Entertainment
ബ്രിജേഷ് പ്രതാപ് ; ഏറെ ആദരവർഹിക്കുന്ന ചലച്ചിത്രകാരൻ

ബ്രിജേഷ് പ്രതാപ് ; ഏറെ ആദരവർഹിക്കുന്ന ചലച്ചിത്രകാരൻ
ഷാമോൻ
മികച്ച സിനിമാ സംവിധായകനുള്ള (ഷോർട്ട് ഫിലിം) ഇന്റർനാഷണൽ ബ്രില്യൻസ് അവാർഡ് കോഴിക്കോട് – പേരാമ്പ്ര സ്വദേശി ബ്രിജേഷ് പ്രതാപിന് ലഭിച്ചു. ഗോവയിൽ നടന്ന ചടങ്ങിൽ പ്രശസ്ത ബോളിവുഡ് നടനും മഹാഭാരതം സീരിയലിൽ ദ്രോണാചാര്യരുടെ കഥാപാത്രത്തിലൂടെ ശ്രദ്ധേയനുമായ ശ്രീ. സുരേന്ദ്രപാൽ പുരസ്കാരം വിതരണം ചെയ്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവരെയാണ് അവാർഡിന് പരിഗണിച്ചിരുന്നത്. ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ നേടിയ നിരവധി ഷോർട്ട് ഫിലിമുകളും സാമൂഹ്യ ബോധവൽക്കരണ സിനിമകളും ബ്രിജേഷ് പ്രതാപ് ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി 150-ഓളം അവാർഡുകൾ നേടിയ ‘യക്ഷി’ യുടെ സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമാണ്.കഴിഞ്ഞ വർഷത്തെ അക്ഷരം പുരസ്കാരവും കെ.പി.ഉമ്മർ പുരസ്കാരവും നേടിയ ബ്രിജേഷ് പ്രതാപ് ഇതിനോടകം മാജിക് ഓഫ് റിക്കോർഡിലും ഇടം നേടിയിട്ടുണ്ട്.
ബ്രിജേഷിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ
ബ്രിജേഷ് പ്രതാപ്
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര – കൂത്താളി സ്വദേശി.
ഷോർട്ട് ഫിലിമുകൾ, ഡോക്യുമെന്ററികൾ, സാമൂഹ്യ ബോധവൽക്കരണ സിനിമകൾ, പരസ്യ സിനിമകൾ തുടങ്ങിയവക്ക് സംവിധാനവും നിർമ്മാണവും തിരക്കഥയും നിർവ്വഹിച്ചിട്ടുണ്ട്.
സിനിമയെ ഒരു പാട് ഇഷ്ടപ്പെടുകയും സിനിമയെപ്പറ്റി അറിയാനാഗ്രഹിക്കുകയും ചെയ്തതിൻ്റെ ഫലമായി ചെറിയ പരസ്യ സിനിമകൾ ചെയ്ത് രംഗ പ്രവേശം.
ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പഠനമോ സംവിധാന സഹായിയായി പ്രവർത്തിച്ച പരിചയമോ ഇല്ലാതെ തന്നെ കുറഞ്ഞ സാങ്കേതിക പരിമിതികൾക്കുള്ളിൽ നിന്ന് സിനിമയുടെ മികവും തനിമയും ഒട്ടും ചോരാതെ സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി ഷോർട്ട് ഫിലിമുകൾ ഒരുക്കി.
‘Where is…?’ ആണ് ആദ്യ സംവിധാന സംരംഭം. മികച്ച നടനുള്ള ഭരത് പി.ജെ.ആന്റണി അവാർഡ്, മികച്ച ഷോർട്ട് ഫിലിം അടക്കം നിരവധി പുരസ്കാരങ്ങൾ ചിത്രത്തിന് ലഭിച്ചു.
ഇരയേയും വേട്ടക്കാരനേയും പരീക്ഷണാർത്ഥം അവതരിപ്പിച്ച ‘Who is…?’
ഡൽഹി, ഗോവ, ബിക്കാനീർ, സൈൻസ് തുടങ്ങിയ ഇന്റർനാഷണൽ മേളകളിൽ ശ്രദ്ധ നേടുകയും നിരവധി അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ജനം ടിവിയിൽ സംപ്രേഷണം ചെയ്തു.
ശുചിത്വ ഭാരതം വിഷയമാക്കിയ ‘When do you…?’ സംസ്ഥാന തലത്തിൽ നടന്ന മത്സരത്തിൽ മികച്ച ചിത്രം, ബാംഗ്ലൂരിൽ നടന്ന ഫെസ്റ്റിൽ മികച്ച സംവിധാനം തുടങ്ങി നിരവധി മേളകളിൽ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ എക്സലൻസ് സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ദൂരദർശൻ സംപ്രേക്ഷണം ചെയ്തു.
