ്റ്

ആളൊരുക്കം, സബാഷ് ചന്ദ്രബോസ് എന്നീ രണ്ടു ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ സംവിധായകൻ ആണ് വി സി…

സായ് പല്ലവി വിവാഹിതയായോ ? സത്യാവസ്ഥയെന്ത് ? യഥാർത്ഥ ചിത്രം കാണാം

2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന സിനിമയിലൂടെയാണ് മലയാളസിനിമാ അഭിനയ രംഗത്ത്…

‘എന്തെങ്കിലും വഴിയുണ്ടെങ്കിൽ മണിരത്നം ഇനിയൊരു ചരിത്രസിനിമ എടുക്കരുത്’, കുറിപ്പ് വായിക്കാം

പലരും പലകാലങ്ങളിൽ ശ്രമിച്ചെങ്കിലും കൽക്കിയുടെ ഇതിഹാസ നോവൽ ‘പൊന്നിയിൻ സെൽവൻ’ സിനിമയാക്കാൻ ഉള്ള നിയോഗം മണിരത്നത്തിനാണ്…