കേരളത്തിൽ നിന്നുള്ള ഉറുദു ഭാഷയിലെ ആദ്യ സിനിമ ‘ചമക്തേ താരേ’,
സിനിമാ നടനും മോഡലുമായ ശ്രീകാന്ത് ശ്രീധരൻ നായകനായ ‘ഇര’,
ഷൂട്ട് എൻ ഐഡിയ കോൺടെസ്റ്റിൽ തിരഞ്ഞെടുത്ത് കപ്പ ടി വി സംപ്രേഷണം ചെയ്ത ‘ബ്രോക്കൺ വിംഗ്സ് ‘,
കേന്ദ്ര യുവജന ക്ഷേമ വകുപ്പും നെഹ്റു യുവകേന്ദ്രയും സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിൽ മികച്ച നടനുള്ള പുരസ്കാരം, നന്മ ജെ സി ഡാനിയേൽ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയ ‘ജാലകങ്ങൾക്കുമപ്പുറം’ എന്നിവയാണ് പ്രധാന സിനിമകൾ.
നാദാപുരം നോർത്ത് എം.എൽ.പി. സ്കൂളിന് വേണ്ടി ‘വിജയവീഥി’ എന്ന ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്.
കൂടാതെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റിന് വേണ്ടി ട്രാഫിക് ബോധവൽക്കരണ സിനിമകൾ സ്ക്രിപ്റ്റ് എഴുതി സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.
2018 ൽ പുറത്തിറങ്ങിയ ‘eye’ കേരളത്തിനകത്തും പുറത്തുമായി നിരവധി മേളകളിൽ പ്രദർശിപ്പിക്കുകയും മികച്ച ചിത്രത്തിനുള്ളഐ.വി.ശശി പുരസ്ക്കാരമടക്കം വിവിധ മത്സരങ്ങളിൽ സംവിധാനം, തിരക്കഥ, ക്യാമറ, എഡിറ്റിംഗ്, നടി എന്നീ അവാർഡുകൾ നേടിയിട്ടുമുണ്ട്. കൂടാതെ ഹൈദരബാദ് ഫെസ്റ്റിവൽ, മുംബൈ ചിത്രഭാരതി ഫെസ്റ്റിവൽ, വെസ്റ്റ് ബംഗാൾ സിലിഗുരി ഫെസ്റ്റിവൽ, അഹമദ്നഗർ ഫെസ്റ്റിവൽ, ദാദാ സാഹിബ് ഫാൽക്കേ ഇന്റർനാഷണൽ ഫെസ്റ്റിവൽ എന്നിവടങ്ങളിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ഹൃസ്വ ചിത്രമേളയായി ഗിന്നസ് ബുക്കിൽ ഇടം നേടിയ പൂനെ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ 105 രാജ്യങ്ങളിൽ നിന്ന് മത്സരത്തിനെത്തിയ 1111 ഷോർട്ട് ഫിലിമുകളിൽ നിന്ന് രണ്ട് നോമിനേഷനുകളുമായി അവസാന 15 സിനിമകളിലൊന്നായി eye തിരഞ്ഞെടുത്തിട്ടുണ്ട്.
മലയാളികളുടെ പ്രിയ ഗായിക ജ്യോത്സനയുടെ ശബ്ദ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ‘കർക്കിടക കാറ്റിൽ…’ എന്ന പ്രണയ ഗാനം സംവിധാനം ചെയ്തു. അനന്തപുരി ഫിലിം ഫെസ്റ്റിവൽ, പത്മശ്രീ മീഡിയ ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ മികച്ച മ്യൂസിക് വീഡിയോവിനുള്ള പുരസ്കാരം, ഭാരത സർക്കാരിന്റെ കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയവും നെഹ്റു യുവകേന്ദ്രവും ഭാവനയും ചേർന്ന് നടത്തിയ ഷോർട്ട് ഫിലിം ഫെസ്റ്റ്, കോൺടാക്ട് ഫെസ്റ്റ്, സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയും, കേരള സർക്കാറിന്റെ വൈലോപ്പിള്ളി സംസ്കൃതി ഭവനും സംഘടിപ്പിച്ച മത്സരത്തിൽ എക്സലൻസ് അവാർഡ്, തിരുവനന്തപുരം ഫ്രാക്കോ ഫെസ്റ്റ്, കോഴിക്കോട് മലബാർ സൗഹൃദവേദി ഫിലീം ഫെസ്റ്റ് എന്നിവയിൽ മികച്ച സംവിധായകനുള്ള അവാർഡുകൾ നേടി.
സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് വേണ്ടി ‘ഏകാന്തവാസവും അതിജീവനവും’ എന്ന വിഷയത്തെ ആസ്പദമാക്കി തെരഞ്ഞെടുത്ത 10 സിനിമകളിലൊന്നായ ‘ഭയഭക്തി’ സംവിധാനം ചെയ്തിട്ടുണ്ട്.
കേരള സർക്കാറിന്റെ 2021-ൽ നടന്ന പതിമൂന്നാമത് അന്താരാഷ്ട്ര ഡോക്യുമെൻ്ററി- ഷോർട്ട് ഫിലിം മേള (IDSFFK) യിൽ ചിത്രം ലോക സിനിമകൾക്കൊപ്പം പ്രദർശിപ്പിച്ചു.
2021-ൽ ടെലിവിഷൻ ടെക്നിഷ്യന്മാരുടെ സംഘടനയായ കോൺടാക്ട് നടത്തിയ തിരക്കഥാ രചനാ മത്സരത്തിൽ ‘മധുരം ജീവിതം’ മൂന്നാം സ്ഥാനം നേടി.
റിലീസിന് തയ്യാറെടുക്കുന്ന ‘ഏതം’ എന്ന സിനിമയിൽ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.
‘യക്ഷി’ – യക്ഷി എന്ന സങ്കൽപത്തിലൂടെ സ്ത്രീകൾ നേരിടുന്ന കാലാന്തര വെല്ലുവിളികൾക്ക് നേരെ വിരൽചൂണ്ടുന്ന ഹ്രസ്വചിത്രം 2021-ലാണ് പൂർത്തിയായത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും UK, US, ഫ്രാൻസ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലും നടന്ന മത്സരങ്ങളിലായി നൂറ്റി അൻപതോളം അവാർഡുകൾ നേടിയ സിനിമയാണ് ‘യക്ഷി’.
മികച്ച സിനിമ, മികച്ച സോഷ്യൽ സിനിമ, മികച്ച ഹൊറർ സിനിമ, മികച്ച ഇന്ത്യൻ സിനിമ, മികച്ച വുമൺ സിനിമ, മികച്ച സംവിധാനം, മികച്ച കഥ, മികച്ച തിരക്കഥ, മികച്ച ക്യാമറ, മികച്ച എഡിറ്റിംഗ്, മികച്ച പശ്ചാത്തല സംഗീതം, മികച്ച ബാലതാരം, മികച്ച നടി, മികച്ച സഹനടൻ, മികച്ച സഹനടി, മികച്ച ചമയം, മികച്ച വസ്ത്രാലങ്കാരം, മികച്ച സൗണ്ട് ഡിസൈൻ, മികച്ച പോസ്റ്റർ ഡിസൈൻ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും അംഗീകാരങ്ങൾ നേടി. മികച്ച സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നിനങ്ങനെ 35- ഓളം അവാർഡുകൾ വ്യക്തിപരമായ നേട്ടമാണ്. ‘യക്ഷി’ കപ്പ ടി വി യിൽ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.
കൂടാതെ സിനിമാരംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തി നിരവധി പരസ്യ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
അഖില കേരള കലാ സാഹിത്യ സാംസ്കാരിക രംഗം പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ ‘അക്ഷരം പ്രതിഭാ പുരസ്കാര’ത്തിനും 2022 – ലെ ‘കെ. പി. ഉമ്മർ പുരസ്ക്കാര’ത്തിനും അർഹനായിട്ടുണ്ട്.
കൂടാതെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവരെ പരിഗണിച്ച് ഗോവയിൽ നിന്ന് ഇന്റർനാഷണൽ ബ്രില്യൻസ് അവാർഡ്, AGL ഇന്ത്യൻ ഐക്കൻ അവാർഡ് എന്നിവ ലഭിക്കുകയും മാജിക്ക് ബുക്ക് ഓഫ് റെക്കോർഡിൽ ഇടവും നേടിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഈമെയിലും മൊബൈൽ നമ്പരും
brijeshprathap@gmail.com
9995888916
ഇനിയും പലരും തിരിച്ചറിയാത്ത ഈ ചലച്ചിത്രകാരനെ കുറിച്ച് മലയാളി മനസ്സുകളിലേയ്ക്ക് അറിവു പകരാനായതിൽ നിറഞ്ഞ സന്തോഷമുണ്ട്.
1,836 total views, 4 views today